Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightആരോഗ്യമേഖല മാർക്​സിയൻ ...

ആരോഗ്യമേഖല മാർക്​സിയൻ സമീപനത്തെ എന്തുകൊണ്ട്​ അവഗണിക്കുന്നു​? 

text_fields
bookmark_border
ആരോഗ്യമേഖല മാർക്​സിയൻ സമീപനത്തെ എന്തുകൊണ്ട്​ അവഗണിക്കുന്നു​? 
cancel

നീതിക്കും സമത്വത്തിനും വേണ്ടി ഏറ്റവും കരുത്തോടെ നിലകൊണ്ട കാൾ മാർക്​സി​​​െൻറ 200ാം ജയന്തി ലോകം ആഘോഷിച്ചുകഴിഞ്ഞു. ജനിച്ച്​ രണ്ട്​ നൂറ്റാണ്ട്​ പിന്നിടു​േമ്പാഴും ആ മഹാദാർശനി​ക​​​െൻറ ചിന്തകളുടെ പ്രസക്​തി അവസാനിക്കുന്നില്ല. മൂലധനശക്​തികൾ നമ്മുടെ സ്വകാര്യ ഇടങ്ങൾ പോലും കവർന്നെടുക്കുകയും നമ്മുടെ നിലനിൽപ്പിനെ പോലും നിഷേധിക്കുകയും ചെയ്യുന്ന വർത്തമാനഘട്ടത്തിൽ നമ്മുടെ മനഃസാക്ഷിയെ വിപ്ലവത്​കരിച്ചുകൊണ്ട്​ ആ ശബ്​ദം മുഴങ്ങുന്നു.

സാമൂഹിക സമത്വം, സാമൂഹികനീതി എന്നിവക്ക്​ മാർക്​സിയൻ സിദ്ധാന്തം നിർണായക പ്രാധാന്യം കൽപിക്കുന്നു. സാമ്പത്തിക അസമത്വവും സ്വകാര്യ സ്വത്തുമാണ്​ സാമൂഹിക അനീതിയുടെ നാരായവേരെന്ന്​ മാർക്​സ്​ നിരീക്ഷിക്കുകയുണ്ടായി. സാമൂഹികനീതിയെ സംബന്ധിച്ച പഠനാന്വേഷണങ്ങൾക്കിടയിൽ ഇൗയിടെയാണ്​ ഞാൻ മാർക്​സുമായി ബന്ധപ്പെട്ട ആ പുസ്​തകം ക​െണ്ടത്തിയത്​. Shifting Para digms in Public Health: From Holism to Individualism എന്ന പുസ്​തകം മാർക്​സിയൻ സിദ്ധാന്തങ്ങളെ അഗാധമായി സ്​പർശിക്കുന്ന കൃതിയാണ്​. ഗ്രന്​ഥകാരൻ മഗധ സർവകലാശാലയിലെ മനഃശാസ്​ത്ര വകുപ്പിലെ ഡോ. വിജയ്​കുമാർ യാദേവേന്ദു. പൊതുജനാരോഗ്യരംഗത്തെ സൈദ്ധാന്തിക വ്യതിയാനങ്ങളെ^സമ​ഗ്രതയിൽനിന്ന്​ വ്യക്​തിയിലേക്ക്​ ചുരുക്കുന്ന മാറ്റത്തെ ^ മാർക്​സിയൻ  വിശകലന പദ്ധതിയിലൂടെ അപഗ്രഥിക്കാനാണ്​ ഇൗ കൃതിയിൽ ഗ്രന്​ഥകാരൻ നടത്തുന്നത്​.

സമൂഹത്തി​​​െൻറ മൊത്തം ആരോഗ്യം ഉറപ്പുവരുത്തുന്നതിലായിരുന്നു പുരാതനകാലത്തെ സമൂഹങ്ങൾ ശ്രദ്ധയൂന്നിയത്​. വ്യക്​തികളെ സമൂഹത്തി​​​െൻറ ഘടകമായി അവർ വിലയിരുത്തി. എന്നാൽ ആധുനിക ശാസ്​ത്രത്തി​​​െൻറ കടന്നുവരവോടെ ഇൗ സ്​ഥിതിയിൽ മാറ്റം സംഭവിച്ചു. ശാസ്​ത്രം രോഗനിർണയങ്ങളിൽ വ്യക്​തികൾക്കാണ്​ പ്രാധാന്യം നൽകിയത്​. വ്യക്​തിയു​െട ആരോഗ്യത്തെ ശാസ്​ത്രം നാഡീവ്യൂഹങ്ങളിലേക്കും ജീവശാസ്​ത്രത്തിലേക്കും വെട്ടിച്ചുരുക്കി. ശരീരത്തി​​​െൻറ കോശം, തന്മാത്ര, ജീൻ തുടങ്ങിയ ഉപവ്യവസ്​ഥകൾക്ക്​ ശാസ്​ത്രത്തിൽ പ്രാമുഖ്യം ലഭിച്ചു. ഇൗ ഉപവ്യവസ്​ഥകളിലൊന്നിൽ സംഭവിക്കുന്ന തകരാറ്​ മാത്രമാണ്​ രോഗകാരണം എന്ന്​ ആധുനിക വൈദ്യശാസ്​ത്രം വിധിയെഴുതി.

മ​റു​വ​ശ​ത്ത്​ ഗ്രീ​ക്​ നാ​ഗ​രി​ക​ത ഉ​ൾ​​പ്പെ​ടെ​യു​ള്ള പു​രാ​ത​ന സം​സ്​​കാ​ര​ങ്ങ​ളും വ​ർ​ത്ത​മാ​ന സ​മൂ​ഹ​ത്തി​ലെ ചി​ല സം​സ്​​കൃ​തി​ക​ളും വ്യ​ക്​​തി​ഗ​ത പ​രി​ഗ​ണ​ന​ക​ൾ​ക്കു​പ​ക​രം സ​മ​സ്​​ത​ത​ല​ത്തി​ലു​ള്ള സ​മീ​പ​ന​മാ​ണ്​ ആ​രോ​ഗ്യ​പ്ര​ശ്​​ന​ങ്ങ​ളി​ൽ സ്വീ​ക​രി​ച്ചു​വ​ന്ന​ത്. ഒ​രു ജ​ന​ത​യു​ടെ ആ​രോ​ഗ്യം നി​ര​വ​ധി ഘ​ട​ക​ങ്ങ​ളെ ആ​ശ്ര​യി​ച്ചി​രി​ക്കു​ന്ന​താ​യി അ​വ​ർ വി​ല​യി​രു​ത്തി. ശാ​രീ​രി​ക ജീ​വ​ശാ​സ്​​ത്ര കാ​ര​ണ​ങ്ങ​ൾ​ക്കു​പു​റ​മെ മാ​ന​സി​ക​വും സാ​മൂ​ഹി​ക​വും പാ​രി​സ്​​ഥി​തി​ക​വും സാ​മ്പ​ത്തി​ക​വു​മാ​യ ഘ​ട​ക​ങ്ങ​ൾ രോ​ഗ​ചി​കി​ത്സ​യി​ൽ പ​രി​ഗ​ണി​ക്ക​പ്പെ​ട​ണ​മെ​ന്ന ഹോ​ളി​സ്​​റ്റി​ക്​ സ​മീ​പ​ന​മാ​ണ്​ അ​വ​രു​ടെ സ​മീ​പ​ന​ത്തി​​​െൻറ അ​ടി​ത്ത​റ. എ​ന്നാ​ൽ, ഇ​ത്ത​ര​മൊ​രു ഹോ​ളി​സ്​​റ്റി​ക്​ സ​മീ​പ​നം ആ​ധു​നി​ക സ​മൂ​ഹ​ത്തി​ൽ​നി​ന്ന്​ അ​പ്ര​ത്യ​ക്ഷ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്നു. വ്യ​ക്​​തി​ക​ൾ കോ​ശ​ങ്ങ​ളു​ടെ​യും ര​ക്​​താ​ണു​ക്ക​ളു​ടെ​യും ജീ​നു​ക​ളു​ടെ​യും സാ​ക​ല്യ​മാ​യി ന്യൂ​നീ​ക​രി​ക്ക​പ്പെ​ടു​ന്ന​തി​​​െൻറ പ്ര​ത്യാ​ഘാ​ത​മാ​ണി​ത്. ത​ദ്​​ഫ​ല​മാ​യി ഒൗ​ഷ​ധ​മേ​ഖ​ല​യി​ൽ വ്യ​ക്​​തി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള ഗ​വേ​ഷ​ണ​ങ്ങ​ൾ വ​ർ​ധ​മാ​ന​മാ​യ തോ​തി​ൽ വ്യാ​പി​ക്കു​ന്നു. നി​ത്യേ​ന പു​തി​യ ഒൗ​ഷ​ധ​ച്ചേ​രു​വ​ക​ൾ ക​ണ്ടെ​ത്ത​പ്പെ​ടു​ന്നു. സ​മീ​പ​ന​ത്തി​ലെ ഇൗ ​ല​ഘൂ​ക​ര​ണം സാ​മൂ​ഹി​ക അ​സ​മ​ത്വ​ങ്ങ​ൾ വ​ർ​ധി​ക്കാ​നും വ​ഴി​യൊ​രു​ക്കു​ന്നു.

മ​നു​ഷ്യ​കു​ല​ത്തി​​​െൻറ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ൽ വൈ​ദ്യ​ശാ​സ്​​ത്രം ന​ൽ​കി​യ സം​ഭാ​വ​ന​ങ്ങ​ളെ വി​ല​കു​റ​ച്ചു കാ​ണേ​ണ്ട​തി​ല്ല. ഇ​ന്ത്യ​യെ​പോ​ലു​ള്ള വി​ക​സ്വ​ര രാ​ജ്യ​ങ്ങ​ളി​ൽ ശ​രാ​ശ​രി ആ​യു​ർ​ദൈ​ർ​ഘ്യ​ത്തെ 22 വ​ർ​ഷ​ത്തി​ൽ​നി​ന്ന്​ 66 വ​യ​സ്സി​ലേ​ക്ക്​ പോ​യ നൂ​റ്റാ​ണ്ടി​ൽ ത​ന്നെ ഉ​യ​ർ​ത്താ​ൻ സാ​ധി​ച്ച​ത്​ ശാ​സ്​​ത്ര​ത്തി​​​െൻറ വാ​ഴ്​​ത്ത​പ്പെ​ടേ​ണ്ട നേ​ട്ടം ത​ന്നെ. എ​ന്നാ​ൽ, വി​ക​സ്വ​ര രാ​ജ്യ​ങ്ങ​ളി​ലെ പൊ​തു​ജ​നാ​രോ​ഗ്യം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ൽ ഭ​ക്ഷ്യ​ല​ഭ്യ​ത,  മി​ക​ച്ച പാ​ർ​പ്പി​ട​ങ്ങ​ൾ, കു​ടി​വെ​ള്ള വി​ത​ര​ണം, ജീ​വി​ത​നി​ല​വാ​ര​ത്തി​ലെ ഉ​യ​ർ​ച്ച എ​ന്നി​വ​ക്കും സു​പ്ര​ധാ​ന പ​ങ്കു​ള്ള​താ​യി സാ​മൂ​ഹി​ക നി​രീ​ക്ഷ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഇ​ത്ത​രം ഘ​ട​ക​ങ്ങ​ളെ പൂ​ർ​ണ​മാ​യി അ​വ​ഗ​ണി​ച്ച്​ സ​ർ​വാ​ഭി​ന​ന്ദ​ന​ങ്ങ​ളും വൈ​ദ്യ​ശാ​സ്​​ത്ര​ജ്​​ഞ​ർ​ക്കു​മേ​ൽ ചൊ​രി​യു​ന്ന​ത്​ അ​ർ​ഥ​ശൂ​ന്യം മാ​ത്രം.

എ​യ്​​ഡ്​​സി​​​െൻറ വ്യാ​പ​നം, ക്ഷ​യ​രോ​ഗ​ത്തി​​​െൻറ​യും മ​ലേ​റി​യ​യു​ടെ​യും ര​ണ്ടാം​വ​ര​വ്​ തു​ട​ങ്ങി​യ​വ വൈ​ദ്യ​ശാ​സ്​​ത്ര​ത്തി​ലു​ള്ള അ​തി​രു​ക​ട​ന്ന വി​ശ്വാ​സ​ത്തി​ന്​ ഇ​ള​ക്കം ത​ട്ടി​ച്ച​താ​യി ഗ്ര​ന്ഥ​കാ​ര​ൻ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ ക​ടു​ത്ത അ​സ​മ​ത്വം കൊ​ടി​കു​ത്തി​വാ​ഴു​ന്ന​തി​​​െൻറ ഉ​ദാ​ഹ​ര​ണ​ങ്ങ​ളും അ​ദ്ദേ​ഹം നി​ര​ത്തു​ന്നു. ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ അ​സ​മ​ത്വം സാ​മൂ​ഹി​ക അ​സ​മ​ത്വ​ത്തെ ത​ന്നെ​യാ​ണ്​ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​ത്. ദ​രി​ദ്ര​ർ​ക്ക്​ വ​ൻ​കി​ട ചി​കി​ത്സ​ക​ൾ സ​ദാ നി​ഷേ​ധി​ക്ക​പ്പെ​ടു​ന്നു. ശു​ദ്ധ​മാ​യ കു​ടി​നീ​ർ, സു​ര​ക്ഷി​ത​മാ​യ വീ​ടു​ക​ൾ തു​ട​ങ്ങി​യ​വ നി​സ്വ​ർ​ക്ക്​ സ്വ​പ്​​ന​ങ്ങ​ൾ മാ​ത്ര​മാ​ണ്.

രോ​ഗം ത​​​െൻറ ശ​രീ​ര​ത്തി​​​െൻറ മാ​ത്രം പ്ര​ശ്​​ന​മാ​ണെ​ന്ന ബോ​ധം രോ​ഗി​യി​ൽ നി​ര​ന്ത​രം സ​ന്നി​വേ​ശി​ക്ക​പ്പെ​ട്ട​തി​നാ​ൽ ഒൗ​ഷ​ധം മാ​ത്ര​മാ​ണ്​ ശ​ര​ണ​മെ​ന്ന തെ​റ്റാ​യ ചി​ന്ത​യും​ രോ​ഗി​യി​ൽ അ​ങ്കു​രി​ക്കു​ന്ന​താ​യി വി​ജ​യ്​​കു​മാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഒൗ​ഷ​ധ ക​മ്പ​നി​ക​ളു​ടെ വ്യാ​പ​ന​ത്തി​​​െൻറ​യും ലാ​ഭ​ക്കൊ​യ്​​ത്തി​​​െൻറ​യും പ്ര​ധാ​ന അ​ടി​ത്ത​റ ഇ​ത്ത​രം അ​വ​ബോ​ധ​ങ്ങ​ളാ​യ​തി​നാ​ൽ മ​രു​ന്നു വ്യ​വ​സാ​യം ഏ​റ്റ​വും വി​ജ​യ​ക​ര​മാ​യ ബി​സി​ന​സ്​ സം​രം​ഭ​മാ​യി ക​ലാ​ശി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു.

പി​ന്നാ​ക്ക​രാ​ജ്യ​ങ്ങ​ൾ​ക്ക്​ ഫ​ണ്ട്​ ന​ൽ​കു​ന്ന ​െഎ.​എം.​എ​ഫ്, വേ​ൾ​ഡ്​ ബാ​ങ്ക്​ തു​ട​ങ്ങി​യ അ​ന്താ​രാ​ഷ്​​ട്ര സ്​​ഥാ​പ​ന​ങ്ങ​ൾ സാ​മൂ​ഹി​ക അ​സ​മ​ത്വ​ത്തെ ത​ന്നെ​യാ​ണ്​ ശ​ക്​​തി​പ്പെ​ടു​ത്തു​ന്ന​തെ​ന്ന ഗ്ര​ന്ഥ​കാ​ര​​​െൻറ നി​രീ​ക്ഷ​ണം ശ്ര​ദ്ധാ​ർ​ഹ​മാ​ണ്. പൊ​തു​ജ​ന​ാ​രോ​ഗ്യ​ത്തി​നു​ള്ള ഫ​ണ്ടു​ക​ൾ വെ​ട്ടി​ക്കു​റ​ക്കാ​നും ക്ഷേ​മ​രാ​ഷ്​​ട്ര സ​ങ്ക​ൽ​പ​ത്തെ പാ​ടെ കൈ​യൊ​ഴി​യാ​നു​മാ​ണ്​ ഇൗ ​ഭീ​മ​ന്മാ​ർ രാ​ഷ്​​ട്ര​ങ്ങ​ളെ നി​ര​ന്ത​രം ​ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ദ​രി​ദ്ര​ർ​ക്ക്​ ചി​കി​ത്സാ പ​ദ്ധ​തി​ക​ൾ നി​ഷേ​ധി​ക്ക​പ്പെ​ടു​ന്ന ദു​ര​വ​സ്​​ഥ​യാ​കും ഇ​ത്ത​രം സ​ഹാ​യ​പ​ദ്ധ​തി​ക​ളു​ടെ പ്ര​ത്യാ​ഘാ​തം. ന​വ ഉ​ദാ​രീ​ക​ര​ണ ന​യം ദ​രി​ദ്ര​ർ​ക്ക്​ ന​ൽ​കു​ന്ന​ത്​ കൂ​ടു​ത​ൽ ദാ​രി​ദ്ര്യ​മാ​ണെ​ന്ന്​ ചു​രു​ക്കം.

Show Full Article
TAGS:vijaya kumar Yadavendu Shifting Paradigms in Public Health Malayalam Article 
News Summary - vijaya kumar Yadavendu Shifting Paradigms in Public Health -Malayalam Article
Next Story