പ്രവാസി ചിട്ടിയുടെ കാണാപ്പുറങ്ങള്‍

Mani-K-M

1982ലെ കേന്ദ്ര ചിറ്റിഫണ്ട്സ് ആക്ട് 2012 ഏപ്രില്‍ മാസത്തിലാണ് കേരളത്തില്‍ ബാധകമാക്കിയത്. അതിന് മുമ്പ് 1975ലെ കേരള ചിട്ടി നിയമമാണ് നില നിന്നിരുന്നത്. 1982ലെ കേന്ദ്ര നിയമത്തിന്‍റെ പ്രത്യേകത റിസർവ്  ബാങ്കിന്‍റെ കർശനന നിയന്ത്രണം സംസ്ഥാന  ചിട്ടി ബിസിനസില്‍  വന്നു. സംസ്ഥാനങ്ങള്‍ ചട്ടം ഉണ്ടാക്കുന്നതിനു നിയമത്തില്‍  ഒഴിവ് നേടുന്നതിനും റിസർവ് ബാങ്കിന്‍റെ മുൻകൂര്‍ അനുമതി വേണം. സംസ്ഥാനത്തിലെ ചിട്ടി ബിസിനസ് നടത്തുന്നവരുടെ കണക്കുകള്‍ പിരിശോധിക്കുവാനും നയപരമായ കാര്യങ്ങളില്‍ സംസ്ഥാന സര്ക്കാളരിനെ ഉപദേശിക്കുന്നതിനും റിസർവ്  ബാങ്കിന് പ്രസ്തുത നിയമം അധികാരം നല്കുകന്നു.

കെ.എസ്.എഫ്.ഇ കേരള സർക്കാരിന്‍റെ ഉടമസ്ഥതയിലുള്ള ചിട്ടി കമ്പനിയാണ്. പുതിയ നിയമം വന്നതോടെ പ്രവാസികളെ കൂടി സംസ്ഥാനത്ത് നടത്തുന്ന ചിട്ടികളില്‍ അംഗങ്ങളാക്കുന്നതിന് റിസർവ് ബാങ്കുമായി ചർച്ചകള്‍ നടത്തുകയും അതനുസരിച്ച് 2.3.2015-ല്‍ റിസർവ്  ബാങ്ക് ഫെമ റഗുലേഷനില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി സംസ്ഥാന സർക്കാറുകൾക്ക് പ്രവാസി ഇന്ത്യാക്കാരെ ബാങ്കിങ് ഉപാധികള്‍ വഴി റിസർവ്  ബാങ്ക് കാലകാലങ്ങളില്‍ നിശ്ചയിക്കുന്ന നിബന്ധനകൾക്ക് വിധേയമായി സംസ്ഥാനത്തുള്ള ചിട്ടി കമ്പനികള്‍ നടത്തുന്ന ചിട്ടിയില്‍ ചേരുന്നതിന് അനുവാദം നൽകാന്‍ വ്യവസ്ഥ കൊണ്ടുവന്നു. അതനുസരിച്ച് കേരള സർക്കാർ 29.7.2015-ല്‍ ജി.ഒ.(എം.എസ്)136/2015/റ്റി.ഡി ഉത്തരവില്‍  കെ.എസ്.എഫ്.ഇ. നടത്തുന്ന എല്ലാ ചിട്ടികളിലും പ്രവാസികളെ ചേർക്കാനും അവരുടെ എൻ.ആർ.ഐ അക്കൗണ്ട്‌ വഴി ചിട്ടി തവണ അടയ്ക്കുന്നത്  കെ.എസ്.എഫ്.ഇക്ക്  സ്വീകരിക്കുന്നതിനും അനുമതി നൽകുകയുണ്ടായി. എല്‍.ഡി.എഫ്. സർക്കാർ അധികാരത്തില്‍ വന്നപ്പോ് പ്രവാസികൾക്ക് ഒരു പ്രത്യേക ചിട്ടി കെ.എസ്.എഫ്.ഇ. വഴി കൊണ്ടുവരുമെന്ന് പ്രഖ്യാപിക്കുകയുണ്ടായി നിലവിലെ കേന്ദ്രനിയമമനുസരിച്ച് മാത്രമേ പ്രവാസികൾക്കായി മാത്രം ഒരു പുതിയ ചിട്ടി വിഭാവന ചെയ്യുവാന്‍ സാധിക്കു. റിസർവ് ബാങ്ക് നിയമങ്ങൾക്കും കേന്ദ്ര ചിട്ടി നിയമത്തിനും കേരള സർക്കാർ പുറപ്പെടുവിച്ച ചിട്ടി റൂളുകൾക്കും അനുസൃതമായിട്ടായിരിക്കും പ്രവാസികളെ ചിട്ടിയില്‍ പ്രവേശിപ്പിക്കുക എന്നാണ് ധനമന്ത്രി നിയമസഭയില്‍ പ്രസ്താവിച്ചത്.

എന്നാല്‍ കെ.എസ്.എഫ്.ഇ നല്കേശണ്ട സെക്യുരിറ്റി തുകയും പ്രവാസി ചിട്ടി തുകയും കിഫ്ബിയില്‍ നിക്ഷേപിക്കുവാന്‍ അനുവാദം നൽകി എന്നാണ് ധനമന്ത്രി പറയുന്നത്. ഇത് ചിട്ടി നിയമത്തിനെതിരാണ്. ഇന്ത്യ മുഴുവന്‍ പ്രാബല്യമുള്ള ചിട്ടി നിയമത്തിന്‍റെ റെഗുലേറ്റര്‍ ആർ.ബി.ഐ ആണ്. കേരള സർക്കാർ അല്ല. ചിട്ടി നിയമത്തില്‍ പറയുന്ന അംഗീകൃത ബാങ്കുകളില്‍  മാത്രമേ സെക്യുരിറ്റിതുകയും ചിട്ടി തുകയും നിക്ഷേപിക്കാവൂ എന്നാണ് നിയമവ്യവസ്ഥ. കിഫ്ബി റിസർവ് ബാങ്കിന്‍റെ ലൈസൻസ് എടുത്ത ഒരു അംഗീകൃത ബാങ്ക് അല്ല. 20-ാo വകുപ്പ് അനുസരിച്ച് നൽകുന്ന സെക്യുരിറ്റി തുക ചിട്ടി കാലാവധി പൂർത്തിയാക്കി അംഗങ്ങൾക്ക് ചിട്ടി തുകയെല്ലാം നൽകിയെന്ന് ഉറപ്പ് വരുത്തി ചിട്ടി കണക്ക് ആഡിറ്റ് ചെയ്ത് ഈ വിവരം ഗസറ്റില്‍ പ്രസിദ്ധീകരിച്ച ശേഷം മാത്രമേ കെ.എസ്.എഫ്.ഇക്ക് തിരികെ നൽകാവൂ എന്നാണ് നിയമ വ്യവസ്ഥ. ബാങ്ക് അല്ലാത്ത കിഫ്ബിക്ക് സെക്യുരിറ്റി തുക നൽകുന്നതും അത് മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുവാന്‍ കിഫ്ബിയെ അനുവദിക്കുന്നതും  നിയമലംഘനമാണ്. കേന്ദ്ര നിയമത്തിന്‍റെ 20-ാo വകുപ്പിന് ആവശ്യമായ ഭേദഗതി വരുത്താതെയോ 87-ാo  വകുപ്പ് അനുസരിച്ച് റിസർവ് ബാങ്കിന്‍റെ അനുമതിയോടെ പ്രവാസി ചിട്ടിക്ക് 20-ാo വകുപ്പില്‍ നിന്ന് ഇളവ് നേടാതെയോ കിഫ്ബിയില്‍ സെക്യുരിറ്റി തുകയും പ്രവാസി ചിട്ടി തുകയും   നിക്ഷേപിക്കുന്നത് കേന്ദ്ര ചിട്ടി നിയമത്തിന് വിരുദ്ധമാണ്. 

കേന്ദ്ര ചിട്ടി നിയമത്തിന്‍റെ 12-ാo വകുപ്പ് അനുസരിച്ച് ചിട്ടി നടത്തുന്ന ചിട്ടി  കമ്പനികള്‍ മറ്റ് ബിസ്സിനസ്സുകള്‍ പാടില്ലായെന്ന്‍ വ്യവസ്ഥയുണ്ട്. നിലവില്‍ മറ്റ് ബിസിനസ്സുകള്‍ നടത്തുന്ന കമ്പനികൾക്ക് മറ്റ് ബിസിനസ്സുകള്‍ നിർത്തുവാന്‍ ചിട്ടി നിയമത്തില്‍ മൂന്നു വർഷം സമയം അനുവദിച്ചിട്ടുണ്ട്. അതിന് ശേഷം രണ്ട് വർഷം കൂടി സമയം നീട്ടി നൽകാന്‍ സർക്കാറിന് അധികാരം നൽകിയിട്ടുണ്ട്. കെ.എസ്.എഫ്.ഇക്ക് ഇതനുസരിച്ച് സർക്കാര്‍ പരമാവധി സാവകാശം നൽകിയിരുന്നു. തുടർന്ന്‍ കെ.എസ്.എഫ്.ഇക്ക് 12 -ാo വകുപ്പിന്‍റെ ഇളവിന് വേണ്ടി കേരള സർക്കാര്‍ ആർ.ബി.എെയെ സമീപിച്ചപ്പോള്‍, കെ.എസ്.എഫ്.ഐ ചിട്ടിയിതര ബിസിനസ് ആയി ആർ.ബി.ഐയുടെ അനുമതി ഇല്ലാതെ മറ്റ് ബാങ്കിങ് ബിസിനസുകള്‍ നടത്തുന്നുണ്ടെന്നും 12 -ാo വകുപ്പിന്‍റെ  ഇളവ് നൽകിയാല്‍ ആർ.ബി.െഎ നിയമത്തിന്‍റെയും ചിട്ടി നിയമത്തിന്‍റെയും ഇളവ് കെ.എസ്.എഫ്.ഇക്ക് നൽകുന്നതിന് തുല്യമാകുമെന്നും അത് അനുവദനീയമല്ലെന്നും ആർ.ബി.ഐ അറിയിച്ചു. ഇപ്പോള്‍ കെ.എസ്.എഫ്.ഇയുടെയും കിഫ്ബിയുടെയും സൈറ്റില്‍ കെ.എസ്.എഫ്.ഇ ഒരു അംഗീകൃത മിസലേനിയസ് ബാങ്ക് എന്നാണ് ജനങ്ങളെ അറിയിച്ചിരിക്കുന്നത്. ഇത് തെറ്റാണ്. 

ചിട്ടി നിയമത്തിന്‍റെ 4-ാo വകുപ്പ് അനുസരിച്ച് പ്രവാസി ചിട്ടിനടത്തുവാന്‍ സർക്കാർ കെ.എസ്.എഫ്.ഇക്ക് നാളിതുവരെ അനുമതി നൽകിയിട്ടില്ല. എന്നാല്‍ 18.06.2018ല്‍ കെ.എസ്.എഫ്.ഇ പ്രവാസികളെ ചിട്ടിയില്‍ ഒാൺലൈൻ ആയി പേര് രജിസ്റ്റര്‍ ചെയ്യാന്‍ നോട്ടീസ് നൽകിയിരിക്കുകയാണ്. ഈ നോട്ടീസില്‍ സർക്കാര്‍ ചിട്ടിക്ക് മുന്‍‌കൂര്‍ അനുമതി നൽകി എന്ന വിവരമോ അതിന്‍റെ ഉത്തരവിന്‍റെ വിവരമോ പറയുന്നില്ല. ഇത് ചിട്ടി നിയമത്തിന്‍റെ 4 , 5 വകുപ്പുകളനുസരിച്ച് ശിക്ഷാർഹമായ കുറ്റമാണ്. പ്രവാസി ചിട്ടിയുടെ പ്രചാരണാർഥം പരസ്യം, ഹാള്‍ വാടക, സൽകാരം എന്നീ ഇനങ്ങളില്‍ 72,82,347 രൂപയും വിദേശയാത്ര നടത്തിയർക്ക് ഡി.എ നൽകിയ വകയില്‍ 84502 രൂപയും കെ.എസ്.എഫ്.ഇയില്‍ നിന്നും പ്രവാസി ചിട്ടിയുടെ പരസ്യങ്ങൾക്കും  പ്രചാരണങ്ങൾക്കു മായി 48,34,829 രൂപയും വിദേശ യാത്രാ ഇനത്തില്‍ (അംഗങ്ങളുടെ യാത്ര, താമസം, ഭക്ഷണം, പരിപാടി നടത്തിപ്പ് എന്നിവ ഉൾപ്പെടെ 59,71,987 രൂപയും കിഫ്ബിയില്‍ നിന്ന് ചെലവായിട്ടുണ്ടെന്ന് മന്ത്രി ജൂണ്‍ 5-ാo തിയതി നിയമസഭയില്‍ അറിയിച്ചിട്ടുണ്ട്. പ്രവാസി ചിട്ടി നടത്തുവാന്‍ മുന്‍കൂര്‍ അനുമതിയില്ലാതെ പ്രവാസി ചിട്ടിയുടെ പ്രചാരണത്തിനും പരസ്യത്തിനും യാത്രയ്ക്കും ലക്ഷങ്ങള്‍  മുടക്കിയത് അധികാര ദുര്വിാനിയോഗവും 4, 5 വകുപ്പുകളുടെ ലംഘനവുമാണ്.

കിഫ്ബിയില്‍ വരുന്ന ചിട്ടി തുകയും സെക്യുരിറ്റിയും കേരളത്തിന്‍റെ പശ്ചാത്തല വികസനത്തിന് ഉപയോഗിക്കുന്നതിനും. ഇത് വഴി വിദേശത്തു താമസിച്ചു കൊണ്ട് തന്നെ പ്രവാസിക്ക് കേരള വികസനത്തില്‍ പങ്കാളികളാക്കാന്‍ കഴിയുമെന്നുമാണ് ധനമന്ത്രി അവകാശപ്പെടുന്നത്. ഒരാള്‍ ചിട്ടിയില്‍ ചേരുന്നത് അയാളുടെ സ്വന്തം ആവശ്യങ്ങൾക്ക് ചിട്ടി പണം ഉപയോഗിക്കുവാന്‍ വേണ്ടിയാണ്. ഈ തുക തീരദേശ ഹൈവേയും മലയോര ഹൈവേയും നിർമിക്കാന്‍ ഉപയോഗിക്കുമെന്നാണ് ഇപ്പോള്‍ സർക്കാർ പറയുന്നത്. യാതൊരു ആദായവും ലഭിക്കാത്ത ഈ പദ്ധതികളില്‍ പ്രവാസി ചിട്ടി തുക ഉപയോഗിച്ചാല്‍ പ്രവാസികൾക്ക് ചിട്ടി തുക തിരികെ ലഭിക്കുവാന്‍ വരുന്ന കാല താമസം ചിന്തിക്കാവുന്നതേയുള്ളു. ചിട്ടി നിയമം അനുസരിച്ച് ചിട്ടി തുക കൈകാര്യം ചെയ്യാനും അതിന്‍റെ കണക്കുകൾ കൈകാര്യം ചെയ്യുന്നതിനും കെ.എസ്.എഫ്.ഇക്ക് മാത്രമാണ് അധികാരം. 

അത് മറ്റൊരു ഏജൻസിയായ കിഫ്ബിക്ക് നൽകുന്നതിന് ചിട്ടി നിയമത്തില്‍ ഭേദഗതിയോ റിസർവ് ബാങ്കിന്‍റെ അനുമതിയോ ആവശ്യമാണ്‌. നിലവില്‍ പ്രവാസികള്‍ ചിട്ടിക്ക് പണം അടക്കേണ്ടത് നേരിട്ട് ബാങ്ക് മുഖാന്തിരം ആർ.ബി.ഐ കാലാ കാലങ്ങളില്‍ നിശ്ചയിക്കുന്ന വ്യവസ്ഥകൾക്ക് വിധേയമായിരിക്കണമെന്നാണ് ഫെമ നിയമം. ചിട്ടി നിയമത്തിലെ 14 -ാo വകുപ്പ് അനുസരിച്ചു ചിട്ടിയില്‍ മിച്ചം ലഭിക്കുന്ന തുക എപ്രകാരം വിനിയോഗിക്കണമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. അത് കിഫ്ബിയില്‍ നിക്ഷേപിക്കുവാന്‍ ഇപ്പോള്‍ വ്യവസ്ഥയില്ല. ബാങ്ക് പോലുമല്ലാത്ത കിഫ്ബി വഴി ചിട്ടി തുകയും സെക്യുരിറ്റിയും സ്വീകരിക്കുന്നത് ഫെന നിയമത്തിന് എതിരാണ്. പ്രസ്തുത വ്യവസ്ഥകൾക്ക് ഭംഗം വരുത്തിയാല്‍ ആകെ തുകയുടെ മൂന്നിരട്ടി വരെയുള്ള തുക പിഴയായി ഈടാക്കാന്‍ ഫെമ നിയമം വ്യവസ്ഥ ചെയ്യുന്നു. കെ.എസ്.എഫ്.ഇ സൂക്ഷിക്കേണ്ട കണക്കുകള്‍ കിഫ്ബി സൂക്ഷിക്കുകയാണെങ്കില്‍ രാജിസ്ട്രാറുടെയും ആർ.ബി.ഐയുടെയും പരിശോധനകൾക്ക് ഭംഗം വരും ഇതിന് കെ.എസ്.എഫ്.ഇ ഉദ്യോഗസ്ഥര്‍ കുറ്റക്കാരാക്കാനും ശിക്ഷിക്കുവാനും ഇടവരും. 

പ്രവാസികള്‍ ഒപ്പിട്ട് നൽകേണ്ട വരിയോല (ചിട്ടി കരാര്‍)യുടെ പകർപ്പ് 21.06.2018 ല്‍ നിയമസഭയില്‍ ധനമന്ത്രി നൽകിയിരുന്നു. അത് പരിശോധിച്ചതില്‍ ചിട്ടിക്കു പുറമേ പ്രവാസികൾക്ക് നൽകുവാന്‍ പ്രഖ്യാപിച്ച ഇൻഷുറൻസ് പരിരക്ഷ, അപകട ഇൻഷുറൻസ് പരിരക്ഷ, പെൻഷന്‍ എന്നീ ആനുകൂല്യങ്ങളൊന്നും ചേർത്തിട്ടില്ല.  കൂടാതെ ചിട്ടി കരാറില്‍ ചിട്ടി തുകയും സെക്യൂരിറ്റിയും കിഫ്ബി കൈകാര്യം ചെയ്യുന്ന കാര്യവും പറയുന്നില്ല. ചിട്ടികരാറിലെ പല വ്യവസ്ഥകളും പ്രവാസികളില്‍ നിന്ന് കെ.എസ്.എഫ്.ഇ മറച്ചുവെക്കുന്നു. പ്രവാസികളെ പറ്റിക്കുന്ന രീതിയിലുള്ള വ്യവസ്ഥകളാണ് കരാറിലുള്ളത്. ചിട്ടി നിയമത്തിലെ 76 -ാം വകുപ്പ് അനുസരിച്ച്  4, 5,14, 20 എന്നീ വകുപ്പുകളുടെ ലംഘനത്തിന് പ്രസ്തുത വകുപ്പുകള്‍ ലംഘിക്കുവാന്‍ പ്രേരണ നൽകുന്നതും ഓരോ വകുപ്പ് അനുസരിച്ചും രണ്ട് വർഷം വരെ ശിക്ഷ നൽകുവാന്‍ വ്യവസ്ഥ ചെയ്യുന്നു. ഇതിലെ പല വകുപ്പുകളുടെ ലംഘനത്തിനും ധനമന്ത്രി തന്നെയാണ് മുന്‍കൈ എടുത്തിരിക്കുന്നത്. കേരളം ഒരു സ്വതന്ത്ര രാഷ്ട്രമാണെന്നും കേന്ദ്രനിയമമൊന്നും തനിക്ക് ബാധകമല്ലെന്ന മനോഗതി അനുസരിച്ചാണ് അദ്ദേഹം പ്രവർത്തിക്കുന്നത്.

ധനമന്ത്രി ഉദ്ദേശിക്കുന്ന രീതിയില്‍ കിഫ്ബി വഴി കെ.എസ്.എഫ്.ഇ നടത്തുവാനുദ്ദേശിക്കുന്ന പ്രവാസി ചിട്ടി നടത്തുന്നതിലേക്ക് കേന്ദ്ര ചിട്ടി നിയമത്തിന്‍റെ വ്യവസ്ഥകൾക്ക് മാറ്റങ്ങള്‍ ആവശ്യമാണ്‌. ചിട്ടി നിയമം ഭരണഘടനയിലെ സമവർത്തി ലിസ്റ്റിലാകയാല്‍ അതിലേക്കുള്ള മാറ്റങ്ങള്‍ കേരള നിയമസഭക്ക് തന്നെ വരുത്താവുന്നതാണ്. അതിലേക്ക് ഒരു ബില്‍ തയ്യാറാക്കി നിയമസഭയില്‍ അവതരിപ്പിച്ച് പാസ്സാക്കാവുന്നതാണ്. അല്ലെങ്കില്‍ നിയമത്തിലെ 87-ാം വകുപ്പ് അനുസരിച്ച് ആർ.ബി.ഐയുമായി കൂടി ആലോചിച്ച് പ്രവാസി ചിട്ടിക്് സംസ്ഥാന സർക്കാറിന് ഒരു നോട്ടിഫിക്കേഷന്‍ വഴി ആവശ്യമായ ഇളവുകള്‍  നൽകാവുന്നതാണ്. ഇത് രണ്ടും ചെയ്യാതെ ചിട്ടി നിയമത്തിനും ഫെമ നിയമത്തിനും എതിരായി കെ.എസ്.എഫ്.ഇയുടെ പേരില്‍ കിഫ്ബിയെ കൊണ്ട് നടത്തുവാന്‍ ഉദ്ദേശിക്കുന്ന പ്രവാസി ചിട്ടി കേരളത്തിന്‍റെ സമ്പത്ത് ഘടന താങ്ങി നിർത്തുന്ന പ്രവാസികളെ ദ്രോഹിക്കുവാനേ ഉതകൂ. 1999ല്‍  സർക്കാര്‍ ജീവനക്കാർക്ക് ശമ്പളം കൊടുക്കാന്‍ സർക്കാർ ബുദ്ധിമുട്ടിയപ്പോള്‍ കിഫ്ബി എന്ന സ്ഥാപനം ഒരു ഓർഡിനൻസ് വഴി കൊണ്ട് വന്നു 500 കോടി രൂപയുടെ കടപത്രം ഇറക്കി അന്നത്തെ ബുദ്ധിമുട്ട് ഒഴിവാക്കി. എന്നാല്‍ കിഫ്ബിയെ കൊണ്ട് കടപത്രം ഇറക്കിയത് തെറ്റാണെന്നും നിയമവിരുദ്ധമാണെന്നും ആർ.ബി.ഐ നിർദേശിച്ചതനുസരിച്ച് പ്രസ്തുത തുക സർക്കാരിന് ഉടന്‍ തിരികെ നൽകേണ്ടി വന്നു. അതിന് ശേഷം 15 വർഷം കഴിഞ്ഞാണ് വീണ്ടും പ്രവാസി ചിട്ടിയുടെ പേരില്‍ കിഫ്ബി ഉയർത്തെഴുന്നേൽക്കുന്നത്.

Loading...
COMMENTS