Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കോവിഡ്​ യുദ്ധത്തിൽ ലക്ഷ്യം ഇനിയും അകലെയാണ്​
cancel
Homechevron_rightOpinionchevron_rightOpen Forumchevron_rightകോവിഡ്​ യുദ്ധത്തിൽ...

കോവിഡ്​ യുദ്ധത്തിൽ ലക്ഷ്യം ഇനിയും അകലെയാണ്​

text_fields
bookmark_border

ലോകമാകെ കോവിഡ്​ കേസുകൾ വർധിക്കുകയും ആശുപത്രികൾ നിറഞ്ഞു കവിയുകയും സാമ്പത്തിക മേഖലയാകെ പ്രതിസന്ധി പടരുകയും ചെയ്യുന്നതിനിടക്കാണ്​ രണ്ട്​ നല്ല വാർത്തകൾ നമ്മെ തേടിയെത്തിയത്​. രണ്ട്​ അമേരിക്കൻ കമ്പനികൾ വികസിപ്പിച്ച കോവിഡ്​ വാക്​സിനുകൾ പ്രവർത്തനക്ഷമമാണെന്ന്​ ​ഏറെക്കുറെ തെളിയിക്കപ്പെട്ടിരിക്കുന്നു. ഇൗ പ്രതിസന്ധി കാലത്ത്​ വളരെയധികം പ്രതീക്ഷ നൽകുന്ന വാർത്തയായിരുന്നു അത്​.

ജർമൻ കമ്പനിയായ ബയോൺടെക്കി​െൻറ പങ്കാളിയായ അമേരിക്കൻ കമ്പനി ​ൈഫസറാണ്​ നവംബർ ഒമ്പതിന്​ ആദ്യ പ്രഖ്യാപനം നടത്തിയത്​. തങ്ങൾ വികസിപ്പിച്ച വാക്​സിൻ 90 ശതമാനത്തിലധികം പ്രവർത്തനക്ഷമത തെളിയിച്ചിരിക്കുന്നു എന്നായിരുന്നു ഫൈസർ അറിയിച്ചത്​. നവംബർ 16 ന്​ അമേരിക്കൻ കമ്പനി തന്നെയായ മൊഡേണയും 94.5 ശതമാനം പ്രവർത്തനക്ഷമതയുള്ള വാക്​സിൻ വികസിപ്പിച്ചതായി പ്രഖ്യാപ ിച്ചു.

വാക്​സിനുകളുടെ പ്രവർത്തനക്ഷമതയെന്നാൽ...

വാക്​സിനുകൾക്ക്​ ചുരുങ്ങിയത്​ 50 ശതമാനം പ്രവർത്തനക്ഷമതയാണ്​ അമേരിക്കൻ ഫുഡ്​ ആൻഡ്​ ഡ്രഗ്​ അഡ്​മിൻസ്​ട്രേഷൻ മാനദണ്ഡമായി നിശ്ചയിച്ചിട്ടുള്ളത്​. കോവിഡ്​ വാക്​സിൻ 90 ശതമാനത്തിലധികം പ്രവർത്തനക്ഷമമാണെന്ന്​ കമ്പനികൾ അവകാശപ്പെടു​േമ്പാൾ അത്​ ഏറെ സുരക്ഷിതവും ഫലസാധ്യതയുള്ളതും ആണെന്ന്​ കരുതാം.

ലോകമാകെ നിലവിൽ 150 ൽ അധികം കോവിഡ്​ വാക്​സിനുകൾ വ്യത്യസ്​ത പരീക്ഷണഘട്ടങ്ങളിലാണ്​. അതിൽ 11 എണ്ണം മൂന്നാം ഘട്ട പരീക്ഷണത്തിലെത്തിയിരിക്കുന്നു. മൊഡേണ, ഫൈസറും ബയോൺടെക്കും, ജോൺസൺ ആൻറ്​ ജോൺസൺ, ഇന്ത്യയുടെ ഭാരത്​ ബയോടെക്കും ​െഎ.സി.എം.ആറും, ചൈനയുടെ സിനോഫാമും കാൻസിനോയും, ബ്രിട്ട​െൻറ നോവാവാക്​സ്​ തുടങ്ങിയ കമ്പനികളുടെ വാക്​സിനുകൾ അവസാനഘട്ടത്തിലാണ്​.

റഷ്യയുടെ വാക്​സിനുകളായ സ്​പുട്നികും എപിവാക്​കൊറോണയും നിലവിൽ കോവിഡിന്​ നൽകുന്നുണ്ട്​. എന്നാൽ, റഷ്യയുടെ വാക്​സിനുകളുടെ സുരക്ഷിതത്വം, പ്രവർത്തനക്ഷമത എന്നിവ സംബന്ധിച്ചെല്ലാം വിദഗ്​ധർ സംശയങ്ങൾ ഉന്നയിക്കുന്നുണ്ട്​.


വാക്​സിൻ എന്നാൽ...

ശരീരത്തി​െൻറ സ്വാഭാവിക പ്രതിരോധ ശേഷിയെ ഒരു പ്രത്യേക അണുബാധക്കെതിരെ പോരാടാൻ പരിശീലിപ്പിക്കുകയാണ്​ വാക്സിൻ ചെയ്യുന്നത്​. ശരീരം ഒരു രോഗത്തിന് വിധേയമാകുമ്പോൾ ചെയ്യുന്നതുപോലെ അണുബാധക്കെതിരായ ആൻറിബോഡികൾ സൃഷ്ടിക്കാൻ രോഗപ്രതിരോധ സംവിധാനത്തെ വാക്​സിൻ പരിശീലിപ്പിക്കുന്നു. രോഗാണുക്കളുടെ നശിച്ച​തോ ദുർബലമായതോ ആയ രൂപങ്ങൾ മാത്രമാണ്​ വാക്സിനുകളിൽ അടങ്ങിയിട്ടുള്ളത്​. അവ രോഗത്തിന് കാരണമാകില്ല, അല്ലെങ്കിൽ അതി​െൻറ സങ്കീർണതകൾക്ക് കാരണമാകില്ല.

വാക്സിനേഷൻ ലഭിച്ച ഒരാൾക്ക്​ ഭാവിയിൽ അണുബാധയേറ്റാൽ രോഗം ബാധിക്കുന്നതിന്​ മുമ്പ്​ ശരീരം അതി​െന നശിപ്പിക്കും.

മൊഡേണയുടെയും ഫൈസറി​െൻറയും വാക്​സിനുകൾ ആർ.എൻ.എ വാക്​സിനുകളാണ്​. ​രോഗാണുവിനെ ഉടനെ തിരിച്ചറിഞ്ഞ്​ പ്രതിരോധിക്കാൻ ശരീരത്തിനെ സഹായിക്കുന്ന തരത്തിൽ ജനിതക ഭാഗം വാക്​സിനിൽ ഉൾപ്പെടുത്തുന്ന പുതിയ വിദ്യയാണിത്​. കോവിഡ്​ വൈറസി​െൻറ പ്രോട്ടീൻ കൂടുകളെ ശരീരത്തി​െൻറ ​പ്രതിരോധ സംവിധാനം തിരിച്ചറിയുന്നത്​ ഇൗ വിദ്യയിലൂടെയാണ്​.

വാക്​സിൻ വികസിപ്പിച്ച ശേഷം അത്​ രോഗ പ്രതിരോധത്തിനായി ഉപയോഗിക്കുന്നതി​െൻറ മുമ്പ്​​ നിരവധി ഘട്ടങ്ങളിലൂടെ കടന്ന്​ പോകേണ്ടതുണ്ട്​. വർഷങ്ങളെടുക്കുന്ന പ്രക്രിയയാണിത്​. എന്നാൽ, കോവിഡ്​ സൃഷ്​ടിച്ച അടിയന്തര സാഹചര്യത്തിൽ പല ചട്ടങ്ങളും ഇളവ്​ ചെയ്​താണ്​ വാക്​സിൻ വികസിപ്പിച്ചത്​.

പ്രീക്ലിനിക്കൽ, സുരക്ഷാ പരിശോധന, വ്യത്യസ്​ത ഘട്ടങ്ങളായുള്ള പ്രർത്തനക്ഷമത പരീക്ഷണം, വിശദമായ ഫല അവലോകനം തുടങ്ങിയ വ്യത്യസ്​ത ഘട്ടങ്ങൾ കഴിഞ്ഞ ശേഷമാണ്​ ഒരു വാക്​സിൻ സമൂഹത്തിൽ വിതരണത്തിനെത്തിക്കുന്നത്​.

കോവിഡ്​ വാക്​സിനിൽ നമ്മൾ ലക്ഷ്യത്തിലെത്തിയോ?

പല കാരണങ്ങളാലും പുതിയ വാക്​സിനുകളെ സംബന്ധിച്ച്​ എനിക്ക്​ ഏറെ സംശയങ്ങളുണ്ട്​. പൂർണമായും സന്തോഷത്തിനുള്ള വക ആയിട്ടില്ലെന്നാണ്​ ഞാൻ കരുതുന്നത്​. എ​െൻറ ഉള്ളിലെ ചോദ്യങ്ങൾ ഇവയാണ്​:

ഇപ്പോൾ വികസിപ്പിച്ച വാക്​സിനുകൾ സുരക്ഷിതമാണോ ​?

മൂന്നാം ഘട്ട പരീക്ഷണത്തിലും കാര്യമായ ആരോഗ്യ പ്രശ്​നങ്ങളൊന്നും കോവിഡ്​ വാക്​സിനുകൾ ഉണ്ടാക്കിയിട്ടില്ലെന്നാണ്​ രണ്ട്​ കമ്പനികളും പറയുന്നത്​. ചെറിയ തളർച്ച, പേശീ വേദന, ഇഞ്ചക്​ഷൻ ചെയ്​ത സ്​ഥലത്തെ വേദന തുടങ്ങിയ ​െചറിയ പ്രശ്​നങ്ങൾ മാ​ത്രമാണ്​ റിപ്പോർട്ട്​ ചെയ്യപ്പെട്ടതെന്ന്​ കമ്പനികൾ പറയുന്നു. എന്നാൽ, പരീക്ഷണത്തി​െൻറ ഭാഗമായവർ രണ്ടാംഘട്ട കുത്തിവെപ്പും എടുത്ത ശേഷം രണ്ട്​ വർഷമെങ്കിലും നിരീക്ഷിച്ച ശേഷമാണ്​ വാക്​സി​െൻറ സുരക്ഷ ഉറപ്പുവരുത്താനാകുക.

പരീക്ഷണത്തിന് വിധേയമായവർക്ക്​ ചില നാഡീ പ്രശ്​നങ്ങൾ ഉണ്ടായതിനെ തുടർന്ന്​​ ആസ്​ട്രസെനിക്കക്ക്​ മൂന്നാം ഘട്ടത്തിലെത്തിയ വാക്​സിൻ പരീക്ഷണം ​സെപ്​റ്റംബറിൽ നിർത്തിവെക്കേണ്ടി വന്നിരുന്നു. പരീക്ഷണത്തിനിടെ ഒരാൾ മരിച്ചതിനെ തുടർന്ന്​ ചൈനയുടെ സിനോവാകിനും വാക്​സിൻ പരീക്ഷണം നിർത്തിവെക്കേണ്ടി വന്നിരുന്നു.

വാക്​സി​െൻറ സുരക്ഷിതത്വം സംബന്ധിച്ച്​ രണ്ട്​ കമ്പനികളുടെയും കൈവശമുള്ള വിവരങ്ങൾ പ്രാഥമികം മാത്രമാണ്​. രണ്ടാംഘട്ട കുത്തിവെപ്പെടുത്ത ശേഷമുള്ള എഴാം ദിനം ശേഖരിച്ച വിവരങ്ങളാണത്​.

വാക്​സിൻ വിതരണം ഇന്ത്യയിൽ എത്രമാത്രം സാധ്യമാകും....

ഇപ്പോൾ വികസിപ്പിച്ച വാക്​സിനുകളെല്ലാം ശീതികരിച്ച്​ സൂക്ഷിക്കേണ്ടവയാണ്​. ഫൈസറി​െൻറ വാക്​സിൻ സാധാരണ ശീതീകരണികളിൽ പോലും സൂക്ഷിക്കാനാകില്ല. പത്ത്​ ദിവസം വരെ വാക്​സിൻ സൂക്ഷിക്കാനാകുന്ന പ്രത്യേക ബാഗുകളിൽ വാക്​സിൻ വിതരണം ചെയ്യുമെന്നാണ്​ ഫൈസർ കമ്പനി പറയുന്നത്​. മൊഡേണയുടെ വാക്​സിൻ സാധാരണ ശീതികരണികളിൽ 30 ദിവസം വരെ സൂക്ഷിക്കാനാകുമെന്നാണ്​ കമ്പനി പറയുന്നത്​.

ഇൗ രണ്ട്​ വാക്​സിനുകളും ഇന്ത്യൻ സാഹചര്യത്തിൽ വിതരണം സാധ്യമാകുക പ്രയാസമാണ്​. ശീതീകരണ സംവിധാനവും വൈദ്യുതി വിതരണവുമുള്ള നഗരങ്ങളിൽ മാത്രമാണ്​ നമുക്ക്​ ഇൗ വാക്​സിനുകൾ വിതരണം ചെയ്യാനാകുക. നഗരങ്ങൾക്ക്​ പുറത്തേക്ക്​ ഇൗ വാക്​സിനുകൾ എത്തിക്കാനോ വിതരണം ​െചയ്യാനോ ഉള്ള സംവിധാനം ഇന്ത്യയിലില്ല. കോവിഡ്​ നിർമാർജനം സാധ്യമാകാൻ സുശക്​തമായ ശീതീകരണ ശൃംഖല തന്നെ നമ്മൾ ഇന്ത്യയിൽ ഉണ്ടാക്കേണ്ടി വരും.

കുട്ടികളിൽ ഇൗ വാക്​സിൻ ഉപയോഗിക്കാനാകുമോ? ​

ഇല്ല എന്നാണ്​ ഉത്തരം. മുതിർന്നവരിൽ മാത്രമാണ്​ ഇതുവരെ വാക്​സിൻ പരീക്ഷണം നടന്നിട്ടുള്ളത്​. കുട്ടികളിൽ ഇതെങ്ങിനെയാണ്​ ​പ്രവർത്തിക്കുക എന്ന്​ നിർണയിക്കപ്പെടാതെ വാക്​സിൻ കുട്ടികളിൽ ഉപയോഗിക്കാനാകില്ല.

വാക്​സിൻ വിതരണം എപ്പോൾ തുടങ്ങാനാകും​ ?

വിജയകരമായി വാക്​സിൻ വികസിപ്പിച്ചതായി അവകാശപ്പെടുന്ന രണ്ട്​ കമ്പനികളും ആഴ്​ചകൾക്കകം തന്നെ അടിയന്തര ഉപയോഗത്തിനുള്ള അനുമതിക്കായി അപേക്ഷിക്കാൻ സാധ്യതയുണ്ട്​. അതിനിടയിൽ, വാക്​സി​െൻറ സുരക്ഷ ഉറപ്പുവരുത്തുന്നതിനായുള്ള വിവര ശേഖരണം പുരോഗമിക്കുകയും ചെയ്യും. അസുഖകരമായതൊന്നും സംഭവിക്കാതിരുന്നാൽ അടുത്ത വർഷം ആദ്യത്തോടെ 'ഹൈ റിസ്​ക്​' വിഭാഗത്തിന്​ വാക്​സിൻ വിതരണം തുടങ്ങാനാകും. കമ്പനികളുടെ വാക്​സിൻ ഉൽപാദന ശേഷിയെ കൂടി ആശ്രയിച്ചാണ്​ ഇത്​ സാധ്യമാകുക.

കോവിഡിനെതിരായ യുദ്ധം നമ്മൾ ജയിച്ചുവോ ?

ഇൗ യുദ്ധത്തിൽ വാക്​സിനുകൾ നമ്മെ എത്ര സഹായിക്കും എന്നത്​ നിരവധി ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്​. വാക്​സിനുകളുടെ പ്രവർത്തന ശേഷി, വാക്​സിൻ ഉൽപാദന ശേഷി, വിതരണത്തിൽ നേരിടുന്ന വെല്ലുവിളികൾ, എത്രപേർക്ക്​ എത്ര കാലം കൊണ്ട്​ വാക്​സിൻ നൽകാനാകും തുടങ്ങിയ നിരവധി ഘടകങ്ങൾ ഇൗ പോരാട്ടത്തെ സ്വാധീനിക്കും. കോവിഡ്​ ഒരു ആഗോളമാരിയായി പടർന്നതിനാൽ ആവശ്യമായ വാക്​സി​െൻറ അളവും വളരെയധികമാണ്​.


വാക്​സിൻ മറ്റു ചികത്സക്ക്​ സഹായമാകും

'വാക്​സിൻ നമ്മുടെ മറ്റു ആയുധങ്ങളെ സഹായിക്കും, ഒരിക്കലും അവക്ക്​ പകരമല്ല. ഒരു വാക്​സിൻ കൊണ്ട്​ മാത്രം പകർച്ചവ്യാധിയെ നമുക്ക്​ തോൽപിക്കാനാകില്ല.' -ലോകാരോഗ്യ സംഘടനയുടെ ഡയറക്​ടർ ജനറൽ ടെഡ്രോസ്​ പറഞ്ഞതാണിത്​. പുതിയ സാ​േങ്കതിക വികസനം വികസ്വര രാജ്യങ്ങൾക്ക്​ ഉടനെ ലഭ്യമാകില്ല. ഇന്ത്യ പോലുള്ള രാജ്യങ്ങൾ കുറച്ചു കൂടി കാത്തിരിക്കേണ്ടി വരും.

വാക്​സിൻ വിതരണത്തി​െൻറ ആദ്യഘട്ടത്തിൽ ആരോഗ്യപ്രവർത്തകർ, വയോജനങ്ങൾ തുടങ്ങിയ 'ഹൈ റിസ്​ക്​' വിഭാഗത്തിനാണ്​ മുൻഗണന ലഭിക്കുക. എല്ലാവർക്കും പ്രതിരോധ വാക്​സിൻ ലഭിക്കാൻ വർഷങ്ങൾ തന്നെ വേണ്ടി വരും. വരും മാസങ്ങളിലൊന്നും രോഗത്തി​െൻറ പിടിയിൽ നിന്ന്​ നമ്മെ രക്ഷിക്കാൻ വാക്​സിനാകില്ല. സർക്കാർ കൂടുതൽ കരുതലും ജാഗ്രതയും പുലർത്തിയില്ലെങ്കിൽ ഇനിയും കുറെ ജീവനുകൾ കോവിഡ്​ കവരും.

കോവിഡ്​ പരിശോധന വർധിപ്പിക്കുക, രോഗികളുടെ സമ്പർക്ക പട്ടിക തയാറാക്കുക, രോഗ സാധ്യതയുള്ളവർക്ക്​ സാമൂഹിക സമ്പർക്കം വിലക്കുക തുടങ്ങിയ നടപടികൾ ഇനിയും തുടരണം. സാമൂഹിക അകലം പാലിക്കുക, മാസ്​ക്​ ധരിക്കുക, കൈകൾ ഇടക്കിടെ അണുവിമുക്​തമാക്കുക തുടങ്ങിയ മുൻകരുതലുകളിലൂടെ മാത്രമാണ്​ ഒരു പരിധിവരെയെങ്കിലും കോവിഡി​െൻറ തേരോട്ടത്തെ പിടിച്ചു നിർത്താനാകുക.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19dr.kafeel khan
Next Story