Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാസ്കണിഞ്ഞ് ഗിൽ അഹ്മദാബാദിൽ; പാകിസ്താനെതിരെ കളിച്ചേക്കും

text_fields
bookmark_border
മാസ്കണിഞ്ഞ് ഗിൽ അഹ്മദാബാദിൽ; പാകിസ്താനെതിരെ കളിച്ചേക്കും
cancel

അഹ്മദാബാദ്: ഡെങ്കിപ്പനി ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇന്ത്യൻ ഓപണർ ശുഭ്മൻ ഗിൽ അഹ്മദാബാദിൽ. ബുധനാഴ്ച രാത്രി ​മാസ്കണിഞ്ഞ് സുരക്ഷ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ എത്തിയ താരം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കൊന്നും മറുപടി നൽകാതെ കാറിൽ കയറി പോകുകയായിരുന്നു. അസുഖം കാരണം മറ്റു ടീം അംഗങ്ങൾക്കൊപ്പം എത്താൻ ഗില്ലിന് കഴിഞ്ഞിരുന്നില്ല. ശനിയാഴ്ച പാകിസ്താനെതിരായ മത്സരത്തിൽ താരം കളിക്കുമെന്നാണ് സൂചന.

ഡെങ്കിപ്പനി ബാധിച്ച് േപ്ലറ്റ്ലറ്റ് കൗണ്ട് കുറഞ്ഞതിനെ തുടർന്ന് ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന താരത്തിന് ആസ്ട്രേലിയക്കും അഫ്ഗാനിസ്താനും എതിരായ മത്സരങ്ങൾ നഷ്ടമായിരുന്നു. ഗില്ലിന് പകരം ഇഷാൻ കിഷനാണ് ഓപണറായി ഇറങ്ങിയത്.

2023ൽ ഏകദിനത്തിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ താരമാണ് ശുഭ്മൻ ഗിൽ. 20 മത്സരങ്ങളിൽ 72.35 ശരാശരിയിൽ 1230 റൺസാണ് താരം അടിച്ചുകൂട്ടിയത്. കഴിഞ്ഞ ഏഷ്യ കപ്പിലും ഇന്ത്യക്കായി കൂടുതൽ റൺസ് നേടിയത് ഗിൽ ആയിരുന്നു. ആസ്ട്രേലിയക്കെതിരായ ലോകകപ്പിലെ ആദ്യ മത്സരത്തിനായി ചെന്നൈയിൽ എത്തിയപ്പോഴാണ് ഗില്ലിന് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 'Masked' Shubman Gill Reaches Ahmedabad; May play against Pakistan
Next Story