Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightലങ്കയോട്​ തോറ്റു; ഏഷ്യ...

ലങ്കയോട്​ തോറ്റു; ഏഷ്യ കപ്പിൽ ഇന്ത്യ പുറത്തേക്ക്​

text_fields
bookmark_border
ലങ്കയോട്​ തോറ്റു; ഏഷ്യ കപ്പിൽ ഇന്ത്യ പുറത്തേക്ക്​
cancel

ദുബൈ: ശ്രീലങ്കയിൽ നിന്നേറ്റ അപ്രതീക്ഷിത തിരിച്ചടിയിൽ ഇന്ത്യയെന്ന വൻമരം വീണു. സൂപ്പർ ഫോറിലെ രണ്ടാം മത്സരത്തിൽ ആറ്​ വിക്കറ്റിന്​ ലങ്കയോട്​ തോറ്റതോടെ ഏഷ്യകപ്പിൽ ഇന്ത്യ ഫൈനൽ കാണാതെ പുറത്തേക്ക്​. അടുത്ത മത്സരത്തിൽ അഫ്​ഗാനിസ്താനെ തോൽപിച്ചാൽ മാത്രം പോര, മറ്റ്​ ടീമുകൾ കനിഞ്ഞാലെ ഇന്ത്യക്ക്​ കലാശപ്പോരിൽ ഇടം നേടാൻ കഴിയൂ. ഇന്ന്​ നടക്കുന്ന മത്സരത്തിൽ അഫ്​ഗാനിസ്താനെ പാകിസ്താൻ തോൽപിച്ചാൽ ഇന്ത്യയുടെ പുറത്താകൽ പൂർണമാകും. സ്​കോർ: ഇന്ത്യ- 173/8. ശ്രീലങ്ക-174/4. ഇന്ത്യൻ ബൗളർമാരെ തലങ്ങും വിലങ്ങും തല്ലിച്ചതച്ച നിസങ്കയും (37 പന്തിൽ 52) മെൻഡിസും (37 പന്തിൽ 57) രാജ്​പക്​സെയൂം (17 പന്തിൽ 25) നായകൻ ദാസുൻ ഷനകയുമാണ്​ (18 പന്തിൽ 33) ഇന്ത്യയെ തകർത്തെറിഞ്ഞത്​. അവസാന ഓവറിൽ ജയിക്കാൻ ഏഴ്​ റൺസ്​ വേണ്ടിയിരിക്കെ ഒരു പന്ത്​ ശേഷിക്കെ ലങ്ക ജയിക്കുകയായിരുന്നു. ശ്രീലങ്ക ഫൈനലിൽ ഏകദേശം സ്ഥാനമുറപ്പിച്ചു.

ടോസ്​ നഷ്​ടപ്പെടുന്നവരെ ചതിക്കുന്ന ദുബൈയിലെ വിക്കറ്റിൽ ആദ്യം ബാറ്റ്​ ചെയ്യാനായിരുന്നു ഇന്ത്യയുടെ വിധി. കൃത്യമായ ഇടവേളകളിൽ വിക്കറ്റ്​ നൽകിക്കൊണ്ടിരുന്ന ഇന്ത്യയെ നായകൻ രോഹിത്​ ശർമയുടെയും (41 പന്തിൽ 72) സൂര്യകുമാർ യാദവിന്‍റെയും (29 പന്തിൽ 34) ബാറ്റിങ്ങാണ്​ ഭേദപ്പെട്ട സ്​കോറിൽ എത്തിച്ചത്​. ഏഷ്യകപ്പിൽ നിലയുറപ്പിക്കാൻ പാടുപെടുന്ന ലോകേഷ്​ രാഹുലായിരുന്നു (ആറ്​) ഇക്കുറിയും ആദ്യം പുറത്തായത്​. രണ്ടാം ഓവറിൽ തീക്ഷ്​ണയുടെ പന്തിൽ വിക്കറ്റിന്​ മുന്നിൽ കുടുങ്ങി രാഹുൽ മടങ്ങുമ്പോൾ ഇന്ത്യൻ സ്​കോർ 11. തൊട്ടുത്ത ഓവറിൽ കോഹ്​ലിയുടെ (പൂജ്യം) കുറ്റി തെറിച്ചു. മൂന്നാം വിക്കറ്റിൽ സൂര്യയും രോഹിതും ചേർന്ന്​ ഇന്ത്യയെ മുന്നോട്ടുനയിച്ചു. മികച്ച സ്​കോറിലെത്തുമെന്ന്​ തോന്നിച്ച ഘട്ടത്തിൽ കരുണ രത്നയെത്തി രോഹിതിനെ പുറത്താക്കി. 15ാം ഓവറിൽ സൂര്യകുമാറും മടങ്ങിയതോടെ പ്രതീക്ഷയെല്ലാം പാണ്ഡ്യ-പന്ത്​ സഖ്യത്തിലേക്ക്​ മാറി. എന്നാൽ, 13 പന്തിൽ 17 റൺസെടുത്ത്​ ഇരുവരും നിസങ്കക്ക്​ കാച്ച്​ കൊടുത്ത്​ മടങ്ങി. ദീപക്​ ഹൂഡയും (മൂന്ന്​), ഭുവനേശ്വർ കുമാറും (പൂജ്യം) പൊരുതാൻ പോലും നിൽക്കാതെ മടങ്ങിയപ്പോൾ അശ്വിൻ (ഏഴ്​ പന്തിൽ 15) നടത്തിയ ആക്രമണമാണ്​ ടീമിനെ ഭേദപ്പെട്ട സ്​കോറിലെത്തിച്ചത്​.

മറുപടി ബാറ്റിങിൽ ശ്രീലങ്കയുടേത്​ ഉജ്വല തുടക്കമായിരുന്നു. ഓപണിങ്​ വിക്കറ്റിൽ നിസങ്ക-മെൻഡിസ്​ സഖ്യം 97 റൺസ്​ അടിച്ചെടുത്തു. 12ാം ഓവറിൽ ചഹലിന്‍റെ ഇ​രട്ട പ്രഹരത്തിൽ നിസങ്കയും അസലങ്കയും (പൂജ്യം) പുറത്താകുന്നത്​ വരെ ലങ്കയുടെ ഏകാധിപത്യമായിരുന്നു. തൊട്ടടുത്ത ഓവറുകളിാലയി മെൻഡിസും ഗുണതിലകയും (ഒന്ന്​) പുറത്തായതോടെ ഇന്ത്യൻ പ്രതീക്ഷകൾ പൊട്ടിമുളച്ചു. എന്നാൽ, അഞ്ചാം വിക്കറ്റിൽ രാജ്​പക്​സെയൂം ദാസുൻ ഷനകയും ചേർന്ന്​ ലങ്കയെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rohit sharmaAsia Cup 2022
News Summary - Recovering from the setback, India are 109 for two in 12 overs
Next Story