Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightസച്ചാർ റിപ്പോർട്ടിന്​...

സച്ചാർ റിപ്പോർട്ടിന്​ അടിവരയിട്ട്​ ബി.ജെ.പി

text_fields
bookmark_border
സച്ചാർ റിപ്പോർട്ടിന്​ അടിവരയിട്ട്​ ബി.ജെ.പി
cancel
രാജ്യത്തെ ന്യൂനപക്ഷങ്ങൾക്കിടയിൽ സാക്ഷരതയിലും വിദ്യാഭ്യാസത്തിലും ഏറ്റവും പിറകിൽ മുസ്​ലിംകളാണെന്ന്​ ബി.ജെ.പി സർക്കാറും​. ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ ശാക്​തീകരണത്തിന്​ വിശദമായ ‘റോഡ്​ മാപ്​’ തയാറാക്കാനായി കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന മൗലാന ആസാദ്​ എജുക്കേഷൻ ഫൗണ്ടേഷൻ നിയോഗിച്ച പ്രത്യേക പഠനസമിതിയാണ്​ മുസ്​ലിം വിദ്യാഭ്യാസ ശോച്യാവസ്​ഥയെക്കുറിച്ച്​ റിപ്പോർട്ട്​ സമർപ്പിച്ചത്​. 2011ലെ സെൻസസ്​ അനുസരിച്ച്​ 68.53 ശതമാനമാണ്​ മുസ്​ലിംകളുടെ സാക്ഷരത നിരക്കെന്ന്​ റിപ്പോർട്ടിൽ പറയുന്നു. ദേശീയ ശരാശരി 72.98 ശതമാനമാണ്​. ഉന്നതവിദ്യാഭ്യാസ രംഗത്ത്​ രാജ്യത്തെ 20 വയസ്സ്​ പൂർത്തിയായ യുവാക്കളിൽ ബിരുദമോഡി​േപ്ലാമയോ നേടിയവർ ഏഴു ശതമാനമാണെങ്കിൽ മുസ്​ലിംകളിൽ അത്​ നാലു ശതമാനത്തിലും താഴെയാണ്​. വിദ്യാഭ്യാസത്തിൽ ഏറെ പിന്നാക്കമാണ്​ മുസ്​ലിംകളുടെ സ്​ഥിതിയെന്നും സാമ്പത്തിക പിന്നാക്കാവസ്​ഥയോടൊപ്പം മതിയായ വിദ്യാഭ്യാസ സ്​ഥാപനങ്ങളില്ലാത്തതും പ്രധാന കാരണമാണെന്നും സമിതി പറയുന്നു. 

​കേന്ദ്ര പാർലമ​​െൻററികാര്യ വകുപ്പിലെ മുൻ സെക്രട്ടറി അഫ്​സൽ അമാനുല്ലയുടെ നേതൃത്വത്തിൽ കഴിഞ്ഞ ഡിസംബറിലാണ്​ ന്യൂനപക്ഷകാര്യ മന്ത്രാലയം 11 അംഗ സമിതിയെ നിയോഗിച്ചത്​. വിദ്യാഭ്യാസ വിചക്ഷണരും മുൻ എം.പിമാരും ബാങ്കർമാരും അടങ്ങുന്ന സമിതി പ്രശ്​നപരിഹാരത്തിന്​ നിർദേശങ്ങളും സമർപ്പിച്ചിട്ടുണ്ട്​. ത്രിതല വിദ്യാലയ സംവിധാനമാണ്​ പ്രധാന നിർദേശം. താഴെത്തട്ടിൽ 211 സ്​കൂളുകൾ, അതിനു മുകളിൽ 25 കമ്യൂണിറ്റി കോളജുകൾ, അതിനും മീതെ അഞ്ചു മികച്ച ദേശീയ ഇൻസ്​റ്റിറ്റ്യൂട്ടുകൾ എന്നിങ്ങനെയാണ്​ രാജ്യത്തെ ന്യൂനപക്ഷകേന്ദ്രീകൃത മേഖലകളിലേക്ക്​ നിർദേശിച്ച ത്രിതല പരിഷ്​കരണ സംവിധാനം. ശാസ്​ത്രം, വൈദ്യം, സാ​േങ്കതികവിദ്യ എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം, ഗവേഷണതലത്തിൽ​ ഡോക്​ടറൽ, പോസ്​റ്റ്​ ഡോക്​ടറൽ കോഴ്​സുകൾ എന്നിവയോടു കൂടിയ അഞ്ചു ദേശീയ ഇൻസ്​റ്റിറ്റ്യൂട്ടുകൾ സംവിധാനിക്കണം. സി.ബി.എസ്​.ഇ കരിക്കുലത്തിൽ കേന്ദ്രീയ/നവോദയ വിദ്യാലയങ്ങളുടെ രീതിയിലാണ്​ സ്​കൂളുകൾ പ്രവർത്തിക്കേണ്ടത്​. ന്യൂനപക്ഷകേന്ദ്രിതമായ രാജ്യത്തെ 167 ജില്ലകളിലെ ന്യൂനപക്ഷകേന്ദ്രിത ​ബ്ലോക്കിലും 44 ന്യൂനപക്ഷകേന്ദ്രിത നഗരങ്ങളിലുമാണ്​ സ്​കൂളുകൾ സ്​ഥാപിക്കേണ്ടത്​. കുട്ടികളുടെ വരവ്​ ഉറപ്പുവരുത്താൻ രാവിലെ 9.30ന്​ പ്രവർത്തനസമയം തുടങ്ങാനും ശിപാർശയുണ്ട്​.മുസ്​ലിം കുട്ടികൾക്ക്​ രാവിലെ പ്രാഥമിക മതപാഠശാലകളിൽ പോകാനുള്ള സൗകര്യംകൂടി കണക്കിലെടുത്താണിത്​.

ഇന്ത്യയിൽ മുസ്​ലിം ന്യൂനപക്ഷങ്ങൾ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ രംഗത്ത്​ ഏ​െറ പിന്നാക്കമാണെന്നതിന്​ സ്​ഥിരീകരണത്തി​​​െൻറ ആവശ്യമില്ല. 2006ൽ യു.പി.എ ഗവൺമ​​െൻറി​​​െൻറ കാലത്ത്​ പുറത്തുവന്ന രജീന്ദർ സച്ചാർ കമ്മിറ്റി റിപ്പോർട്ടിൽ പറഞ്ഞ കാര്യങ്ങൾക്ക്​ പത്തു വർഷം കഴിഞ്ഞ്​ അടിവരയിടുകയാണ്​ മൗലാന ആസാദ്​ ഫൗണ്ടേഷൻ സമിതി​. ഇതിന്​ മുൻകൈയെടുക്കുകയും സമിതിയുടെ ശിപാർശകൾ സ്വാഗതംചെയ്യുകയും ചെയ്​തത്​ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയാണെന്നതു മാത്രമാണ്​ റിപ്പോർട്ടി​​​െൻറ എടുത്തുപറയാവുന്ന സവിശേഷത. സ്വാതന്ത്ര്യത്തി​​​െൻറ ആറു പതിറ്റാണ്ടിനു ശേഷവും അതിശോച്യമായി തുടരുന്ന മുസ്​ലിം സ്​ഥിതിയുടെ വസ്​തുനിഷ്​ഠ റിപ്പോർട്ട്​ സച്ചാർ കമ്മിറ്റി പുറത്തുവിട്ടപ്പോൾ അതിനെ അവാസ്​തവികമെന്നും മുസ്​ലിം പ്രീണനമെന്നും പറഞ്ഞ്​ വ്യാപക പ്രചാരണം നടത്തിയതാണ്​ ബി.ജെ.പി നേതാക്കൾ. സച്ചാർ ശിപാർശകൾക്കനുസൃതമായി മുസ്​ലിം ക്ഷേമനടപടികൾ കൈക്കൊള്ളുന്നത്​ രാജ്യത്തെ ശിഥിലമാക്കുമെന്നായിരുന്നു അവരുടെ മുന്നറിയിപ്പും ഭീഷണിയും. രാജ്യത്ത്​ ന്യൂനപക്ഷ വിരുദ്ധവികാരം കുത്തിവെക്കുന്നതിന്​ സച്ചാർ കമ്മിറ്റി റിപ്പോർട്ടി​​​െൻറ ‘പ്രീണനവശം’ ചൂണ്ടി ബി.​െജ.പി പരമാവധി ശ്രമിച്ചിട്ടുണ്ട്​. അതേ കക്ഷിയാണ്​ ഇപ്പോൾ മുസ്​ലിം പിന്നാക്കാവസ്​ഥ സ്​ഥിരീകരിച്ച്​ പരിഹാരക്രിയ നിർദേശിക്കുന്നത്​. 2019ലെ പാർലമ​​െൻറ്​ ​െതരഞ്ഞെടുപ്പ്​ മുന്നിൽക്കണ്ട്​ മുസ്​ലിംക​െള ​‘പ്രീണിപ്പിക്കാനുള്ള’ നീക്കമാണോ ഇതെന്ന്​ മുസ്​ലിം നേതാക്കളിലൊരു വിഭാഗം സന്ദേഹിക്കുന്നത്​ വെറുതെയല്ല. അങ്ങനെയാണെങ്കിലും മുസ്​ലിം സ്​ഥിതിയുടെ നേർക്ക്​ പ്രീണനപ്രചാരണ നേതാക്കളിലൊരാളായ വകുപ്പു മന്ത്രി മുഖ്​താർ അബ്ബാസ്​ നഖ്​വിയുടെ കണ്ണുതുറപ്പിക്കാനെങ്കിലും പുതിയ റിപ്പോർട്ട്​ ഉത​കിയെങ്കിൽ നന്നായേനെ. അവശവിഭാഗങ്ങളുടെ വിദ്യാഭ്യാസ, സാമ്പത്തിക വിഷയങ്ങളിൽ രാഷ്​ട്രം പ്രത്യേക താൽപര്യമെടുക്കുമെന്നും സാമൂഹിക അനീതി, ചൂഷണം എന്നിവയിൽനിന്നു സംരക്ഷിക്കുമെന്നും 46ാം ഖണ്ഡികയിൽ ഉറപ്പുനൽകുന്ന ഭരണഘടനയെ പരിഹസിക്കുകയാണ്​ പ്രീണനാരോപണത്തിലൂടെ തങ്ങൾ ചെയ്യുന്ന​െതന്ന തിരിച്ചറിവ്​ ഇനിയെങ്കിലും ബി.ജെ.പി നേതാക്കൾക്കുണ്ടാകണം.


സച്ചാർ റിപ്പോർട്ടിൽ മുസ്​ലിം സാക്ഷരത 59.1 ശതമാനമായിരുന്നത്​ ഇപ്പോഴും 68.53 ശതമാനത്തിലെത്തിയി​േട്ടയുള്ളൂ. വിദ്യാഭ്യാസത്തി​ലും നേരിയൊരു മാറ്റമുണ്ട്​. എന്നാൽ, ഇത്​ ഗവൺമ​​െൻറി​​​െൻറ കാര്യക്ഷമമായ ഇടപെടലിലേറെ, റിപ്പോർട്ടിനെ തുടർന്നു മുസ്​ലിം സമുദായത്തി​ൽ ഉളവായ ഉണർവും ശാക്​തീകരണപ്രവർത്തനങ്ങളും മൂലമാണെന്നു പറയുന്നതാവും ശരി. സച്ചാർ റിപ്പോർട്ട്​ കൊണ്ടാടിയ കോ​ൺഗ്രസ്​ തദടിസ്​ഥാനത്തിൽ പരിഹാരശ്രമങ്ങൾക്ക്​ വ്യവസ്​ഥാപിതമായ രീതിയിൽ ഒന്നും ചെയ്​തില്ല. കേന്ദ്ര മാനവശേഷി വികസന സഹമന്ത്രിയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ വിഷയങ്ങൾ ശ്രദ്ധിക്കാനായി ഉന്നതതല സമിതിയെ നിയോഗിച്ചു. കാബിനറ്റ്​ മന്ത്രിയുടെ ​മേൽനോട്ടത്തിൽ ന്യൂനപക്ഷ വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ അവലോകനത്തിന്​ ദേശീയ സമിതിയുണ്ടാക്കി. ഇതൊക്കെയായിട്ടും ഫലമെന്ത്​ എന്നതി​​​െൻറ കൃത്യമായ ഉത്തരമാണ്​ പത്തു വർഷം കഴിഞ്ഞ്​ ബി.ജെ.പി ഇപ്പോൾ പുറത്തുവിട്ട റിപ്പോർട്ട്​. സച്ചാർ റിപ്പോർട്ടി​​​െൻറ ഗുണങ്ങളെക്കാൾ കെടുതികളാണ്​ മുസ്​ലിംകൾ നേരിട്ടത്​. മുസ്​ലിം പ്രീണനത്തിനായി ഗവൺമ​​െൻറ്​ തലത്തിൽ കിണഞ്ഞു ശ്രമിക്കുകയാണെന്നൊരു തോന്നലും അതുവഴി മുസ്​ലിംകൾക്കെതിരെ പകയും ഇതര ജനവിഭാഗങ്ങൾക്കിടയിൽ വ്യാപിപ്പിക്കാൻ ബി.ജെ.പി സച്ചാർ റിപ്പോർട്ട്​ ആയുധമാക്കി. ഇനിയിപ്പോൾ ബി.ജെ.പിയുടെ സ്വന്തം സമിതി ശിപാർശകൾ ഇൗ വർഗീയവെറിക്ക്​ ആക്കംകൂട്ടുമോ അതല്ല, മുസ്​ലിം വിദ്യാഭ്യാസ പ്രശ്​നങ്ങൾക്ക്​ കാര്യഗൗരവമായ പരിഹാരമായി മാറുമോ എന്നതാണ്​ ചോദ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:editorialsachar committee reportBJPBJP
News Summary - Sachar Committee Report and BJP editorial malayalam news, madhyamam
Next Story