Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഇലക്​ഷൻ ഇഷ്യൂ...

ഇലക്​ഷൻ ഇഷ്യൂ ശബരിമലയാവരുത്​

text_fields
bookmark_border
editorial
cancel

ലോക്​സഭ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിൽ ശബരിമല ഇഷ്യൂ ഉപയോഗിക്കുന്നതിനെതിരെ സംസ്​ഥാനത്തെ മുഖ്യ ഇലക്​ഷൻ ഒാഫിസ ർ ടിക്കാറാം മീണ രാഷ്​​്ട്രീയ പാർട്ടികൾക്ക്​ നൽകിയ മുന്നറിയിപ്പ്​ സഗൗരവമായ പരിഗണന അർഹിക്കുന്നതാണ്​. ദൈവത്തി​ ​െൻറയും മതത്തി​​െൻറയും ജാതിയുടെയും പേരിൽ വോട്ട്​ ചോദിക്കുന്നത്​ മാതൃക പെരുമാറ്റ ചട്ടങ്ങൾ പ്രകാരം കടുത്ത ന ിയമലംഘനമാണ്​. സ്​ഥാനാർഥിയുടെ പേരിൽ ഇത്തരത്തിലുള്ള ആരോപണം തെളിയിക്കപ്പെട്ടാൽ കോടതി അയാളുടെ തെരഞ്ഞെടുപ്പ്​ അസാധുവാക്കും, ആറു​ വർഷത്തേക്ക്​ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന്​ അയോഗ്യത കൽപിക്കപ്പെടുകയും ചെയ്യും. ശബരിമല അടക്കമുള്ള വിഷയങ്ങൾ കേന്ദ്രീകരിച്ച പ്രചാരണങ്ങൾ സാമൂഹിക ​​ധ്രുവീകരണത്തിലേക്ക്​ നയിക്കുന്നത്​ ഇലക്​ഷൻ കമീഷൻ സൂക്ഷ്​മ നിരീക്ഷണം നടത്തുമെന്നും ടിക്കാറാം മീണ ഒാർമിപ്പിച്ചിട്ടുണ്ട്​. ഒരു രാഷ്​ട്രീയ പാർട്ടി മറ്റൊരു രാഷ്​ട്രീയ പാർട്ടിക്കുമേൽ തെരഞ്ഞെടുപ്പ്​ ചട്ട ലംഘനത്തിലൂടെ ​േനട്ടമുണ്ടാക്കുന്നത്​ ഒരുതരത്തിലും അനുവദിക്കുകയില്ലെന്നാണ്​ അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്​. വിഷയത്തെപ്പറ്റി ബുധനാഴ്​ച രാവിലെ രാഷ്​ട്രീയ പാർട്ടികളുമായി ചർച്ച ചെയ്യുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്​. അതേയവസരത്തിൽ മുഖ്യതെരഞ്ഞെടുപ്പ്​ ഒാഫിസറുടെ മുന്നറിയിപ്പ്​ അപ്പാടെ തള്ളിക്കളഞ്ഞ ബി.ജെ.പി പ്രചാരണത്തി​​െൻറ വിഷയം എന്തെന്ന്​ തീരുമാനിക്കാൻ കമീഷന്​ അധികാരമില്ലെന്നാണ്​ പ്രതികരിച്ചിരിക്കുന്നത്​. പ്രചാരണ വിഷയം എന്താവണമെന്ന്​ തീരുമാനിക്കേണ്ടത്​ രാഷ്​ട്രീയപാർട്ടികളാണത്രെ. കള്ളവോട്ടുകൾ തടയുന്നതിനുള്ള അധികാരമേ ഇലക്​ഷൻ കമീഷനുള്ളൂ എന്നാണ്​ ബി.ജെ.പി സംസ്​ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ വാദിക്കുന്നത്​. ഒരു പടികൂടി മുന്നോട്ടു കടന്ന്​ ചീഫ്​​ ഇലക്​ഷൻ ഒാഫിസർ ടിക്കാറാം മീണയെ തന്നെ മാറ്റണമെന്ന്​ ഇലക്​ഷൻ കമീഷനോട്​ ആവശ്യപ്പെടാൻ​ േപാവുകയാണ്​ ബി.ജെ.പി. ശബരിമല വിഷയം സംസ്​ഥാന സർക്കാർ കൈകാര്യം ചെയ്​തരീതി കോൺഗ്രസ്​ ചർച്ച ചെയ്യുമെന്ന്​ ആ പാർട്ടിയുടെ പ്രചാരണകാര്യത്തലവൻ കെ. മുരളീധരനും വ്യക്തമാക്കിയിരിക്കുന്നു. ശബരിമലയിൽ യുവതിപ്രവേശനം സുപ്രീംകോടതി അനുവദിച്ചതിനെതിരെ കേരളമാകെ സംഘ്​പരിവാറും അനുബന്ധ സംഘടനകളും ഇൗയിടെ നടത്തിയ പ്രചാരണ കോലാഹലങ്ങളുടെ പശ്ചാത്തലത്തിലാണ്​ മുഖ്യ തെരഞ്ഞെടുപ്പ്​ കമീഷണറുടെ മുന്നറിയിപ്പ്​.

ജനാധിപത്യ വ്യവസ്​ഥയുടെ ആണിക്കല്ലാണ്​ സ്വതന്ത്രവും നിഷ്​പക്ഷവുമായ തെരഞ്ഞെടുപ്പ്​. അതങ്ങനെ ആയിരിക്കുമെന്ന്​ ഉറപ്പുവരുത്തുകയാണ്​ തെരഞ്ഞെടുപ്പ്​ കമീഷ​​െൻറ ഉത്തരവാദിത്തം. ആ ഉത്തരവാദിത്തം നിർവിഘ്​നം നിർവഹിക്കാനാണ്​ തെര​ഞ്ഞെടുപ്പ്​ പ്രചാരണത്തിന്​ ചില മാതൃകചട്ടങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്​. ആർക്കും എങ്ങനെയും തെരഞ്ഞെടുപ്പ്​ പ്രചാരണം നടത്താൻ അനുമതിയുണ്ടെന്നുവന്നാൽ ഇലക്​ഷൻ സത്യസന്ധമോ സ്വതന്ത്രമോ നിഷ്​പക്ഷമോ ആവില്ലെന്നുറപ്പ്​. വിശിഷ്യ, മതത്തി​​െൻറയും ജാതിയുടെയും പേരിൽ പരസ്യമായി വോട്ട്​ ചോദിക്കുന്നത്​ മതസ്​പർധയും വർഗീയ ​​​​ധ്രുവീകരണവും സൃഷ്​ടിക്കുമെന്ന്​ മാത്രമല്ല ഒരു പ്രത്യേക മതക്കാർക്കോ ജാതിക്കോ നിർണായക ജനസംഖ്യയുള്ള മണ്ഡലങ്ങളിൽ അത്​ ആ മതത്തി​​െൻറയോ ജാതിയുടെയോ പേരിൽ അറിയപ്പെടാത്തവരുടെ ജീവിതം ദുസ്സഹമാവുകയും ചെയ്യുന്നു. പരസ്​പരം വിദ്വേഷവും ശത്രുതയും വളർത്തുന്നതിലേക്കേ അത്​ നയിക്കൂ. അതുകൊണ്ടാണ്​ മതനിരപേക്ഷ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ദൈവം, മതം, ജാതി എന്നിവയുടെ അടിസ്​ഥാനത്തിലാവരുത്​ തെരഞ്ഞെടുപ്പുകളെന്ന്​ നിയമപരമായിത്തന്നെ വ്യവസ്​ഥചെയ്​തിരിക്കുന്നത്​, നിയമം ലംഘിക്കപ്പെടുന്നത്​ തെരഞ്ഞെടുപ്പിൽ അയോഗ്യതക്ക്​ കാരണമായി വ്യക്തമാക്കപ്പെട്ടിരിക്കുന്നതും. തെ​രഞ്ഞെടുപ്പ്​ പ്രക്രിയ സൂക്ഷ്​മമായി നിരീക്ഷിക്കാൻ കണിശമായ വ്യവസ്​ഥകളോടെ ഇലക്​ഷൻ കമീഷൻ കാര്യക്ഷമമായി പ്രവർത്തിച്ചിട്ടും കമീഷ​​െൻറ കണ്ണുവെട്ടിച്ച്​ കള്ളപ്പണം ഒഴുക്കിയും അവിഹിതമാർഗങ്ങൾ വേണ്ടത്ര പ്രയോഗിച്ചുമാണ്​ ഒാരോ തെരഞ്ഞെടുപ്പും കടന്നുപോവുന്നതെന്ന്​ ജനങ്ങൾ കാണുന്നുണ്ട്​.

ജാ​തി​യു​ടെ​യോ സ​മു​ദാ​യ​ത്തി​െ​ൻ​റ​യോ മ​ത​ത്തി​െ​ൻ​റ​യോ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ മതേതര പാർട്ടികളുടെ പോലും സ്​ഥാനാർഥി നിർണയം നടക്കുന്നത്​ എന്നതും പരമാർഥം മാത്രം. ഇതൊക്കെ വാസ്​തവമായിരിക്കെ, മാസങ്ങൾക്കുമുമ്പ്​ ശബരിമല അയ്യപ്പക്ഷേ​ത്രത്തിൽ യുവതികൾക്ക്​ പ്രവേശനം അനുവദിച്ചുകൊണ്ട്​ സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ച്​ പുറപ്പെടുവിച്ച വിധി സംസ്​ഥാനത്തിനകത്തും പുറത്തും സൃഷ്​ടിച്ച വൻ കോലാഹലങ്ങളുടെയും അന്തസ്സാര ശൂന്യമായ പ്രക്ഷോഭങ്ങളുടെയും ​വെളിച്ചത്തിൽ തെരഞ്ഞെടുപ്പ്​ പ്രചാരണങ്ങളെയെങ്കിലും അത്​ സ്വാധീനിക്കരുതെന്ന ഇലക്​ഷൻ കമീഷ​​െൻറ മുന്നറിയിപ്പ്​ അകാരണമോ അന്യായമോ ആണെന്ന്​ സാമാന്യ ബുദ്ധികൾക്ക്​ തോന്നുകയില്ല. ഇന്ത്യ മഹാരാജ്യത്തെ അടുത്ത അഞ്ചുവർഷം ആര്​ ഭരിക്കണമെന്ന്​ വിധിയെഴുതാൻ പോവുന്ന 17ാം ലോക്​സഭ തെരഞ്ഞെടുപ്പിൽ രാജ്യത്തെ തളർത്തുന്ന അഴിമതിയും തൊഴിലില്ലായ്​മയും ക്രമസമാധാനത്തകർച്ചയും അനുദിനം ഗുരുതരമായിക്കൊണ്ടിരിക്കുന്ന സമ്പന്ന-ദരിദ്ര വിഭാഗങ്ങൾക്കിടയിലെ അന്തരവും തത്തുല്യമായ പ്രശ്​നങ്ങളും പ്രചാരണത്തിന്​ വിഷയീഭവിപ്പിക്കാതെ, എല്ലാറ്റിൽനിന്നും ഒളിച്ചോടി ഒരേയൊരു ശബരിമല യുവതിപ്ര​േവശന വിഷയത്തെ മാത്രം കേന്ദ്രീകരിക്കുന്ന പ്രചാരണം അതിനെ വോട്ട്​ പിഴിയാനുള്ള ‘സുവർണാവസര’മാക്കാൻ തീരുമാനിച്ചുറച്ചവരുടെ മാത്രം അജണ്ടയാണ്​. അതനുവദിക്കാനാവില്ല എന്ന്​ തെരഞ്ഞെടുപ്പ്​ കമീഷൻ ദൃഢനിശ്ചയം ചെയ്​താൽ സമാധാനപ്രിയരായ എല്ലാ വിഭാഗം ജനങ്ങളും അത്​ സ്വാഗതം ചെ​യ്യുകയേ ഉള്ളൂ. പ്രധാന പ്രചാരണം ശബരിമലയെ ചുറ്റിപ്പറ്റി കറങ്ങിയാൽ പ്രളയാനന്തര കേരളത്തി​​െൻറ പുനർ നിർമാണമോ സാമ്പത്തിക തകർച്ചയോ തൊഴിലില്ലായ്​മയോ ജീവിതം ദുസ്സഹമാക്കുന്ന മാലിന്യ കൂമ്പാരങ്ങളോ ഒന്നിനും അർഹമായ പരിഗണന ലഭിക്കാതെ പോവും. യു.​ഡി.​എ​ഫി​നെ പോ​ലു​ള്ള മ​തേ​ത​ര കൂ​ട്ടാ​യ്​​മ​ക​ൾ താ​ൽ​ക്കാ​ലി​ക വോ​ട്ടു നേ​ട്ട​ത്തി​നു​വേ​ണ്ടി ഇൗ ​ഇ​രു​ണ്ട മ​റു​വ​ശം കാ​ണാ​തെ​പോ​വ​രു​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorialarticlemalayalam newsSabarimal
News Summary - Sabarimala Not An Issue In Election - Article
Next Story