വകുപ്പിെൻറ കേട് വെളിച്ചെണ്ണക്കും
text_fieldsഏറ്റവും ജാഗ്രതയോടെ പ്രവർത്തിക്കേണ്ട സർക്കാർ വകുപ്പുകളിലൊന്നാണ് ഭക്ഷ്യസുരക് ഷ വിഭാഗം. എന്നാൽ, ഇവിടെ നടക്കുന്നത് മറ്റൊന്നാണ്. പലർക്കും അഴിമതിക്കും അനധികൃത സമ്പാ ദ്യമുണ്ടാക്കാനുമുള്ള ഇടമായി മാറി ഈ വകുപ്പ്. തട്ടിപ്പ്വെളിച്ചെണ്ണ കമ്പനികളുമാ യി പല ഉദ്യോഗസ്ഥർക്കും ബന്ധമുണ്ട്. ഇവരുടെ ഇടപെടലിലാണ് ലൈസൻസും അതിനെ തുടർന്നുള് ള സംരക്ഷണവും. മാസപ്പടി കൃത്യമായി എത്തിച്ചാൽ പരിശോധനയില്ല. സംസ്ഥാനത്ത് വിപണിയില ിറങ്ങുന്ന വെളിച്ചെണ്ണയിൽ മിക്കതും ഗുണനിലവാരം പാലിക്കാത്തതാണെന്ന് ഉദ്യോഗസ്ഥ ർക്ക് അറിയാത്തതല്ല. ഒറ്റ മുറി കാണിച്ചു കൊടുത്താൽ ലൈസൻസ് ലഭിക്കുന്ന അവസ്ഥയാണു ള്ളത്.
ഉൽപാദന കമ്പനികൾക്ക് വിതരണ ലൈസൻസ്, ഫുഡ് കാറ്റഗറി കോഡ് തെറ്റായി രേഖപ്പെട ുത്തൽ, ലൈസൻസിന് പകരം രജിസ്ട്രേഷൻ, ഒരേ അഡ്രസിൽ രണ്ട് ലൈസൻസ് നൽകൽ, ഒരു സ്ഥാപനത്തിന് നിരവധി അഡ്രസിൽ ലൈസൻസ് നൽകൽ, നിരോധിച്ച ബ്രാൻഡുകൾ വീണ്ടും പുറത്തിറക്കാൻ അനുവദിക്കൽ തുടങ്ങിയ കൃത്രിമങ്ങൾക്കാണ് ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുന്നത്. നിയമത്തിെൻറ പിടിയിൽ നിന്ന് രക്ഷപ്പെടാൻ എല്ലാ പഴുതുകളും ഉദ്യോഗസ്ഥ ലോബി ഒരുക്കിക്കൊടുക്കും. ഇതുസംബന്ധിച്ച് തെളിവുസഹിതം വിജിലൻസിന് പരാതി നൽകിയിട്ടും നടപടിയുണ്ടായിട്ടില്ല. അതേസമയം, ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥർ പീഡിപ്പിക്കുന്നതായി പല വ്യാപാരികളും പരാതി പറയുന്നുണ്ട്. കൈക്കൂലി നൽകിയില്ലെങ്കിൽ നിസ്സാര കാരണത്തിന് പിഴയീടാക്കുന്നതായാണ് പ്രധാന പരാതി.
നിലമ്പൂർ ചുങ്കത്തറയിലെ കോക്കനട്ട് ടെസ്റ്റ് ഓയിൽ (വെർജിൻ കൊക്കനട്ട് ഓയിൽ ഉൽപാദിപ്പിക്കുന്ന തേങ്ങയുടെ ബാക്കി ഭാഗങ്ങൾ ഉപയോഗിച്ചുണ്ടാക്കുന്നതാണ് കൊക്കനട്ട് ടെസ്റ്റ് ഓയിൽ) കമ്പനിക്കെതിരെ ഹൈകോടതിയിൽ കേസിനുപോയ ചരിത്രമുണ്ട് ഭക്ഷ്യസുരക്ഷ വിഭാഗത്തിന്. എന്നാൽ, ഇത് ഭക്ഷ്യയോഗ്യമല്ലെന്നും കമ്പനി അടച്ചുപൂട്ടണമെന്നും കാണിച്ച് ഭക്ഷ്യസുരക്ഷ വിഭാഗം േനാട്ടീസ് നൽകിയെങ്കിലും കേന്ദ്ര ഭക്ഷ്യസുരക്ഷ വിഭാഗം ലൈസൻസ് പുതുക്കി നൽകി. ഹൈകോടതിയിൽ കേസിനു പോയെങ്കിലും ഇത് ഭക്ഷ്യയോഗ്യമല്ലെന്ന് തെളിയിക്കാൻ സാധിച്ചില്ല. കൈക്കൂലി നൽകാൻ തയാറാകാത്തതാണ് കമ്പനിക്കെതിരെ കേസിനുപോകാൻ കാരണമെന്നാണ് ഉടമയുടെ ആരോപണം.
തട്ടിപ്പൊന്നുമറിയാത്ത ഒരു യുവ സംരംഭകൻ വെളിച്ചെണ്ണ കമ്പനി തുടങ്ങാൻ ലൈസൻസിന് ശ്രമിച്ചു. നേരായ വഴിയിൽ ലൈസൻസ് ലഭിക്കാൻ ‘തടസ്സങ്ങൾ’ ഒരുപാടുണ്ടെന്നും വിട്ടുവീഴ്ചകൾ ചെയ്താൽ ഒരാഴ്ചക്കുള്ളിൽ ശരിയാക്കിത്തരാമെന്നുമാണ് ഉദ്യോഗസ്ഥൻ പറഞ്ഞത്. ആവശ്യപ്പെട്ട കൈക്കൂലി നൽകാൻ തയാറാകാതിരുന്നതോടെ യുവാവിനെ പരമാവധി ബുദ്ധിമുട്ടിച്ചു. ഒടുവിൽ ഉന്നത രാഷ്ട്രീയ ബന്ധമുള്ളവർ ഇടപെട്ടാണ് ലൈസൻസ് നൽകിയത്.
ഉറച്ച നിലപാടെടുക്കുന്ന ഉദ്യോഗസ്ഥരെ ഭക്ഷ്യസുരക്ഷ കമീഷണർ സ്ഥാനത്ത് നിയമിക്കുന്നത് അപൂർവമാണ്. ശിക്ഷാലാവണമായാണ് പലപ്പോഴും സർക്കാർ ഇൗ പദവിയെ കാണുന്നത്. ജനങ്ങളുടെ ആരോഗ്യസുരക്ഷയിൽ ശ്രദ്ധനൽകേണ്ട അതിപ്രധാന വകുപ്പാണെന്ന ധാരണ സർക്കാറിനില്ല. ടി.വി. അനുപമ കമീഷണറായ ശേഷമാണ് വകുപ്പിൽ ചില അനക്കങ്ങളുണ്ടായത്.
സംസ്ഥാനത്ത് വിതരണംചെയ്യുന്ന മിക്ക ഭക്ഷ്യസാധനങ്ങളും ഗുണനിലവാരം പുലർത്തുന്നില്ലെന്ന് പരിശോധനകളിലൂടെ തെളിയിച്ച് അത്തരം കമ്പനികൾക്കെതിരെ നടപടി തുടങ്ങിയെങ്കിലും അത് പൂർത്തിയാക്കാൻ അവരെ അനുവദിച്ചില്ല. അനുപമയെ സ്ഥലം മാറ്റുകയാണ് സർക്കാർ ചെയ്തത്. വമ്പൻ കമ്പനികൾക്കുള്ള ഉന്നതബന്ധമാണ് പലപ്പോഴും നടപടിക്ക് തടസ്സമെന്ന് സത്യസന്ധരായ ഉദ്യോഗസ്ഥർ പറയുന്നു.
എം.ജി. രാജമാണിക്യം പദവിയിൽ വന്നപ്പോഴും ചില ശുഭസൂചനകളുണ്ടായി. പരിശോധനയിൽ ഗുണമേന്മയില്ലെന്ന് കണ്ടെത്തിയ 40 കമ്പനികൾ പൂട്ടാൻ അദ്ദേഹം ഉത്തരവിറക്കി. ഇതെല്ലാം പിന്നീട് പല പേരുകളിൽ വീണ്ടും പൊട്ടിമുളക്കുന്നതും കണ്ടു. തട്ടിപ്പുകമ്പനികൾ വ്യാപകമായത് യഥാർഥ വെളിച്ചെണ്ണ നിർമിക്കുന്ന കമ്പനികൾക്കാണ് തിരിച്ചടിയായത്. ഇവരോട് പിടിച്ചുനിൽക്കാൻ കഴിയാതെ പലതും പൂട്ടി.
സത്യസന്ധമായി പ്രവർത്തിക്കുന്ന കമ്പനികളോട് ഭക്ഷ്യസുരക്ഷ വകുപ്പ് ഉദ്യോഗസ്ഥർക്ക് ചിറ്റമ്മനയമാണെന്ന് പലവട്ടം വ്യക്തമായിട്ടുമുണ്ട്.
(അവസാനിച്ചു)