Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightമൂന്നാം ഏകദിനം ഇന്ന്;...

മൂന്നാം ഏകദിനം ഇന്ന്; സമ്പൂർണ തോൽവി തടയാൻ ഇന്ത്യ

text_fields
bookmark_border
മൂന്നാം ഏകദിനം ഇന്ന്; സമ്പൂർണ തോൽവി തടയാൻ ഇന്ത്യ
cancel

ചറ്റോഗ്രാം (ബംഗ്ലാദേശ്): പരിക്കും ഫിറ്റ്നസും അലട്ടുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം ഏകദിന പരമ്പരയിൽ ആശ്വാസജയം തേടി ഇന്നിറങ്ങുന്നു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ബംഗ്ലാദേശ് 2-0ന് മുന്നിലാണ്.രണ്ടാം ഏകദിനത്തിൽ ഫീൽഡിങ്ങിനിടെ കൈവിരലിന് പരിക്കേറ്റ ക്യാപ്റ്റൻ രോഹിത് ശർമ കൂടുതൽ പരിശോധനകൾക്കും മറ്റുമായി മുംബൈയിലേക്ക് മടങ്ങി.

ഈ മാസം 14 മുതൽ തുടങ്ങുന്ന ടെസ്റ്റ് പരമ്പരയിൽ ക്യാപ്റ്റൻ കളിക്കുമോയെന്ന് വ്യക്തമല്ല. ഇക്കാര്യം പിന്നീട് തീരുമാനിക്കുമെന്ന് ബി.സി.സി.ഐ സെക്രട്ടറി ജയ്ഷാ പറഞ്ഞു. പേസർ ദീപക് ചാഹറും കളിക്കില്ല. അക്സർ പട്ടേലും പരിക്കിന്റെ പിടിയിലാണ്.

ഋഷഭ് പന്തും പൂർണമായും ഫിറ്റല്ല. രോഹിതിന് പകരം കെ.എൽ. രാഹുലാണ് ഇന്ത്യയെ നയിക്കുക. മുൻനിര തകരുമ്പോഴും വീരോചിതം പൊരുതുന്ന മെഹ്ദി ഹസനാണ് ബംഗ്ലാദേശ് നിരയിലെ ഏറ്റവും അപകടകാരി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india bangladesh 3rd odi
News Summary - 3rd ODI today; India to avoid complete defeat
Next Story