Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightചരിത്ര...

ചരിത്ര വിധിയെഴുത്തിനൊരുങ്ങി ബ്രിട്ടൻ

text_fields
bookmark_border
ചരിത്ര വിധിയെഴുത്തിനൊരുങ്ങി ബ്രിട്ടൻ
cancel

ആർക്കോ വേണ്ടി ജനം വോട്ടുകുത്തിയ ഹിതപരിശോധനയുടെ പേരിൽ മൂന്നു വർഷത്തിനിടെ മൂന്നു പ്രധാനമന്ത്രിമാർ വിട്ടുപോയ ബ്രിട്ടന്​ പിന്നെയും തെരഞ്ഞെടുപ്പ്​ കാലം. ഡിസംബർ 12നാണ്​​ രാജ്യത്തെ നാലര കോടിയിലേറെ വോട്ടർമാർ പോളിങ്​ ബൂത്തിലെത്തി അടുത്ത സർക്കാറിനെ തെരഞ്ഞെടുക്കുന്നത്​​. 650 സീറ്റുകളിൽ 326 എണ്ണം തരപ്പെടുത്താനാകുന്നവർക്ക്​ ആഘോഷങ്ങളോടെ നമ്പർ 10 ഡൗണിങ്​ സ്​ട്രീറ്റി​ന്‍റെ അധികാരികളാകാം. ​കൺസർവേറ്റീവുകളും (ടോറികൾ) ലേബറും തമ്മിൽ​ മൽസരം ശക്​തമാണെന്ന്​ പറയാമെങ്കിലും പ്രധാനമന്ത്രി ബോറിസ്​ ജോൺസൺ നയിക്കുന്ന കൺസർവേറ്റീവുകൾ 43 ശതമാനം വോട്ടുനേടി തുടർച്ചയായ നാലാം തവണയും അധികാരം പിടിക്കുമെന്ന്​ കരുതുന്നവരേറെ. ബ്രിട്ടനിൽ വിഷയം ​ബ്രക്​സിറ്റും തെരഞ്ഞെടുപ്പുമാകു​േമ്പാൾ കേൾക്കാൻ ലളിതമാണ്​ കാര്യങ്ങൾ. പക്ഷേ, പതിറ്റാണ്ടുകൾക്കിടെ ഏറ്റവും കുഴഞ്ഞുമറിഞ്ഞ സ്​ഥിതിയിലാണിപ്പോൾ ബ്രിട്ടീഷ്​ രാഷ്​ട്രീയവും വോട്ടുചെയ്​തു കൊണ്ടേയിരിക്കുന്ന പൗരൻമാരും.

എന്തിനു പി​െ​ന്നയും ഒരു തെരഞ്ഞെടുപ്പ്​?
പാർലമെന്‍റിൽ തീർക്കാനാവാത്തത്​ ജനങ്ങളോട്​ എന്ന അഹിത മനസ്സുമായാണ്​ ബ്രിട്ടീഷ്​ പ്രധാനമന്ത്രി ബോറിസ്​ ജോൺസൺ കഴിഞ്ഞ മാസം രാജ്യത്തെ തെരഞ്ഞെടുപ്പിലേക്ക്​ തള്ളിവിട്ടത്​. ​ബ്രിട്ടനെ യൂറോപ്യൻ യൂനിയനിൽ നിന്ന്​ പുറത്തുകടത്താൻ തുടർച്ചയായി നടത്തിയ ശ്രമങ്ങളും പലവുരു മാറ്റിപ്പറഞ്ഞ അവധികളും തെറ്റിയ​േതാടെയായിരുന്നു ഗതികെട്ട്​ അടിയന്തര തെരഞ്ഞെടുപ്പ്​ പ്രഖ്യാപനം. നിസ്സാര വിഷയത്തിൽ പിന്നെയും വോട്ടുചെ​യ്യാൻ നിർബന്ധിതരായതിന്​ പ്രതികാരം ചെയ്യുന്നതിനു പകരം, ഭ്രാന്തുപിടിച്ച ടോറി നേതൃത്വത്തോടാണ്​ ഇപ്പോഴും ജനങ്ങൾക്ക്​ താൽപര്യമെന്നത്​ മറ്റൊരു​​ കൗതുകം. കേവല ഭൂരിപക്ഷത്തിലുമധികം സീറ്റുകളുമായി ടോറികൾ (359 സീറ്റ്​ നേടുമെന്നാണ്​ പ്രവചനം) അധികാരത്തിലെത്താൻ പോകുന്നുവെന്ന്​ ‘യൂഗവ്​’ അടക്കമുള്ള സർവേ സ്​ഥാപനങ്ങൾ പ്രവചിക്കുന്നതിൽ എത്രകണ്ട്​ ശരിയുണ്ടെന്ന്​ വൈകാതെ അറിയാം.

british-voters

ഫലം ബ്രക്​സിറ്റ്​ കടത്തുമോ?
സമീപ കാല ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്​ട്രീയ പ്രതിസന്ധിയിലേക്കാണ്​ മൂന്നു വർഷം മുമ്പ്​ ഡേവിഡ്​ കാമറൺ ബ്രിട്ടനെ തള്ളിവിട്ടത്​. തൽക്കാലം പെട്ടുപോയ രാഷ്​ട്രീയ സാഹചര്യം കടക്കാൻ ഉപായമെന്ന നിലക്ക്​​ യൂറോപ്യൻ യൂനിയൻ വിടാമെന്ന്​ ജനങ്ങൾക്ക്​ മുന്നിൽ നിർദേശം വെച്ചത്​ കേട്ടപാതി അവർ അത്​ ഏറ്റെടുക്കുന്നു. ഹിതപരിശോധനയിൽ 51.89 ശതമാനം പേർ ബ്രക്​സിറ്റിന്​ ഒപ്പംനിന്നു. 48.11 ശതമാനം എതിർത്തു. ​

അപ്രതീക്ഷിതമായി എല്ലാം കൈവിട്ട്​ കാമറൺ പോയ വഴിയെ പിന്നീട്​ തെരേസ മേയും ഒടുവിൽ ബോറിസ്​ ജോൺസണും മടങ്ങിയിട്ടും ബ്രക്​സിറ്റ്​ മാത്രം അതേപടി നിലനിൽക്കുന്നു. ജനമനസ്സിൽ കത്തിനിൽക്കുന്ന ആധിയുടെ നേർപകർപ്പായി പാർലമെന്‍റും തീരുമാനമെടുക്കാനാകാതെ പകച്ചുനിൽക്കുന്നു. ബ്രിട്ട​ന്‍റെ രാഷ്​ട്രീയത്തിനുമുണ്ട്​ അതേ ഇരട്ട മനസ്സ്​. പ്രധാന കക്ഷിയായ കൺസർവേറ്റീവുകൾ എപ്പോഴും കുത്തക മുതലാളിത്തത്തിനും വിപണിക്കും വേണ്ടി പക്ഷം പിടിക്കു​േമ്പാൾ മറ്റൊന്നായ ലേബർ പാർട്ടി സോഷ്യലിസവും സർക്കാർ ഇടപെടലുമാണ്​ മുന്നോട്ടുവെക്കുന്നത്​. വിരുദ്ധ ധ്രുവങ്ങളിലായതിനാൽ ബ്രക്​സിറ്റ്​ വിഷയത്തിലും സമവായ സാധ്യത ഇരുകക്ഷികളും സ്വപ്​നം കാണുന്നുണ്ടാകില്ല. എന്നു വെച്ചാൽ, ജോൺസൺ ഒരിക്കലൂടെ പ്രധാനമന്ത്രിയായാൽ പോലും ബ്രക്​സിറ്റ്​ കടക്കൽ അത്ര എളുപ്പമാകില്ല.

labour-party


ജോൺസന്‍റെ ഗീർവാണങ്ങൾ
അഞ്ചു മാസം തികച്ച്​ അധികാരത്തിലിരിക്കാത്ത പഴയ മാധ്യമ പ്രവർത്തനായ ജോൺസൺ നമ്പർ 10ലെത്തിയ അന്നു തുടങ്ങിയ വലിയ വായിലെ വായാടിത്തങ്ങൾക്ക്​ ഇപ്പോഴും തെല്ലും കുറവു വന്നിട്ടില്ല. യൂറോപ്യൻ യൂനിയനുമായി​ കരാർ ഇല്ലെങ്കിലും ബ്രക്​സിറ്റ്​ നടപ്പാക്കുമെന്നുവരെ ഒരു ഘട്ടത്തിൽ പറഞ്ഞിരുന്നു, ജോൺസൺ. പാർലമെന്‍റിൽ സ്വന്തം കക്ഷിക്കു പോലും ബോധിക്കുന്നില്ലെന്ന്​ കണ്ടതോടെ അത്​ വിഴുങ്ങി. പിന്നീട്​ ബ്രസൽസിലെത്തി ഇ.യു നേതൃത്വവുമായി ചർച്ചകൾ നടത്തി മറ്റൊരു കരാർ ചു​ട്ടെടുത്തെങ്കിലും എതിർപ്പ്​ രൂക്ഷമായതോടെ ഒന്നും സംഭവിക്കാത്ത മട്ടിൽ അതും വിഴുങ്ങി.

താൻ അധികാരത്തിലെത്തിയാൽ ജനുവരി 31ഓടെ ബ്രക്​സിറ്റ്​ നിലവിൽ വരുമെന്നും 2020 അവസാനത്തോടെ നടപടികൾ പൂർത്തിയാക്കി ബ്രിട്ട​ൻ പൂർണാർഥത്തിൽ സ്വതന്ത്രമാകുമെന്നുമാണ്​ ഏറ്റവുമൊടുവിലെ അവകാശവാദം. എണ്ണമറ്റ നൂലാമാലകൾ തുറിച്ചുനോക്കു​േമ്പാൾ അതും നടപ്പാകുമെന്ന്​ സ്വന്തം പാർട്ടിക്കാർ പോലും കരുതുന്നുണ്ടാകില്ല. ജെറമി കോർബി​ന്‍റെ ലേബറുകളാണെങ്കിൽ ഇത്തവണ രണ്ടു തോണിയിൽ കാൽവെച്ചാണ്​ ബ്രക്​സിറ്റ്​ വിഷയം തെരഞ്ഞെടുപ്പ്​ കാലത്ത്​ ജനങ്ങൾക്കു മുന്നിൽവെച്ചത്​. പുതിയ കരാറോടെ ബ്രക്​സിറ്റ്​ നടപ്പാക്കുമെന്ന്​ ഒരു വശത്ത്​ പറയുന്നതിനൊപ്പം പഴയപടി ഇ.യുവിൽ തുടരണോ എന്ന ഹിതപരിശോധനക്ക്​ അവസരവും അവർ വാഗ്​ദാനം ചെയ്യുന്നു​.

labour-party

ക്രൈംലിൻ കണക്​ഷൻ 2016ലെ അമേരിക്കൻ തെരഞ്ഞെടുപ്പിൽ ട്രംപിനെ അധികാരമേറാൻ സഹായിച്ച്​ റഷ്യ അണിയറയിൽ സജീവമായിരുന്നുവെന്ന ആരോപണം ഇപ്പോൾ ഇംപീച്ച്​മെന്‍റ്​ നടപടികൾ വരെ എത്തിനിൽക്കുകയാണ്​. സമാനമാണ്​ ഏറ്റവും പുതിയ ​തെരഞ്ഞെടുപ്പിൽ ബ്രിട്ടനിലും കൊഴുക്കുന്ന വിവാദം. കൺസ​ർവേറ്റീവുകൾക്ക്​ പണമൊഴുക്കി പിന്നാമ്പുറത്ത്​ റഷ്യൻ ‘അന്തർധാര’ സജീവമാണെന്ന്​​ ചോർത്തിയ രേഖകൾ മുന്നിൽവെച്ച്​ ലേബർ പാർട്ടി ആരോപിക്കുന്നു. ശുദ്ധ നുണയെന്ന്​ കൺസർവേറ്റീവുകൾ തിരിച്ചടിക്കു​േമ്പാഴും സമീപ കാലത്ത്​ അവർ കൈപ്പറ്റിയ ഫണ്ടുകളെ കുറിച്ച റിപ്പോർട്ടാണ്​ എതിരാളികളെ സമ്മർദത്തിലാക്കുന്നത്​.

ബ്രിട്ടീഷ്​ ആരോഗ്യ പരിരക്ഷ ട്രംപിനു മുന്നിൽ പണയം വെച്ചെന്ന മറ്റൊരു ആരോപണവും തെരഞ്ഞെടുപ്പു കാലത്ത്​ നന്നായി വിറ്റുപോയിരുന്നു. ബ്രക്​സിറ്റിൽ കൃത്യമായ നിലപാടെടുക്കാനാവാതെ കുഴങ്ങിയവർ മറ്റു വിഷയങ്ങൾ എടുത്തി​ട്ട്​ സാധാരണക്കാരനെ പറ്റിക്കുന്ന പതിവു കാഴ്​ച. ലേബർ നേതാവ്​ സെമിറ്റിക്​ വിരുദ്ധ നിലപാടുകൾ ഉയർത്തി വർഗീയ ധ്രുവീകരണ ശ്രമങ്ങൾ വേറെ. ഫലം എന്തു ത​െന്നയായാലും അതീവ ദുഷ്​കരമാണ്​ ബ്രിട്ടനെ ബ്രക്​സിറ്റ്​ കടത്തുകയെന്നത്​. അത്​ ആര്​ നടപ്പാക്കുമെന്നാണ്​ രാജ്യം ഉറ്റുനോക്കുന്നതും.

Show Full Article
TAGS:British General Election boris johnson labour party conservative party Malayalam Article 
News Summary - British General Election and Boris Johnson -Open Forum
Next Story