Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തമിഴ്നാട്ടിൽ 'നോട്ട'യെക്കാൾ കൂടുതൽ വോട്ട് ബി.ജെ.പിക്ക് കിട്ടുമോയെന്ന് നോക്കാം -എ.ഐ.എ.ഡി.എം.കെ നേതാവ് ജയകുമാർ

text_fields
bookmark_border
പാ​ർ​ട്ടി​യു​ടെ സ്ഥാ​പ​ക​നേ​താ​ക്ക​ളെ​യ​ട​ക്കം വി​വാ​ദ പ​രാ​മ​ർ​ശ​ങ്ങ​ളി​ലൂ​ടെ നി​ര​ന്ത​രം അ​പ​മാ​നി​ക്കു​ന്ന ത​മി​ഴ്നാ​ട് ബി.​ജെ.​പി പ്ര​സി​ഡ​ന്‍റ് കെ. ​അ​ണ്ണാ​മ​ലൈ​യു​ടെ നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ചാണ് സ​ഖ്യം ഉ​പേ​ക്ഷി​ക്കാൻ എ.​ഐ.​എ.​ഡി.​എം.​കെ തീരുമാനിച്ചത്
aiadmk
cancel
camera_alt

ത​മി​ഴ്നാ​ട് ബി.​ജെ.​പി പ്ര​സി​ഡ​ന്‍റ് കെ. ​അ​ണ്ണാ​മ​ലൈ

ചെന്നൈ: അടുത്ത തെരഞ്ഞെടുപ്പിൽ നോട്ടയെക്കാൾ കൂടുതൽ വോട്ടുകൾ തമിഴ്നാട്ടിൽ ബി.ജെ.പിക്ക് കിട്ടുമോയെന്ന് നോക്കാമെന്ന് വെല്ലുവിളിച്ച് എ.ഐ.എ.ഡി.എം.കെ നേതാവ് ഡി. ജയകുമാർ. ബി.ജെ.പിയുമായുള്ള സഖ്യം ഒഴിവാക്കുകയാണെന്ന് വിശദീകരിച്ചുകൊണ്ടായിരുന്നു മുൻമന്ത്രി കൂടിയായ ജയകുമാറിന്‍റെ വെല്ലുവിളി.

'2024ൽ തെരഞ്ഞെടുപ്പ് വരികയാണല്ലോ. ബി.ജെ.പിക്ക് ഒന്നും ചെയ്യാനാവില്ല. നോട്ടയെക്കാൾ കൂടുതൽ വോട്ട് നേടാൻ അവർക്ക് സാധിക്കുമോ? നമുക്ക് കാണാം' -അദ്ദേഹം പറഞ്ഞു.

പാ​ർ​ട്ടി​യു​ടെ സ്ഥാ​പ​ക​നേ​താ​ക്ക​ളെ​യ​ട​ക്കം വി​വാ​ദ പ​രാ​മ​ർ​ശ​ങ്ങ​ളി​ലൂ​ടെ നി​ര​ന്ത​രം അ​പ​മാ​നി​ക്കു​ന്ന ത​മി​ഴ്നാ​ട് ബി.​ജെ.​പി പ്ര​സി​ഡ​ന്‍റ് കെ. ​അ​ണ്ണാ​മ​ലൈ​യു​ടെ നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ചാണ് സ​ഖ്യം ഉ​പേ​ക്ഷി​ക്കാൻ എ.​ഐ.​എ.​ഡി.​എം.​കെ തീരുമാനിച്ചത്. ആ​വ​ശ്യ​മെ​ങ്കി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് വേ​ള​യി​ൽ സ​ഖ്യ​ത്തെ​ക്കു​റി​ച്ച് പു​ന​ർ​വി​ചി​ന്ത​നം ആ​കാ​മെ​ന്നാ​ണ് പാ​ർ​ട്ടി നി​ല​പാ​ട്.

ക​ഴി​ഞ്ഞ​ദി​വ​സം പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി സി.​എ​ൻ. അ​ണ്ണാ​ദു​രൈ​യെ​ക്കു​റി​ച്ച് അ​ണ്ണാ​മ​ലൈ ന​ട​ത്തി​യ പ​രാ​മ​ർ​ശ​മാ​ണ് പെ​ട്ടെ​ന്നു​ള്ള പ്ര​കോ​പ​ന​ത്തി​ന് കാ​ര​ണം. നേ​താ​ക്ക​ളെ അ​പ​മാ​നി​ച്ചാ​ൽ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ സ​ഹി​ക്കി​ല്ലെ​ന്ന് മു​തി​ർ​ന്ന ഡി. ​ജ​യ​കു​മാ​ർ പ​റ​ഞ്ഞു.

ഈ​റോ​ഡ് ഈ​സ്റ്റ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് പി​ന്നാ​ലെ​യാ​ണ് ഇ​രു പാ​ർ​ട്ടി നേ​താ​ക്ക​ൾ ത​മ്മി​ൽ വാ​ക്പോ​ര് തു​ട​ങ്ങി​യ​ത്. എ.​ഐ.​എ.​ഡി.​എം.​കെ​യു​മാ​യി സ​ഖ്യം വേ​ണ്ടെ​ന്ന് അ​ണ്ണാ​മ​ലൈ തു​റ​ന്ന​ടി​ച്ചി​രു​ന്നു.

ബി.​ജെ.​പി ദേ​ശീ​യ നേ​തൃ​ത്വം ഇ​ട​പെ​ട്ടാ​ണ് പ്ര​ശ്ന​ങ്ങ​ൾ ഒ​തു​ക്കി​യ​ത്. പാ​ർ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ട​പ്പാ​ടി പ​ള​നി​സ്വാ​മി ഡ​ൽ​ഹി​യി​ലെ​ത്തി ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷ​മാ​ണ് പു​തി​യ സം​ഭ​വ​വി​കാ​സം. 1950ക​ളി​ൽ അ​ണ്ണാ​ദു​രൈ മ​ധു​ര​യി​ലെ പ​രി​പാ​ടി​യി​ൽ ഹി​ന്ദു വി​ശ്വാ​സ​ത്തി​നെ​തി​രെ വി​മ​ർ​ശ​നാ​ത്മ​ക പ​രാ​മ​ർ​ശം ന​ട​ത്തി​യി​രു​ന്നു​വെ​ന്നും അ​തി​നെ സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി പ​ശു​മ്പൊ​ൻ മു​ത്തു​രാ​മ​ലിം​ഗ തേ​വ​ർ ശ​ക്ത​മാ​യി എ​തി​ർ​ത്തി​രു​ന്നു​വെ​ന്നു​മാ​യി​രു​ന്നു അ​ണ്ണാ​മ​ലൈ​യു​ടെ വി​വാ​ദ പ്ര​സം​ഗം.

എ.​ഐ.​എ.​ഡി.​എം.​കെ​യു​മാ​യി സ​ഖ്യം വേ​ണ​മെ​ന്ന് ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ർ​ക്ക് ആ​ഗ്ര​ഹ​മു​ണ്ടെ​ങ്കി​ലും അ​ണ്ണാ​മ​ലൈ​ക്ക് അ​തി​ല്ലെ​ന്ന് ഡി. ​ജ​യ​കു​മാ​ർ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. നി​ര​ന്ത​രം നേ​താ​ക്ക​ളെ അ​പ​മാ​നി​ക്കു​ന്ന​ത് താ​ങ്ങാ​നാ​കി​ല്ല. ത​മി​ഴ്നാ​ട്ടി​ൽ ബി.​ജെ.​പി​ക്ക് ഒ​റ്റ​ക്ക് നി​ല​നി​ൽ​പി​ല്ല. അ​വ​രു​ടെ വോ​ട്ടു​ബാ​ങ്ക് എ​ത്ര​യാ​ണെ​ന്ന് ത​ങ്ങ​ൾ​ക്ക​റി​യാം. മ​റ്റു​ള്ള​വ​രെ ഇ​ക​ഴ്ത്തി സം​സാ​രി​ക്കു​ന്ന അ​ണ്ണാ​മ​ലൈ നേ​താ​വാ​യി​രി​ക്കാ​ൻ യോ​ഗ്യ​ന​ല്ല. ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യി​ട്ടും പ​രാ​മ​ർ​ശ​ങ്ങ​ൾ തി​രു​ത്താ​ൻ അ​ദ്ദേ​ഹം ത​യാ​റാ​കു​ന്നി​ല്ലെ​ങ്കി​ൽ നീ​ക്ക​ങ്ങ​ൾ അ​വ​രു​ടെ കൂ​ടി അ​റി​വോ​ടെ​യാ​ണെ​ന്ന് വ്യ​ക്ത​മാ​​ണെ​ന്നും ജ​യ​കു​മാ​ർ പ​റ​ഞ്ഞു.

എ​ന്നാ​ൽ, അ​ണ്ണാ​മ​ലൈ​യു​ടെ പ​രാ​മ​ർ​ശ​ത്തി​ൽ ഒ​രു തെ​റ്റു​മി​ല്ലെ​ന്നും ത​മി​ഴ്നാ​ട്ടി​ലെ ജ​ന​പി​ന്തു​ണ​യു​ള്ള നേ​താ​വാ​യി അ​ദ്ദേ​ഹം വ​ള​ർ​ന്നു​വ​രു​ന്ന​തി​ലു​ള്ള അ​സൂ​യ​യാ​ണ് ഇ​പ്പോ​ഴ​ത്തെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മെ​ന്നു​മാ​ണ് ബി.​ജെ.​പി നി​ല​പാ​ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ‘Let’s see if they win more votes than NOTA’
Next Story