Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightവെട്ടിമാറ്റലോ...

വെട്ടിമാറ്റലോ സെന്‍സറിങ് ?

text_fields
bookmark_border
വെട്ടിമാറ്റലോ സെന്‍സറിങ് ?
cancel

ഉഡ്ത പഞ്ചാബെന്ന ബോളിവുഡ് ചിത്രത്തിന് 94 കട്ടുകള്‍ വേണമെന്ന 'ഇന്ത്യന്‍ സിനിമയുടെ പടച്ചോനാ'യ സെന്‍സര്‍ ബോര്‍ഡിന്‍റെ ഉത്തരവ് കോടതി തള്ളിയിരിക്കയാണ്. ഇത്രയും കട്ടുകള്‍ക്ക് ശേഷം തിയേറ്ററിലിരുന്ന് മിണ്ടാതെ സഹിച്ച് 'സ്പോഞ്ചുപോലുള്ള ശ്വാസകോശം' മാത്രം കണ്ടിരിക്കേണ്ടി വരുമോ എന്ന ബേജാറിനി വേണ്ട. എന്നാല്‍ സിനിമക്ക് കട്ടുകള്‍ കല്‍പിച്ച സെന്‍സര്‍ ബോര്‍ഡിനെ രാഷ്ട്രീയ മുക്തമാക്കണമെന്ന പ്രസക്തമായ കാര്യമാണ് കോടതി നിരീക്ഷണങ്ങളിലൂടെ പുറത്തുവരുന്നത്. ഒരു കാലസൃഷ്ടിക്കു പിറകിലെ ഭാവനാ സ്വാതന്ത്രവും ക്രിയാത്മകതയും ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ളെന്ന് കോടതി തുറന്നുകാട്ടിയിരിക്കയാണ്.

അഭിഷേക് ഛൗബേ സംവിധാനം ചെയ്ത ചിത്രത്തില്‍ നിന്ന് നീക്കം ചെയ്യന്‍ സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ട കാര്യങ്ങള്‍ കേട്ടാല്‍ ആരും ഒന്ന് മൂക്കത്ത് വിരല്‍ വെച്ചുപോകും. പഞ്ചാബ്, ജഷ്നപുര, ജലന്തര്‍, ഛണ്ഡിഗഡ്, അമൃത്സര്‍,  മോഗ, ലുധിയാന എന്നീ സ്ഥല നാമങ്ങള്‍, ജാക്കി ചാന്‍ എന്ന പട്ടി, തെരഞ്ഞെടുപ്പ്, എം.പി, എം.എല്‍.എ തുടങ്ങിയവയെല്ലാം പ്രശ്നമാണെന്നാണ് സെന്‍സര്‍ ബോര്‍ഡിന്‍റെ നിലപാട്. എല്ലാ കട്ടും കൂടി 94 കട്ടുകള്‍ സിനിമക്ക് വേണമെന്നും സെന്‍സര്‍ ബോര്‍ഡ് വിധിച്ചു. ഇവയെല്ലാം നീക്കം ചെയ്താല്‍ 'എ' സര്‍ട്ടിഫിക്കറ്റോടെ ചിത്രത്തിന് അനുമതി നല്‍കാമെന്ന വാഗ്ദാനം നല്‍കാനും അവര്‍ മടിച്ചില്ല.

ഇതേ തുടര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മാതാവ് കൂടിയായ അനുരാഗ് കശ്യപ് സെന്‍സര്‍ ബോര്‍ഡിനെ പരിഹസിച്ച് രംഗത്തത്തെിയത്. മോദി ഭക്തനായ സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. എന്നാല്‍ ചിത്രം പഞ്ചാബിനെ മയക്കുമരുന്ന് കേന്ദ്രമായി ചിത്രീകരിക്കുന്നുവെന്നും അതിനാല്‍ കത്രിക വെക്കാതെ സിനിമക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കില്ളെന്നും പഹ് ലജ് നിഹ് ലാനിയും ആവര്‍ത്തിച്ചു. അപ്പോഴാണ് കത്രിക വെക്കല്‍ എഡിറ്ററുടെ ജോലിയാണെന്നും നിങ്ങള്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ മതിയെന്നും കോടതി നിരീക്ഷിച്ചത്. ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നുവെങ്കില്‍ ചിത്രം നിരോധിക്കുകയല്ളേ വേണ്ടതെന്നും കോടതി ചോദിച്ചു. ടി.വി പരിപാടികളും സിനിമയും അപകീര്‍ത്തിപ്പെടുത്തുന്നുണ്ടോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ജനങ്ങള്‍ക്ക് അവസരം നല്‍കുകയാണ് വേണ്ടതെന്നും കോടതി വ്യക്തമാക്കി.

ഉഡ്താ പഞ്ചാബില്‍ ഇന്ത്യയുടെ പരമാധികാരത്തെയോ ഏകതയെയോ ചോദ്യം ചെയ്യുന്നില്ളെന്ന് കേസ് പരിഗണിച്ച ബോംബെ ഹൈകോടതി നിരീക്ഷിച്ചു. സിനിമയില്‍ മയക്കുമരുന്നിന്‍റെ അപകടകരമായ ഉപയോഗം തന്നെയാണ് കാണിക്കുന്നത്. കഥാ പശ്ചാത്തലം പഞ്ചാബ് ആണെന്നും വ്യക്തമാണ്. എന്നാല്‍ സിനിമയെന്നത് ക്രിയാത്മകമായ ഉദ്യമമാണ്. സിനിമയുടെ പ്രമേയം, പശ്ചാത്തലം,ഘടന എന്നിവ തീരുമാനിക്കാനുള്ള പൂര്‍ണ അവകാശം സിനിമ നിര്‍മ്മിക്കുന്നവര്‍ക്കുണ്ട്. ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ ദുരുപയോഗം ചെയ്യാത്തിടത്തോളം അതു സംബന്ധിച്ച കാര്യങ്ങളില്‍ മറ്റാര്‍ക്കും കൈകടത്താന്‍ കഴിയിലെന്നും കോടതി വ്യക്തമാക്കി. കോടതിയുടെ നിരീക്ഷണം  തിരക്കഥ മുഴുവന്‍ വായിച്ച ശേഷമായിരുന്നു.

94 കട്ടുകള്‍ക്ക് പകരം ഒരു കട്ട് നടത്തി സിനിമ 17 തന്നെ തിയറ്ററിലത്തെിക്കാമെന്ന് ഹൈകോടതി വിധിച്ചു. ക്രിയാത്മകമായ ഒന്നാണ് കല. കലയിലൂടെ സമൂഹത്തെ വരച്ചു കാട്ടുമ്പോള്‍ അതിനെതിരെ മുഖം ചുളിക്കുന്നത് എന്തിനാണെന്ന് തന്നെയാണ് പൊതുജനത്തിന്‍റെ ചോദ്യവും. പഞ്ചാബ് എന്ന സംസ്ഥാനം സിനിമക്ക് പശ്ചാത്തലമാകുമ്പോള്‍ അടുത്ത വര്‍ഷം വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് മാത്രമാണ് പലരുടെയും മനസില്‍. എന്നാല്‍ സിനിമയെന്ന കലാസൃഷ്ടിയെ വെട്ടിനശിപ്പിച്ചുകൊണ്ട് നേടമെന്ന് പറയുന്നതിന്‍റെ പിന്നിലുള്ള ചേതോവികാരം എന്താണ്?

ഒരിടവേളക്ക് ശേഷം ഫിലിം സെന്‍സര്‍ ബോര്‍ഡില്‍ വലിയ വിവാദങ്ങള്‍ തുടങ്ങിയത് ആള്‍ ദൈവം ഗുര്‍മീത് റാം റഹീമിന്‍റെ എം.എസ്.ജി- മെസഞ്ചര്‍ ഓഫ് ഗോഡ് എന്ന ചിത്രത്തിന് സെര്‍ട്ടിഫിക്കറ്റ് നിഷേധിച്ചതോടെയാണ്. മുന്‍ സെന്‍സര്‍ ബോര്‍ഡ് ചെയര്‍പേഴസണ്‍ ലീല സാംസണ്‍ ചിത്രത്തിന് പ്രദര്‍ശാനുമതി നല്‍കിയില്ല. എന്നാല്‍ കോടതിയെ സമീപിച്ച് ചിത്രത്തിന് അനുമതി വാങ്ങിയതില്‍ പ്രതിഷേധിച്ച് യു.പി.എ സര്‍ക്കാര്‍ നിയോഗിച്ച ലീല സ്ഥാനം രാജിവെച്ചു.

തുടര്‍ന്നാണ് ബി.ജെ.പി സര്‍ക്കാറിന്‍റെ ഇഷ്ടക്കാരനായ പഹ് ലജ് നിലാനി സെന്‍സര്‍ ബോര്‍ഡിന്‍റെ തലപ്പെത്തത്തെുന്നത്. പിന്നീടങ്ങോട് വിവാദങ്ങള്‍ക്ക് മേല്‍ വിവാദങ്ങളായിരുന്നു. പഹ് ലജ് നിഹ് ലാനിക്ക് കത്രിക വെക്കാതെ സിനിമക്ക് അനുമതി നല്‍കാനാവില്ളെന്ന ആരോപണങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ട്രോളുകളായി നിറഞ്ഞാടി. ഒരുപക്ഷേ കത്രിക വെക്കലാണ് തന്‍റെ ജോലിയെന്ന് തെറ്റിദ്ധരിച്ച് പോയതാവും ആ പാവം.

ഇന്ത്യയില്‍ റിലീസ് ചെയ്യന്ന വിദേശ ചിത്രങ്ങള്‍ വരെ മുറിക്കാതെ റിലീസ് ചെയ്യാന്‍ അനുമതി നല്‍കിയില്ല. ജയിംസ് ബോണ്ട് ചിത്രമായ സ്പെക്ടറില്‍ ഉമ്മ വെക്കാന്‍ പോയ നായികക്കും നായകനും ഇന്ത്യന്‍ തിയേറ്ററിലാണ് ചിത്രം ഓടുന്നതെന്ന് മനസിലാക്കി കണ്ണില്‍ കണ്ണില്‍ നോക്കി ഇരിക്കേണ്ടി വന്നു. ഡെഡ്പൂള്‍ എന്ന ചിത്രം സംഭാഷണങ്ങള്‍ക്കിടയില്‍ ബീപ് ശബ്ദമിട്ട് അലങ്കരിച്ചു.

കുട്ടികള്‍ക്ക് പേടിക്കുമെന്ന് ആരോപിച്ച് ത്രീഡി ചിത്രമായ ജംഗിള്‍ ബുക്കിന് 'എ' സര്‍ട്ടിഫിക്കറ്റ് നല്‍കി. ദം ലഗാ കെ ഹൈഷാ എന്ന ചിത്രത്തില്‍ നിന്ന് ലെസ്ബിയന്‍ എന്ന വാക്കുകള്‍ നീക്കി. ജെയ് ഗംഗാജലിന് 11 കട്ടുകള്‍ക്ക് വേണമെന്നാശ്യപ്പെട്ടു. കൂടാതെ അലിഗഡ്, ആംഗ്രി ഇന്ത്യന്‍ ഗോഡസ്, കി ആന്‍റ് കാ തുടങ്ങിയ ചിത്രങ്ങളെല്ലാം സെന്‍സര്‍ ബോര്‍ഡ് കത്രിക വെച്ചു. ഇപ്പോള്‍ മലയാള സിനിമ കഥകളിക്കും കട്ടുകള്‍ കല്‍പിച്ചിരിക്കുന്നു.

അതേ സമയം, 'മസ്തിസാദെ' പോലുള്ള അശ്ളീലം മാത്രം ഉദ്ദേശിച്ച് പുറത്തിറക്കിയ ചിത്രങ്ങള്‍ക്ക് വേഗം സര്‍ട്ടിഫിക്കറ്റ് നല്‍കി ഇന്ത്യന്‍ സംസ്കാരിക പാരമ്പര്യം സെന്‍സര്‍ ബോര്‍ഡ്  ഊട്ടിയുറപ്പിച്ചു എന്ന കാര്യം എടുത്തു പറയേണ്ടതാണ്. ഇതോടെ നിഹ് ലാനിക്ക് 'സംസ്കാരി'യെന്ന ഇരട്ടപ്പേരും വീണു. എന്നിരുന്നാലും ഇന്ത്യന്‍ സംസ്കാരം എന്ത് വില കൊടുത്തും സംരക്ഷിക്കുമെന്ന ദൃഢ നിശ്ചയത്തില്‍ മുന്നോട്ട് പോകുകയാണ് അദ്ദേഹം. അതിനാലാവണം ദേശസ്നേഹിയായ പ്രധാനമന്ത്രിയുടെ സ്തുതിപാഠകനാണ് താനെന്ന് അദ്ദേഹം സമ്മതിച്ചത്.

ഭരണകൂടം എക്കാലവും കല-സാംസ്കാരിക പ്രവര്‍ത്തനത്തെ പേടിയോടെയാണ് കാണുന്നത്. തങ്ങളുടെ കസേരകള്‍ അട്ടിമറിച്ചിടാനുള്ള ശക്തി കലകള്‍ക്കുണ്ടെന്ന് അവര്‍ ഉറച്ച് വിശ്വസിക്കുന്നതിനാലാണ് സെന്‍സര്‍ ബോര്‍ഡുപോലെയുള്ള വിഭാഗത്തെ വളര്‍ത്തിയെടുത്തത്. ഭരണം മാറുമ്പോള്‍ തങ്ങല്‍ക്കിഷ്ടപ്പെട്ടവരെ അതിന്‍റെ തലപ്പത്തേക്ക് അവരോധിക്കാന്‍ ഭരണകര്‍ത്താക്കള്‍ ശ്രമിക്കും എന്നതില്‍ സംശയമില്ല. എന്നാല്‍ നിഹ് ലാനിയെ പോലുള്ള മോദി ഭക്തന്‍ കയറി ഇന്ത്യന്‍ സിനിമാ സംസ്കാരം ഇത്രക്ക് പരിപോശിപ്പിക്കുമെന്ന് സത്യത്തില്‍ ആരും വിചാരിച്ച് കാണില്ല.

നിഹ് ലാനിമാര്‍ സെന്‍സര്‍ ബോര്‍ഡില്‍ ചെയര്‍മാനായി നില്‍കുന്ന കാലമാത്രയും സംസ്കാരം കാത്ത് സൂക്ഷിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കും. അതോടെ നല്ല ചിത്രങ്ങള്‍ ചവറ്റുകൊട്ടയിലേക്ക് തള്ളപ്പെടുക തന്നെ ചെയ്യാം. സിനിമകളെ വിധിപറയാന്‍ ജനങ്ങള്‍ക്ക് നല്‍കുമ്പോള്‍ മാത്രമേ ഇതിന് ഒരു മാറ്റം വരൂ.

 

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Udta panjabSensor board
Next Story