Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightചന്ദ്രനിലെ മനുഷ്യ...

ചന്ദ്രനിലെ മനുഷ്യ സ്പർശത്തിന് അമ്പതാണ്ട്

text_fields
bookmark_border
moon-landing
cancel
camera_alt???????????????? ?????????????????????????? ??????

മനുഷ്യൻ എക്കാലവും ജിജ്ഞാസയോടെയും പ്രതീക്ഷയോടെയും കണ്ടിരുന്ന ഉപഗ്രഹമാണ് ചന്ദ്രൻ. ഈ ഉപഗ്രഹത്തിലെ രഹസ്യങ്ങൾ എ ന്താണ് അറിയാനുള്ള ആഗ്രഹമാണ് ചന്ദ്രാപ​ര്യ​വേ​ക്ഷ​ണങ്ങളിലേക്ക് ശാസ്ത്ര ലോകത്തെ നയിച്ചത്. വർഷങ്ങൾ നീണ്ട പരീക് ഷണങ്ങളുടെ നിർണായക വഴിത്തിരിവായിരുന്നു മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലു കുത്തിയത്. അ​ര നൂ​റ്റാ​ണ്ട് പൂർത്തിയാ യ ചരിത്ര ദൗത്യത്തിന്‍റെ ആഘോഷം ചന്ദ്രനിൽ കാൽ കുത്തിയ യാത്രികരുടെ സാന്നിധ്യത്തിൽ അമേരിക്കൻ ബഹിരാകാശ സ്ഥാപനമായ നാസയിൽ നടന്നു.

അ​പ്പോ​ളോ-11ന്‍റെ ചരിത്ര​ദൗ​ത്യം

1969 ജൂ​ലൈ 16നാണ് മൂ​ന്നു​ ബഹിരാകാ ശ പ​ര്യ​വേ​ക്ഷ​ക​രുമായി ച​ന്ദ്ര​നി​ലേ​ക്ക് നാസയുടെ അ​പ്പോ​ളോ-11 ബഹിരാകാശ വാഹനവുമായി സാ​റ്റേ​ൺ-​അ​ഞ്ച്​ ​റോ ക്ക​റ്റ് ഫ്ലോ​റി​ഡ​യി​ലെ കെ​ന്ന​ഡി ബ​ഹി​രാ​കാ​ശ വി​ക്ഷേ​പ​ണ കേ​ന്ദ്ര​ത്തി​ൽ ​നി​ന്ന്​ കു​തി​ച്ചുയർന്നത്. നീ​ൽ ആം​സ്​​ട്രോ​ങ്​, ബ​സ്​ ആ​ൽ​ഡ്രി​ൻ, മൈ​ക്ക​ൽ കോ​ളി​ൻ​സ്​ എ​ന്നിവരായിരുന്നു സഞ്ചാരികൾ. ജൂലൈ 20ന് മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാൽതൊട്ടു.

നീ​ൽ ആം​സ്​​ട്രോ​ങ്ങും ബ​സ്​ ആ​ൽ​ഡ്രി​നും ഈഗിൾ പേടകത്തിൽ ച​ന്ദ്രോ​പ​രി​ ത​ല​ത്തി​ൽ ഇ​റ​ങ്ങി​യ​പ്പോ​ൾ കോ​ളി​ൻ​സ്​ കൊളംബിയ പേ​ട​ക​ത്തി​ൽ ​ത​ന്നെ ഇ​രു​ന്നു. ചെറുപേടകം ചന്ദ്രന്‍റെ ഉപരിതലത്തിൽ ഇറങ്ങി ആറു മണിക്കൂറിന് ശേഷം നീ​ൽ ആം​സ്​​ട്രോ​ങ് ആദ്യവും 19 മിനിട്ടിന് ശേഷം ആ​ൽ​ഡ്രി​നും ചന്ദ്രനിൽ കാലുകുത്തി. 21 മ​ണി​ക്കൂ​ർ 31 മി​നി​റ്റ് ച​ന്ദ്ര​നി​ൽ ചെ​ല​വ​ഴി​ച്ച​ സംഘം പാറയും മണ്ണും അടക്കം 21.5 കിലോ ഗ്രാം വസ്ത ുക്കൾ ശേഖരിച്ചു. ജൂ​ലൈ 24ന് ​മൂന്നംഗ സംഘം ഭൂമിയിൽ മ​ട​ങ്ങി​യെ​ത്തിയതോടെ 10 വർഷം നീണ്ട പരീക്ഷണങ്ങളുടെയും പരിശ്രമ ങ്ങളുടെയും ഫലമാണ് വിജയം കണ്ടത്.

Neil-Armstrong
നീ​ൽ ആം​സ്​​ട്രോ​ങ്​, മൈ​ക്കൽ കോ​ളി​ൻ​സ്​, ബ​സ്​ ആ​ൽ​ഡ്രി​ൻ

അപ്പോളോ 11ന്‍റെ ചരിത്ര വിജയത്തിന് ശേഷം 10 പേർ കൂടി നീ​ൽ ആം​സ്​​ട്രോ​ങ്ങിന്‍റെയും ബ​സ്​ ആ​ൽ​ഡ്രി​ന്‍റെയ ും പിൻഗാമികളായി ചന്ദ്രനിൽ മനുഷ്യ സാന്നിധ്യം അറിയിച്ച് ഭൂമിയിൽ മടങ്ങിയെത്തി. 1961ൽ ആരംഭിച്ച അപ്പോളോ പദ്ധതിക്ക് 1972 ൽ താൽകാലിക വിരാമമായപ്പോൾ ആറ് വിക്ഷേപണങ്ങളിലായി ആകെ 12 പേർ ചന്ദ്രനിൽ കാൽകുത്തി. ഹാരിസൺ ജാക് സ്മിത്ത്, അലൻ ബീൻ, ചാൾ സ് ഡ്യൂക്ക്, എഡ്ഗാർ മിച്ചൽ, അലൻ ഷെപ്പേർഡ്, ഡേവിഡ് സ്കോട്ട്, ജയിംസ് ഇർവിൻ, ജോൺ യങ്, ചാൾസ് കോൺറാഡ്, യൂജിൻ സർണാൻ എന്നി വരായിരുന്നു മറ്റ് ബഹിരാകാശ യാത്രികർ.

ദുരന്തമായ ആദ്യ ദൗത്യം

ചന്ദ്രനിൽ കാൽ കുത്തിയ വി​ജ​യ​ക​ഥ​ക​ൾ അ​യ​വി​റ​ക്കു​മ്പോ​ഴും 1967ലെ ആദ്യ ദൗത്യം ദുരന്തത്തിലാണ് കലാശിച്ചത്. ആ​ദ്യ അ​പ്പോ​ളോ-ഒ​ന്ന് വാ​ഹ​നം ല​ക്ഷ്യം കാ​ണാ​തെ ക​രി​ഞ്ഞ്​ ചാ​മ്പ​ലാ​യി മൂ​ന്നു​ യാ​ത്രി​ക​ർ​ക്ക്​ ജീ​വ​ൻ ന​ഷ്​​ട​മാ​യ​തും ച​രി​ ത്ര​ത്തി​​​ന്‍റെ ഭാ​ഗ​മാ​ണ്. 1967 ജ​നു​വ​രി 27ന്​ ​സ​ജ്ജ​മാ​യ അ​പ്പോ​ളോ-​ഒ​ന്ന്​ വാ​ഹ​നത്തിന് പ​രീ​ക്ഷ​ണ പ​റ​ക്ക​ലി​നി​ടെ​യാണ്​ തീ​പി​ടി​ച്ച​ത്.

Yuri-Gagarin
യൂറി ഗഗാറിൻ

ശീതയുദ്ധം എന്ന കാരണം

രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം അമേരിക്കൻ- സോവിയറ്റ് യൂണിയൻ (റഷ്യ) ചേരികൾ തമ്മിൽ നിലനിന്ന ശീതയുദ്ധമാണ് ബഹിരാകാശ പദ്ധതികളുടെ തുടക്കത്തിന് വഴിവെച്ച പ്രധാന കാരണം. സ്പുട്നിക്-ഒന്ന് എന്ന കൃത്രിമ ഉപഗ്രഹം 1957 ഒക്ടോബർ നാലിന് സോവിയറ്റ് യൂണിയൻ ബഹിരാകാശത്ത് എത്തിച്ചതോടെയാണ് പുതിയ പോരാട്ട വേദി തുറന്നത്. തുടർന്ന് 1959ൽ ആളില്ലാത്ത ശൂന്യാകാശ വാഹനമായ ലൂണ-2 ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങിയത് റഷ്യക്ക് കൂടുതൽ ശക്തി പകർന്നു. ഇതിന് പിന്നാലെ 1961 ഏപ്രിൽ 12ന് മനുഷ്യനെ ബഹിരാകാശത്ത് എത്തിച്ചതോടെ റഷ്യ മേൽകൈ നേടി.

യൂറി ഗഗാറിൻ വോസ്റ്റോക്ക് പേടകത്തിൽ 108 മിനിട്ട് ചന്ദ്രനെ വലംവെച്ചു. ഇതോടെ ബഹിരാകാശത്തെത്തിയ ആദ്യ മനുഷ്യൻ, ചന്ദ്രനെ വലംവെച്ച ആദ്യ മനുഷ്യൻ എന്നീ ചരിത്ര നേട്ടങ്ങൾ യൂറി ഗഗാറിന്‍റെ പേരിൽ എഴുതപ്പെട്ടു. ഇതേതുടർന്ന് അമേരിക്ക 1961ൽ ചാന്ദ്രദൗത്യമായ അപ്പോളോ പദ്ധതി പ്രഖ്യാപിച്ചു. 1967ലെ ആദ്യ ദൗത്യം ദുരന്തത്തിൽ കലാശിച്ചെങ്കിലും നീണ്ട ഒമ്പത് വർഷങ്ങൾക്ക് ശേഷം 1969ൽ മനുഷ്യനെ ചന്ദ്രനിൽ കാൽ കുത്തിച്ച് അമേരിക്ക ചരിത്രനേട്ടം കൈവരിച്ചു.

appolo-11
അപ്പോളോ 11 പേടകം

വീണ്ടും ചാന്ദ്രദൗത്യവുമായി യു.എസ്

1972ലെ അപ്പോളോ-17ന്‍റെ യാത്രക്ക് ശേഷം നിർത്തിവെച്ച ചാന്ദ്രദൗത്യത്തിന് അമേരിക്ക 2017ൽ വീണ്ടും പച്ചക്കൊടി കാണിച്ചു. യു.എസ് വൈസ് പ്രസിഡന്‍റ് മൈക്ക് പെൻസ് ആണ് ചന്ദ്രനിലേക്ക് വീണ്ടും മനുഷ്യനെ അയക്കാനുള്ള പദ്ധതി മാർച്ച് 26ന് പ്രഖ്യാപിച്ചത്. 2024ഒാടെ ചന്ദ്രനിൽ മനുഷ്യനെ എത്തിക്കുകയാണ് നാസയുടെ പുതിയ ദൗത്യം. ച​ന്ദ്ര​നി​​ൽ ചെ​ന്ന്​ പ​താ​ക നാ​ട്ടാ​നും കാ​ൽ​പ്പാ​ടു​ക​ൾ പ​തി​പ്പി​ക്കാ​നും മാ​ത്ര​മ​ല്ല, അ​തി​ന​പ്പു​റ​മു​ള്ള കാ​ര്യ​ങ്ങ​ളുമാണ്​ യു.എസ് ല​ക്ഷ്യം വെ​ക്കു​ന്ന​ത്. ഇതിൽ ചൊ​വ്വ​യി​ലേ​ക്ക് ആ​ളു​ക​ളെ അ​യ​ക്കുന്നതും ഉൾപ്പെടും.

Moon-Village
മൂൺ വില്ലേജ്

ചന്ദ്രനിൽ 'മൂൺ വില്ലേജ്' സ്ഥാപിക്കാനുള്ള പദ്ധതി യൂറോപ്യൻ സ്പേസ് ഏജൻസിയും പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യാന്തര സഹകരണത്തോടെ സ്ഥിര മനുഷ്യവാസ കേന്ദ്രം സ്ഥാപിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അതേസമയം, ചന്ദ്രനിൽ പതിഞ്ഞ നീൽ ആംസ്ട്രോങ്ങിന്‍റെ കാലടികൾ ഇപ്പോഴും ചന്ദ്രോപരിതലത്തിൽ ഉണ്ടെന്ന വാദത്തെ ചൊല്ലി വിവാദം നിലനിൽക്കുന്നുണ്ട്.

ഇന്ത്യയും ച​ന്ദ്രയാൻ ദൗത്യവും

രാ​കേ​ഷ് ശ​ർ​മ​യുടെ ചരിത്രയാത്ര

ബ​ഹി​രാ​കാ​ശ​ത്ത് എ​ത്തി​യ ആദ്യ ഇ​ന്ത്യ​ക്കാ​ര​നാ​ണ് വ്യോ​മ​സേ​ന പൈ​ല​റ്റാ​യി​രു​ന്ന രാ​കേ​ഷ് ശ​ർ​മ​. 1984ൽ ​ഇ​ന്ദി​ര ഗാ​ന്ധി പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രിക്കെ സോ​വി​യ​റ്റ്​ യൂ​നി​യ​​ന്‍റെ സ​ഹാ​യ​ത്തോ​ടെയാണ് രാ​കേ​ഷ്​ ശ​ർ​മ​യെ ഇ​ന്ത്യ ബ​ഹി​രാ​കാ​​ശ​ത്ത്​ അ​യ​ച്ച​ത്​. റഷ്യൻ ബഹിരാകാശ വാഹനമായ സോ​യൂ​സ്​ ടി 11​ലാ​യി​രു​ന്നു രാ​കേ​ഷ്​ ശ​ർ​മ​യു​ടെ ചരിത്ര യാ​ത്ര.

rakesh-sharma
രാ​കേ​ഷ് ശ​ർ​മ​

ച​ന്ദ്രയാൻ ദൗത്യം

2022ൽ ​ഇ​ന്ത്യ​ക്കാ​ര​നെ ബ​ഹി​രാ​കാ​ശ​ത്ത്​ എ​ത്തി​ക്കാ​ൻ ലക്ഷ്യമിടു​ന്ന​ ചാ​ന്ദ്ര​പ​ര്യ​വേ​ക്ഷ​ണ ദൗ​ത്യ​മാ​ണ് ഐ.എസ്.ആർ.ഒ‍യുടെ ചന്ദ്രയാൻ പദ്ധതി. ഈ ദൗത്യത്തിന്‍റെ ഭാഗമായ ചന്ദ്രയാൻ ഒന്ന് 2008 ഒക്ടോബർ 22ന് ഇന്ത്യ വിജയകരമായി വിക്ഷേപിച്ചിരുന്നു. 2009 ആഗസ്​റ്റ്​ 29വരെ ചന്ദ്രയാൻ-1 പ്രവർത്തന സജ്ജമായിരുന്നു.

Pragyaan-rover
ചന്ദ്രയാൻ-2 പേടകം

ആദ്യ ദൗത്യത്തിന് 10 വർഷങ്ങൾക്ക് ശേഷമാണ് ര​ണ്ടാം ചാ​ന്ദ്ര​പ​ര്യ​വേ​ക്ഷ​ണ ദൗ​ത്യ​മായ ചന്ദ്രയാൻ-2 വിക്ഷേപണത്തിന് ഇന്ത്യ തയാറെടുക്കുന്നത്.​ ആന്ധ്രപ്രദേശിലെ ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ സ​തീ​ഷ് ധ​വാ​ൻ ബ​ഹി​രാ​കാ​ശ​നി​ല​യ​ത്തി​ൽ​ നി​ന്ന് ചന്ദ്രയാൻ-2 പേടകവും വഹിച്ച്​​ ‘ഫാ​റ്റ്ബോ​യ്’ ജി.​എ​സ്.​എ​ൽ.​വി-​മാ​ർ​ക്ക് ത്രീ (​എം-1) റോ​ക്ക​റ്റ്​ വൈകാതെ കു​തി​ച്ചു​യ​രും.

ച​ന്ദ്ര​നെ ഭ്ര​മ​ണം ​ചെ​യ്യു​ന്ന ഒാ​ർ​ബി​റ്റ​ർ, റോ​വ​റി​നെ സു​ര​ക്ഷി​ത​മാ​യി ച​ന്ദ്രോ​പ​രി​ത​ല​ത്തി​ലി​റ​ക്കു​ന്ന ലാ​ൻ​ഡ​ർ (വി​ക്രം), പ​ര്യ​വേ​ക്ഷ​ണം ന​ട​ത്തു​ന്ന റോ​വ​ർ (പ്ര​ഗ്യാ​ൻ) എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്നതാണ് ച​ന്ദ്ര​യാ​ൻ-2 ദൗത്യം. 53 ദി​വ​സ​ങ്ങ​ൾ​ക്കു​ ശേ​ഷം സെ​പ്റ്റം​ബ​ർ ആ​റി​ന് ച​ന്ദ്ര​നി​ലെ ദ​ക്ഷി​ണ ധ്രു​വ​ത്തി​ലാണ് ലാ​ൻ​ഡ​ർ ഇറങ്ങുക. ച​ന്ദ്രോ​പ​രി​ത​ല​ത്തി​ൽ റോ​വ​റി​നെ ഇ​റ​ക്കാ​നു​ള്ള നാ​ലു മ​ണി​ക്കൂ​ർ നീ​ണ്ടു ​നി​ൽ​ക്കു​ന്ന വി​ക്ഷേ​പ​ണ​ഘ​ട്ട​ത്തി​ലെ അ​വ​സാ​ന 15 മി​നി​റ്റാ​ണ് ഏ​റെ നി​ർ​ണാ​യ​കം.

GSLV-Mark-3
ജി.​എ​സ്.​എ​ൽ.​വി-​മാ​ർ​ക്ക് ത്രീ റോ​ക്ക​റ്റ്​

ഗ​ഗ​ൻ​യാ​ൻ ദൗ​ത്യം

ബ​ഹി​രാ​കാ​ശ​ത്ത് മ​നു​ഷ്യ​രെ എ​ത്തി​ക്കാ​നു​ള്ള ഇ​ന്ത്യ​യു​ടെ ദൗ​ത്യ​മാണ് ഗ​ഗ​ൻ​യാ​ൻ. ഗ​ഗ​ൻ​യാ​ൻ ദൗ​ത്യ​ത്തി​നു​ള്ള ബ​ഹി​രാ​കാ​ശ യാ​ത്രി​ക​രെ റ​ഷ്യ​ൻ ബ​ഹി​രാ​കാ​ശ ഏ​ജ​ൻ​സി​യു​ടെ ഉ​പസ്ഥാപനമാ​യ ഗ്ലാ​വ്കോ​സ്മോ​സ് പ​രി​ശീ​ലിപ്പിക്കും. ബ​ഹി​രാ​കാ​ശ യാ​ത്രി​ക​രു​ടെ തെരഞ്ഞെടുപ്പ്, മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന, പ​രി​ശീ​ല​നം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ റ​ഷ്യ​ൻ ഏ​ജ​ൻ​സി​യു​മാ​യി ചേ​ർ​ന്നാ​യി​രി​ക്കും ന​ട​ത്തു​ക. മൂ​ന്നു ഘ​ട്ട​ങ്ങ​ളി​ലാ​യി​ട്ടാ​യി​രി​ക്കും ഇ​ന്ത്യ​ൻ ബ​ഹി​രാ​കാ​ശ യാ​ത്രി​ക​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കു​ക. ആ​ദ്യ ര​ണ്ടുഘ​ട്ട പ​രി​ശീ​ല​നം ഇ​ന്ത്യ​ൻ എ​യ്റോ​സ്പേ​സ് മെ​ഡി​സി​നി​ലും മൂ​ന്നാംഘ​ട്ട പ​രി​ശീ​ല​നം വി​ദേ​ശ​ത്തു​മാ​യി​രി​ക്കും. വ്യോ​മ​സേ​ന​യി​ൽ ​നി​ന്നാ​യി​രി​ക്കും ബ​ഹി​രാ​കാ​ശ യാ​ത്രി​ക​രെ തെ​ര​ഞ്ഞെ​ടു​ക്കു​ക.

gaganyaan-mission

2022ന​കം ന​ട​പ്പാ​ക്കാ​ൻ ലക്ഷ്യമിടുന്ന പദ്ധതി ഇ​ന്ത്യ​ൻ ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ സ്​​ഥാ​പ​ന​മാ​യ ​ഐ.​എ​സ്.​ആ​ർ.​ഒ​യുടെ മേൽനോട്ടത്തിലാണ്. ഐ.​എ​സ്.​ആ​ർ.​ഒ​യു​ടെ ഏ​റ്റ​വും വ​ലി​യ റോ​ക്ക​റ്റ്​​ ജി.​എ​സ്.​എ​ൽ.​വി മാ​ർ​ക്ക്​ 3 ആണ് ഇതിനായി ഉപയോഗിക്കുക. മൂ​ന്നു പേ​ർ​ക്ക്​ ഏ​ഴു ദി​വ​സ​ത്തെ ബ​ഹി​രാ​കാ​ശ വാ​സ​ത്തി​നുള്ള​ പ​ദ്ധ​തിയുടെ ചെ​ല​വ്​ 10,000 കോ​ടി രൂ​പയാണ്. ഗ​ഗ​ൻ​യാ​ൻ യാഥാർഥ്യമായാൽ ബ​ഹി​രാ​കാ​ശ​ത്തേ​ക്ക്​ സ്വ​ന്തം നി​ല​ക്ക്​ മ​നു​ഷ്യ​രെ അ​യ​ക്കു​ന്ന നാ​ലാ​മ​ത്തെ രാ​ജ്യ​മാ​യി ഇ​ന്ത്യ മാ​റും. ​അ​മേ​രി​ക്ക, ചൈ​ന, റ​ഷ്യ എ​ന്നീ രാജ്യങ്ങൾ ഇ​തി​ന​കം മ​നു​ഷ്യ​രെ ബ​ഹി​രാ​കാ​ശ​ത്ത്​ സു​ര​ക്ഷി​ത​മാ​യി എ​ത്തി​ക്കു​ക​യും തി​രി​ച്ച്​ ഇ​റ​ക്കു​ക​യും ചെ​യ്​​തിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:isronasaRakesh Sharmamoon missionAppollo 11 MissionNeil ArmstrongGaganyaanChandrayaan 3
News Summary - 50th Anniversary of Man in Moon and Apollo 11 Mission -Open Forum News
Next Story