Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightതെരഞ്ഞെടുപ്പിനു വേണം...

തെരഞ്ഞെടുപ്പിനു വേണം ഒരു ജുഡീഷ്യൽ ഒാഡിറ്റ്

text_fields
bookmark_border
തെരഞ്ഞെടുപ്പിനു വേണം ഒരു ജുഡീഷ്യൽ ഒാഡിറ്റ്
cancel

പാർലമ​െൻറ്​ തെരഞ്ഞെടുപ്പി​​െൻറ അവസാനഘട്ടമായതോടെ ഇന്ത്യയുടെ ഇലക്​ഷൻ സംവിധാനവുമായി ബന്ധപ്പെട്ട്​ ആശങ്കകള ും ദുരനുഭവങ്ങളും വർധിച്ചിരിക്കുന്നു. മു​െമ്പാരിക്കലുമില്ലാത്തവിധം തെരഞ്ഞെടുപ്പ്​ കമീഷ​​െൻറ നിഷ്​പക്ഷതയും ന്യായബോധവും സംശയമുനയിലാണെന്ന്​ ഞങ്ങൾ ഒരാഴ്​ച മുമ്പ്​ എഴുതിയിരുന്നു. പശ്ചിമ ബംഗാളിലെ സംഭവങ്ങൾ ഇപ്പോൾ തെളിയ ിക്കുന്നത്​ സംശയങ്ങൾ അടിസ്​ഥാനരഹിതമല്ല എന്നാണ്​. അവിടെ, നാളെ നടക്കാനിരിക്കുന്ന ഒമ്പതു​ മണ്ഡലങ്ങളിലെ വോ​െട് ടടുപ്പിനുള്ള പ്രചാരണം ഇലക്​ഷൻ കമീഷൻ വെട്ടിക്കുറച്ചു. സംസ്​ഥാനത്ത്​ തൃണമൂൽ കോൺഗ്രസ്-ബി.ജെ.പി അക്രമം അതിരുവിട്ടതോടെയാണ്​ ഇൗ തീരുമാനം. സംസ്​ഥാന ഭരണകക്ഷിയും കേന്ദ്ര ഭരണകക്ഷിയും ജനാധിപത്യ പ്രക്രിയയെക്കാൾ കൈയൂക്കിൽ വിശ്വസിക്കുന്നവരാണെന്നതൊരു സത്യമാണ്​. സംസ്​ഥാനത്ത്​ ഭീതിപടർന്നെന്നും അതിനാൽ ഭരണഘടനയുടെ 324ാം വകുപ്പ്​ നൽകുന്ന അധികാരമുപയോഗിച്ച്​ പ്രചാരണസമയം ചുരുക്കുകയേ നിവൃത്തിയുള്ളൂ എന്നുമാണ്​ കമീഷ​​െൻറ വിശദീകരണം. അക്രമത്തിൽ ഭാഗഭാക്കാകാത്ത കക്ഷികളെയും സ്​ഥാനാർഥികളെയും ശിക്ഷിക്കുന്നതിലെ യുക്​തിയില്ലായ്​മ ഇരിക്ക​െട്ട. എല്ലാ കക്ഷികൾക്കും തമ്മിൽ തുല്യത ഉറപ്പുവരുത്താൻ ബാധ്യതപ്പെട്ട കമീഷൻ ബി.ജെ.പിക്ക്​ നൽകിയ ആനുകൂല്യം ഒരു നിലക്കും വിശദീകരിക്കാനാവില്ല​. പ്രചാരണസമയം വെട്ടിക്കുറച്ചതിൽ ഏകപക്ഷീയത പ്രകടമാണ്​.

അക്രമം നിയന്ത്രണാതീതമാകുന്നു എന്ന്​ കമീഷൻ വിലയിരുത്തിയത്​ ചൊവ്വാഴ്​ച. ഒരു ദിവസം കഴിഞ്ഞാണ്​ പ്രചാരണസമയം അവസാനിപ്പിച്ചത്​-പ്രധാനമന്ത്രി മോദിയുടെ രണ്ടു​ റാലികൾ പൂർത്തിയായശേഷം. പിറ്റേന്ന്​ മറ്റു കക്ഷികൾ പരിപാടിയിട്ടിരുന്ന റാലികൾ നിരോധനത്തോടെ നടന്നതുമില്ല. സ്വാഭാവികമായും ഇത്​ പക്ഷപാതപരമാണെന്ന്​ പ്രതിപക്ഷ കക്ഷികൾ ആരോപിച്ചിരിക്കുന്നു. തൃണമൂൽ കോൺഗ്രസ്​ മാത്രമല്ല, കോൺഗ്രസും സി.പി.എമ്മും മറ്റു പാർട്ടികളും കമീഷ​​െൻറ നടപടിയെ വിമർശിച്ചിട്ടുണ്ട്​. ഇപ്പോഴത്തെ ഇലക്​ഷൻ കമീഷൻ അതിനുള്ള അധികാരം ഉപയോഗിക്കാൻ തുടക്കത്തിൽ മടിച്ചുനിൽക്കുകയായിരുന്നു. യോഗി ആദിത്യനാഥ്​ അടക്കമുള്ളവരുടെ വിദ്വേഷപ്രസംഗങ്ങൾ കേ​ട്ടില്ലെന്നു നടിച്ചപ്പോൾ കോടതിയാണ്​ അധികാരത്തെപ്പറ്റി ഒാർമിപ്പിച്ചത്​. എന്നാൽ, പിന്നീടും പല സന്ദർഭങ്ങളിലും കമീഷൻ നിസ്സംഗത പുലർത്തി. ഇപ്പോൾ അവസാന ഘട്ടമായപ്പോൾ അമിതാധികാരം പ്രയോഗിക്കുന്നിടംവരെ എത്തി. വോ​െട്ടടുപ്പ്​ തീരുന്നതിന്​ 48 മണിക്കൂർ മുമ്പുവരെ പ്രചാരണമാകാമെന്നാണ്​ നിയമം. അത്​ വെട്ടിച്ചുരുക്കാൻ കമീഷന്​ അധികാരമുണ്ടോ? സ്വന്തം അധികാരങ്ങളെപ്പറ്റി അതിന്​ വേണ്ടത്ര ധാരണ ഇല്ലെന്നുവരുമോ? അമിത്​ ഷായുടെ നേതൃത്വത്തിൽ ബി.ജെ.പി നടത്തിയ റാലിയാണ്​ അക്രമങ്ങൾക്ക്​ വലിയ കാരണമായത്​. ഇൗശ്വർചന്ദ്ര വിദ്യാസാഗറെന്ന സാംസ്​കാരിക നായക​​െൻറ പ്രതിമ തകർത്തതും അവ​രത്രെ. കമീഷൻ അതി​​െൻറ പേരിൽ ബംഗാൾ ആഭ്യന്തര സെക്രട്ടറിയെയും ​എ.ഡി.ജി.പി​യെയും മാറ്റി. ക്രമസമാധാനനില മോശമായതിന്​ അവർ മാത്രമാണോ ഉത്തരവാദികൾ? ആദ്യത്തെ ആറു ഘട്ടങ്ങളിലും ബംഗാളിൽ അക്രമം നടന്നിട്ടും മതിയായ മുൻകരുതലെടുക്കാൻ കമീഷന്​ സാധിച്ചില്ല. ഇലക്​ഷൻ കമീഷ​​െൻറ ധാർമികതയിലും സ്വതന്ത്ര സ്വഭാവത്തിലും വിശ്വാസമർപ്പിച്ചാണ്​ ഭരണഘടനയും ജനപ്രാതിനിധ്യ നിയമവും അതിന്​ വിപുലമായ അധികാരം നൽകിയത്​. ആ വിശ്വാസത്തോട്​ കൂറുപുലർത്തിയോ എന്ന്​ കമീഷൻ സ്വയം ചോദിക്ക​െട്ട.

നിർണായകമായ ഒരു ഘട്ടത്തിൽ അമിതാധികാരം പ്രയോഗിച്ച കമീഷൻ നിഷ്​ക്രിയത പുലർത്തിയ സന്ദർഭങ്ങൾ കുറച്ചൊന്നുമല്ല. മോദിക്കും അമിത്​ ഷാക്കും എതിരെയുള്ളതടക്കം കോൺഗ്രസ്​ സമർപ്പിച്ച 11 പരാതികളിൽ കമീഷൻ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന്​ ആ പാർട്ടി പറയുന്നു. വർഗീയ പ്രസ്​താവനകൾ നടത്തിയ പ്രധാനമന്ത്രി അടക്കമുള്ളവർക്കെതിരെ പെരുമാറ്റച്ചട്ടമുൾപ്പെടെയുള്ള വകുപ്പുകൾ പ്രയോഗിക്കാമായിരുന്നിട്ടും കമീഷൻ ഒന്നും ചെയ്​തില്ല. മായാവതിക്കും മറ്റും പ്രചാരണവിലക്കേർപ്പെടുത്താൻ കാരണമായതിനെക്കാൾ ഗൗരവമുള്ള പലതും മോദിയും കൂട്ടരും പറഞ്ഞിട്ടുണ്ട്​. മാതൃകാചട്ടം നിലവിലിരിക്കെ പ്രധാനമന്ത്രി രാജ്യത്തോടു നടത്തിയ പ്രസംഗം കമീഷനുള്ള ഒരു ‘ടെസ്​റ്റ്​ ഡോസാ’യിരുന്നെങ്കിൽ കമീഷൻ അതിൽ പരാജയപ്പെട്ടു. സൈന്യത്തി​​െൻറ പേരിൽ വോട്ടു ചോദിച്ചതിൽ കമീഷന്​ കാര്യക്ഷമമായി ഒന്നും ചെയ്യാനായില്ല. ജമ്മു-കശ്​മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ്​ നടത്താൻ കമീഷൻ തയാറാകാത്തതെന്തുകൊണ്ട്​ എന്ന്​ വിശദീകരിക്കപ്പെട്ടിട്ടില്ല. ഇലക്​ഷൻ കമീഷണർ തന്നിഷ്​ട​ത്തോടെ പ്രവർത്തിക്കേണ്ടയാളല്ലെന്ന്​ ഭരണഘടന ചൂണ്ടിക്കാട്ടി 1977ലെ കേസിൽ സുപ്രീംകോടതിതന്നെ ഒാർമിപ്പിച്ചതാണ്​. നിയമത്തി​​െൻറയും നീതിയുടെയും അടിസ്​ഥാനത്തിൽ ഇപ്പോഴത്തെ തെരഞ്ഞെടുപ്പ്​ കമീഷ​​െൻറ ചെയ്​തികൾ മൊത്തമായിത്തന്നെ പരിശോധിക്കാവുന്നതാണ്​. തെരഞ്ഞെടുപ്പു പ്രഖ്യാപനം മുതൽ അത്​ ആരോപണനിഴലിലാണല്ലോ.

തെരഞ്ഞെടുപ്പ്​ പ്രഖ്യാപിക്കുന്നതിലെ കാലതാമസം അസാധാരണമായിരുന്നു. അത്​, മാതൃകാ പെരുമാറ്റച്ചട്ടത്തി​​െൻറ നിയന്ത്രണങ്ങളില്ലാതെ സർക്കാർ വിലാസത്തിൽ പരമാവധി പ്രചാരണം നടത്താൻ പ്രധാനമന്ത്രിക്കും മറ്റും സൗകര്യമൊരുക്കി​. വോ​െട്ടടുപ്പി​​െൻറ അന്ത്യഘട്ടത്തിലാക​െട്ട, പ്രധാനമന്ത്രിയുടെ റാലികൾക്കു മാത്രം അനുമതി നൽകുംവിധം പ്രചാരണ വിലക്കി​​െൻറ സമയം ക്രമീകരിച്ചതായും തോന്നുന്നു. സ്വാഭാവികമായും തെരഞ്ഞെടുപ്പ്​ കമീഷ​​െൻറ നിഷ്​പക്ഷത മുമ്പില്ലാത്തതരത്തിൽ ചോദ്യംചെയ്യപ്പെട്ടിരിക്കുന്നു. ഒരു സമൂഹമാധ്യമ തമാശ രാജ്യത്തി​​െൻറ ആശങ്ക പ്രതിഫലിപ്പിക്കുന്നു. ‘എൻ.ഡി.എയിൽ ചേരാൻ ഇലക്​ഷൻ കമീഷൻ വിസമ്മതിച്ചു. പുറത്തുനിന്നുള്ള എല്ലാ പിന്തുണയും നൽകാം എന്ന്​ ഉറപ്പുനൽകിയിട്ടുണ്ട്​’ എന്നാണ്​ ആ പരിഹാസം. ഇൗ വിശ്വാസപ്രതിസന്ധി ജനാധിപത്യത്തി​േൻറതു കൂടിയായി മാറരുത്​ എന്നുണ്ടെങ്കിൽ -ഇന്ത്യയിൽ സ്വതന്ത്ര ജനാധിപത്യം നിലനിൽക്കണമെങ്കിൽ- ഇലക്​ഷൻ കമീഷ​​െൻറ നടപടികൾ ഒരു ജുഡീഷ്യൽ സംവിധാനത്തിനു മുമ്പാകെ പരിശോധിക്കപ്പെടേണ്ടിയിരിക്കുന്നു. രാഷ്​ട്രീയ കക്ഷികളുടെയും സ്​ഥാനാർഥികളുടെയും ചെലവടക്കം തെരഞ്ഞെടുപ്പിലെ മർമപ്രധാനമായ വിഷയങ്ങൾകൂടി ഇലക്​ഷൻ കമീഷ​​െൻറ ചെയ്​തികൾക്കൊപ്പം ഒാഡിറ്റ്​ ചെയ്യപ്പെടുകയും വേണം. ഇക്കാര്യത്തിൽ ആവശ്യമായ നിയമനടപടികൾക്ക്​ പ്രതിപക്ഷ കക്ഷികളും ജനാധിപത്യവാദികളും സമ്മർദം ചെലു​ത്ത​െട്ട.

Show Full Article
TAGS:madhyamam editorial Judicial Auditing article malayalam news 
Next Story