Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightക്ഷോഭിക്കുന്ന...

ക്ഷോഭിക്കുന്ന തെരുവുകൾ ചോദിക്കുന്നത്​

text_fields
bookmark_border
ക്ഷോഭിക്കുന്ന തെരുവുകൾ ചോദിക്കുന്നത്​
cancel

ഭരണകൂടത്തി​​െൻറ മനുഷ്യത്വവിരുദ്ധനയങ്ങൾക്കെതിരെ ജനം തെരുവുകൾ കൈയടക്കുകയും മുഖ്യധാര രാഷ്​ട്രീയകക്ഷികളെ പി ന്തള്ളി പരിവർത്തനത്തിനു മുന്നിൽ നടക്കുകയും ചെയ്യുന്ന അത്യസാധാരണമായ രണ്ടു പതിറ്റാണ്ടുകളാണ്​ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ കടന്നുപോകുന്നത്​. പുതുവർഷപ്പുലരിയുടെ ആദ്യവെട്ടം വിടരുന്ന ആസ്​ട്രേലിയൻ നഗരങ്ങളിലെ വെടിക്കെട്ട ു പൂരക്കാഴ്​ചയല്ല, ഒാൾഡ്​ ഡൽഹിയിലെ ശാഹീൻ ബാഗിൽ ഡിസംബറി​​െൻറ കൊടും കുളിരിൽ നീതിക്കും സ്വാതന്ത്ര്യത്തിനുംവേണ ്ടി ഒന്നിച്ചലറുന്ന കുഞ്ഞുകുട്ടികളും സ്​ത്രീകളുമടങ്ങുന്ന പ്രക്ഷോഭകരുടെ സമരാവേശമാണ് 2020​​െൻറ പുതുവർഷക്കണിക് കാഴ്​ചയായി ലോകം ആഘോഷിച്ചത്​.

ഉണ്ണാനും ഉടുക്കാനും ഉറങ്ങാനുമുള്ള അടിസ്​ഥാനാവശ്യങ്ങൾപോലും നിവർത്തിക്കാ നാവാത്ത ഭരണപരാജയത്തെ, നുണപ്രചാരണങ്ങളുടെ അകമ്പടിയോടെ ദേശീയ, വംശീയഭ്രാന്ത്​ ഇളക്കിവിട്ട്​ മൂടിക്കളയാമെന്ന ഡോണൾഡ്​ ട്രംപ്, ഷി ജിൻ പിങ്​, ​നരേന്ദ്ര മോദി ആദി സത്യാനന്തര മൂർത്തികളുടെ കുയുക്​തികളെ മുഴുവൻ തകർത്തുകളയുന്നതാണ് ചെറുത്തുനിൽപി​​െൻറ പുത്തൻതെരുവുകൾ. പൗരാവകാശങ്ങളെ ധ്വംസിക്കുന്ന നിയമഭേദഗതികൾക്കെതിരെ, സാമ്പത്തികരംഗത്തെ നവ ഉദാരീകരണപരിഷ്​കരണങ്ങൾക്കെതിരെ, കാലാവസ്​ഥ വ്യതിയാനം അടക്കമുള്ള ഗുരുതരവിഷയങ്ങളിൽ ഭരണകൂടം പുലർത്തുന്ന നിസ്സംഗതക്കെതിരെ ലാറ്റിനമേരിക്കയിലും പശ്ചിമേഷ്യയിലും ഉത്തരാഫ്രിക്കയിലും ഹോ​േങ്കാങ്ങിലും ഒടുവിൽ ഇന്ത്യയിലും തെരുവുകൾ മുഖരിതമാകുകയാണ്​.

ലോകത്തെ അവികസിതരാജ്യങ്ങളെയും സമൂഹങ്ങളെയും കുത്തുപാളയെടുപ്പിച്ച ലോക വ്യാപാരസംഘടനയുടെ കെണികൾക്കെതിരെ 1999 ൽ അമേരിക്കയിലെ സിയാറ്റിലിൽ ആരംഭിച്ച ജനകീയകമ്പനങ്ങൾ പിന്നീട്​ 2001 എത്തു​േമ്പാഴേക്കും ‘മറ്റൊരു ലോകം സാധ്യമാണ്​’ എന്ന മുദ്രാവാക്യവുമായി ലോക സോഷ്യൽ ഫോറം എന്ന ആഗോള പ്രക്ഷോഭപ്രസ്​ഥാനമായി വളർന്നു. ഏതും തനിക്കാക്കി വെടക്കാക്കുക എന്ന മുതലാളിത്ത സാമ്രാജ്യത്വതന്ത്രത്തി​​െൻറ ചതുരുപായങ്ങളിൽ ഡബ്ല്യു.എസ്​.എഫ്​ കുരുങ്ങിപ്പോയെങ്കിയും അതുയർത്തിവിട്ട ജനകീയ പ്രത്യക്ഷ സമരപരിപാടികൾക്ക്​ ലോകത്തെങ്ങും പിന്നീട്​ പക​ർത്തെഴുത്തുകളുണ്ടായി. സാ​മ്രാജ്യത്വരാഷ്​ട്രങ്ങളുടെ യുദ്ധവെറിക്കു മുന്നിൽ കാര്യമായി ഒന്നും ചെയ്യാനില്ലാത്തനിലയിൽ ലോക സോഷ്യൽ ഫോറം എത്തിയപ്പോൾ അമേരിക്കയുടെയും ബ്രിട്ട​​െൻറയും ഇറാഖ്​ അധിനിവേശത്തിനെതിരെ ലോകത്തെ 800 നഗരങ്ങളിൽ യുദ്ധവിരുദ്ധ പ്രസ്​ഥാനങ്ങളുടെ ശക്​തിപ്രകടനങ്ങൾ പകരംവന്നത്​ അങ്ങനെയായിരുന്നു.

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ആദ്യദശകം പിന്നിടു​േമ്പാഴേക്കും അപ്പത്തിനും ആശയത്തിനുംവേണ്ടി പ്രക്ഷുബ്​ധമായ ​തെരുവുകൾ സ്വേച്ഛാധിപത്യത്തി​​െൻറ ഭരണസിരാകേന്ദ്രങ്ങളിലേക്കും കൊട്ടാരങ്ങളിലേക്കും കടന്നുചെന്നതോടെ ഏകാധിപതികൾ കടപുഴകി. പശ്ചിമേഷ്യയിലും ഉത്തരാഫ്രിക്കയിലും നടന്ന ആ മുല്ലപ്പൂവസന്തങ്ങൾ പ്രതിവിപ്ലവങ്ങളിലൂടെ പെ​െട്ടന്നു വാടിപ്പോയെങ്കിലും അതുയർത്തിവിട്ട അലയൊലികളിൽനിന്ന്​ തെരുവു കൈയടക്കൽ ​പ്രസ്​ഥാനങ്ങളും കറുത്തവരുടെയു​ം പാർശ്വവത്​കൃതരുടെയും സ്വത്വപ്രകാശന സമരങ്ങളും ലോകമെങ്ങും സജീവമായി. പഴയ കാലത്തിൽനിന്ന്​ ഭിന്നമായി പ്രക്ഷോഭങ്ങൾ നാട്ടിൻപുറങ്ങളിൽനിന്ന്​ നഗരങ്ങളിലേക്ക്​ കുടിയേറുകയും സാമൂഹികമാധ്യമങ്ങൾ സംഘാടനത്തി​​െൻറയും സമരാവേശ പ്രസാരണത്തി​​െൻറയും മുഖ്യ ഉപാധികളായിത്തീരുകയും ചെയ്​തു.

സാമൂഹികമായ അസമത്വവും അവഗണനയും തുടച്ചുനീക്കുമെന്ന ഭരണകൂടവാഗ്​ദാനങ്ങൾ പാഴായതിനെ തുടർന്നു പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭങ്ങൾ ഭരണകൂടത്തി​​െൻറ കഴിവുകേട്​ വെളിപ്പെടുത്തിയെന്നു മാത്രമല്ല, മുഖ്യധാര രാഷ്​ട്രീയകക്ഷികളിൽ ജനങ്ങളുടെ വിശ്വാസം നഷ്​ടപ്പെടുത്തുകയും ചെയ്​തു. ഹോ​േങ്കാങ്ങിലും ലബനാനിലും ഇറാഖിലും ഇക്കഴിഞ്ഞ വർഷം ആരംഭിച്ച ജനകീയപ്രക്ഷോഭങ്ങൾ ഇപ്പോഴും തെരുവിൽ കൊടുമ്പിരികൊള്ളുകയാണ്​. 2020ലേക്ക്​ കടക്കു​േമ്പാൾ ആഴം കൂടുന്ന അസമത്വത്തിനും സാമ്പത്തികപ്രതിസന്ധിക്കും വ്യാപാരയുദ്ധത്തിനും സൈനികവത്​കരണത്തിനും പൗരാവകാശ നിഷേധങ്ങൾക്കു​മെതിരായ ജനകീയ പോർമുഖങ്ങൾ കൂടുതലായി തുറക്കപ്പെട്ടിരിക്കുന്നു. അതോടൊപ്പം ഇതിനെ നേരിടേണ്ട ഭരണകൂടങ്ങളുടെ സാരഥ്യം അമേരിക്ക, ബ്രസീൽ മുതൽ ഇന്ത്യ വരെയുള്ള പലയിടങ്ങളിലും തീവ്രവലതുപക്ഷവാദികളുടെ കൈകളിലാണ്​ എത്തിച്ചേർന്നിരിക്കുന്നത്​.

ഉന്മാദദേശീയതയുടെയും വംശവെറിയുടെയും വിദ്വേഷരാഷ്​ട്രീയമല്ലാതെ മറ്റൊന്നും കൈവശമില്ലാ​ത്ത ഇക്കൂട്ടർ എല്ലാ പ്രതിസന്ധികൾക്കും അപരഭീഷണി മറുമരുന്നായി കണ്ടതോടെ കാര്യങ്ങൾ കൂടുതൽ വഷളായിരിക്കുന്നു. ഇന്ത്യയിൽ കേന്ദ്രസർവകലാശാലകളിൽ അക്കാദമികമായും സാമ്പത്തികമായും വിദ്യാർഥികളെ പീഡിപ്പിച്ച്​ തങ്ങളുടെ അജണ്ട നടപ്പിൽവരുത്താനുള്ള സംഘ്​പരിവാർ ശ്രമം ഇടക്കിടെ അസ്വാസ്​ഥ്യങ്ങളുണ്ടാക്കിക്കൊണ്ടിരുന്നതാണ്​. അതിനുമീതെ കൂനിന്മേൽ കുരു​വെന്നവണ്ണം രാജ്യത്ത്​ മൊത്തം സാമുദായികധ്രുവീകരണമുണ്ടാക്കാനുള്ള പൗരത്വഭേദഗതി നിയമത്തിനുകൂടി സംഘ്​പരിവാർ സർക്കാർ മുന്നിട്ടിറങ്ങിയതോടെ അളമുട്ടിയ വിദ്യാർഥികൾ കാമ്പസുകളിൽനിന്ന്​ പ്രക്ഷോഭമായി പുറത്തേക്കിറങ്ങുകയായിരുന്നു.

സമരം ശക്​തിപ്പെടുന്നുവെന്നുകണ്ടതോടെ അതിനു മുന്നിൽ കയറിനിൽക്കാൻ കക്ഷിരാഷ്​ട്രീയക്കാർ മാത്സര്യപൂർവം രംഗത്തു​വന്നെങ്കിലും അവരെ കണക്കിലെടുക്കാതെയാണ്​ സമരക്കാരുടെ പോക്കെന്ന്​ ഡൽഹി, അലീഗഢ്​ കാമ്പസുകളും ശാഹീൻ ബാഗിലെ മധ്യവർഗകുടുംബിനികളും യുവതയും ലോകത്തോടു വിളിച്ചുപറയുന്നു. കേന്ദ്രത്തിലെ ബി.ജെ.പി സർക്കാറി​​െൻറ ഭരണപരാജയത്തിനെതിരെ ഉയരുന്ന ജനവികാരത്തിൽനിന്ന്​ മുതൽക്കൂട്ടാൻ പോലും അശക്​തമായ പ്രതിപക്ഷം ഇടയ്​ക്കു നടത്തുന്ന മഹാറാലികൾ അവരുടെ സ്വാർഥമോഹങ്ങൾ പൂരിപ്പിക്കുന്നതിനപ്പുറം പോകുന്നി​ല്ലെന്ന തിരിച്ചറിവിൽനിന്നുകൂടിയാണ്​ അഭൂതപൂർവമായ ഇത്തരം ജനകീയ ഉയി​ർത്തെഴുന്നേൽപ്​ ഉണ്ടാകുന്നത്. ഇൗ പ്രക്ഷോഭങ്ങൾക്ക്​ ഏജൻസിപ്പണി എടുക്കാനും അതി​​െൻറ മുന്നിൽ വലിഞ്ഞുകയറിനിന്ന്​ ആളാവാനുമല്ല, സ്വന്തം വീഴ്​ച തിരിച്ചറിഞ്ഞ്​ തിരുത്താനും ജനവികാരത്തോടൊപ്പം ആത്മാർഥമായി നിന്ന്​ പടനയിക്കാനും തയാറുണ്ടോ എന്നാണ്​ ഫാഷിസ്​റ്റുഭരണത്തി​​െൻറ മറുപക്ഷത്തുള്ള കക്ഷികളോട്​ ക്ഷോഭിക്കുന്ന ഇന്ത്യൻ തെരുവുകൾ ചോദിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayalam ArticleNRCCitizenship Amendment ActCAA protest
News Summary - CAA Protest in India -Malayalam Article
Next Story