ന്യൂഡൽഹി തുഗ്ലക് ലെയ്നിൽ കൊളോണിയൽ ഭംഗിയുള്ള പന്ത്രണ്ടാം നന്പർ ബംഗ്ലാവിെൻറ സ്വീകരണമുറിയിലാണ് രാഹുൽ ഗാ ന്ധിയെ ആദ്യം കാണുന്നത്. മാർച്ച് മാസത്തിലെ നേരിയ തണുപ്പുള്ള പ്രഭാതം. സെക്യൂരിറ്റി ഗേറ്റ് കടന്ന് പുൽത്തകിടിയില െ കല്ലുപാകിയ നടവഴി പിന്നിട്ട് വരാന്തയിലെത്തുന്പോൾ മറ്റൊരു യുവനേതാവ് എന്നെ കടന്നു പോയി. മാധ്യമങ്ങളിൽ കണ്ട പരി ചയംെവച്ച് എനിക്ക് ആളെ മനസ്സിലായി- ജ്യോതിരാദിത്യ സിന്ധ്യ. രാഹുലിെൻറ ഉറ്റസുഹൃത്ത്. ഏതാനും നിമിഷങ്ങൾക്കുള്ള ിൽ സിന്ധ്യ മുറി വിട്ടുപോയി. ഇനി എെൻറ ഊഴം.
കോൺഗ്രസ് രാഷ്ട്രീയത്തിെൻറ ശൈലികളും ശീലങ്ങളും അന്നെനിക്ക ് തീരെ വശമില്ല. അതുകൊണ്ടുതന്നെ രാഹുലിനെപ്പോലുള്ള മുതിർന്ന കോൺഗ്രസ് നേതാവിനോട് എങ്ങനെ സംസാരിക്കണമെന്നോ പെരുമ ാറണമെന്നോ അറിയില്ല. ഓഫിസ് സഹായി വന്ന് അകത്തേക്ക് ക്ഷണിച്ചു. കടന്നുചെന്നപ്പോൾ രാഹുൽ എഴുന്നേറ്റു കൈകൂപ്പി. പു ഞ്ചിരിക്കുന്പോൾ മുഖത്ത് തെളിയുന്ന നുണക്കുഴിയാണ് ആദ്യം ശ്രദ്ധിച്ചത്. ഒരു കോളജ് വിദ്യാർഥിയുടെ രൂപഭാവങ്ങൾ. സംസാ രിച്ചു തുടങ്ങിയപ്പോൾ ചിത്രം പാടേ മാറി. ആരെയും അന്പരപ്പിക്കുന്നതാണ് രാഹുലിെൻറ വിനയം. അധികാരത്തണലിൽ സകലവിധ സൗകര്യങ്ങൾക്കുമിടയിൽ ജനിച്ചുവളർന്ന ഒരാൾ. എന്നിട്ടും ഇത്രയേറെ വിനയത്തോടെ പെരുമാറാൻ കഴിയുന്നത് അതിശയകരം.
< p>സംഭാഷണത്തിനിടയിൽ ചോദിച്ചു: ‘‘ഏതു വിഷയത്തിലാണ് പിഎച്ച്.ഡി?’’ ‘‘പൊളിറ്റിക്കൽ സയൻസിൽ’’ -ഞാൻ പറഞ്ഞു. ‘‘െഡവലപ് മെൻറ് സ്റ്റഡീസിലാണ് എെൻറ എം.ഫിൽ’’ -അദ്ദേഹം പറഞ്ഞു. അതൊരു പുതിയ അറിവായിരുന്നു; ഇംഗ്ലണ്ടിലെ കേംബ്രിജ് ട് രിനിറ്റി കോളജിൽനിന്ന് 1995ൽ എം.ഫിൽ നേടിയിട്ടുണ്ട് രാഹുൽ.സംഘ്പരിവാർ പറഞ്ഞുപരത്തുന്ന തരത്തിൽ വെറും ‘പപ്പു’ വല്ല രാഹുലെന്ന് അൽപനേരം സംസാരിച്ചുകഴിയുന്പോൾ ആർക്കും മനസ്സിലാവും. രാജ്യം, വികസനം, യുവജനത, അന്താരാഷ്ട്ര ബന്ധങ്ങൾ... അങ്ങനെ സംസാരിക്കുന്ന ഏതു വിഷയത്തിലും ആഴമുള്ള ബോധ്യങ്ങളുണ്ട് അദ്ദേഹത്തിന്. എങ്കിലോ, തനിക്ക് അറിവുണ്ടെന്ന ഒരു ഭാവവുമില്ല ആ മുഖത്ത്. നമ്മൾ സംസാരിക്കുന്പോൾ അത് ശ്രദ്ധിച്ചിരിക്കും, ഇടക്കു കയറി സംസാരിക്കുകയേയില്ല. ഞാൻ എപ്പോഴോ ഹിന്ദിയിൽ സംസാരിച്ചപ്പോൾ തെല്ല് അതിശയം: ‘‘നിങ്ങൾ നന്നായി ഹിന്ദി സംസാരിക്കുന്നു!’’ മുത്തച്ഛൻ ഹിന്ദി അധ്യാപകനായിരുന്നെന്നും ഉത്തരേന്ത്യയിൽ പലയിടത്തും ഞാൻ ഹിന്ദിയിൽ പ്രസംഗിച്ചിട്ടുണ്ടെന്നും വിശദീകരിച്ചു.
ഒടുവിൽ യാത്രപറഞ്ഞിറങ്ങുന്പോൾ വാതിൽക്കലോളം വന്നു രാഹുൽ. എവിടെപ്പോയാലും മുറിക്കു പുറത്ത് ചെരിപ്പ് അഴിച്ചുവെക്കുന്നതാണ് ശീലം. ചെരിപ്പ് ധരിക്കാൻ തുടങ്ങുന്പോൾ അദ്ദേഹം ചോദിച്ചു: ‘‘എന്തിനാണ് ചെരിപ്പ് അഴിച്ചത്?’’ ‘‘അതാണ് ഞങ്ങളുടെ ശീലം’’ എന്ന് ഞാൻ. അദ്ദേഹം തിരുത്തി: ‘‘ഇനി എെൻറ ഓഫിസിൽ വരുന്പോൾ ചെരിപ്പ് അഴിച്ചുവെക്കരുത്. ഇതിനുള്ളിൽ ആർക്കും ചെരിപ്പ് ധരിക്കാം.’’ അതെന്നെ വല്ലാതെ സ്പർശിച്ചു; കാരണമുണ്ട്. ഗ്രനേഡ് ആക്രമണത്തിെൻറ അവശേഷിപ്പുകൾ പേറുന്ന ഇടതുകാലുമായി തെരഞ്ഞെടുപ്പുകാലത്ത് പല ഓഫിസുകളിലും കയറിയിട്ടുണ്ട്. കാൽ നിലത്തുകുത്താനാവാത്തപ്പോൾപോലും ചെരിപ്പുകൾ പുറത്തിടാൻ ഞാൻ നിർബന്ധിതയായി. ആരുമത് ശ്രദ്ധിച്ചതേയില്ല. ഈ നിസ്സാരകാര്യത്തിൽപോലും ശ്രദ്ധചെലുത്തുന്നു രാഹുൽ. നമ്മുടെയൊക്കെ ചെറിയ ജീവിതങ്ങളിൽ വലിയ മനുഷ്യരുടെ ഇത്തരം ഇടപെടലുകൾ ഒരിക്കലും മറക്കാൻ കഴിയില്ല.
കൂടിക്കാഴ്ചയുടെ മൂന്നാംനാൾ രാഹുൽ ഗാന്ധിയുടെ ഓഫിസിൽനിന്ന് സന്ദേശമെത്തി. അദ്ദേഹത്തിെൻറ മണ്ഡലമായ അമേത്തിയിൽ വനിതകളുമായി ബന്ധപ്പെട്ട ഒരു രാഷ്ട്രീയദൗത്യം ഏറ്റെടുക്കാമോ എന്ന് ചോദിച്ചായിരുന്നു അത്. ചില വ്യക്തിപരമായ കാരണങ്ങളാൽ അന്നത് ഏറ്റെടുക്കാനായില്ല. സജീവ രാഷ്ട്രീയത്തിൽനിന്നു തെല്ലകലെയായിരുന്നു അപ്പോൾ ഞാൻ. സംസ്ഥാന യൂത്ത് കമീഷൻ അധ്യക്ഷസ്ഥാനംപോലും വേണ്ടെന്നുെവച്ച സമയവും. രാഹുൽ ഗാന്ധിയോട് അങ്ങേയറ്റം ആദരവ് തോന്നി. നന്നേ ചെറിയ അധികാരസ്ഥാനങ്ങളിൽപോലും വല്ലാതെ അഹങ്കരിക്കുന്ന, ഒ.വി. വിജയെൻറ ‘ധർമപുരാണ’ത്തിലെ പ്രജാപതിയെപ്പോലെ സിംഹാസനങ്ങളിലമർന്ന് വായുകോപം ശമിപ്പിക്കുന്നവരാണ് അധികാരികളിൽ പലരും!
രാഷ്ട്രീയ ഗുരുകുല വിദ്യാഭ്യാസം
രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ ജ്ഞാനസ്നാനത്തിന് ഇപ്പോൾ 15 വയസ്സ്. 2004 ൽ അമേത്തിയിൽനിന്ന് ലോക്‌സഭയിലേക്ക് ജനവിധി തേടുന്പോൾ എല്ലാ അർഥത്തിലും കന്നിക്കാരനായിരുന്നു ഗാന്ധികുടുംബത്തിലെ ഇളമുറക്കാരൻ. ഇടവേളക്കുശേഷം കോൺഗ്രസ് വീണ്ടും കേന്ദ്രത്തിൽ അധികാരത്തിൽ വന്ന വർഷം; സോണിയ ഗാന്ധി പ്രധാനമന്ത്രിസ്ഥാനം നീട്ടിയത് പരിണതപ്രജ്ഞനായ മൻമോഹൻ സിങ്ങിനും. വേണമെങ്കിൽ ഒന്നാം യു.പി.എ ഗവൺമെൻറിെൻറ ഏതു താക്കോൽസ്ഥാനവും അന്യമായിരുന്നില്ല രാഹുലിന്. എന്നിട്ടും അധികാരത്തിൽനിന്ന് അരക്കാതം അകലം പാലിക്കുകയായിരുന്നു അദ്ദേഹം.
2007ൽ പാർട്ടിയുടെ ജനറൽ സെക്രട്ടറിമാരിൽ ഒരാളായി രാഹുൽ. യൂത്ത് കോൺഗ്രസിെൻറയും നാഷനൽ സ്റ്റുഡൻറ്സ് യൂനിയെൻറയും ചുമതലയായിരുന്നു. തുടർന്നു രണ്ടു വർഷങ്ങളിൽ രാജ്യത്തുടനീളം യാത്രകൾ, ഗ്രാമീണ വീടുകളിൽ അന്തിയുറക്കം, വഴിയോരക്കടകളിൽനിന്ന് ഭക്ഷണം, സെക്കൻഡ് ക്ലാസ് ട്രെയിൻ കമ്പാർട്മെൻറിലെ യാത്രകൾ. 2009ൽ ലോക്‌സഭ തെരഞ്ഞെടുപ്പിൽ താരപ്രചാരകൻ. രാജ്യത്തുടനീളം 125 റാലികളിൽ രാഹുൽ പ്രസംഗിച്ചു. അക്കുറി വീണ്ടും കോൺഗ്രസ് അധികാരത്തിലെത്തി. രാഷ്‌ട്രീയബോധമുള്ള സകലരും കരുതി, ഇത്തവണ രാഹുൽ ഗാന്ധി തന്നെ പ്രധാനമന്ത്രി. പക്ഷേ, സകലരെയും നിരാശരാക്കി രാഹുൽ ഇത്തവണയും തിരശ്ശീലക്കു പിന്നിൽ നിന്നതേയുള്ളൂ. ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ വിമുഖനായ ചെറുപ്പക്കാരെന്നു മാധ്യമങ്ങൾ പുച്ഛിച്ചുതുടങ്ങി. എങ്കിലും തീരുമാനത്തിൽ ഉറച്ചുനിന്നു.
സകലരും പ്രതീക്ഷിച്ചപോലെ 2014ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ദയനീയമായി തോറ്റു; വെറും 44 സീറ്റുകളിൽ ഒതുങ്ങി പാർട്ടിയുടെ പാർലമെൻറ് പങ്കാളിത്തം. സംഘ്പരിവാറിെൻറ ഏറ്റവും മികച്ച വിജയമായിരുന്നു അത്. രാഹുൽ പരാജിതനായ പടത്തലവനായി ഇകഴ്‌ത്തപ്പെട്ടു. ഇനിയൊരു മടങ്ങിവരവ് അസാധ്യമെന്നു വിധിയെഴുതി അപ്പോഴേക്കും കാവിക്കൂട്ടം വിലക്കെടുത്തിരുന്ന മാധ്യമങ്ങൾ. സോഷ്യൽ മീഡിയയിലെ സംഘ്പരിവാർ സംഘങ്ങൾ രാഹുലിനെ ‘പപ്പു’വെന്നു വിളിച്ചാർത്ത് അർമാദിച്ചു.
ഈ ഒരു പതിറ്റാണ്ടുകാലം രാഹുൽ ഗാന്ധി രാഷ്ട്രീയ ഗുരുകുല വിദ്യാഭ്യാസം അഭ്യസിക്കുകയായിരുന്നു എന്നു തോന്നുന്നു. കണ്ടും കേട്ടും അറിഞ്ഞുള്ള രാഷ്ട്രീയ വിദ്യാഭ്യാസം. അധികാരം ഏതു തലത്തിലും നിരസിക്കുക പ്രയാസമാണ്. പ്രത്യേകിച്ചും അധികാരത്തിെൻറ പ്രൗഢിയും പ്രതാപവും അടുത്തുകണ്ട ഒരാൾക്ക്! രണ്ടുവട്ടം പ്രധാനമന്ത്രിപദം നിരസിച്ച രാഹുൽ 2019 ൽ പുതിയൊരു പതിപ്പാണ്! കുറവുകളെല്ലാം നീക്കംചെയ്ത് കൗടില്യെൻറ കൃത്യതയോടെ പോരാട്ടത്തിനിറങ്ങിയ നേതാവ്.
‘നമോ’യുടെ പൊലിമ ‘രാഗാ’യുടെ എളിമ
സമൂഹമാധ്യമങ്ങളെ അപകടകരമായ വിധത്തിൽ ഉപയോഗിച്ച് കരുത്തനായ പ്രധാനമന്ത്രിയെന്ന ലേബൽ സ്വയം അണിയാൻ കൽപിതകഥകളെപ്പോലും കൂട്ടുപിടിച്ചു നരേന്ദ്ര മോദി. ഗുജറാത്തിലെ സ്കൂളുകളിൽ ‘ബാൽ നരേന്ദ്ര’ കഥകൾ അമർചിത്രകഥകൾപോലെ പ്രചരിക്കപ്പെട്ടു. ‘നമോ’ യുഗത്തിെൻറ പിറവിയായി അത് കൊണ്ടാടപ്പെട്ടു. എതിർക്കുന്നവർ ദേശവിരുദ്ധരായി ചിത്രീകരിക്കപ്പെട്ടു. ‘മോദി-അമിത് ഷാ’ കൂട്ടുകെട്ടിനെതിരെ ശബ്ദിക്കാൻ അവരുടെ പ്രായോജകരായ ആർ.എസ്.എസ് പോലും ഭയന്നു. നാഗ്‌പുരിൽനിന്നുള്ള തീട്ടൂരങ്ങൾ തള്ളിക്കളയുന്ന മോദിക്ക് ബദലായി കൊണ്ടുവന്നതാണ് ഉത്തർപ്രദേശിലെ ആദിത്യനാഥ് എന്ന യോഗിയെ! ഇരുണ്ടുപോയ ഇൗ കണ്ടകശ്ശനിക്കാലത്താണ് വർധിത തെളിച്ചത്തോടെ രാഹുൽ ഗാന്ധിയുടെ രണ്ടാം വരവ്. ആദ്യം കർണാടകത്തിൽ, പിന്നെ രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തിസ്‌ഗഢിലും കോൺഗ്രസിന് മുന്നേറ്റം. ‘നമോ’ യുഗത്തെ വാഴ്‌ത്തിപ്പാടിയ മാധ്യമങ്ങൾ അതിനു പേരുവിളിച്ചു: ‘രാഗാ ഇഫക്ട്’.
എന്തുകൊണ്ട് രാഹുൽ?
വിദ്യാസന്പന്നനായ നേതാവാണ് രാഹുൽ ഗാന്ധി. സ്ഥിരീകരിക്കാൻ കഴിയാത്ത ഡിഗ്രിയൊന്നുമല്ല അത്. കേംബ്രിജിലും ഹാർവഡിലുമൊക്കെ പഠിച്ചുനേടിയ യോഗ്യതകളാണ് അത്. ഇന്ത്യയെപ്പോലെ വികസനസാധ്യതകളുള്ള രാഷ്ട്രത്തിന് വിദ്യാസന്പന്നനായ നേതാവിനെയാണ് ആവശ്യം. ലോകമെന്പാടും ചെറുപ്പക്കാരുടെ കരങ്ങളിലാണ് രാജ്യ ഭാഗധേയത്വം. ടോണി ബ്ലെയർ ബ്രിട്ടെൻറ പ്രധാനമന്ത്രിയാകുന്പോൾ വെറും 43 വയസ്സ്. തുടർന്നുവന്ന ഡേവിഡ് കാമറൺ പ്രധാനമന്ത്രി ആകുന്പോഴും 43. 48ാം വയസ്സിലാണ് ബറാക് ഒബാമ അമേരിക്കയുടെ പ്രസിഡൻറാകുന്നത്. 44 വയസ്സിലാണ് ജസ്റ്റിൻ ട്രൂഡോ കാനഡയിൽ പ്രധാനമന്ത്രിയായത്. ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവേൽ മാക്രോണിന് വെറും 40 വയസ്സ്.
നാൽപതാം വയസ്സിലാണ് രാജീവ് ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയായത്. ഇന്ദിര ഗാന്ധി നാൽപത്തൊമ്പതിലും. അതുകൊണ്ട് രാഹുലിെൻറ ചെറുപ്പം രാഷ്ട്രത്തെ നയിക്കാൻ ഏറ്റവും അനുയോജ്യമായ ഒന്നാണ്. ജനസംഖ്യയുടെ പാതിയിലേറെയും യുവാക്കളുള്ള ഒരു രാജ്യം ചെറുപ്പക്കാരനായ ഒരു പ്രധാനമന്ത്രിയെ അർഹിക്കുന്നു! അഴിമതിയുടെ റഫാൽ വിമാനങ്ങൾ പറന്നുനടക്കുന്ന ഒരു രാജ്യത്തിന് ക്ലീൻ ഇമേജുള്ള ഒരു നേതാവിനെ ആവശ്യമുണ്ട്.