Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightബാബർ അസമും വിരാട്...

ബാബർ അസമും വിരാട് കോഹ്‍ലിയുമില്ല; പാകിസ്താൻകാർ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞ 10 പേരിൽ ഈ ഇന്ത്യൻ താരം

text_fields
bookmark_border
ബാബർ അസമും വിരാട് കോഹ്‍ലിയുമില്ല; പാകിസ്താൻകാർ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞ 10 പേരിൽ ഈ ഇന്ത്യൻ താരം
cancel

2023ൽ പാകിസ്താൻകാർ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞവരിൽ ഇന്ത്യൻ യുവതാരവും. ആദ്യ പത്തുപേരുടെ പട്ടികയിൽ അഞ്ച് ക്രിക്കറ്റ് താരങ്ങൾ ഇടം പിടിച്ചപ്പോൾ എട്ടാം സ്ഥാന​ത്തെത്തിയത് ശുഭ്മൻ ഗിൽ ആണ്. പാകിസ്താൻ മുൻ ക്യാപ്റ്റനും സൂപ്പർ താരവുമായ ബാബർ അസമിന് ഇടമില്ലാത്ത പട്ടികയിൽ നാലാമനായി അബ്ദുല്ല ഷഫീഖും ഒമ്പതാമതായി സൗദ് ഷകീലും പത്താമതായി ഹസീബുല്ല ഖാനും ഇടംപിടിച്ചപ്പോൾ ലോകകപ്പിൽ മികച്ച പ്രകടനം നടത്തിയ ആസ്ട്രേലിയൻ താരം ​െഗ്ലൻ മാക്സ് വെല്ലാണ് പട്ടികയിലെ മറ്റൊരു ക്രിക്കറ്റർ. ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്‍ലിയും പാകിസ്താനിൽ ആദ്യ പത്തിൽ ഉൾപ്പെട്ടില്ല.

2023ൽ ലോകത്ത് ഏറ്റവും കൂടുതൽ പേർ ഗൂഗിളിൽ തിരഞ്ഞ കായിക താരങ്ങളിൽ ഗിൽ ഒമ്പതാം സ്ഥാനത്തായിരുന്നു. ഇന്ത്യക്കാർ ഏറ്റവും കൂടുതൽ തിരഞ്ഞവരിൽ രണ്ടാം സ്ഥാനത്തായിരുന്നു താരം. നടി കിയറ അദ്വാനിയെയാണ് ഇന്ത്യക്കാർ ഏറ്റവും കൂടുതൽ തിരഞ്ഞത്.


ഈ വർഷം ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിലും ശുഭ്മൻ ഗിൽ തകർപ്പൻ പ്രകടനമാണ് നടത്തിയത്. അന്താരാഷ്ട്ര മത്സരങ്ങളിൽ 2023ൽ 2000 റൺസ് പൂർത്തിയാക്കിയ ആദ്യ താരമാണ് ഗിൽ. 46 ഇന്നിങ്സുകളിൽ 2034 റൺസാണ് നേടിയത്. ഇതിൽ ഏഴ് സെഞ്ച്വറികളും ഒമ്പത് അർധസെഞ്ച്വറികളും ഉൾപ്പെടും. 49.60 ആണ് ശരാശരി.

ഏകദിനത്തിൽ 27 ഇന്നിങ്സുകളിലായി 62.50 ശരാശരിയിൽ 1500 റൺസാണ് താരം അടിച്ചുകൂട്ടിയത്. ട്വന്റി 20യിൽ 304 റൺസും ടെസ്റ്റിൽ 230 റൺസുമാണ് സമ്പാദ്യം. ലോകകപ്പിൽ ആദ്യ രണ്ടു മത്സരങ്ങൾ ഡെങ്കിപ്പനി കാരണം നഷ്ടമായ ഗിൽ തുടർന്നുള്ള ഏഴ് മത്സരങ്ങളിൽ മൂന്ന് അർധ സെഞ്ച്വറികളടക്കം 270 റൺസാണ് നേടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:google searchBabar AzamMalayalam Sports NewsShubman GillVirat Kohli
News Summary - No Babar Azam and no Virat Kohli; This Indian star is among the 10 most searched people on Google by Pakistanis
Next Story