Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightവേണം, പ്രളയ കമീഷൻ

വേണം, പ്രളയ കമീഷൻ

text_fields
bookmark_border
kavalappara-tragedy
cancel

പ്രളയം നടന്ന മേഖലകളെ സമഗ്രമായി പഠിക്കുന്ന പ്രളയ കമീഷനെ നിയോഗിക്കണമെന്ന് ആരും ആവശ്യപ്പെട്ടു കാണുന്നില്ല. കമീ ഷൻ എന്നത് കേരളീയ രാഷ്ട്രീയ സാഹചര്യത്തിന്‍റെ നിർവചനത്തിന്‍റെ കണ്ണിലൂടെ നോക്കി കാണേണ്ട ഒന്നല്ല. കാലവർഷത്തിന്‍ റെ പിന്നിലെന്ത് കുറ്റകൃത്യം എന്ന ചോദ്യവ​ും സ്വാഭാവികമാണ്. പക്ഷെ, കാലാവസ്ഥയിൽ എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന ്നത് എന്നത് നമ്മുടെ വികസന ദൗർബല്യങ്ങൾ കൂടി മുന്നിൽ വെച്ച് പരിശോധിക്കപ്പെടേണ്ട സുപ്രധാന വിഷയമായി മാറിയിട്ടുണ ്ട്. കഴിഞ്ഞ പ്രളയത്തിൽ ഡാമുകളെ പ്രതിചേർത്ത് നാം സർക്കാറിനെ പഴിച്ചു. സർക്കാർ അതിന്‍റെ മറു ന്യായവും നിരത്തി. അപ് പോഴും വസ്തുത എന്താണെന്ന് നമുക്ക് മുന്നിൽ തെളിഞ്ഞു വന്നില്ല. ഇക്കുറി ഡാമല്ലാത്ത കാരണം പറയാൻ ഏറെയുള്ള പ്രളയമാണ ് മലബാർ അഭിമുഖീകരിച്ചത്. അപ്പോൾ പിന്നെ വസ്തുതാ പഠനം അനിവാര്യമാണ്.

ഇനിയും ഓരോ വർഷവും കേരളം പ്രളയത്തെ നേരിടേ ണ്ടി വരും എന്ന മുന്നറിയിപ്പ് ഗൗരവമുള്ളതാണെങ്കിൽ പറ്റിയ തെറ്റ് ആവർത്തിക്കാതിരിക്കാൻ വീണ്ടു വിചാരത്തോടെയുള്ള പുനഃപരിശോധനകൾ അനിവാര്യമാണ്. അതി വിദഗ്ധരായ ഒരു ടീം ഇത് പരിശോധിക്കുക തന്നെ വേണം. പ്രകൃതിദുരന്തം സ്വാഭാവികമല്ലാ താവുകയും ക്ഷണിച്ചു വരുത്തുന്നതാവുകയും ചെയ്യുമ്പോൾ അത് വിചാരണ ചെയ്യപ്പെടേണ്ട കുറ്റം തന്നെയല്ലേ? പ്രത്യേകിച് ചും പ്രളയത്തിന് ഉത്തരവാദി നമ്മുടെ വികസന നയത്തിലെ ചില ദുർനടപ്പുകളാണെന്ന് വ്യാപകമായ ആക്ഷേപമുയർന്ന സ്ഥിതിക്ക് ഇത്തരമൊരു ആവശ്യത്തിന് ഏറെ പ്രസക്തിയുണ്ട്.

എന്താണ് സംഭവിക്കുന്നത്?
മഴയുടെ ശക്​തി കൂടി അതിതീവ്ര മഴ പെയ്തതാണോ പ്രശ്​നം? അതല്ല പെയ്തിറങ്ങിയത്​ ഒഴുകിപ്പരക്കാൻ തടസമുണ്ടാക്കിയ വികസന നയമോ? പുഴകൾ ദിശമാറി ഒഴുകിയത് പ ുഴകൾക്ക് സ്വതന്ത്രമായ സഞ്ചാര സ്വാതന്ത്യം നിഷേധിക്കപ്പെട്ടതാണെന്ന വാദം ശക്​തമാണ്​. മഴയല്ല മണ്ണിടിച്ചലാണ് കൂ ട്ടമരണം വിതച്ചതെന്ന സത്യം ബോധ്യപ്പെടുമ്പോൾ മലയെ നെഞ്ചുകീറി വേദനിപ്പിച്ച മനുഷ്യകരങ്ങൾ പ്രതിക്കൂട്ടിലാവും. ര ണ്ട് പ്രളയങ്ങളിലും മരണത്തിന്‍റെ നിരക്ക് വർധിപ്പിച്ചത് വെള്ളപ്പൊക്കമായിരുന്നില്ല. ഉരുൾപൊട്ടലും അതുമായി ബന്ധ പ്പെട്ട പ്രളയവുമായിരുന്നു. മഹാരാഷ്ട്രയിൽ മലയാണോ പ്രളയമുണ്ടാക്കിയത് എന്ന് ചോദിക്കുന്നവരുണ്ട്. പക്ഷെ, അവിടങ്ങളിലും മറ്റു ചില പ്രകൃതി ചൂഷണവും വികസന നയവും തന്നെയാണ് പ്രതിക്കൂട്ടിലുള്ളത്. ഭൂഗർഭജല സംഭരണ ഭിത്തികൾ തകർക്കപ്പെട്ടതിനാൽ ജലത്തെ താങ്ങാനാവാതെ മലകൾ പൊട്ടിയൊലിക്കുന്നു എന്ന ലളിതമായ അനുഭവം ആരെയൊക്കെയോ പ്രതിക്കൂട്ടിൽ നിർത്തുന്നുണ്ട്. ഇതെക്കുറിച്ച ഗൗരവമേറിയ ശാസ്ത്രീയ പഠനം നടത്തുന്ന ഒരു കമീഷനെയാണ് നിയോഗിക്കേണ്ടത്.

heavy-rain

ഒറ്റക്കെട്ടായി നാം നേരിടുന്നുണ്ട്
"ഒറ്റക്കെട്ടായി നാം നേരിടും" എന്ന മുദ്രാവാക്യം പ്രളയ വ്യാപ്തിയെ തരണം ചെയ്യാനുള്ള പ്രായോഗിക സംഗീതമാവുന്നത് ആത്മപരിശോധന കൂടി ആത്മാർഥമാവുമ്പോഴാണ്. ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണവും വസ്ത്രവും എത്തിക്കുകയും രക്ഷാപ്രവർത്തനത്തിന് സ്വന്തത്തെ മറന്ന് കൈകോർക്കുകയും ചെയ്യുന്ന ജനകീയ ശക്തി ഒരു നാടിന്‍റെ നന്മയാണ്. കേരളത്തിനേ അത് കഴിഞ്ഞിട്ടുള്ളൂ എന്നതാണ് അനുഭവം കൊണ്ട് നാം തെളിയിച്ചത്. പക്ഷെ, മലയാളിയുടെ ഈ ഉന്നത മനസ് സർക്കാറിന്‍റെ നേട്ടമല്ല. ഭരണ നൈപുണ്യവുമല്ല. മറിച്ച് ഭരിക്കുന്നവരുടെ സൗഭാഗ്യമാണ് എന്നാണ് തിരിച്ചറിയേണ്ടത്. മലയാളിയുടെ ഈ മനസ്സില്ലായിരുന്നുവെങ്കിൽ ഈ കൊച്ചു സംസ്ഥാനത്തിന് താങ്ങാവുന്നതായിരുന്നില്ല രണ്ട് പ്രളയവും. പക്ഷെ ഏതൊരു സമൂഹത്തിനും താങ്ങാവുന്നതിന് പരിമിതിയുണ്ട്. ഈ പരിമിതി പ്രകടമാവാൻ ഇടവരുത്തും മുമ്പ് സർക്കാറിന് ചെയ്യാവുന്ന പുനഃപരിശോധനകൾ ഉടനെ നിർവഹിക്കണം.

കാലാവസ്ഥയല്ല കാലദോഷം
കാലാവസ്ഥ പ്രകൃതി നിയമമാണ്. അതിൽ നന്മയുണ്ട്. വിപത്തുമുണ്ടാവും. എന്നാൽ കാലദോഷം മറ്റൊന്നാണ്. പ്രകൃതി നിയമങ്ങൾക്കപ്പുറത്ത് നിൽക്കുന്ന പ്രതിഭാസമാണത്. ഓരോ കാലഘട്ടത്തെയും മനുഷ്യകരങ്ങളെ പ്രതിനിധാനം ചെയ്യുന്നതാണ് ചില കാലദോഷം. നമ്മൾ ചിലത് ചെയ്ത് കൂട്ടുന്നു. എന്നിട്ട് കാലദോഷമെന്ന് പേരിടുന്നു. പ്രകൃതി നിയമത്തെ വെല്ലുവിളിച്ചവൻ തന്നെ സ്വയം ഏറ്റെടുക്കേണ്ട വിപത്താണ് കാലദോഷം.

ഗാഡ്ഗിൽ റിപ്പോർട്ടിൽ അതീവ പരിസ്ഥിതി ദുർബല പ്രദേശത്തിന്‍റെസോൺ ഒന്നിൽ ഉൾപ്പെട്ടതാണ് കവളപ്പാറ. അവിടെ നിന്ന് വരുന്ന വിവരങ്ങൾ കാലവർഷത്തെയല്ല കാലദോഷത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്.റബർ നടാൻ കുന്നിടിച്ചത്, ക്വാറികൾ അനുവദിച്ചത് തുടങ്ങിയ പ്രാഥമികാരോപണങ്ങൾ മാത്രം മുന്നിൽ വെച്ച് ഒരന്വേഷണം നടത്തിയാൽ കിട്ടുന്ന ഉത്തരമുണ്ട്. ആ ഉത്തരം "ഒറ്റക്കെട്ടായി നാം നേരിടും" എന്ന മുദ്രാവാക്യം കൂടിയാവണം. ദുരന്തം മാത്രമല്ല, ദുരന്തത്തിന് നിമിത്തമായ പ്രവണതയും "ഒറ്റക്കെട്ടായി" നേരിടാനാവണം. ആഗോളതലത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന കടുത്ത കാലാവസ്ഥാവ്യതിയാനം കേരളത്തിൽ യാഥാർഥ്യമാകുന്നു എന്ന നിരീക്ഷണമുണ്ട്. അതൊരു ജാഗ്രതാ പക്ഷമാണ്. എന്നാൽ ഈ നിരീക്ഷണത്തെ മാത്രമല്ല നാം അവലംബമാക്കേണ്ടത്. കേരളീയ പ്രകൃതിയെ ഇത്രമാത്രം തകർത്തതെന്ത് എന്ന അന്വേഷണമായിരിക്കണം അജണ്ട. ജൂലൈ 30വരെയുള്ള കേരളത്തിലെ മഴയുടെ അളവ് പരിശോധിച്ച് നോക്കുക. കേരളത്തിൽ കിട്ടേണ്ട മഴയുടെ പകുതി പോലും ഈ കാലയളവിൽ കിട്ടിയിരുന്നില്ല.

edakkara-flood

ഈ വര്‍ഷം ജൂലൈ 30വരെയുള്ള കണക്കു പ്രകാരം കിട്ടേണ്ട മഴയുടെ 46 ശതമാനം കുറവാണ് രേഖപെടുത്തിയിരുന്നത്. കേരളത്തിന് 41 പടിഞ്ഞാറൊട്ടൊഴുകുന്ന നദികളും 3 കിഴക്കോട്ടൊഴുകുന്ന നദികളും ധാരാളം തടാകങ്ങളും കായലുകളും തോടുകളുമുണ്ടായിട്ടും സംസ്ഥാനത്തെ പല ജില്ലകളിലും ശുദ്ധജല ദൗര്‍ലഭ്യം അഭിമുഖീകരിക്കുന്നുണ്ടെന്ന് ആസൂത്രണ വകുപ്പിന്‍റെ 2018 സാമ്പത്തിക അവലോകന സ്ഥിതി വിവരത്തിലുണ്ട്. ഇടുക്കിയില്‍ 60 ശതമാനം മഴ കുറവായതിനാൽ ഡാമുകളില്‍ വെള്ളം ഇല്ലെന്നും വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്നും ബന്ധപ്പെട്ട വകുപ്പ് മേധാവികൾ വ്യക്തമാക്കിയത് ജൂലൈ അവസാനത്തിലാണ്. അങ്ങിനെ വരൾച്ച വരും എന്ന് ആശങ്കിച്ചു നിൽക്കെയാണ് രണ്ടാം പ്രളയം വന്നത്!. ഒരു മാസത്തിൽ മൊത്തത്തിൽ ലഭിക്കേണ്ട മഴയാണ് ഒരു മണിക്കൂറിൽ ചിലയിടങ്ങളിൽ പെയ്തു കളഞ്ഞത്. ഇതൊരു വ്യതിയാനം തന്നെയാണ്. പക്ഷെ, യാദൃശ്ചികമായ ഒന്നുമാവാം. പഠനമാണ് നടക്കേണ്ടത്.

ഗാഡ്ഗിൽ കമീഷൻ രേഖയെന്ന വേദം.
വർഷാവർഷം പ്രളയം എന്ന താങ്ങാനാവാത്ത ദുരന്തത്തിലേക്കാണോ സംസ്ഥാനം നീങ്ങുന്നതെങ്കിൽ "ഒറ്റക്കെട്ടായി നാം അതിജീവിക്കേണ്ടത്'' മറ്റ് പലതുമാണ് എന്നതാണ് വസ്തുത. നീരൊഴുക്കിന് ശാസ്ത്രീയ പുനഃപരിശോധനകൾ നിർവഹിച്ചാൽ വെള്ളപ്പൊക്കം എന്ന വലിയ കടമ്പ കടക്കാനാവും. പക്ഷെ, ഉരുൾപൊട്ടി നിർഗളിക്കുന്ന ജലപ്രവാഹമാണ് അതിതീവ്രമഴയോടൊപ്പം പ്രളയമായത്. ആളപായമുണ്ടായതും മലകളിലാണ്. കാലാവസ്ഥാ സാക്ഷരത അനിവാര്യമാണെന്ന് ബോധ്യപ്പെടുത്തുന്ന വസ്തുതയാണിത്. ആഗോള താപനവും കാലാവസ്ഥാ മാറ്റവും നമ്മൾ ഒട്ടും ചെവി കൊടുക്കാത്ത വിഷയങ്ങളാണ്. മഴ ക്രമം തെറ്റിയതോടെ ചൂടിന്‍റെയും ശൈത്യത്തിന്‍റെയും അളവിലും സ്വഭാവത്തിലും വ്യത്യാസം വരാം. ഭൂമിയുടെ ഉപയോഗം, കെട്ടിട നിർമ്മാണം, കാർഷിക രീതികൾ, വനപരിപാലനം, നഗരവികസനം, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കൽ, പരിസ്ഥിതി ബോധം എന്നിവയിലെല്ലാം കാലാവസ്ഥാ സാക്ഷരതയുടെ കാർക്കശ്യം പരിപാലിക്കപ്പെടണം.

മാറുന്ന കാലാവസ്ഥയെ അതിജീവിക്കുന്ന കൃഷിരീതികൾ, പ്രളയത്തെ അതിജീവിക്കുന്ന നിർമ്മാണ പ്രവർത്തങ്ങൾ, എന്നിവ അതിജീവന പോളിസിയായി നമ്മുടെ മുന്നിലുണ്ട്. പക്ഷെ, പരിസ്ഥിതി വ്യതിയാനം കണിശമായി കണ്ടുപിടിച്ച് തെറ്റ് തിരുത്താനുള്ള കമീഷൻ ആണ് വേണ്ടത്. പ്രകൃതിയുടെ മേലുള്ള വിവേചന രഹിതമായ മനുഷ്യരുടെ ഇടപെടലുകൾ പ്രളയത്തിന്‍റെ ആഘാതം പലമടങ്ങു കൂട്ടുകയാണ് എന്ന് ഇപ്പോഴത്തെ സംഭവങ്ങളിൽ നിന്ന് വ്യക്തമാണ്. കനത്ത മഴയിൽ വയനാടും നിലമ്പൂരും അട്ടപ്പാടിയും ഉൾപ്പെടെ കേരളത്തിലെ പശ്ചിമഘട്ട മലനിരകളെല്ലാം തകർന്നടിഞ്ഞിരിക്കുന്നു. കേരളത്തെ താങ്ങി നിർത്തുന്ന, കേരളത്തിന്‍റെ പ്രകൃതി ഭംഗിക്ക് മാറ്റ് കൂട്ടുന്ന പശ്ചിമഘട്ട മലനിരകൾ സംരക്ഷിക്കാനാവശ്യമായ നിർദേശങ്ങൾ സമഗ്രമായി മുന്നോട്ടുവെച്ച ഗാഡ്ഗിൽ കമീഷൻ റിപ്പോർട്ട് വിവാദങ്ങളുയർത്തി മടക്കിവെച്ചവരാണ് നാം.

kavalappara-tragedy

പശ്ചിമഘട്ടത്തിൽ വരുന്ന 44 ജില്ലകളിലെ 142 താലൂക്കുകളിൽനിന്ന് 134 പരിസ്ഥിതിലോല മേഖലകളാണ് സമിതി തിരിച്ചറിഞ്ഞത്. കേരളത്തിലെ 75 താലൂക്കുകളിൽ നിന്ന് 25 എണ്ണമാണ് പരിസ്ഥിതി ലോലമായി തിരിച്ചറിഞ്ഞത്. ഇവയിൽ 15 എണ്ണം മേഖല ഒന്നിലും രണ്ട് എണ്ണം മേഖല രണ്ടിലും എട്ടെണ്ണം മേഖല മൂന്നിലും പെടുന്നു. ഗാഡ് ഗിൽ സമിതി പരിഗണിച്ച കേരളത്തിലെ പരിസ്ഥിതിലോല പ്രദേശങ്ങൾ മണ്ടക്കൽ-പനത്തടി, പൈതൽമല, ബ്രഹ്മഗിരി-തിരുനെല്ലി, പരിസ്ഥിതി പ്രാധാന്യമുള്ള വയനാടിന്‍റെ ഭാഗങ്ങൾ, കുറുവ ദ്വീപ്, കുറ്റ്യാടി-പെരിയ-കൽപ്പറ്റ, നിലമ്പൂർ-മേപ്പാടി, സൈലന്‍റ് വാലി, മണ്ണാർക്കാട്-ശിരുവാണി-മുത്തുക്കുളം, നെല്ലിയാമ്പതി-പറമ്പിക്കുളം, പീച്ചി-വാഴാനി, പൂയ്യംകുട്ടി-തട്ടേക്കാട്-ഇടമലയാർ, മൂന്നാർ-ഇരവിക്കുളം-ചിന്നാർ, ഏലമലക്കാടുകൾ, പെരിയാർ-റാന്നി-കോന്നി-ഗൂഡ്രീക്കൽ, കുളന്തുപ്പുഴ-തെന്മല, തുടങ്ങിയവയാണ്. കഴിഞ്ഞ വർഷത്തെയും ഇത്തവണത്തെയും മാത്രം ഉരുൾപൊട്ടലുകൾ ഉണ്ടായ സ്ഥലങ്ങളുടെ എണ്ണം കൂട്ടിച്ചേർത്താൽ ഒന്നും ഈ മേഖലക്ക് പുറത്തല്ല എന്ന് കാണാനാവും. നിലമ്പൂരും വയനാടുമെല്ലാം വലിയ താക്കീതാണ് നൽകിയിരിക്കുന്നത്. അതിനാൽ പ്രളയവും ദുരന്തവും ഉണ്ടായ മേഖകളെ ഉൾപ്പെടുത്തി സമഗ്രമായ പരിശോധന നടക്കണം. വികസന പ്രവർത്തനങ്ങളുമായ് ബന്ധപ്പെട്ട് ഈ മേഖലകളിൽ ചെയ്യാവുന്നതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ ഗാഡ്ഗിൽ സമിതി നിർദ്ദേശിച്ചത് സർക്കാർ പുനർ വായനക്ക് വിധേയമാക്കണം.

മേഖല ഒന്നിലും, രണ്ടിലും പുതിയ ഖനനം അനുവദിക്കരുത് എന്ന സമിതി നിർദേശം പാലിക്കപ്പെട്ടില്ല. 2016ഓടെ മേഖല ഒന്നിലെ ഖനനം നിർത്തണമായിരുന്നു. നിയന്ത്രണ വിധേയമായി മാത്രമാണ് മേഖല രണ്ടിൽ ഇപ്പോഴുള്ള ഖനനം തുടരാവൂ എന്ന് സമിതി അനുശാസിച്ചിരുന്നു. റോഡ് വികസനം പരിസ്ഥിതി ആഘാത പഠനങ്ങൾക്കു ശേഷമേ ആകാവൂ എന്ന് സമിതി പറഞ്ഞിരുന്നു. ഇവയിൽ പരിസ്ഥിതി നാശത്തിന്‍റെ മൂല്യം കണക്കാക്കണമെന്നും സമിതി കൽപിച്ചതാണ്. പരിസ്ഥതിക്ക് കോട്ടം പറ്റാത്ത രീതിയിലാവണം കെട്ടിടനിർമാണമെന്ന് സമിതി കർശനമായി ഉപദേശിച്ചതാണ്. സിമന്‍റ്, കമ്പി, മണൽ എന്നിവയുടെ ഉപയോഗം പരമാവധി കുറക്കണമെന്നും പറഞ്ഞിരുന്നതാണ്. ഇതൊക്കെ പാലിക്കപ്പെട്ടോ എന്നത്​ അന്വേഷണ വിധേയമാക്കേണ്ടതുണ്ട്​്​്​.

ഗാഡ്​ഗിൽ കമീഷ​​െൻറ മറ്റു നിർദേശങ്ങൾ
ജനിതകമാറ്റം വരുത്തിയ വിത്തുകൾ പാടില്ല, പ്ലാസ്റ്റിക് ഉപയോഗം മൂന്നു വർഷം കൊണ്ട് നിർത്തൽ, മേഖല ഒന്നിൽ അഞ്ചുവർഷംകൊണ്ടും, മേഖല രണ്ടിൽ എട്ടു വർഷം കൊണ്ടും, മേഖല മൂന്നിൽ പത്തുവർഷം കൊണ്ടും ജൈവകൃഷിയിലേക്ക് മാറൽ, പ്രത്യേക സാമ്പത്തിക മേഖലയോ പുതിയ ഹിൽസ്റ്റേഷനോ അരുത്, പൊതുഭൂമി സ്വകാര്യവത്കരിക്കാതിരിക്കൽ, പുഴകളുടെ തിരിച്ചുവിടൽ അനുവദിക്കരുത്. വനാവകാശനിയമം കണക്കിലെടുത്ത് കമ്മ്യൂണിറ്റി ഫോറസ്റ്റ് റിസർവ് എന്ന സംവിധാനം നടപ്പാക്കൽ, മേഖല ഒന്നിൽ മണൽവാരലിനും പാറപ്പൊട്ടിക്കലിനും പുതിയ അനുമതി നൽകാതിരിക്കൽ, മേഖല ഒന്നിലും രണ്ടിലും പരിസ്ഥിതി മലിനമാക്കുന്ന റെഡ് ഓറഞ്ച് കാറ്റഗറി വ്യവസായങ്ങൾ പുതുതായി അനുവദിക്കാതിരിക്കൽ, മേഖല ഒന്നിൽ 10 മെഗാവാട്ടിൽ കുറഞ്ഞുള്ള ജലവൈദ്യുതി പദ്ധതികളേ ആകാവൂ, വലിയ കാറ്റാടി പദ്ധതികൾ പാടില്ല. കാലാവധി കഴിഞ്ഞ ജലവൈദ്യുത പദ്ധതികൾ 30-50 വർഷമെടുത്ത് ഡീക്കമീഷൻ ചെയ്യൽ. ഇൗ കാര്യങ്ങളൊക്കെ എവിടെ എത്തി എന്നും പരിശോധിക്കപ്പെടണം.

heavy rain

കേന്ദ്ര ഭൂഗർഭ ജലബോർഡിന്‍റെ 2016 ലെ റിപ്പോർട്ട് പ്രകാരം രാജ്യത്തെ 65 ശതമാനം കുഴൽക്കിണറുകളും ഭൂഗർഭ ജലശോഷണത്തിന്‍റെ പ്രതിസന്ധിയിലാണ്. മഴവെള്ളക്കൊയ്ത്തിനും ഭൂഗർഭജല പുനരുജ്‌ജീവിനത്തിനുമുള്ള പദ്ധതികളൊന്നും കാര്യമായ വിജയം കണ്ടെത്തിയിട്ടില്ല. കേരളത്തിൽ 26 ബ്ലോക്കുകളിൽ ഭൂഗർഭജലനിരപ്പ് അപകടകരമായി താഴ്ന്നു കൊണ്ടിരിക്കുകയാണ് എന്നും ഈ പഠനത്തിൽ പറയുന്നുണ്ട്. തിരുവനന്തപുരത്തെ അതിയന്നൂർ, കൊടുങ്ങല്ലൂർ, ചിറ്റൂർ, കാസർഗോഡ്, കോഴിക്കോട്, എന്നീ ബ്ലോക്കുകളിലാണ് ഇതേറ്റവും രൂക്ഷം. തീരപ്രദേശങ്ങളിൽ സമുദ്ര ജലനിരപ്പ് ഉയരുന്നതിനാൽ ഉപ്പുവെളളം കയറുന്നതും പഠനം വ്യക്തമാക്കി. ഭൂഗർഭജലനിരപ്പ് ഒരു ഭാഗത്ത് താഴുകയാണെന്ന് പറയുകയും മറുഭാഗത്ത് ജലം ഉൾകൊള്ളാനാവാത്ത വിധം ഭൂഗർഭ ജലസംഭരണ പാളികൾ ഉരുൾപൊട്ടലായി നിർഗമിക്കുകയും ചെയ്യുമ്പോൾ നമ്മുടെ കൈകാര്യകർതൃത്വത്തിലെ പിടിപ്പുകേട് തന്നെയാണ് വ്യക്തമാവുന്നത്. ഇത് കണ്ടെത്തി ജാഗ്രത പാലിക്കാത്തിടത്തോളം നാം പ്രകൃതിയെ പഴിച്ചിട്ട് കാര്യമില്ല.

ഐക്യരാഷ്ട്രസഭ വികസന പദ്ധതിയുടെ (യു.എൻ.ഡി.പി) ദുരന്താനന്തര ആവശ്യകത വിലയിരുത്തല്‍ (പി.ഡി.എൻ.എ) സംസ്ഥാനത്തിന്‍റെ പ്രളയാനന്തര നഷ്ടം 31,000 കോടി രൂപയാണെന്ന് കണക്കാക്കുന്നു. പുതിയ നഷ്ടം കൂടി ഇതിനോട് ചേർത്ത് വെക്കാനുണ്ട്. നവകേരള നിര്‍മ്മിതിക്കായി സംസ്ഥാന സർക്കാർ സമഗ്ര കാഴ്ചപ്പാട് അവതരിപ്പിച്ചിട്ടുണ്ട് എന്നത് ആശ്വാസകരമാണ്. ഭാവിയിൽ ഉണ്ടാകാനിടയുള്ള ദുരന്തങ്ങളെ പ്രതിരോധിക്കാന്‍ സഹായകമാകുന്നതാവും അതെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷെ, പ്രളയം ആവർത്തിക്കപ്പെടാം എന്ന നിലയിൽ ഇനി വേണ്ടത് ഗൗരവമേറിയ പുനഃപരിശോധനയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Open Forum Articleheavy rains 2019Kerala Flood CommissionFlood Commission
News Summary - Kerala Flood Commission -Open Forum Article
Next Story