Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightനാം ഇന്ത്യയിലെ...

നാം ഇന്ത്യയിലെ ജനങ്ങളും പ്രധാനമന്ത്രിയും തമ്മിൽ

text_fields
bookmark_border
sengol
cancel
പ്രധാനമന്ത്രി മോദി സഭയിലെ നേതാവാണ്. പക്ഷേ, ഇക്കഴിഞ്ഞ ഒമ്പതു വർഷ ങ്ങൾക്കിടയിൽ തന്നോട് വിയോജിക്കുന്നവരെ കേൾക്കാൻ അദ്ദേഹം സമയം ചെലവിട്ടു?. വളരെ പരിമിതമായി മാത്രം പാർലമെന്റിൽ ഹാജരാകുന്നു. ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ വിസമ്മതി ക്കുന്നു.ഉത്തരം നൽകാൻ ഏതെങ്കിലുമൊരംഗം നിർബന്ധം പിടിച്ചാൽ സഭയിൽ നിന്ന് പുറത്താക്കുന്നു

പാർലമെൻറ്​ വെറുമൊരു കെട്ടിടമല്ല, മറിച്ച്​ 140 കോടി ഇന്ത്യക്കാരുടെ അഭിലാഷങ്ങളുടെയും സ്വപ്നങ്ങളുടെയും പ്രതിഫലനമാണെന്ന്​ ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് കിറുകൃത്യമാണ്​.

ജനാധിപത്യം പ്രവർത്തിപഥത്തിലെത്തുന്ന ആ വിശുദ്ധ ഇടത്തിലിരുന്നാണ്​ രാജ്യത്തെ കുഞ്ഞുങ്ങളുടെയും സ്​ത്രീപുരുഷന്മാരുടെയും തെരഞ്ഞെടുക്കപ്പെട്ട ​പ്രതിനിധികൾ ഇന്ത്യയെ നേരി​െൻറയും നീതിയുടെയും അന്തസ്സി​െൻറയും പാതയിലേക്ക്​ കൂടുതൽ കരുത്തോടെ മുന്നേറാൻ പ്രാപ്​തമാക്കുന്ന നിയമങ്ങൾ രൂപപ്പെടുത്തിയെടുക്കുന്നത്​.

അക്കാരണത്താൽ തന്നെയാണ്​ പുതിയ പാർലമെൻറ്​ മന്ദിരം പ്രധാനമ​ന്ത്രി രാജ്യത്തിന്​ സമർപ്പിച്ച ചടങ്ങിൽനിന്ന്​ വിട്ടുനിൽക്കാൻ ഞങ്ങൾ കോൺഗ്രസുകാർ തീരുമാനമെടുത്തത്​. പ്രധാനമന്ത്രിയുടെ പറച്ചിലിലും പെരുമാറ്റത്തിലുമുള്ള പൊരുത്തമില്ലാത്ത അന്തരത്തോടുള്ള ജനാധിപത്യപരമായ പ്രതികരണമായിരുന്നു ഞങ്ങളുടെ വിട്ടുനിൽപ്​.

പാർലമെന്റ് ജനങ്ങളുടേതാണ്, ജനങ്ങൾക്കുവേണ്ടി ജനങ്ങളാൽ ഉയർത്തപ്പെടേണ്ടതാണ്. എന്നാൽ, പുതിയ പാർലമെൻറ്​പദ്ധതിയുടെ രൂപകൽപന, ആസൂത്രണം, നിർമാണം എന്നിങ്ങനെ സർവകാര്യങ്ങളും ആദ്യ ദിനം മുതൽ മറച്ചുപിടിക്കപ്പെട്ടിരുന്നു, എല്ലാം പ്രധാനമന്ത്രിക്കുവേണ്ടി പ്രധാനമന്ത്രിയാൽ എന്നമട്ടിൽ.

ഇപ്പോൾ, രാഷ്ട്രപതി ദ്രൗപതി മുർമുവിനെ ക്ഷണിക്കാതെ, അവരുടെ സന്ദേശം മാത്രം വായിച്ചുകേൾപ്പിച്ചതിലൂടെ, ഇൗ സർക്കാർ ഭരണഘടനയെയും പാർലമെൻറിനെയും അവമതിച്ചു.

ഈ രാജ്യത്തെ 140 കോടി ജനങ്ങളും, അവരുടെ ദശലക്ഷക്കണക്കായ സ്വപ്നങ്ങളും പ്രതീക്ഷകളും, ആകുലതകളും, വിസ്മയിപ്പിക്കുന്ന വൈവിധ്യങ്ങളടക്കം ചേർത്തുവെക്കപ്പെട്ടിരിക്കുന്നത്​ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ സംബന്ധിച്ച ഒരു കൂട്ടം നിർദേശങ്ങളുമായല്ല, മറിച്ച് സന്തുലിതവും ലോലവും ശാശ്വതവുമായ അടിത്തറയിൽ പ്രതിഷ്ഠിച്ചിരിക്കുന്ന, ശ്വസിക്കുന്ന, ജീവസുറ്റ ഒരു ഭരണഘടനയാലാണ്​.

ഭരണഘടനയിൽനിന്ന്​ ശക്​തിയാർജിച്ച വ്യത്യസ്​ത സ്​ഥാപനങ്ങൾ തമ്മിലൊരു സന്തുലനമുണ്ട്​. അവയുടെ ശക്​തി​യെ നിയന്ത്രിച്ചുനിർത്തുന്നതും ഇതേ ഭരണഘടന തന്നെ.

രാഷ്ട്രത്തി​െൻറ ജനകീയ ഇച്ഛയുടെ പ്രതിഫലനം എന്ന അനുമാനത്തിൽ ഏതെങ്കിലുമൊരു സ്​ഥാപനം ഭരണഘടനയുടെ പരിധികൾ ലംഘിച്ചാൽ ഈ സന്തുലിതാവസ്ഥ മാത്രമല്ല, പാർട്ടി- പ്രത്യയശാസ്‌ത്ര ഭേദമില്ലാതെ നാമേവരും വിലമതിച്ചു​ പോരുന്ന, നമ്മുടെ പൂർവസൂരികളും സഹോദരങ്ങളും അവരുടെ ജീവൻ കൊടുത്തു സാധ്യമാക്കിയ ഭരണഘടനാ ജനാധിപത്യമെന്ന സങ്കൽപം തന്നെ തകർക്കപ്പെടുന്നു.

ഭരണഘടന നമ്മുടെ ചരിത്രത്തിലെ നിരവധി നിമിഷങ്ങളാൽ രൂപപ്പെട്ടതാണ്. 1929 ഏ​പ്രിൽ എട്ടിന്​, ത​െൻറ സഖാവ്​ ഭടുകേശ്വർ ദത്തിനോടൊപ്പം പാർലമെൻറിലേക്ക്​ കയറിച്ചെന്ന്​ ബ്രിട്ടീഷുകാരുടെ കാതുകൾ തുറപ്പിക്കാൻ ഭഗത്​സിങ്​ ബോംബ്​ പൊട്ടിച്ച്​ ഇൻക്വിലാബ്​ സിന്ദാബാദ്​ മുഴക്കിയ സന്ദർഭം ആർക്കാണ്​ മറക്കാനാവുക?

‘ലോകം ഉറങ്ങിക്കിടക്കുമ്പോള്‍ ഇന്ത്യ ജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ഉണര്‍ന്നെണീക്കുമെന്നും നാം പഴയതില്‍ നിന്ന് പുതിയതിലേക്ക് ചുവടുവെക്കുമ്പോള്‍, ഒരു യുഗം അവസാനിക്കുമ്പോള്‍, കാലങ്ങളായി അടിച്ചമര്‍ത്തപ്പെട്ട ഒരു രാഷ്‍ട്രത്തിന്റെ ആത്മാവ് ശബ്‍ദം കണ്ടെത്തുകയാണ്’ എന്നും സ്വാതന്ത്ര്യത്തി​െൻറ അർധരാത്രിയിൽ ജവഹർ ലാൽ നെഹ്​റു ​പ്രസംഗിച്ചതും ഇവിടെ നിന്നാണ്​.

ഈ രാഷ്​ട്രത്തി​െൻറ മഹാപുത്രൻ ബാബ സാഹബ്​ അംബേദ്​കറുടെ നേതൃത്വത്തിൽ 299 പ്രഗൽഭ വ്യക്​തിത്വങ്ങൾ രണ്ടു വർഷവും 11 മാസവും ഏഴു ദിവസവും നീണ്ട കൂടിയാലോചനയിൽ നമ്മുടെ ഭരണഘടനയെഴുതിയതും ഇവിടെയിരുന്നാണ്​.

ഡിസംബർ 13, 2001 ന്, ഭീകരവാദികൾ പാർലമെൻറി​െൻറ അതിർത്തി ഭേദിച്ച്​ കടന്നുകയറിയതും നാം പാർട്ടി ഭേദ​െമന്യേ കണ്ടു, നിസ്വാർഥരും നിർഭയരായ നമ്മുടെ വാച്ച് ആൻഡ് വാർഡും സുരക്ഷ ഉദ്യോഗസ്ഥരും ഇല്ലായിരുന്നുവെങ്കിൽ എന്തു സംഭവിക്കുമായിരുന്നുവെന്ന് ആലോചിക്കു​േമ്പാൾ ഇപ്പോഴും ഞാൻ വിറക്കുന്നു.

അവരിൽ ഒമ്പതു പേർ നമ്മെ സംരക്ഷിക്കുന്നതിനും പാർലമെൻറിനെ സംരക്ഷിക്കുന്നതിനും നാം ഇന്ത്യയിലെ ജനങ്ങൾ എന്ന ആശയം സംരക്ഷിക്കുന്നതിനുമായി ജീവൻ ബലികൊടുത്തു. ഇന്ന്​ ശക്​തമായി മുഴങ്ങിക്കേൾക്കുന്ന ‘ഞാൻ, ഇന്ത്യയുടെ പ്രധാനമന്ത്രി’ എന്ന ആശയത്തിൽ അതെല്ലാം ഏറെ അകലെയാണ്​. പാർലമെൻറ്​ ഒരു വ്യക്തിയുടേതല്ല, അങ്ങനെ ഒരാൾക്ക് മാത്രമായി അതി​െൻറ ക്രെഡിറ്റ് എടുക്കാനും കഴിയില്ല.

ഒരു ചക്രവർത്തിയുടെ ഇഷ്ടാനുസരണം ഒരു കൂറ്റൻ കെട്ടിടം പണിയാൻ കഴിഞ്ഞേക്കും, എന്നാൽ ഒരു ഭരണഘടനാ സ്ഥാപനം നിർമിക്കപ്പെടുന്നത് ജനങ്ങളുടെ സ്വമേധയാ ഉള്ള പങ്കാളിത്തവും നിരന്തരമായ സ്ഥിരോത്സാഹവുംകൊണ്ട് മാത്രമാണ്.

പുതിയ മന്ദിരത്തി​െൻറ സുപ്രധാനമായ ശിലാസ്ഥാപന-ഉദ്ഘാടന ചടങ്ങുകളിലേക്ക്​ രാഷ്ട്രപതിയെ ക്ഷണിക്കാതിരിക്കുക വഴി, ഭരണഘടന കൽപിച്ചിരിക്കുന്ന നിയന്ത്രണങ്ങൾക്കെല്ലാം ഉപരിയായി സർക്കാർ പ്രധാനമന്ത്രിയുടെ സമ്പൂർണ അധീശാധികാരത്തെ ശക്തിപ്പെടുത്താൻ ശ്രമിച്ചിരിക്കുന്നു.

പുതിയ പാർലമെൻറ്​ മന്ദിരം ഉദ്​ഘാടനം ചെയ്യാനുള്ള അവകാശം തനിക്കാണെന്ന ഔദ്ധത്യം പ്രകടിപ്പിക്കുകയും സകല കാര്യങ്ങളിലും ത​െൻറ സമ്മതിമുദ്ര പതിപ്പിക്കുകയും വഴി താനാണ്​ രാജ്യവും അതി​െൻറ ജനാധിപത്യവുമെന്ന്​ സ്​ഥാപിക്കാൻ ശ്രമിക്കുകയാണ്​ മോദി.

അദ്ദേഹമാണ്​ സഭയിലെ നേതാവ്​ എന്നത്​ ശരിതന്നെ. പക്ഷേ, ഇക്കഴിഞ്ഞ ഒമ്പതു വർഷങ്ങൾക്കിടയിൽ തന്നോട് വിയോജിക്കുന്നവരെ കേൾക്കാൻ അദ്ദേഹം എത്ര കുറഞ്ഞ സമയം മാത്രമാണ്​ ചെലവിട്ടത്​ എന്ന്​ നാമേവരും കണ്ടതാണ്​. അപഹസിച്ചും പുച്ഛിച്ചും തള്ളിക്കളയേണ്ട തടസ്സങ്ങളായാണ്​ അവ പരിഗണിക്കപ്പെട്ടത്​.

അദ്ദേഹത്തി​െൻറ ഭരണകാലത്ത്​ ഭൂരിഭാഗം ബില്ലുകളും പാസാക്കിയെടുക്കപ്പെട്ടത്​ ഒരു സൂക്ഷ്​മപരിശോധനകളും വിലയിരുത്തലുകളുമില്ലാതെയാണ്​. രാജ്യസഭയിൽ പരാജയപ്പെടുന്നത്​ ഒഴിവാക്കാൻ പലതും തോന്നുംപടി മണിബില്ലുകളാക്കി മാറ്റി.

പ്രധാനമന്ത്രി വളരെ പരിമിതമായി മാത്രം പാർലമെന്റിൽ ഹാജരാകുന്നു, ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ വിസമ്മതിക്കുന്നു, ഉത്തരം നൽകാൻ ഏതെങ്കിലുമൊരംഗം നിർബന്ധം പിടിച്ചാൽ, അവരെ സഭയിൽനിന്ന് പുറത്താക്കുന്നു.

വർണശബളിതമാർന്ന ഉദ്​ഘാടനത്തി​െൻറ തിളക്കത്തിലും ‘പുതിയ ഇന്ത്യ’യെ പാർട്ടി അനുയായികളുടെ ആരവങ്ങൾക്കിടയിലും ഇക്കാര്യങ്ങളെല്ലാം മറച്ചുപിടിക്കുകയാണ്​.

ഏതാനും ആഴ്​ച മുമ്പ്​ കോൺഗ്രസ്​ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇതിന്​ നേർവിപരീതമായാണ്​ പ്രവർത്തിച്ചത്​. വിമർശകർക്കും പിന്തുണക്കുന്നവർക്കും പറയാനുള്ളതെന്തെന്ന്​ കേൾക്കാൻ ഏറ്റവും എളിയമട്ടിൽ രാജ്യത്തി​െൻറ ഒരറ്റം തൊട്ട്​ മറ്റേ അറ്റം വരെ 3,500 കിലോമീറ്റർ കാൽനടയാത്ര നടത്തി.

സാമ്പത്തിക ദുരിതത്തിനും അസമത്വത്തിനുമെതിരായ ചെറുത്തുനിൽപിന്റെ പ്രതീകമായി ഭാരത് ജോഡോ യാത്ര മാറി. മറ്റൊരു തരത്തിലുള്ള നിർമാണത്തിൽ വ്യാപൃതനായിരുന്നു രാഹുൽ ഗാന്ധിയും: വെറുപ്പി​െൻറ ക​ ​േമ്പാളത്തിൽ സ്നേഹത്തിനായി ഒരു ഇടം നിർമിക്കാനുള്ള യത്​നത്തിൽ.

യാത്രയുടെ തുടക്കം മുതൽ കർണാടക നിയമസഭ തെരഞ്ഞെടുപ്പ്​ ഫലം പുറത്തുവരും വരെ ബി.ജെ.പിയും അവരുടെ ഡിജിറ്റൽ പങ്കാളികളും യാത്രയെ അവഗണിക്കാനാണ്​ നോക്കിയത്​. കർണാടകയിൽ ഉന്നയിക്കപ്പെട്ട അടിസ്ഥാന പ്രശ്‌നങ്ങൾ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും പ്രതിധ്വനിക്കുന്നു എന്ന വസ്തുതയെ അടിച്ചമർത്തിക്കൊണ്ട് ഇതൊരു ഒറ്റപ്പെട്ട ഫലമാണെന്ന് വാദിച്ചുറപ്പിക്കാനുള്ള ശ്രമത്തിലാണ് രാഷ്ട്രീയ നിരീക്ഷകർ.

കർണാടകയിലേത്​ പ്രതിപക്ഷത്തിന്റെ വിജയമാണ്. പഴയതോ പുതിയതോ അഥവാ 1927ലെയോ 2023ലെയോ ആവ​ട്ടെ, ഭരണകക്ഷി ബെഞ്ചുകൾ കൊണ്ടു മാത്രം പാർലമെൻറുണ്ടാക്കാനാവില്ല എന്ന അതിശക്​തമായ ഓർമപ്പെടുത്തലാണത്​.

(ലോക്​സഭയിലെ കോൺ​ഗ്രസ്​ കക്ഷി നേതാവാണ്​ ലേഖകൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:secular india Narendra ModiparliamentSengolsengol controversy
News Summary - Between us the people of India and the Prime Minister
Next Story