Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
ഭയമുള്ളിടത്ത്​ നീതിവാഴില്ല
cancel
ജുഡീഷ്യറിക്കുള്ളിൽ സ്വയം തിരുത്തൽ നടപടികൾ ആവശ്യമുണ്ടെന്ന്​ സുപ്രീംകോടതി ചീഫ്​ ജസ്​റ്റിസ്​ എസ്.എ. ബോബ്​ഡെയ ും ചൂണ്ടിക്കാട്ടിയിരിക്കുന്നു. രാജസ്​ഥാൻ ഹൈകോടതിയുടെ പുതിയ കെട്ടിടത്തി​​െൻറ ഉദ്​ഘാടനവേളയിലാണ്​ അദ്ദേഹം ഇക്കാര്യം പറഞ്ഞത്​. നീതി ഒരിക്കലും തൽക്ഷണ പ്രതികരണമോ പ്രതികാരമോ ആയിക്കൂടെന്നും കൂടി അദ്ദേഹം പറഞ്ഞു. ഇത്തരം വിമർശനം സുപ്രീംകോടതി അടക്കമുള്ള ജുഡീഷ്യൽ തലങ്ങളിലെ ന്യായാധിപരിൽനിന്നുതന്നെ ഉണ്ടാകുന്നത്​ ഇതാദ്യമല്ല. എന്നാൽ, പ്രവൃത്തിപഥത്തിൽ എത്രത്തോളം പരിഹരിക്കാൻ കഴിഞ്ഞു എന്നതാണ്​ ചോദ്യം. സ്വയം തിരുത്തലിനുള്ള അത്യസാധാരണ നടപടിയെന്ന നിലക്ക്​ നാലു ജഡ്​ജിമാർ ചീഫ്​ ജസ്​റ്റിസി​​െൻറ രീതികൾക്കെതിരെ വാർത്തസമ്മേളനം വിളിച്ചതുപോലും രാജ്യം കണ്ടു. എന്നാൽ, ആ നാലു പേരിൽപെട്ട ജസ്​റ്റിസ്​ ഗൊഗോയ്​ ചീഫ്​ ജസ്​റ്റിസായ ശേഷം തിരുത്തപ്പെടേണ്ട രീതികളുടെ എണ്ണം വർധിക്കുകയേ ഉണ്ടായിട്ടുള്ളൂ. നടപടിക്രമങ്ങൾക്കപ്പുറം നീതിബോധവും നിർഭയത്വവും പ്രാഥമിക ഗുണങ്ങളാകു​േമ്പാഴേ നീതി ലഭ്യമാക്കാനും ലഭ്യമായെന്ന്​ ഉറപ്പുവരുത്താനും കഴിയൂ. എക്​സിക്യൂട്ടിവ്​ കൂടുതൽ കരുത്തുകാട്ടുന്നതിനനുസരിച്ച്​ ജുഡീഷ്യറിയും ശക്​തിപ്രകടിപ്പിക്കു​േമ്പാഴാണ്​ ആ ബോധ്യം രാജ്യത്തിനുണ്ടാവുക. മുതിർന്ന അഭിഭാഷകനായ സഞ്ജയ്​ ഹെഗ്​ഡെ എടുത്തുകാട്ടുന്ന ഒരു താരതമ്യമുണ്ട്​. 1991ൽ ഒരു കേസ്​ വിചാരണക്കിടെ ജൂനിയർ അഡ്വക്കറ്റായ ശബ്​നം ലോണിനെ ഭീകരപ്രവർത്തനക്കേസ്​ ചുമത്തി ഡൽഹി പൊലീസ്​ പിടിച്ചുകൊണ്ടുപോയപ്പോൾ കോടതി ഉടനെ പരാതി കേൾക്കുകയും ഹേബിയസ്​ കോർപസ്​ അനുവദിച്ച്​ കോടതി​യിലെത്തിക്കുകയും ​ജാമ്യം നൽകുകയും ചെയ്​തു (അരുൺ ജെയ്​റ്റ്​ലിയാണ്​ ശബ്​നം ലോണിനു​ വേണ്ടി വാദിച്ചത്​). സീനിയർ അഡ്വക്കറ്റായ പി. ചിദംബരത്തെ ഈയിടെ അറസ്​റ്റ്​ ചെയ​്​തപ്പോഴാക​ട്ടെ കോടതി ഇടപെടാൻ മടിച്ചു. ചീഫ്​ ജസ്​റ്റിസ്​ ബോബ്​ഡെ ‘തൽക്ഷണനീതി​’യെ വിമർശിക്കു​േമ്പാൾ ഉദ്ദേശിക്കുന്നത്​ ആൾക്കൂട്ട അതിക്രമങ്ങളെയും ഏറ്റുമുട്ടൽ കൊലയെയുമാകാം. അവക്ക്​ കാരണം നീതിനിർവഹണത്തിലെ കാലവിളംബവും മറ്റും ജനങ്ങൾക്ക്​ ജുഡീഷ്യറിയിലുള്ള വിശ്വാസം നഷ്​ടപ്പെടുത്തുന്നതാണ്​ എന്ന വാദത്തിൽ ശരിയുണ്ട്​. എന്നാൽ, നമ്മുടെ നീതിന്യായ സംവിധാനത്തെ പിടികൂടിയ രോഗം അത്ര ലളിതമല്ല എന്നതല്ലേ വസ്​തുത? ഭരണഘടനയുടെ സത്തക്ക്​ വിരുദ്ധമായ നിലപാടെടുക്കാൻ നിർബന്ധിക്കുന്ന, ഭരണഘടനാബാഹ്യമായ മാനദണ്ഡങ്ങൾ വെച്ച്​ വിധി കൽപിക്കേണ്ടിവരുന്ന സാമൂഹിക സാഹചര്യത്തോട്​ എങ്ങനെ പ്രതികരിക്കണമെന്ന്​ ഒരു പിടിയുമില്ലാത്തതല്ലേ ജുഡീഷ്യറിയുടെ മൗലിക ദൗർബല്യം?

പ്രതികാരം നീതിയല്ല എന്നതുപോലെത്തന്നെ ശരിയാണ്, ജുഡീഷ്യറിയിൽ ഭയം നിലനിന്നാൽ നീതി ലഭ്യമാകില്ല എന്നത്​. ജുഡീഷ്യൽ ​സ്വാതന്ത്ര്യത്തി​​െൻറ ഗാരൻറിയാണ്​ നിർഭയത്വം. അതില്ലാതിരിക്കു​േമ്പാഴാണ്​ ‘സമൂഹ മനസ്സാക്ഷി’ക്കനുസരിച്ചും ‘പൊതുബോധത്തെ തൃപ്​തിപ്പെടുത്തുംവിധ’വും വിധി പറയേണ്ടിവരുന്നത്​. അടിയന്തരാവസ്​ഥക്കാല​ത്ത്​ ഭീതിക്കടിപ്പെട്ടുപോയതിനെച്ചൊല്ലി പിന്നീട്​ ജുഡീഷ്യറി കുറ്റസമ്മതം നടത്തിയിട്ടുണ്ട്​. ഇന്നും അത്തരം ആത്​മപരിശോധന ആവശ്യമായിരിക്കുന്നു. ജഡ്​ജിമാരിൽ മാത്രം പോരാ നിർഭയത്വം. പീഡിപ്പിക്കപ്പെട്ട പെൺകുട്ടിക്ക്​ പൊലീസിൽ പരാതിപ്പെടാൻ പേടിയുണ്ടെങ്കിൽ അത്​ നീതിന്യായ സംവിധാനത്തി​​െൻറ പരാജയമാണ്​. സാക്ഷികളെ ഭീഷണിപ്പെടുത്തി മൊഴിമാറ്റിക്കുന്ന പരമ്പരകൾ അരങ്ങേറുന്നത്​ ആ സംവിധാനത്തി​​െൻറ പരാജയമാണ്​. മൊഴികൊടുക്കാൻ കോടതിയിലേക്ക്​ പോകുന്ന വഴിയിൽ ആക്രമിക്കപ്പെടുന്ന അവസ്​ഥയുണ്ടാകുന്നത്​ ജുഡീഷ്യറിയുടെ കൂടി തോൽവിയാണ്​. ഉന്നാവിൽ ആൾക്കൂട്ട ബലാത്സംഗത്തിനിരയായ പെൺകുട്ടി കോടതിയിൽ മൊഴികൊടുക്കാൻ പോകു​േമ്പാഴാണല്ലോ ജാമ്യത്തിലിറങ്ങിയ പ്രതികൾ അവളെ തീകൊളുത്തി കൊന്നുകളഞ്ഞത്​. ഇരയെ ഇല്ലാതാക്കി എന്നത്​ മാത്രമല്ല ഇതി​​െൻറ ഫലം. ഇനി മറ്റൊരു ഇരയും മൊഴികൊടുക്കാൻ ധൈര്യപ്പെടില്ല എന്നതുകൂടിയാണ്​. അതാണ്​ ജുഡീഷ്യറിയുടെ കൂടുതൽ ആപത്​കരമായ പരാജയം. ലഖ്​നോവിൽ എം.എൽ.എ കുൽദീപ്​ സിങ്ങിനെതിരായ ബലാത്സംഗക്കേസിൽ മൊഴികൊടുക്കാൻ പോകുംവഴി വധശ്രമമുണ്ടായതും ഓർക്കുക. അത്തരം ആക്രമണങ്ങൾ ഇരകൾക്കെതിരെയുള്ളതായി മാത്രം കാണുന്നത്​ അമിതമായ ലളിതവത്​കരണമാകും. രാജ്യത്തി​​െൻറ ജുഡീഷ്യൽ സംവിധാനത്തിനുതന്നെ നേരെയുള്ള ആക്രമണങ്ങളാണ്​ സാക്ഷി​കളെ ഭീഷണിപ്പെടുത്തുന്ന​തും മൊഴി നൽകാനിരിക്കുന്നവരെ ആക്രമിക്കുന്നതും. ഇക്കാര്യത്തിൽ കോടതി അടിയന്തരമായി ഇടപെടേണ്ടതില്ലേ? ആൾക്കൂട്ട നീതി അലങ്കാരമായി കാണുന്ന ഭരണകൂടങ്ങൾ തിരുത്തൽ നടപടികളുമായി മുന്നോട്ടുവരുമെന്ന്​ കരുതി കാത്തിരിക്കുന്നതിൽ എന്താണർഥം?
പൊലീസിൽ പരാതി​െപ്പടുന്നതു മുതൽ അന്വേഷണം, വിചാരണ, ശിക്ഷ നടപ്പാക്കൽ തുടങ്ങിയ എല്ലാ ഘട്ടങ്ങളിലും പരോക്ഷമായ ‘ലിഞ്ചിങ്​’ നടക്കുന്നുണ്ട്​ എന്ന്​ ജുഡീഷ്യറിയെങ്കിലും തിരിച്ചറിയു​േമ്പാഴാണ്​ ഫലപ്രദമായ തിരുത്തൽ തുടങ്ങാനാവുക. സാധാരണ പൗരന്മാർ വ്യക്​തികളെയും ഗ്രൂപ്പുകളെയും പേടിച്ചുകഴിയേണ്ടിവരു​േമ്പാൾ സ്വന്തം അധികാരമുപയോഗിച്ച്​ അവരെ ഭീതിയിൽനിന്ന്​ മുക്​തരാക്കേണ്ടത്​ ജുഡീഷ്യറിയുടെ കൂടി ചുമതലയാണ്​. നോട്ടുനിരോധനവും കശ്​മീരും പോലുള്ള വിഷയങ്ങളിലെ കേസുകളിൽ ആ നിർഭയത്വം പൗരന്മാർക്ക്​ ലഭ്യമായിട്ടില്ല എന്നും ബാബരി ഭൂമി തീർപ്പിൽ കോടതി തന്നെ ഏതോ ഭയത്തിനടിമയായി എന്നുമുള്ള പൊതു നിരീക്ഷണങ്ങൾ ജുഡീഷ്യറിയെ ചിന്തിപ്പിക്കണം. കുറ്റം ചെയ്യുന്നവർക്ക്​ ഭയമില്ലാതിരിക്കുകയും എന്നാൽ, ഇരയായവർ ഭയക്കേണ്ടിവരുകയും ചെയ്യുന്ന അവസ്​ഥ രാജ്യത്തി​​െൻറ തകർച്ചയെയാണ്​ സൂചിപ്പിക്കുക. ആ തകർച്ച ഒഴിവാക്കാൻ ഇടപെടാനാവുക ജുഡീഷ്യറിക്കാണ്​.

നീതി സാധാരണക്കാർക്ക്​ പ്രാപ്യമാകണമെന്ന ചീഫ്​ ജസ്​റ്റിസി​​െൻറ അഭിപ്രായത്തിൽ ആർക്കും തർക്കമുണ്ടാകില്ല. അതിന്​ കേസ്​ നടത്തിപ്പി​​െൻറ ചെലവ്​ ഗണ്യമായി കുറയണം. വലിയതോതിൽ പണവും അധ്വാനവും മുടക്കി നേടിയെടുക്കേണ്ടിവരുന്ന നീതി അക്കാരണത്താൽ തന്നെ അപൂർണമായ നീതിയാണ്​. അന്യായത്തിനിരയായ ദശലക്ഷങ്ങളാണ്​ പണമില്ലാത്തതുകൊണ്ടുമാത്രം അനീതിയോടു രാജി​യാകേണ്ടിവരുന്നത്​. ഇത്രതന്നെ പ്രധാനമാണ്​ നീതി വൈകാതിരിക്കുക എന്നതും. വൈകുന്ന നീതി നീതികേടാണ്​ എന്നറിയാത്തവർ ആരുമില്ല. പക്ഷേ, വർഷങ്ങളായി കോടതികളിൽ കെട്ടിക്കിടക്കുന്നത്​ മൂന്നു കോടി കേസുകളാണ്​. വിചാരണയിൽ കുടുങ്ങിയ നിരപരാധികൾ അനേകം. 2016ൽ അന്നത്തെ ചീഫ്​ ജസ്​റ്റിസായിരുന്ന ടി.എസ്​. ഠാകുർ പ്രധാനമന്ത്രി മോദി ഇരുന്ന ചടങ്ങിൽ അക്ഷരാർഥത്തിൽ ‘കരഞ്ഞു പറഞ്ഞ’താണ്​ ജഡ്​ജിമാരുടെ എണ്ണം കൂട്ടണമെന്ന്​. 40,000ത്തിൽ കൂടുതൽ ജഡ്​ജിമാർ ആവശ്യമാണെന്നും അതനുസരിച്ച്​ കൂടുതൽ ജഡ്​ജിമാരെ നിയമിക്കുമെന്നും കേന്ദ്രസർക്കാർ 32 വർഷംമുമ്പ്​ (1987ൽ) വാക്കുപറഞ്ഞിരുന്നു. പക്ഷേ, ഇന്നും എണ്ണായിരത്തിൽ താഴെയാണ്​ രാജ്യത്തെ മൊത്തം ജഡ്​ജിമാരുടെ എണ്ണം.
എണ്ണം തികക്കാൻ സാധിച്ചെന്നുവരും. വ്യവഹാരച്ചെലവ്​ കുറക്കാനും സാധിച്ചുകൂടായ്​കയില്ല. എന്നാൽ, നീതി നിർവഹണരംഗത്തെ സമ്പൂർണമായി -പരാതിക്കാർ മുതൽ ജഡ്​ജിമാർവരെ- ഭയമുക്​തവും സ്വതന്ത്രവുമാക്കാൻ എപ്പോഴാണ്​ സാധിക്കുക?
Show Full Article
TAGS:chief justice SA Bobde malayalam editoiral 
Next Story