Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightശശികല അടുക്കളയില്‍...

ശശികല അടുക്കളയില്‍ നിന്നും അരങ്ങിലെത്തുമ്പോള്‍

text_fields
bookmark_border
ശശികല അടുക്കളയില്‍ നിന്നും അരങ്ങിലെത്തുമ്പോള്‍
cancel

ഇന്നലെ വരെ നിഴലായിരുന്നയാള്‍ പെട്ടെന്ന് മുന്‍നിരയില്‍ എത്തുകയും നായികയായി മാറുകയും ചെയ്യുക-തമിഴ്നാട് രാഷ്ട്രിയത്തില്‍ ഇപ്പോഴത്തെ ചര്‍ച്ച ‘ നിഴല്‍ നിജമാകുന്ന’തിനെ കുറിച്ചാണ്. ഒന്നരപതിറ്റാണ്ട് തമിഴ്നാട് മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറിയുമായിരുന്ന ജെ.ജയലളിതയുടെ തോഴി ശശികലയെ കേന്ദ്രീകരിച്ചാണ് തമിഴ്നാടിലെ സാധാരണക്കാരുടെ പോലും ചര്‍ച്ച. ജയലളിതയുടെ മരണത്തോടെ ഒഴിവ് വന്ന ജനറല്‍ സെക്രട്ടറി പദവിയിലേക്ക് ഒടുവിൽ അവരുടെ തോഴി ശശികലയെ അവരോധിച്ചിരിക്കുന്നു. പാര്‍ട്ടിയിലെ തന്നെ മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെട്ടാണ് തീരുമാനം. പാര്‍ട്ടി ഭരണഘടനയനുസരിച്ച് ശശികലക്ക് എ.ഐ.എ.ഡി.എം.കെയില്‍ പദവികളൊന്നും സ്വീകരിക്കാന്‍ കഴിയില്ല.തുടര്‍ച്ചയായി അഞ്ചു വര്‍ഷം സജീവാംഗമായിരിക്കുന്ന ഒരാള്‍ക്ക് മാത്രമെ പാര്‍ട്ടി ഭാരവാഹിയാകാന്‍ കഴിയൂവെന്നാണ് എ.ഐ.എ.ഡി.എം.കെ. ഭരണഘടന പറയുന്നത്.  ശശികലക്കായി ഭരണഘടന ഭേദഗതി ചെയ്യാൻ പോവുകയാണ് പാര്‍ട്ടി.


ജയലളിതയുടെ നിഴലായി പോയ്സ് ഗാര്‍ഡനില്‍ എത്തിയ ശശികലയെയും കുടുംബാംഗങ്ങളെയും 2011 ഡിസംബര്‍ 19ന് പാര്‍ട്ടിയില്‍ നിന്നും പോയ്സ് ഗാര്‍ഡനില്‍ നിന്നും ജയലളിതയെന്ന അമ്മ പുറത്താക്കിയിരുന്നു. തുടര്‍ന്ന് 2012 ഏപ്രില്‍ ഒന്നിന് ശശികലയെ മാത്രം തിരിച്ചെടുത്തു. ഭര്‍ത്താവും ബന്ധുക്കളും അടക്കമുള്ളവര്‍ ഇപ്പോഴും പാര്‍ട്ടിക്കും പോയസ് ഗാര്‍ഡനും പുറത്ത്. 2012ല്‍ പാര്‍ട്ടിയില്‍ തിരിച്ചത്തെിയ ശശികല, ജയാമ്മയുടെ മരണത്തെ തുടര്‍ന്നാണ് അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക് എത്തിയതും ചിന്നമ്മയായി മാറിയതും ഇപ്പോള്‍ പാര്‍ട്ടിയുടെ സര്‍വവുമായതും.

പാര്‍ട്ടിയുടെ പൂര്‍ണമായ അധികാര കേന്ദ്രമായ ജനറല്‍ സെക്രട്ടറിയിലുടെ, തമിഴ്നാടിന്‍െറ ഭരണസിരാ കേന്ദ്രമായ സെന്‍റ് ജോര്‍ജ് കോട്ടയിലേക്ക് എന്നതാണത്രെ ലക്ഷ്യം. ജയലളിതയുടെ മരണത്തോടെ ഒഴിവ് വന്ന ചെന്നൈ ആര്‍.കെ.നഗര്‍ നിയമസഭാ മണ്ഡലത്തില്‍ ചിന്നമ്മ സ്ഥാനാര്‍ഥിയാകുമെന്നും തുടര്‍ന്ന് മുഖ്യമന്ത്രിയാകുമെന്നുള്ള സൂചനകളാണ് പുറത്തു വരുന്നത്. അമ്മക്ക് വേണ്ടി രണ്ടു തവണ താല്‍ക്കാലിക മുഖ്യമന്ത്രി പദവി വഹിച്ച ഒ.പന്നീര്‍ശെല്‍വം ഇത്തവണ ചിന്നമ്മാക്ക് വേണ്ടി ഒഴിയുമെന്നാണ് ഒരു മന്ത്രി തന്നെ പരസ്യമായി പ്രതികരിച്ചത്. എന്നാല്‍, അതോടെ എ.ഐ.എ.ഡി.എം.കെയില്‍ പുതിയ കലാപം ഉയരാനുള്ള സാധ്യതയും തള്ളികളയുന്നില്ല. എം.ജി.ആറിന്‍റ മരണശേഷം ഭാര്യ ജാനകി അന്ന് മുഖ്യമന്ത്രിയായെങ്കിലും വൈകാതെ നടന്ന തെരഞ്ഞെടുപ്പില്‍ ജയലളിതയുടെ എ.ഐ.എ.ഡി.എം.കെക്ക് മുന്നില്‍ പിടിച്ച് നില്‍ക്കാനായില്ല. പിന്നിട് ജാനകിയും കൂട്ടരും ജയയുടെ പാര്‍ട്ടിയില്‍ ചേര്‍ന്നതോടെ ഒറിജിനില്‍ പാര്‍ട്ടിയായി ജയലളിത മാറി, ജാനകിയില്‍ നിന്നും രണ്ടില ചിഹ്നവും കിട്ടി. എന്നാല്‍, ഇത്തവണ തെരഞ്ഞെടുപ്പിന് നാലു വര്‍ഷത്തിലേറെ കാത്തിരിക്കണം. പക്ഷെ, പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ശശികലയെ ക്ഷണിക്കുന്ന ഒ.പന്നീര്‍ശെല്‍വവും സംഘവും മുഖ്യമന്ത്രി പദവി നല്‍കുമോയെന്നതിനെ ആശ്രയിച്ചിരിക്കും എ.ഐ.എ.ഡി.എം.കെയുടെ ഭാവി. 


ഇതിനിടെ, ജയലളിതയുടെ സ്വത്തും ചര്‍ച്ചയാകുന്നു. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെുടപ്പില്‍ സമര്‍പ്പിച്ച സത്യവാങ്മുലമനുസരിച്ച് 113 കോടി രൂപയുടെ സ്വത്തുക്കളുണ്ട്. രണ്ടു കോടി രൂപയുടെ ബാധ്യതയും. വില്‍പത്രമുണ്ടോ ഇല്ലയോ എന്നതിനെ കുറിച്ചുള്ള വിവരങ്ങളൊന്നും ഇത്രയും ദിവസമായിട്ടും പുറത്തു വന്നിട്ടില്ല. അവിവാഹിതയായ ജയലളിതക്ക് പിന്തുടര്‍ച്ച അവകാശികള്‍ ഇല്ലെന്നിരിക്കെ കോടികളുടെ സ്വത്തുക്കള്‍ ആര്‍ക്കെന്നതിനെ കുറിച്ചാണ് ചര്‍ച്ച. ഇപ്പോള്‍ പോയസ് ഗാര്‍ഡനില്‍ താമസിക്കുന്ന ശശികലയാണ് സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നത്. വില്‍പത്രം എഴതിയിട്ടില്ലെങ്കില്‍ ഹിന്ദു നിയമപ്രകാരം സ്വത്തുക്കള്‍ വീതം വെക്കണുമെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്. ജയലളിതയുടെ മാതാപിതാക്കള്‍ ജീവിച്ചിരിക്കാത്ത സാഹചര്യത്തില്‍ സഹോദരങ്ങളുടെ മക്കള്‍ക്കായിരിക്കുമത്രെ സ്വത്തുക്കള്‍ക്ക് അവകാശം. അതായത് ജലളിതയുടെ സഹോദരന്‍ ജയകുമാറിന്‍റ മക്കള്‍ ദീപം ദീപക്കും സ്വത്തുക്കള്‍ ലഭിക്കും.


1987 ഡിസംബര്‍ 24ന് മുഖ്യമന്ത്രിയായിരിക്കെ എം.ജി.ആര്‍ മരിക്കുമ്പോള്‍ അദേഹം വില്‍പത്രം തയ്യാറാക്കിയിരുന്നു. മക്കളില്ലാത്ത അദേഹത്തിന്‍റ സ്വത്തിന് അവകാശിയായി ഭാര്യ വി.എന്‍.ജാനകിയെയാണ് നിശ്ചയിച്ചിരുന്നത്. കുറച്ച് ഭാഗം ബധിരര്‍ക്ക് ആശ്രയകേന്ദ്രം തുടങ്ങുന്നതിനും മറ്റു ചിലത് പാര്‍ട്ടിക്കും വീട് സ്മാരകമാക്കുന്നതിനും നിര്‍ദേശിച്ചതിന് ശേഷമുള്ളതാണ് ഭാര്യക്ക് നല്‍കിയത്. എന്നാല്‍, ഇതു അന്യാധീനപ്പെടുത്താന്‍ അവകാശം നല്‍കിയില്ല. ജാനകിയുടെ കാലശേഷം ബന്ധുക്കളായ നാലുപേര്‍ക്കായിരിക്കും സ്വത്തുക്കളെന്നും അവര്‍ക്കും അന്യാധീനപ്പെടുത്താന്‍ അവകാശമില്ളെന്നും വില്‍പത്രത്തില്‍ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയായിരിക്കെ അന്തരിച്ച ഡി.എം.കെ സ്ഥാപകന്‍ സി.എന്‍.അണ്ണാദുരക്കും മക്കള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍, മൂന്നു കുട്ടികളെ ദത്തെടുത്തിരുന്നു. 
ശശികലയുടെ സഹോദരിയുടെ മകന്‍ സുധാകരനെ ജയലളിത വളര്‍ത്തു മകനായി പ്രഖ്യാപിച്ചിരുന്നുവെങ്കിലും ദത്തെടുക്കാത്ത സാഹചര്യത്തില്‍ സ്വത്തുക്കള്‍ക്ക് അവകാശമില്ലത്രെ. 15വയസിന് താഴെയുള്ള കുട്ടിയെ നിയമപരമായി ദത്തെടുത്താല്‍ മാത്രമെ പിന്തുടര്‍ച്ച സ്വത്തിന് അവകാശമുള്ളു. ദത്തെടുക്കുന്നയാളും കുട്ടിയും തമ്മില്‍ 21 വയസിന്‍റ വിത്യാസവും വേണം. അതിനാലാണ് സുധാകരനെ വളര്‍ത്തു മകനെന്ന് വിശേഷിപ്പിച്ചത്. 2011ല്‍ ശശികലക്കൊപ്പം പോയ്സ് ഗാര്‍ഡനില്‍ നിന്നും പുറത്താക്കപ്പെട്ട സുധാകരന്‍ പുതുശേരിയില്‍ കഴിയുന്നുവെന്നാണ് വിവരം. 
 


1967മുതല്‍ ഡി.എം.കെ. അല്ലെങ്കില്‍ എ.ഐ.എ.ഡി.കെ മാത്രം അധികാരത്തിലിരിക്കുന്ന തമിഴ്നാട് രാഷ്ട്രിയത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നതിന് ജയലളിതയുടെ മരണം കാരണമാകുമോയെന്നതും നിരീക്ഷിക്കപ്പെടേണ്ട വസ്തുതയാണ്. ഭൂരിപഷമുള്ളതിനാല്‍, എ.ഐ.ഡി.എം.കെ.ക്ക് അധികാരത്തില്‍ തുടരാമെങ്കിലും ജയലളിതക്കുണ്ടായിരുന്ന സ്വാധീനം ചെലുത്താന്‍ ചിന്നമ്മക്കോ ഇപ്പോഴത്തെ നേതാക്കള്‍ക്കോ കഴിയില്ലെന്നാണ് സാധാരണക്കാര്‍ പറയുന്നത്. ഡി.എം.കെയുടെ തിരിച്ച് വരവിലേക്കാണ് ഇതു വിരൽ ചൂണ്ടുന്നത്.ഇതേസമയം, ഡി.എം.കെ വിരുദ്ധര്‍ ഏതു ചേരിയിലേക്ക് നീങ്ങുമെന്നതും ഗൗരവത്തോടെ കാണണം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sasikala
News Summary - AIADMK unanimously elects Sasikala as general secretary
Next Story