Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ആരുടെ അജണ്ടയാണ്​ യു.പിയിൽ ജയം കാണുക?
cancel
camera_alt

ആർ. എൽ. ഡി നേതാവ് ജയന്ത് ചൗധരിയും എസ്. പി നേതാവ് അഖിലേഷ് യാദവും

ഫെബ്രുവരി പത്തു മുതൽ ഏഴു ഘട്ടങ്ങളിലായി നടക്കാൻ പോകുന്ന ഉത്തർപ്രദേശ്​ നിയമസഭാ തെരഞ്ഞെടുപ്പി​​െൻറ ആഖ്യാനം തങ്ങൾക്ക്​ ഹിതകരമായ രീതിയിൽ സൃഷ്​ടിച്ചെടുക്കുന്നതിന്​ ബി.ജെ.പി കൊണ്ടുപിടിച്ചുശ്രമിക്കുന്നുണ്ട്​. കണക്കുകൂട്ടലുകൾ പോലെ കാര്യങ്ങൾ ഒത്തുപോകുന്നില്ലെന്ന്​ ​കാണു​േമ്പാഴൊക്കെ അവർക്ക്​ എടുത്തു പയറ്റാനുള്ളത്​ ഹിന്ദുക്കളെയും മുസ്​ലിംകളെയും എതിർക്കള്ളികളിൽനിർത്തിയുള്ള കളിയാണ്​.

ഈ തെരഞ്ഞെടുപ്പിൽ​ സംസ്​ഥാനത്തെ 80 ശതമാനവും 20 ശതമാനവും (യു.പി ജനസംഖ്യയുടെ 20 ശതമാനമാണ്​ മുസ്​ലിംകൾ) തമ്മിലാണ്​ മത്സരിക്കുന്നതെന്ന മുഖ്യമന്ത്രി ആദിത്യനാഥ്​ യോഗിയുടെ പ്രഖ്യാപനം തന്നെ അത്​ തുറന്നുകാട്ടുന്നു. ഹിന്ദുക്കളെയും മുസ്​ലിംകളെയും എതിരാക്കി നിർത്തിയുള്ള കളി ഇക്കുറി ഏശുമോ എന്നതാണ്​ ഇനി അറിയാനുള്ളത്​. പത്തിനും പതിനാലിനുമായി നടക്കുന്ന ആദ്യ രണ്ടു ഘട്ട പോളിങ്ങുകളാണ്​ ബി.ജെ.പിയുടെ ഈ വിഘടനതന്ത്രത്തി​െൻറ ഉരകല്ലാവുക.

ജാട്ട്​ ബെൽറ്റ്​ എന്നു​ വിശേഷിപ്പിക്കപ്പെടുന്ന മേഖല ഒന്നാകെ ബൂത്തിലേക്ക്​ പോകുന്ന ഒന്നാം ഘട്ട തെരഞ്ഞെടുപ്പ്​ അതി നിർണായകമാണ്​. 2013 ആഗസ്​റ്റ്​-സെപ്​റ്റംബർ മാസങ്ങളിൽ മുസ്​ലിംകളും ജാട്ടുകളും തമ്മിൽ കലാപം നടന്ന മുസഫർ നഗറിൽ നിന്നാണ്​ 2014ൽ പ്രധാനമന്ത്രി പദമേറാനുള്ള തെരഞ്ഞെടുപ്പിനായി മോദി പ്രയാണം തുടങ്ങിയത്​. കലാപത്തി​െൻറ കാലുഷ്യപ്പുക നിറഞ്ഞുനിന്ന അന്തരീക്ഷം ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ്​ മുന്നേറ്റത്തിന്​ വലിയ ഊർജം പകർന്നിരുന്നു അന്ന്​. എന്നാൽ, ഒമ്പതാണ്ടുകൾക്കിപ്പുറം അവിടത്തെ അന്തരീക്ഷവും വികാരവും അപ്പാടെ മാറിയിരിക്കുന്നു. ജാട്ട്​ സമൂഹത്തി​െൻറ ചിന്താഗതിയിലും രാഷ്​ട്രീയ നിലപാടിലും അചിന്ത്യമായ മാറ്റങ്ങൾ സംഭവിച്ചു. കർഷക പ്രക്ഷോഭത്തി​ലെ മുഖ്യ നായകരും പങ്കാളികളുമായിരുന്ന അവരിന്ന്​ കടുത്ത ബി.​െജ.പി വിരുദ്ധരും മോദിയെ എതിർക്കുന്നവരുമാണ്​.

ഒര​​​ു വർഷം നീണ്ട സമരത്തിനൊടുവിൽ കഴിഞ്ഞ നവംബർ 20നാണല്ലോ​ വിവാദ കാർഷിക നിയമം പിൻവലിക്കപ്പെട്ടത്​. കലാപാനന്തരം 2014ൽ മോദിക്ക്​ ആദ്യ ഊഴം നൽകിയ ലോക്​സഭതെരഞ്ഞെടുപ്പിൽ തുടങ്ങി 2017ലെ നിയമസഭതെരഞ്ഞെടുപ്പിലും 2019ലെ ലോക്​സഭ തെരഞ്ഞെടുപ്പിലും ബി.​െജ.പിയുടെ വിനീത വോട്ടർമാരായിരുന്ന ജാട്ട്​ സമൂഹം 2022ൽ കൂടുതൽ അടുപ്പം പുലർത്തുന്നത്​ യു.പിയിൽ നിന്നുള്ള ഐതിഹാസിക കർഷക നേതാവായിരുന്ന മുൻ പ്രധാനമന്ത്രി ചൗധരി ചരൺസിങ്ങിെൻറ പാരമ്പര്യം അവകാശപ്പെടുന്ന രാഷ്​ട്രീയ ലോക്​ദളു (ആർ.എൽ.ഡി) മായാണ്​. അവരാക​ട്ടെ, സമാജ്​വാദി പാർട്ടിയുമായി സഖ്യത്തിലുമാണ്​.

കലാപം സമൂഹത്തിൽ സൃഷ്​ടിച്ച ആഴത്തിലുള്ള ഒരുപാട്​ മുറിവുകളുണക്കാൻ കർഷകപ്രക്ഷോഭം നിമിത്തമായി എന്നാണ്​ വിശ്വസിക്കപ്പെടുന്നത്​. ജാട്ട്​-മുസ്​ലിം കൂട്ടായ്​മയാണ്​ എക്കാലവും ആർ.എൽ.ഡിയുടെ പിൻബലമായി വർത്തിച്ചിട്ടുള്ളത്​. ചരൺസിങ്ങി​െൻറ പേരക്കുട്ടി ജയന്ത്​ചൗധരിയാണ്​ പാർട്ടിയെ നയിക്കുന്നതിപ്പോൾ. ജാട്ടുകൾ എല്ലാവരും കർഷകരല്ല, പൊലീസിലും സൈന്യത്തിലും വലിയ പ്രാതിനിധ്യമുണ്ട്​ ഈ സമുദായത്തിന്​. യു.പിയുടെ കരിമ്പ്​ മേഖലയിലെന്ന പോലെ പഞ്ചാബിലും ഹരിയാനയിലും രാജസ്​ഥാനിലും അവരുണ്ട്​.

ആദ്യഘട്ട തെരഞ്ഞെടുപ്പ്​ നടക്കുന്ന മണ്ഡലങ്ങളിൽ മുസ്​ലിം ജനസംഖ്യ അവഗണനാതീതമാണ്​. എണ്ണത്തിൽ ജാട്ടുകളേക്കാൾ കൂടുതലാവും ഒരു പക്ഷേ അവർ. ജനസംഖ്യയുടെ പകുതിയോളം മുസ്​ലിംകൾ പാർക്കുന്ന മുറാദാബാദ്​, റാംപുർ തുടങ്ങിയ മണ്ഡലങ്ങളുൾപ്പെടെ കുറെയേറെ സീറ്റുകളിലേക്ക്​ രണ്ടാം ഘട്ടത്തിലാണ്​ തെരഞ്ഞെടുപ്പ്​. എസ്​.പി- ആർ.എൽ.ഡി സഖ്യത്തിന്​ തുടക്കം മു​തലേ അവർ കാര്യമായ പിന്തുണ നൽകിപ്പോരുന്നു. ബി.ജെ.പിയാവ​ട്ടെ, അവരുടെ ചങ്ങാത്ത മാധ്യമങ്ങളുടെ പിന്തുണയോടെ മുസ്​ലിംകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ മനഃപൂർവമായും അനാവശ്യമായും ചർച്ചയാക്കി അതിൽ നിന്നെങ്ങനെ വോട്ടുകൾ സംഘടിപ്പിച്ചെടുക്കാം എന്ന ആലോചനയിലാണ്​. യു.പി നിയമസഭയിലേക്ക്​ നടക്കുന്ന തെരഞ്ഞെടുപ്പി​െൻറ ചർച്ചകളിലും വാർത്തസമ്മേളനങ്ങളിലുമെല്ലാം ജിന്നയെക്കുറിച്ചും പാകിസ്​താനെക്കുറിച്ചും ബോധപൂർവമായ പരാമർശങ്ങളും വിവാദങ്ങളുമെല്ലാം സൃഷ്​ടിക്കുന്നത്​ അതി​െൻറ ഭാഗമാണ്​.

ബി.ജെ.പിയുടെ മുഖ്യവക്​താക്കളി​െലാരാളായ സാംബിത്​ പത്ര കഴിഞ്ഞയാഴ്​ച ലഖ്​നോവിൽ വന്നിറങ്ങി നടത്തിയ വാർത്തസമ്മേളനത്തിൽ ജയിലിൽ കഴിയുന്ന രാഷ്​ട്രീയ നേതാക്കളായ മുഖ്​താർ അൻസാരിയേയും ആതിഖ്​ അഹ്​മദിനെയും പരാമർശിച്ചപ്പോൾപോലും പാകിസ്​താനെ ചേർത്തുകെട്ടി. ബി.ജെ.പിയുടെ നിരവധി എം.എൽ.എമാർക്കും നേതാക്കൾക്കും കടുത്ത ക്രിമിനൽ പശ്ചാത്തലമുണ്ട്​, പലരും അവരവരുടെ ​പ്രദേശങ്ങളിലെ മുഖ്യവില്ലനായാണ്​ അറിയപ്പെടുന്നതു പോലും. എന്നാൽ മാധ്യമങ്ങൾ ആ വശം ചർച്ച ചെയ്യാറേ ഇല്ല. പകരം മുസ്​ലിംകൾ ഒരു ക്രിമിനൽ സമുദായമാണ്​ എന്ന മട്ടിലെ ആഖ്യാനം ചമക്കാനാണ്​ അവരുടെ ധിറുതി.

മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും മുഖേനെ ബി.ജെ.പി കാര്യമായി ശ്രമിക്കുന്നുണ്ടെങ്കിലും ഇത്​ ഹിന്ദു/മുസ്​ലിം തെരഞ്ഞെടുപ്പാണ്​ എന്ന അവരുടെ ആഖ്യാനം നിലവിൽ പൂർണമായി സ്വീകരിക്കപ്പെട്ടിട്ടില്ല എന്നു തന്നെ പറയേണ്ടി വരും. തൊഴിലില്ലായ്​മ, വിലക്കയറ്റം, കൂട്ടമായി അലഞ്ഞുതിരിയുന്ന കന്നുകാലികൾ വിളകൾ നശിപ്പിക്കുന്നത്​ ഉൾപ്പെടെ നിരവധി ജീവൽ​പ്രശ്​നങ്ങൾ, സാമ്പത്തിക വിഷയങ്ങൾ സാധാരണക്കാരായ വോട്ടർമാരെ അലട്ടുന്നുണ്ട്​. പടിഞ്ഞാറൻ യു.പിയിൽ പലേടത്തും രോഷാകുലരായ ഗ്രാമീണർ ബി.ജെ.പി എം.എൽ.എമാരെ വോട്ടുചോദിച്ചു വരാൻപോലും അനുവദിക്കുന്നില്ല എന്ന തരത്തിലെ റിപ്പോർട്ടുകൾ കേൾക്കുന്നത്​ അതുകൊണ്ടാണ്.

വൈറലായി പ്രചരിക്കുന്ന ചില വിഡിയോ ക്ലിപ്പുകളിൽ ജനങ്ങൾ ബി.ജെ.പി നേതാക്കളുടെ വാഹനവ്യൂഹം കടന്നുപോകവെ കരി​ങ്കൊടി കാണിക്കുന്നതും മടങ്ങിപ്പോവാൻ നിർബന്ധിക്കുന്നതും കാണാം. ആദ്യഘട്ട വോ​ട്ടെടുപ്പ്​ നടക്കാനിരിക്കുന്ന മുസഫർ നഗർ, മീററ്റ്​, ശംലി, മഥുര തുടങ്ങിയ ജില്ലകളിൽ നിന്നാണ്​ ഈ പ്രതിരോധത്തി​െൻറയും പ്രതിഷേധത്തി​െൻറയും ദൃശ്യങ്ങൾ പ്രചരിക്കുന്നത്​. എന്തൊക്കെപ്പറഞ്ഞാലും സംസ്​ഥാനത്ത്​ ഒരു ഭരണകൂടത്തെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പാണല്ലോ നടക്കാൻ പോകുന്നത്​. ജനങ്ങൾ തങ്ങളുടെ വിഷമങ്ങളും ആവലാതികളും ഉന്നയിക്കുക തന്നെ ചെയ്യും. സാമ്പത്തിക തകർച്ച കാര്യമായിത്തന്നെ നേരിടുന്നുണ്ട്​ അവർ.

അതിനു പുറമെ പിന്നാക്ക- മുന്നാക്ക ജാതികളുടെ സാമൂഹിക ഐക്യം തവിടുപൊടിയായി എന്നതും വലിയ തെരഞ്ഞെടുപ്പ്​ വിഷയമാവും. മുന്നാക്ക ജാതിക്കാരനായ ആദിത്യനാഥ്​ ത​െൻറ സമുദായമായ ഠാകുറുമാ​രുടെ സർക്കാറാണ്​ നടത്തിപ്പോരുന്നത്​ എന്നത്​ വലിയ ആക്ഷേപമായി ഉയരുന്നു. അവസാന ഘട്ട തെരഞ്ഞെടുപ്പ്​ നടക്കുന്ന സംസ്​ഥാനത്തി​െൻറ കിഴക്കൻ മേഖലയിൽ (പൂർവാഞ്ചൽ) ഇത്​ സജീവ ചർച്ചയാണിന്ന്​.

വിഭാഗീയ-ധ്രുവീകരണ പ്രചാരണങ്ങൾക്കൊപ്പം തങ്ങൾ നടപ്പാക്കിയ ക്ഷേമപദ്ധതികൾ ജനജീവിതത്തെ ഗുണകരമായി മാറ്റിമറച്ചിരിക്കുന്നുവെന്നും ഹിന്ദുക്കൾക്ക്​ മേൽകൈയുള്ള രാഷ്​ട്രം സാധ്യമാക്കുമെന്നുമുള്ള സന്ദേശമാണ്​ ബി.ജെ.പി വോട്ടർമാരിലേക്ക്​ എത്തിക്കാൻ നോക്കുന്നത്​. ബി.ജെ.പിക്ക്​ തീർച്ചയായും കൃത്യമായ ഒരു പാർട്ടിചട്ടകൂട്ട്​ സംസ്​ഥാനത്തുണ്ട്​. കേന്ദ്രത്തിലും ​സംസ്​ഥാനത്തുമുള്ള അധികാരവും അതിന്​ കരുത്തുപകരുന്നു.

ഒരുകാലത്ത്​ പാർട്ടിക്ക്​ കരുത്തും വിജയവുമേകിയിരുന്ന ജാതിസംഘങ്ങളുടെ നിലപാട്​ മാറ്റമാണ്​ ഈ കരുത്തിനെ ചോർത്തിയേക്കാവുന്ന വലിയ ഘടകം. അതുകൊണ്ടുതന്നെ ഏതാണ്ടെല്ലാ സീറ്റുകളിലും കടുത്ത മത്സരം തന്നെയാണ്​ ബി.ജെ.പി സ്​ഥാനാർഥികൾ നേരിടുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UtharpradeshUp Electonassembly election
News Summary - Whose agenda is to see victory in UP?
Next Story