Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഡൽഹി വംശീയാതിക്രമ...

ഡൽഹി വംശീയാതിക്രമ കേസും ഗുജറാത്ത്​ മാതൃകയിലേക്ക്​

text_fields
bookmark_border
ഡൽഹി വംശീയാതിക്രമ കേസും ഗുജറാത്ത്​ മാതൃകയിലേക്ക്​
cancel

കഴിഞ്ഞ ഫെബ്രുവരി 23ന്​ തലസ്​ഥാനമായ ഡൽഹിയുടെ കിഴക്കൻ പ്രദേശങ്ങളിൽ കത്തിപ്പടർന്ന വംശീയാതിക്രമത്തിനു വഴിമരുന്നിട്ടതും കലാപത്തിന്​ നേതൃത്വം നൽകിയതും സംഘ്​പരിവാർ സംഘടനകളും നേതാക്കളുമായിരുന്നുവെന്ന്​ അന്നേ ​െവളിപ്പെട്ടതാണ്​. കലാപ ശേഷം പ്രദേശം സന്ദർശിച്ച വസ്​തുതാന്വേഷണസംഘങ്ങൾ ഒന്നൊന്നായി ഇത്​ ശരിവെച്ചു. ഡൽഹി സർക്കാറി​​െൻറ ന്യൂനപക്ഷ കമീഷ​േൻറതടക്കം നടന്ന അന്വേഷണങ്ങൾക്കുശേഷം പുറത്തുവിട്ട റിപ്പോർട്ടുകളും കലാപത്തിനു ചരടുവലിച്ചവരെയും അതിൽനിന്നു മുതലെടുപ്പു നടത്തിയവരെയും അനാവരണം ചെയ്യുന്നതായിരുന്നു. ഇതിനിടയിലും ഡൽഹി സംസ്​ഥാനം ഭരിക്കുന്ന ആം ആദ്​മി പാർട്ടിയുടെയും മുഖ്യമന്ത്രി ​അരവിന്ദ്​ കെജ്​രിവാളി​​െൻറയും ഇൗ വിഷയത്തിലെ സമീപനം അ​ന്ന്​ ഏറെ ശ്രദ്ധിക്കപ്പെട്ടു.

വംശീയാതിക്രമം കത്തിയാളു​േമ്പാൾ അതിനെതിരെ കൈയുയർത്താനോ സംഘർഷബാധിതപ്രദേശങ്ങൾ സന്ദർശിക്കാനോ കെജ്​രിവാൾ തയാറാകാതിരുന്നത്​ ഏറെ വിമർശനവിധേയമായിരുന്നു. ​കലാപത്തിൽ അഴിഞ്ഞാടിയ സ്വന്തം പ്രവർത്തകർക്കും പ്രാദേശികനേതാക്കൾക്കും വേണ്ടി പിന്നീട്​ കേന്ദ്രഭരണ അധികാരം പ്രയോഗിച്ച്​ കേസ്​ അട്ടിമറിക്കപ്പെടാൻ വഴിയൊരുക്കുകയാണ്​ സംഘ്​പരിവാർ​. ഫെബ്രുവരിയിലെ വംശീയാതിക്രമവും അതിനുമു​േമ്പ ഡൽഹിയിൽ മാസങ്ങളായി നടന്നുവന്ന പൗരത്വഭേദഗതി നിയമവിരുദ്ധ പ്രക്ഷോഭവും കൂട്ടിക്കെട്ടുകയാണ്​ കേന്ദ്രസർക്കാറി​​െൻറ നിയന്ത്രണത്തിലുള്ള ഡൽഹി ​പൊലീസ്​ ചെയ്​തത്​. അങ്ങനെ വിദ്വേഷപ്രസംഗങ്ങളിലൂടെ കലാപത്തിനു തിരി​െകാളുത്തിയവരെന്ന്​ മാധ്യമങ്ങൾ മുതൽ ജുഡീഷ്യറി വരെ വിരൽചൂണ്ടിയവരെ വെറുതെവിട്ട്​ പൗരത്വഭേദഗതി നിയമത്തിനെതിരെ സമരം നയിച്ച യുവാക്കളെ, പ്രത്യേകിച്ച്​ മുസ്​ലിം ചെറുപ്പക്കാരെ, പിടികൂടി കേസ്​ തല്ലിക്കൂട്ടുകയായിരുന്നു പിന്നീട്​.

അതുമായി ബന്ധപ്പെട്ട നിയമയുദ്ധത്തെയും തങ്ങ​ളുടെ ചൊൽപ്പടിയിൽ നിർത്താനുള്ള ഉപായങ്ങളാണിപ്പോൾ സംഘ്​പരിവാർ മെനയുന്നത്​. കലാപക്കേസിൽ ഡൽഹി പൊലീസിനുവേണ്ടി വാദിക്കാൻ ​സ്​പെഷൽ പബ്ലിക്​ പ്രോസിക്യൂട്ടർമാരായി 'സ്വന്തക്കാരെ' നിയമിക്കാനുള്ള ഡൽഹി ലഫ്​റ്റനൻറ്​ ഗവർണർ അനിൽ ബൈജലി​​െൻറ നീക്കം ഇതി​​െൻറ ഭാഗമാണ്​. ഇത്​ ഒടുവിൽ കെജ്​രിവാളി​​െൻറ ആപ്​ ഭരണകൂടവും ലഫ്​.ഗവർണറും തമ്മി​െല അധികാര വടംവലിയായി മാറിയിരിക്കുന്നു​. അതി​​െൻറ ഭാഗമാണ്​, ഡൽഹി കലാപം നിയമസഭ തെരഞ്ഞെടുപ്പിനു മുമ്പു തന്നെ ആരംഭിച്ച ബി.ജെ.പി ഗൂഢാലോചനയുടെ ഫലമായിരുന്നുവെന്നും അവരാണ്​ കലാപത്തി​​െൻറ നടത്തിപ്പുകാരെന്നുമുള്ള ആം ആദ്​മി പാർട്ടി നേതാവും രാജ്യസഭാംഗവുമായ സഞ്​ജയ്​ സിങ്ങി​​െൻറ പ്രസ്​താവന.

ഡൽഹി മുഖ്യമന്ത്രിയും ലഫ്​.ഗവർണറും തമ്മി​െല അധികാരത്തർക്കം പുതിയതല്ല. ഇൗ വടംവലി കെജ്​രിവാളി​​െൻറ കഴിഞ്ഞ ഉൗഴത്തിൽ ഗവർണറുടെ പടിക്കൽ സത്യഗ്രഹമിരിക്കുന്ന സ്​ഥിതിയോളമെത്തിയിരുന്നു. പുതിയ വിവാദത്തിൽ, ഡൽഹി പൊലീസ്​ നിയന്ത്രണം കേന്ദ്ര ആഭ്യന്തരവകുപ്പിനു കീഴിലായിരിക്കെ അവർ കക്ഷിചേരുന്ന വംശീയാതിക്രമകേസി​​​െൻറ നിയമനടപടികളിൽ പ്രോസിക്യൂട്ടർമാരെ നിയമിക്കാൻ തനിക്കാണ്​ അധികാരമെന്നാണ്​ അനിൽ ബൈജലി​​െൻറ നിലപാട്​. ഫെബ്രുവരി 26ന്​ കലാപവുമായി ബന്ധപ്പെട്ട്​ മൂന്ന്​ ബി.ജെ.പി നേതാക്കൾക്കെതിരെ എഫ്​.​െഎ.ആർ രജിസ്​റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട്​ സാമൂഹികപ്രവർത്തകൻ ഹർഷ്​ മന്ദർ ഡൽഹി ഹൈകോടതിയിൽ ഫയൽചെയ്​ത ആദ്യകേസിൽ ഡൽഹി പൊലീസിനും ഡൽഹി ഗവൺമ​െൻറിനും വേണ്ടി ഹാജരായത്​ സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ്​. തന്നെ ലഫ്​.ഗവർണർ ശട്ടം കെട്ടിയതാണെന്ന്​ അദ്ദേഹം അറിയിച്ചു. എന്നാൽ, ഡൽഹി സർക്കാറി​​െൻറ സ്​റ്റാൻഡിങ്​ കോൺസൽ രാഹുൽ മെഹ്​റ, സംസ്​ഥാന മന്ത്രിസഭയുടെ ഉപദേശം തേടാതെ ലഫ്​.ഗവർണർക്ക്​ അത്തരമൊരു അധികാരമില്ലെന്നു വാദിച്ചു.

അതി​​െൻറ ശരിതെറ്റുകളിലേക്ക്​ ഇപ്പോൾ തിരിയുന്നില്ലെന്നും കേസി​​െൻറ ഗൗരവം പരിഗണിച്ച്​ മേത്തയെ വാദിക്കാൻ വിടുകയാണെന്നുമായിരുന്നു അന്ന്​ ഡൽഹി ഹൈകോടതി നിലപാട്​. പിറ്റേന്നാൾ ചീഫ്​ജസ്​റ്റിസി​​െൻറ മുന്നിൽ ഇതേ വാദം ഉയർത്തിയെങ്കിലും അദ്ദേഹം ഒന്നും പറയാതെ വിഷയം ഏപ്രിലിലേക്ക്​ മാറ്റിവെച്ചു. അതോടെ, ഡൽഹി പൊലീസ് പൗരത്വപ്രക്ഷോഭകരുടെ അറസ്​റ്റുമായി മുന്നോട്ടുപോയി. അവരുടെ ജാമ്യം, റിമാൻഡ്​ തുടങ്ങിയ നടപടികളിലും സോളിസിറ്റർ ജനറലും ലഫ്​.ഗവർണർ നിയോഗിക്കുന്ന മറ്റു അഭിഭാഷകരും തന്നെയാണ്​ ഹാജരായത്​. കെജ്​രിവാളോ സർക്കാറോ ഇക്കാര്യത്തിൽ വ്യക്​തമായൊരു വിയോജിപ്പ്​ പിന്നീട്​ പ്രകടിപ്പിച്ചതുമില്ല. മാത്രമല്ല, മേയ്​ 29ന്​ കലാപക്കേസുകളിൽ തുഷാർ മേത്തയുടെയും അഡീഷനൽ സോളിസിറ്റർമാരായ അമൻ ലേഖി, മണീന്ദർ ആചാര്യ എന്നിവരെയും അമിത്​മഹാജൻ, രജത്​ നായർ എന്നിവരെയും ​എസ്​.പി.പിമാരായി ലഫ്​.ഗവർണർ നിയമിച്ചത്​ ഡൽഹി ആഭ്യന്തരമന്ത്രി സത്യേന്ദ്ര ജയിൻ അംഗീകരിക്കുകയും ചെയ്​തു. എന്നാൽ കലാപക്കേസുകളിലേക്ക്​ ഇൗ അഞ്ചുപേരെ കൂടാതെ 6 പേരെ കൂടി നിയമിച്ചതോടെയാണ്​ പുതിയ പോര്​ ഉടലെടുത്തിരിക്കുന്നത്​.

സംസ്​ഥാന ഭരണകൂടത്തി​​െൻറ നിർദേശം കൂടി പരിഗണിച്ചുവേണം ഇക്കാര്യത്തിൽ തീരുമാനമെടുക്കാനെന്നാണ്​ ആം ആദ്​മി പാർട്ടി വാദം. എന്നാൽ പ്രത്യേകപദവിയുള്ള സംസ്​ഥാനം മാത്രമായതിനാൽ പൊലീസ്, ക്രമസമാധാന ​കാര്യങ്ങളിൽ ​ സ്വതന്ത്ര അധികാരമില്ലെന്നാണ്​ എതിർവാദം. അതേസമയം, ക്രിമിനൽകേസുകളിലെ അഭിഭാഷകനിയമനം കൺകറൻറ്​ ലിസ്​റ്റിൽ വരുന്നതായതിനാൽ സംസ്​ഥാനത്തോട്​ ആലോചിക്കണമെന്നുമുണ്ട്​. വിഷയം ലഫ്​.ഗവർണർ സർക്കാറിനെ അറിയിച്ചിട്ടും മറുപടി കാണാത്തതിനാൽ മുഖ്യമന്ത്രി കെജ്​രിവാളിന്​ എഴുതുകയും ആഭ്യന്തരവകുപ്പി​​െൻറ ചുമതല വഹിക്കുന്ന മനീഷ്​ സിസോദിയയെ വിവരമറിയിക്കുകയും ചെയ്​തു. അദ്ദേഹം ഇക്കാര്യത്തിൽ വിസമ്മതമറിയിക്കുകയായിരുന്നു. തുടർന്നാണ്​ ബി.ജെ.പിക്കെതിരെ പരസ്യമായ ആക്രമണവുമായി പാർട്ടി എം.പി സഞ്​ജയ്​ സിങ്ങി​​െൻറ രംഗപ്രവേശം.

വിഷയത്തിൽ ഡൽഹിയിലെ രാഷ്​ട്രീയ വടംവലിയുടെ പിന്നിൽ എന്തു തന്നെയായാലും കേസിന്​ തങ്ങളുടെ ചൊൽപടിയിലുള്ളവരെ എസ്​.പി.പിമാരായി നിയമിക്കാനുള്ള സംഘ്​പരിവാർ ഇംഗിതം നടപ്പാക്കുകയാണ്​ അനിൽ ബൈജൽ ചെയ്യുന്നതെന്ന്​ വ്യക്തമാണ്​. മുമ്പ്​ ഗുജറാത്ത്​ വംശഹത്യയുമായി ബന്ധപ്പെട്ട കേസുകളുടെ നടത്തിപ്പിന്​ സംഘ്​പരിവാറി​​െൻറ നേതൃതലത്തിലുള്ളവരെ വരെ പ്രോസിക്യൂട്ടർമാരാക്കി, നിയമത്തെ തങ്ങളുടെ വഴിയിലേക്ക്​ നടത്തിച്ച അതേ അട്ടിമറിയാണ്​ ഡൽഹി വംശീയാതിക്രമകേസിലും സംഭവിക്കാൻ പോകുന്നതെന്നും അതി​​െൻറ തെളിവാണ്​ ലഫ്​.ഗവർണറുടെ എസ്​.പി.പി വാഴിക്കലെന്നും ആശിഷ്​ ഖേതാനെപ്പോലെ ഗുജറാത്ത്​ വംശഹത്യയെ പിന്തുടർന്ന രാഷ്​ട്രീയനിരീക്ഷകർ ചൂണ്ടിക്കാട്ടു​േമ്പാൾ അധികാര കിടമത്സരത്തിനപ്പുറം വലിയ ലക്ഷ്യങ്ങളാണ്​ ബി.ജെ.പിയുടെ ഇൗ നീക്കത്തിനു പിന്നിലെന്നുതന്നെ ആശങ്കി​ക്കേണ്ടിയിരിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rsskerala newssangh parivarmalayalam newsdelhi riots
News Summary - Delhi Riots rss Sangh Parivar
Next Story