Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightസാമാന്യബുദ്ധിക്ക്​...

സാമാന്യബുദ്ധിക്ക്​ എലിപ്പനി പിടിച്ചാൽ...

text_fields
bookmark_border
സാമാന്യബുദ്ധിക്ക്​ എലിപ്പനി പിടിച്ചാൽ...
cancel

രുൾപൊട്ടൽ തൊട്ട്​ മണ്ണിടിച്ചിൽ വരെ കൂടുതൽ ആളപായമുള്ള പ്രശ്​നങ്ങളൊക്കെ വിഴുങ്ങിയിട്ട്​ ഇപ്പോഴത്തെ രാഷ്​ട്രീയ ഗുസ്​തിയത്രയും ഒരൊ​റ്റ അച്ചുതണ്ടിലാണ്​- ഡാം മാനേജ്​മ​​​​​​െൻറ്​​. മുന്നറിയിപ്പില്ലാതെ അണക്കെട്ടുകൾ തുറന്നുവിട്ടതാണ്​ പ്രളയമുണ്ടാക്കിയതെന്നാണ്​ പ്രതിപക്ഷ ഗർജനം. ഇതു കേട്ടാൽതോന്നും മുന്നറിയിപ്പു കൊടുത്തിരുന്നേൽ പ്രളയമുണ്ടാകില്ലെന്ന്​! സത്യത്തിൽ, ഇൗ മുന്നറിയിപ്പ്​ എന്ന ഉരുപ്പടിതന്നെ മഴയുടെ കാര്യത്തിൽ ആത്മനിഷ്​ഠമായ ഏർപ്പാടല്ലേ? ഉദാഹരണത്തിന്​, മഴയുടെ വരവിനെപ്പറ്റി കിറുകൃത്യമായ കാലാവസ്​ഥാ പ്രവചനം കിട്ടിയെന്നിരി​ക്ക​െട്ട (അപ്പോഴും പെയ്യാനിരിക്കുന്ന മഴയുടെ തോതൊന്നും കണക്കിൽ പറഞ്ഞുതരാൻ ഒരു കാലാവസ്​ഥാ നിരീക്ഷകനും നിവൃത്തിയില്ല. മഴ, വൻമഴ, പെരുമഴ എന്നൊക്കെ വിശേഷിപ്പിച്ചു തട്ടിവിടാനേ മാർഗമുള്ളൂ. പെയ്​തുകഴിഞ്ഞശേഷമാണ്​ മില്ലിമീറ്റർ കണക്കിറങ്ങുക). രണ്ടാഴ്​ച​ത്തേക്കുള്ള മുന്നറിയിപ്പാണ്​ സാധാരണഗതിയിൽ ദേശീയ കാലാവസ്​ഥാകേന്ദ്രം പുറപ്പെടുവിക്കുക. ഇതിനി​െട വല്ല അസാധാരണ സാഹചര്യവുമുണ്ടായാൽ അതും സൂചിപ്പിക്കും. ആഗസ്​റ്റിലെ ആദ്യ വെള്ളപ്പൊക്കമുണ്ടാക്കിയ മഴ​ക്കുശേഷം ഒരിടവേളയുണ്ടായി. ഡാമുകളിലെ ജലനിരപ്പ്​ അന്നേരം താഴുകയാണുണ്ടായത്​. പിന്നീട്​ സകല കണക്കുകൂട്ടലും തെറ്റിച്ചുകൊണ്ട്​ നാലുനാളത്തെ പേമാരി. അതി​​​​​​​െൻറ തോത്​ പോയിട്ട്​ സ്വഭാവംപോലും കാലാവസ്​ഥാ നിരീക്ഷകവൃന്ദത്തിന്​ തിരിഞ്ഞില്ല. ഇൗ പശ്ചാത്തലത്തിലാണ്​ ഡാം മാനേജ്​മ​​​​​​െൻറി​േന്മലുള്ള കമ്പക്കെട്ട്​ പരിശോധിക്കേണ്ടത്​.

ഡാമുകൾ 99 ശതമാനം നിറയാൻ കാത്തുനിന്നതെന്തിന്​ എന്ന ചോദ്യമാണ്​ പ്രതിപക്ഷ വിദ്വാന്മാരുടെ കേന്ദ്രതന്തു. തെന്മല ഡാം​ കൈകാര്യം ചെയ്​ത ജലസേചന വകുപ്പ്​ ഉദ്യോഗസ്​ഥർ ലേശം നേരത്തേതന്നെ വെള്ളം തുറന്നുവിട്ടതുകൊണ്ട്​ കല്ലടയാറ്​ കൊല്ലം ജില്ലയിൽ പ്രളയമുണ്ടാക്കിയില്ല എന്നതാണ്​ ഇതി​​​​​​​െൻറ യുക്തി. കൊല്ലത്തി​​​​​​​െൻറ കിഴക്കൻ മലയിലും ജില്ലയിലാകെത്തന്നെയും മഴയുടെ തോത്​ കുറവായിരുന്നു എന്ന വസ്​തുത ഇവിടെ വിട്ടുകളയുന്നു. ജലസേചന വകുപ്പി​​​​​​​െൻറ ചുമതലയിലുള്ള 16 ഡാമുകളിൽ സമാന ഒൗചിത്യം കാണിച്ചെന്നും കെ.എസ്​.ഇ.ബിയുടെ കൈവശമുള്ള ബാക്കി ഡാമുകളിൽ അതുണ്ടായില്ല എന്നുമാണ്​ സൂചന. എന്നുവെച്ചാൽ, കെ.എസ്​.ഇ.ബിയുടെ ആർത്തിയും അനൗചിത്യവുമാണ്​ കുഴപ്പമത്രയും ഉണ്ടാക്കിയതെന്നും. ഇൗ സാമാന്യയുക്തിക്ക്​ കറ​േൻറമാന്മാരുടെ പിടിവള്ളി സാ​േങ്കതികയുക്തിയാണ്​. അതായത്​, ആദ്യറൗണ്ട്​ വെള്ളപ്പൊക്കത്തിനു​ശേഷം ഒരിടവേളയിൽ ജലനിരപ്പ്​ താഴ്​ന്നു; പിന്നീടുണ്ടായത്​ അപ്രതീക്ഷിത പേമാരിയാണ്​. അതുണ്ടാകാതിരിക്കയും ഡാമുകൾ നേരത്തേ തുറന്നുവിടുകയും ചെയ്​തിരുന്നെങ്കിൽ കറൻറുൽപാദനത്തിനുള്ള ജലശേഖരണത്തിൽ കാര്യമായ കുറവുണ്ടായാനെ. ഇതിനു പിന്നീട്​ സി.എ.ജി തൊട്ടുള്ള കണക്കപ്പിള്ളമാരോട്​ സമാധാനം പറയേണ്ടിവരും.

എന്നുവെച്ചാൽ, കറ​േൻറമാന്മാർ കളിച്ചത്​ സേഫ്​ഗെയിമാണ്​. സ്വയംരക്ഷക്കുവേണ്ടി മാത്രമുള്ള കളി. അതിൽ അത്ഭുതമില്ല, ഫയലുന്തികളുടെ ചരിത്രമതാണ്​. ഇന്ത്യൻ ഒാഡിറ്റ്​ ആൻഡ്​ അക്കൗണ്ട്​സ്​ സർവിസുകാരനായ (​െഎ.എ.എ.എസ്​) ഒരു കേന്ദ്രപുള്ളി ഡെപ്യൂ​േട്ടഷനിൽ ഇവിടി​േപ്പാൾ ചീഫ്​ എൻജിനീയറായിരിക്കുന്ന നിലക്ക്​, പ്രത്യേകിച്ചും.

കാലാവസ്​ഥാ നിരീക്ഷണം തൊട്ട്​ കറൻറുൽപാദനം വരെ സമസ്​ത മേഖലകളിലെയും ശിരോരുഹങ്ങളെ ഒറ്റയടിക്ക്​ കമിഴ്​ത്തിയടിച്ചത്​ പേമാരിയാണ്​. ഇങ്ങനെ​െയാന്ന്​​ നാളെയുണ്ടായാലും ഇൗ ശിരസ്സുകള​ുടെ നിലവാരം ​ഇതൊക്കെതന്നെയാവും-അതി​പ്പോ, സഖാക്കൾ ഭരിച്ചാലും ഖാദിസംഘം ഭരിച്ചാലും. ഇപ്പോഴത്തെ അനുഭവംവെച്ച്​ നാളെ മഴയൊന്നു കനത്താലുടൻ ഡാമുകൾ അൽപം നേരത്തേ തുറന്നുവി​െട്ടന്നുവരാം-പേമാരിപ്പേടികൊണ്ട്​. അപ്പോഴും പുഴകൾ കരകവിയും, ജനം കുടിയൊഴി​ഞ്ഞുപോകേണ്ടിയുംവരും. ഇനി പേമാരി ശരിക്കും വരുന്നപക്ഷം ഏതു ഡാം തുറന്നാലും പ്രളയമുണ്ടാവുകയും ചെയ്യും. ‘മുന്നറിയിപ്പ്​’ വെച്ച്​ ആളുകളെ ഒാടിക്കാം. ​പ​േക്ഷ, എങ്ങോട്ട്​? ഇത്രകണ്ട്​ പുഴസാന്ദ്രതയുള്ള ഒരിടുങ്ങിയ സംസ്​ഥാനത്ത്​ എവിടമാണ്​ പാടേ സുരക്ഷിതമായ മേഖല? വിശേഷിച്ചും പുഴയിടങ്ങളും മലയിടങ്ങളും സ്വാഭാവിക ജലശേഖരണ നിലങ്ങളും ഇത്രമാത്രം കൈയേറിക്കഴിഞ്ഞ സ്​ഥിതിക്ക്​? ചുരുക്കിയാൽ, പറയത്തക്ക ഗാരൻറിയൊന്നും ഒരു മുന്നറിയിപ്പിനുമുണ്ടാവില്ലെന്നർഥം.

ഇവിടെയാണ്​ ഡാമി​​​​​​​െൻറ കൈകാര്യപ്രശ്​നം തീർത്തും ഉപരിപ്ലവമായ പ്രമേയമായിപ്പോവുന്നത്​. മറിച്ച്​, എന്തിനാണീ ഡാമുകൾ എന്ന കാതലായ ചോദ്യമുന്നയിക്കാൻ അധികാരരാഷ്​ട്രീയക്കാർ തയാറല്ല. ഇൗ ​പൈങ്കിളിത്തരം ഒരു രാഷ്​ട്രീയ സംസ്​കാരമായി പന്തലിച്ചുപോയ രാജ്യമാണ്​ ഇന്ത്യ. വികസനത്തി​​​​​​​െൻറയും രാഷ്​ട്രനിർമാണത്തി​​​​​​​െൻറയും ക്ഷേത്രങ്ങളാണ്​ അണക്കെട്ടുകൾ എന്ന്​ ഭക്രാനംഗൽ തുറന്നുകൊണ്ട്​ ജവഹർലാൽ ഉദ്​ഘാടനം ചെയ്​തതാണ്​ ഇൗ സംസ്​കാരം. അതേതാ​െണ്ടാരു പ്രപഞ്ചനിയമമായി ഇന്നും നമ്മുടെ രാഷ്​ട്രീയക്കാരും ഉദ്യോഗസ്​ഥവൃന്ദവും ചുമക്കുന്നു. ഇൗ പ്രയോജനവാദികളുടെ യുക്​തിമർമംതന്നെ ഇക്കാര്യത്തിൽ പരിശോധിക്കാം-പ്രായോഗികത. കേരളത്തിന്​ അണക്കെട്ടുകൾകൊണ്ടുള്ള പ്രയോജനമെന്ത്​?
പൊതുവെ മൂന്ന്​ ഉദ്ദേശ്യങ്ങളാണ്​ അണക്കെട്ടി​​​​​​​െൻറ പേരിൽ പ്രചരിപ്പിക്കപ്പെടുന്നത്- വെള്ളപ്പൊക്ക നിയ​ന്ത്രണം, ജലസേചനം, വൈദ്യുതി ഉൽപാദനം. ഇതിൽ, വെള്ളപ്പൊക്ക നി​യന്ത്രണം ലക്ഷ്യമാക്കിയുണ്ടാക്കിയിട്ടുള്ള ഒരൊറ്റ അണക്കെട്ടും കേരളത്തിലില്ല. മാത്രമല്ല, വെള്ള​െപ്പാക്കം തടയാൻ നിലവിലുള്ള ഒരൊറ്റ അണയ്​ക്കും നിയതമായ ശേഷിയുമില്ല. പരമാവധി കഴിയുക, വൃഷ്​ടിപ്രദേശത്തെ പെയ്​ത്തുനീര്​ ഒരളവുവരെ കുറച്ചുനേരത്തേക്ക്​ തടഞ്ഞുവെക്കുക മാത്രമാണ്​. അതുതന്നെ രണ്ടുവഴിക്ക്​ പ്രശ്​നഭരിതമാണ്​. ഒന്ന്​, അണക്കെട്ടു പ്രദേശത്തി​​​​​​​െൻറ അടിത്തട്ടുകളിലേക്ക്​ ഇൗ ജല​സംഭരണം ഗംഭീരമർദം ചെലുത്തി, ഭൂമിയുടെ ഘടന​ക്ക്​ ബാലക്ഷയമുണ്ടാക്കുന്നു. രണ്ട്​, തടഞ്ഞുവെച്ചിട്ട്​ തുറന്നുവിടുന്ന വെള്ളത്തിന്​ പുഴയുടെ സ്വാഭാവിക ഒഴുക്കി​​​​​​​െൻറ പതിന്മടങ്ങ്​ ശക്​തിയാവും. പിടിച്ചാൽകിട്ടാത്ത ഇൗ കുത്തൊഴുക്കാണ്​ പ്രളയത്തി​​​​​​​െൻറ തീവ്രതയേറ്റുക. ഫലത്തിൽ, വെള്ളപ്പൊക്കം തടയാൻ ഉതകുന്നതല്ല നമ്മുടെ ഡാമുകൾ.

അണക്കെട്ടി​​​​​​െൻറ ഭൂഗർഭ അറ

രണ്ട്​, ​ജലസേചനം. നേരാണ്​, പല പ്രദേശത്തും കുടിവെള്ളത്തിനും കൃഷിക്കുമായി അണക്കെട്ടിൽനിന്ന്​ കനാലുകൾ വഴി വെള്ളമെടുക്കുന്നുണ്ട്​. ഇതിൽ കുടിവെള്ളം ശേഖരിക്കുന്നത്​ മിക്കവാറും ഡാമിൽനിന്നല്ല, പുഴകളിൽനിന്നാണ്.​ ശബരിമലക്ക്​ വെള്ളം കൊടുക്കാൻ ആനക്കയം ഡാമിനെ ഉപയോഗിക്കുന്നതുപോലെ അപൂർവം അപവാദങ്ങളേയുള്ളൂ. പ്രളയകാലത്ത്​ ഇത്തരം സദുദ്ദേശ്യ നിർമിതികൾ എടുക്കുന്ന പണി എന്തെന്നറിയാൻ ഇതേ ആനക്കയത്തി​​​​​​​െൻറ നടപ്പുകഥ മാത്രം മതി. ഷട്ടറുകളല്ല, വാൽവുകളാണ്​ ഇൗ അണയ്​ക്കുള്ളത്​. മലമുകളിൽ ഉരുൾപൊട്ടിയും ഘനമേഖങ്ങൾ പൊഴിച്ചും പ്രകൃതി തകർത്താടിയപ്പോൾ ആനക്കയം ഡാം കവിഞ്ഞ്​ വെള്ളം തൊട്ടപ്പുറത്തെ മലയിലേക്ക്​ കുതിച്ചുപൊന്തി. മല ഒന്നാകെ തകർന്ന്​ താഴേക്ക്​; കാടും കാട്ടുമൃഗങ്ങളും ഒലിച്ച്​ പമ്പയുടെ കീഴ്​ദിക്കുകളിലേക്ക്​. ഇൗ ഭീകരദൃശ്യം യാദൃച്ഛികമായി കണ്ട ഒരു പെരിനാട്ടുകാരൻ ഫോണില​ൂടെ വിവരം സ്വന്തം നാട്ടുകാരെ അറിയിക്കുന്നു. പെരിനാട്ടുകാർ തൊട്ടുതാഴെ, റാന്നിയിലെ ഒരു പ്രാദേശിക കേബ്​ൾ ടി.വിക്കാരെ വിളിച്ചറിയിക്കുന്നു. ഇൗ ചാനലുകൾ പറഞ്ഞാണ്​ സാക്ഷാൽ പത്തനംതിട്ട ജില്ല കലക്​ടർ ത​​​​​​​െൻറ അധികാരസാമ്രാജ്യത്തിൽ നടമാടുന്ന ഇൗ വൻവിപത്തി​​​​​​​െൻറ കഥയറിയുന്നതുതന്നെ. മുന്നറിയിപ്പുമായി ടിയാൻ മൂന്നു വണ്ടികളിറക്കു​േമ്പാഴേക്കും സംഗതി ആനക്കയത്തുനിന്ന്​ പമ്പയും ​െപരിനാടും വിഴുങ്ങി റാന്നിയിലെത്തിക്കഴിഞ്ഞു. മുന്നറിയിപ്പു വണ്ടികളടക്കം മുങ്ങി. ജലസേചനവകുപ്പി​​​​​​​െൻറ ഡാം മാനേജ്​മൻറ്​ ഗീർവാണവും റവന്യൂ അധികാരികളുടെ ജാഗ്രതയുമൊക്കെ എത്രയോ ബാലിശമാണെന്നു കാണുക.

banasura-sagardam
ബാ​ണാ​സു​ര സാ​ഗ​ർ അ​ണ​ക്കെ​ട്ട്

അതിര​ിക്ക​െട്ട, കൃഷിക്കുള്ള ജലസേചനത്തി​​​​​​​െൻറ കണക്കെടുക്കുക. ഉദ്ദിഷ്​ടലക്ഷ്യത്തി​​​​​​​െൻറ 30 ശതമാനത്തിൽ താഴെയാണ്​ മിക്ക ജല​സംഭരണികളുടെയും സംഭാവന. ഇറിഗേഷൻ കനാലുകളാക​െട്ട, തികഞ്ഞ ദുഷ്​ചെലവും പ്രാദേശിക പരിസ്​ഥിതിയെ കൊഞ്ഞനംകുത്തുന്ന നോക്കുകുത്തികളുമായിട്ടാണ്​ സ്​ഥിതിചെയ്യുന്നത്​. കുപ്രസിദ്ധ ഉദാഹരണങ്ങൾ കല്ലട, പമ്പ ഇറിഗേഷൻ പദ്ധതികൾ. കൃഷിയുടെ പേരുപറഞ്ഞും ‘വികസനക്ഷേത്ര’ങ്ങളെ ന്യായീകരിക്കാനാവില്ല. ആ പരുവത്തിലാണല്ലോ നമ്മുടെ കാർഷികമേഖലതന്നെ.

അപ്പോൾ ശരിയായ ഉദ്ദേശ്യത്തിലേക്ക്​ നാമെത്തുന്നു-കറൻറുണ്ടാക്കൽ. അതിനേതായാലും കണക്കുണ്ട്​, കണക്കിന്​ കള്ളം പറയാൻ വശവുമില്ല. 23 ജലവൈദ്യുതി പദ്ധതികളും രണ്ടു ഡീസൽപ്ലാൻറുകളും ഒരു കാറ്റാടിപ്ലാൻറുമാണ്​ കെ.എസ്​.ഇ.ബിയുടെ ഉൽപാദന പരിവട്ടം. ഇതിനുപുറമെ നെടുമ്പാശ്ശേരിയിലും (വിമാനത്താവളം വക) എടയ്​ക്കലിലും കാസർകോട്ടും ഒാരോ സോളാർപ്ലാൻറുകളുമുണ്ട്​. ഇടുക്കി (780 മെഗാവാട്ട്​), ശബരിഗിരി (340), ലോവർ പെരിയാർ (180), നേരിയമംഗലം (77.65), കുറ്റ്യാടി (225), ഇടമലയാർ (75) എന്നിവ കഴിഞ്ഞാൽ ബാക്കി ഡാമൊക്കെ അമ്പതോ അതിൽ കുറഞ്ഞോ ഉള്ള മെഗാവാട്ടി​​​​​​​െൻറ സംരംഭങ്ങളാണ്​. പീച്ചി മുതൽ കല്ലടവരെ അതിതുച്ഛമായ ഉൽപാദനം നടത്തുന്ന അണക്കെട്ടുകളുടെ ഒരു പരമ്പരതന്നെയുണ്ട്​ -12 എണ്ണം. ഇൗ ജലബോംബുകളെല്ലാംവെച്ച്​ കെ.എസ്​.ഇ.ബിയുണ്ടാക്കുന്നതോ, 6000 ദശലക്ഷം യൂനിറ്റ്​. നിലവിൽ കേരളത്തി​​​​​​​െൻറ വൈദ്യുതി ഡിമാൻഡ്​ 25,000 ദശലക്ഷം യൂനിറ്റ്​. എന്നുവെന്നാൽ, കൊട്ടിഘോഷിച്ച്​ പൊതിഞ്ഞുസൂക്ഷിക്കുന്ന ഡാമുകൾ വഴി നാടിന്​ ആവശ്യമുള്ളതി​​​​​​​െൻറ നാലിലൊന്നിൽ താഴെ മാത്രമാണ്​ വൈദ്യുതി​ കിട്ടുന്നത്​.

നാലിൽ മൂന്നും പുറത്തുനിന്ന്​ കാശുകൊടുത്ത്​ വാങ്ങിയിട്ട്​ നാട്ടാർക്ക്​ മറിച്ചുവിൽക്കുന്ന ദല്ലാൾ മാത്രമാണ്​ കെ.എസ്​.ഇ.ബി. ഉപ്പുതൊട്ട്​ ഉമിക്കരിവരെ സകലതും ഇങ്ങനെ പുറത്തുനിന്ന്​ വാങ്ങി ഏറക്കുറെ സമ്പൂർണ ഉപ​േഭാഗദേശമായിരിക്കുന്ന സംസ്​ഥാനത്തിന്​ ഇപ്പറഞ്ഞ നാലിൽ മ​ൂന്നിനൊപ്പം ശിഷ്​ടമുള്ള നാലിലൊന്നുകൂടി കാശുകൊടുത്ത്​ വാങ്ങിയതുകൊണ്ട്​ പ്രത്യേകിച്ചൊരു കുഴപ്പവും വരാനില്ല. യൂനിറ്റിന്​ അഞ്ചുരൂപ എന്ന നിരക്കിന്മേൽ പരമാവധി ഒരുറുപ്പിക അധികമാവുമെന്നു മാത്രം. 90 ശതമാനവും മധ്യവർഗമായിക്കഴിഞ്ഞ സമൂഹത്തിൽ ബാക്കി 10 ശതമാനമാണ്​ ക്ഷേമരാഷ്​ട്ര പരിഗണനക്ക്​ അർഹതയുള്ള പൗരാവലി. അവരെ സ്ലാബ്​​വ്യവസ്​ഥവെച്ച്​ ഇൗ പറഞ്ഞ അധികപ്പണത്തിൽനിന്ന്​ ഒഴിവാക്കാനുമാവും. ലളിതമാക്കിയാൽ, കെ.എസ്​.ഇ.ബി എന്ന വെള്ളാന ദല്ലാളിനുവേണ്ടിയാണ്​ നമ്മുടെ ഡാമുകൾ. നാട്ടുകാർക്ക്​ വേണ്ട വൈദ്യുതിയുടെ കാര്യത്തിൽ അവ പ്രകടമായിത​െന്ന ഗംഭീര പരാജയങ്ങളാണ്​. ഇപ്പോഴത്തെ നാലിലൊന്നിൽനിന്ന്​ ഉൽപാദനം നാലിൽ രണ്ടായെങ്കിലും കൂട്ടാൻ അവ​ക്കാകുമോ? എത്രകണ്ട്​ ഉപകരണ നവീകരണം നടത്തിയാലും അതു സാധ്യമല്ലെന്നതാണ്​ യാഥാർഥ്യം. അതുകൊണ്ടുകൂടിയാണ്​ പുതിയ ഡാമുകൾക്കായി ബോർഡ്​ നിർമാണ ലോബി എക്കാലവും പദ്ധതിയിടുന്നതും. സൈലൻറ്​ വാലി തൊട്ട്​ അതിരപ്പിള്ളി വരെ.

അതിരപ്പള്ളി വെള്ളച്ചാട്ടം

പോയൻറ്​ ഇത്രയേയുള്ളൂ -നാട്ടിലെ വൈദ്യുതിയുടെ പേരിൽ കിഴക്കൻമേഖലയിൽ കെട്ടിപ്പൊക്കിയ അണക്കെട്ടുകൾ പ്രായോഗികതലത്തിൽതന്നെ ഉയർത്തുന്ന ശാശ്വതഭീഷണിയോ? മുല്ലപ്പെരിയാറിനെപ്പറ്റി മാത്രമാണ്​ കേരളത്തി​​​​​​​െൻറ ആശങ്ക. ആ പടുവൃദ്ധനെ വിട്ടാലും ബാക്കിയുള്ള മിക്കതും വാർധക്യത്തിലേക്ക്​ കാൽവെച്ചു കഴിഞ്ഞിരിക്കുന്നു. കക്കി (52 വയസ്സ്​), പീച്ചി (59), മലമ്പുഴ (63), നെയ്യാർ (60), പറമ്പിക്കുളം (61) എന്നു തുടങ്ങി പ്രായം എടുത്താൽ 40 കഴിഞ്ഞ ബാണാസുര സാഗറും 45 കഴിഞ്ഞ ഇടുക്കിയുമാണ്​ ‘ചെറുപ്പക്കാർ’. നിർമാണവേളയിൽ പറഞ്ഞ ലക്ഷ്യങ്ങളെല്ലാം അസ്​ഥാനത്താവുകയും​ പ്രയോജനം ആവിയാക്കികൊണ്ട്​ ലക്ഷണമൊത്ത നഷ്​ടക്കളിയാവുകയും ചെയ്​ത ഇവറ്റയെ പരിപാലിക്കാനുള്ള ചെലവുകാശ്​ ആരും കണക്കിലെടുക്കുന്നില്ല. എത്രയോ വെള്ളാനകൾ വിലസുന്ന പൊതുമേഖലയിൽ ഇതുമങ്ങ്​ സഹിച്ചുവിടാമായിരുന്നു. എന്നുകരുതി പുരപ്പുറത്ത്​ ആരെങ്കിലും ജലബോംബ്​ സൂക്ഷിക്കുകമോ?

നാടിനും ജീവനും നിത്യഭീഷണിയായ ഇൗ ബോംബുകൾ ഉൗരിവിടണമെന്ന്​ പറയാനുള്ള ആമ്പിയറാണ്​ രാഷ്​ട്രീയക്കാർക്കുണ്ടാകേണ്ടത്​. കറൻറ്​ റാക്കറ്റായി മാറിയ കെ.എസ്​.ഇ.ബിക്കുവേണ്ടി സദാ നിലകൊള്ളുന്ന കൂട്ടർതന്നെയാണ്​ പ്രളയദുരിതം വന്നപ്പോൾ ബോർഡി​​​​​​​െൻറ ആർത്തിയെപ്പറ്റി തൊണ്ടകീറുന്നത്​. ലോഡ്​ ഷെഡിങ്ങും പവർകട്ടും മലയാളിയുടെ അമരകോശത്തി​​​​​​​െൻറ ഭാഗമാക്കിയ ഇവർതന്നെയാണ്​ കറൻറുൽപാദനത്തിൽ പാപ്പരായ വെള്ളാനകൾക്കുവേണ്ടി ജലബോംബുകളെ സംരക്ഷിക്കുന്നതും. ഇൗ വൈരുധ്യം തിരിച്ചറിയാൻ സാമാന്യബുദ്ധി ധാരാളംമതി. എന്തു ചെയ്യാം. സാമാന്യബുദ്ധി ഇവിടെ അത്രക്ക്​ സാമാന്യമല്ല.

(തുടരും)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala flooddam managementkaseb
News Summary - mis management of dams in kerala by viju v nair - part 1
Next Story