Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightധന്യനായ സാഹിത്യകുലപതി

ധന്യനായ സാഹിത്യകുലപതി

text_fields
bookmark_border
ധന്യനായ സാഹിത്യകുലപതി
cancel
‘എ.ആർ. രാജരാജവർമയിൽ തുടങ്ങുന്ന ഒരു മഹിതപാരമ്പര്യത്തി​​െൻറ കണ്ണി ഇവിടെ മുറിയുന്നു’ -1972ൽ തിരുവനന്തപുരം യൂനിവേഴ് ​സിറ്റി കോളജിൽനിന്ന്​ പ്രഫ. എൻ. കൃഷ്​ണപിള്ള ദീർഘകാലത്തെ അധ്യാപകവൃത്തിക്കുശേഷം വിരമിക്കു​േമ്പാൾ നൽകിയ യാത്ര യയപ്പിൽ പ്രഫ. ജോസഫ്​ മുണ്ടശ്ശേരി പറഞ്ഞ വാക്യമാണിത്​.
എൻ. കൃഷ്​ണപിള്ളയുടെ 103 ാം ജന്മവാർഷികത്തോടനുബന്ധിച്ച് ​ പ്രഫ. എൻ. കൃഷ്​ണപിള്ള ഫൗണ്ടേഷൻ തിരുവനന്തപുരത്തുള്ള ആസ്​ഥാന മന്ദിരത്തിൽ സെപ്​റ്റംബർ 20, 21, 22 തീയതികളിൽ കലോത്സവം സംഘടിപ്പിക്കുകയാണ്​. അതി​​െൻറ ഭാഗമായി മലയാള ഭാഷാ പഠന​േകന്ദ്രത്തിനായി നിർമിച്ച മന്ദിരത്തിലെ ഹാളിന്​ ‘കേരളപാ ണിനി ഹാൾ’ എന്ന്​ നാമകരണം ​െചയ്യും. എ.ആർ. രാജരാജവർമയുടെ ഛായാചിത്രം ഹാളിൽ സ്​ഥാപിക്കും. പ്രഫ. എൻ. കൃഷ്​ണപിള്ള ഫൗണ് ടേഷൻ ആ മഹിതപാരമ്പര്യത്തി​​െൻറ സ്​മാരകം കൂടിയാകുന്നു.

എ.ആർ. രാജരാജവർമയുടെ ശിഷ്യ പ്രശിഷ്യപരമ്പരയിലെ അവസാന കണ്ണി സ്​ഥാനമൊഴിയുന്നു എന്ന അർഥത്തിലാണ്​ മുണ്ട​ശ്ശേരി അതു പറഞ്ഞത്​. വി. കൃഷ്​ണൻ തമ്പി, പി. അനന്തൻപിള്ള, എൻ. കുഞ ്ഞുരാമൻപിള്ള എന്നിവർ എ.ആറി​​െൻറ ശിഷ്യരായിരുന്നു. ഇവരെല്ലാം എൻ. കൃഷ്​ണപിള്ളയുടെ ഗുരുനാഥരായിരുന്നു. വി. കൃഷ്​ണൻ തമ്പിയുടെ പ്രിയ ശിഷ്യനുമായിരുന്നു എൻ. കൃഷ്​ണപിള്ള. ഇവരുടെ ഉൾപ്പെടെ പത്തു ഗുരുനാഥരുടെ ഛായാചിത്രങ്ങൾ സ്​ഥാപിച് ച ​പ്രഫ. എൻ. കൃഷ്​ണപിള്ള ഫൗണ്ടേഷൻ അങ്ങനെ മഹത്തായ ഗുരുശിഷ്യ ബന്ധത്തി​​െൻറ സ്​മാരകം കൂടിയാകുന്നു.

എൻ. കൃഷ്​ ണപിള്ളക്കുശേഷം യൂനിവേഴ്​സിറ്റി കോളജ്​ മലയാളവിഭാഗത്തിൽ വന്നവർക്കാർക്കും കൃഷ്​ണപിള്ളക്ക്​ ലഭിച്ചതുപോലെ സ ഹാധ്യാപകരുടെ ആചാര്യകം ലഭിച്ചില്ല എന്നതു ചരിത്രസത്യം. എൻ. കൃഷ്​ണപിള്ള മലയാളം വകുപ്പ്​ അധ്യക്ഷനായിരിക്കു​േമ്പാൾ സഹാധ്യാപകരായി ഉണ്ടായിരുന്ന ഒ.എൻ.വി. കുറുപ്പ്​, തിരുനല്ലൂർ കരുണാകരൻ, വി.ജി. ശങ്കരൻ നമ്പൂതിരി, കെ. രത്​നമ്മ, ബി. സുലോചനാബായി എന്നിവരെല്ലാം അദ്ദേഹത്തി​​െൻറ ശിഷ്യരായിരുന്നു. 1972ൽ ഒൗദ്യോഗികമായി വിരമിച്ചെങ്കിലും അവസാനം വരെയും അദ്ദേഹം അധ്യാപകനായിരുന്നു.
1944 ജൂൺ 28ന്​ എൻ. കൃഷ്​ണപിള്ള യൂനിവേഴ്​സിറ്റി കോളജിൽ എത്തുന്നതിനു മുമ്പുതന്നെ നാടകകൃത്ത്​ എന്ന നിലയിൽ ഖ്യാതി നേടിയിരുന്നു. ‘ഭഗ്​നഭവനം’, ‘കന്യക’ എന്നീ നാടകങ്ങളുടെ കർത്താവാണ്​ തങ്ങളുടെ അധ്യാപകൻ എന്ന്​ വിദ്യാർഥികൾ മനസ്സിലാക്കുന്നത്​ കുറെനാൾ കഴിഞ്ഞു മാത്രമാണ്​. കാരണം, വേഷത്തിലോ ഭാഷയിലോ പെരുമാറ്റത്തിലോഒന്നും അദ്ദേഹം മിതത്വം വിട്ടിരുന്നില്ല. എഴുത്തുകാരനായാൽ രൂപത്തിലും ഭാവത്തിലും ചില മോടികൾ വേണമെന്ന പൊതുധാരണക്ക്​ വിരുദ്ധനുമായിരുന്നു എൻ. കൃഷ്​ണപിള്ള.

അധ്യാപനത്തി​​െൻറ ബാലാരിഷ്​ടതകൾ ഒന്നും അദ്ദേഹത്തിന്​ അനുഭവപ്പെട്ടിരുന്നില്ല. ശ്രീനാരായണ ഗുരു സ്​ഥാപിച്ച ശിവഗിരി സ്​കൂളിൽ നടരാജഗുരുവി​​െൻറയും ആർ. ശങ്കറി​​െൻറയും ശിഷ്യനായിരുന്ന കാലത്തുതന്നെ ഗുരുശിഷ്യബന്ധത്തെയും അധ്യാപനത്തെയും വിദ്യാഭ്യാസത്തെയും മറ്റും പറ്റി ഉറച്ച ധാരണകൾ സൃഷ്​ടിക്കാൻ അദ്ദേഹത്തിന്​ കഴിഞ്ഞിരുന്നു. ഡോ. കെ. ഗോദവർമ, വി. കൃഷ്​ണൻതമ്പി തുടങ്ങി മുൻപറഞ്ഞ മഹാഗുരുക്കന്മാരുടെ പ്രിയശിഷ്യനാവുക വഴി നല്ല ഗുരുനാഥനാകുന്നതിനും ശിഷ്യന്മാരിൽനിന്ന്​ നല്ല ഗുരുക്കന്മാരെ വാർത്തെടുക്കുന്നതിനുമുള്ള പാഠങ്ങൾ കൃഷ്​ണപിള്ള ഹൃദിസ്​ഥമാക്കി.
ക്ലാസ്​മുറികളെ വിമർശനത്തി​​െൻറ വിളഭൂമിയായും പരീക്ഷണശാലയായും അദ്ദേഹം കണ്ടു. കൈരളിയുടെ കഥ, പ്രതിപാത്രം ഭാഷണഭേദം -എണ്ണമറ്റ പ്രബന്ധങ്ങൾ- ഇവയിലെല്ലാം വെളിച്ചം പരത്തുന്ന വിമർശനം ആദ്യം ഇതൾ വിരിഞ്ഞു പുഷ്​പിച്ചത്​ ക്ലാസ്​മുറികളിലാണ്​. ത​​െൻറ ഗുരുനാഥന്മാരെപ്പറ്റി പറയു​േമ്പാൾ ആയിരം നാവാണ്​ കൃഷ്​ണപിള്ളക്ക്​.

ചിലപ്പോൾ അദ്ദേഹം ഗദ്​ഗദകണ്​ഠനാകും, ചിലപ്പോൾ കണ്ണുകൾ ഇൗറനണിയും. മറ്റുള്ളവരുടെ ശക്​തിദൗർബല്യങ്ങളെ ഘ്രാണിച്ചറിയാൻ കഴിവുണ്ടായിരുന്ന എൻ. ഗോപാലപിള്ള ത​​െൻറ പ്രിയശിഷ്യനായ എൻ. കൃഷ്​ണപിള്ളയെക്കൊണ്ട്​ ‘നവമുകുളം’ എന്ന കാവ്യസമാഹാരത്തിന്​ അവതാരിക എഴുതിച്ചു. ഗുരുനാഥ​​െൻറ കൃതിക്ക്​ അവതാരിക എഴുതിക്കൊണ്ടാണ്​ കൃഷ്​ണപിള്ള ആ രംഗത്തേക്ക്​ പ്രവേശിച്ചത്​.
‘ഭഗ്​നഭവനം’ മുതലുള്ള എല്ലാ നാടകങ്ങളിലും ചിരന്തനമൂല്യമുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യുക വഴി അവ എന്നും ആസ്വാദകർക്ക്​ പ്രിയപ്പെട്ടവയായി, പിൽക്കാല നാടകകൃത്തുക്കളിൽ അനിവാര്യവും അനിഷേധ്യവുമായ സാന്നിധ്യമായി കൃഷ്​ണപിള്ള. ഹൃദയബന്ധങ്ങളുടെ കഥപറഞ്ഞ്​ സുരക്ഷിതവും സമാധാനപരവുമായ സാമൂഹികജീവിതത്തിൽ കുടുംബത്തിനുള്ള പ്രസക്​തിയും പ്രാധാന്യവും വ്യക്​തമാക്കുന്നു.
ശൈലീപഠനാധിഷ്​ഠിതമായ സാഹിത്യവിമർശനത്തി​​െൻറ പ്രകാശഗോപുരമായ ‘പ്രതിപാത്രം ഭാഷണഭേദം’, സി.വിയെപ്പോലെ എൻ. കൃഷ്​ണപിള്ളയും അദ്​ഭുതരസോപാസകനായിരുന്നു എന്നു വിളംബരം ചെയ്യുന്നു. അപൂർവചാരുതയുള്ള മലയാളസാഹിത്യ ചരിത്ര ഗ്രന്ഥമാണ്​ ‘കൈരളിയുടെ കഥ’. ഇത്ര ഹ്രസ്വമായും സൂക്ഷ്​മമായും മലയാളസാഹിത്യ ചരിത്രം പ്രതിപാദിച്ച മറ്റൊരു കൃതി ഇല്ലതന്നെ.

നർമരസികനും സംഭാഷണചതുരനുമായിരുന്ന കൃഷ്​ണപിള്ള വേദിയിലായാലും റോഡിലായാലും ഗൃഹസദസ്സിലായാലും സംസാരിച്ചുതുടങ്ങിയാൽ മുഖ്യ ആകർഷണ കേന്ദ്രമാകും. ആരിലും പ്രിയം ജനിപ്പിക്കുന്ന പ്രകൃതം, പ്രസന്നഭാവം, നിറഞ്ഞ ചിരി, സമഭാവന, കഴിവിനെ തിരിച്ചറിയാനും അംഗീകരിക്കാനുമുള്ള മനോഭാവം, തികഞ്ഞ ആത്​മവിശ്വാസം, അറിവു​ പകരാനുള്ള സന്നദ്ധത, ഒൗപചാരികതകളില്ലാത്ത പെരുമാറ്റം, പരസ്​പര ബഹുമാനത്തിലുള്ള വിശ്വാസം, ഇവയെല്ലാം ചേർന്ന്​ ആ വ്യക്​തിത്വത്തിന്​ അസാധാരണമായ തേജസ്​ നൽകി.

വാർധക്യം നിഷ്​ക്രിയത്വത്തി​​െൻറ പര്യായമായിരുന്നില്ല എൻ. കൃഷ്​ണപിള്ളക്ക്​. അവസാനകാലത്തെ പന്ത്രണ്ടുവർഷം ഒപ്പംനടന്ന ഇൗ ശിഷ്യന്​ എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ ഗുരുനാഥൻ പകർന്നുതന്ന ശക്​തികൊണ്ടു മാത്രമാണ്​. ഭഗ്​നഭവനത്തി​​െൻറ അവസാനവാക്യം ഒാർമയിൽ തെളിയുന്നു: ‘എടാ, കണ്ണില്ലാത്ത ദൈവമേ, നീ എ​​െൻറ മൺകുടിൽ തകർത്തുകളഞ്ഞല്ലോ’ എന്നതാണ്​ ആ വാക്യം. കൃഷ്​ണപിള്ള സാറുമായി അടുപ്പമുള്ളവരുടെയെല്ലാം മനസ്സിൽ എപ്പോഴും ഉയരുന്ന ചോദ്യമാണ്​ ഇത്​.

എൻ. കൃഷ്​ണപിള്ള അന്തരിച്ച്​ ഒരു വർഷത്തിനകം ത​െന്ന അദ്ദേഹത്തിന്​ സ്​മാരകമായി ഒരു സ്​ഥാപനം ഉണ്ടായി- പ്രഫ. എൻ. കൃഷ്​ണപിള്ള ഫൗണ്ടേഷൻ. ഫൗണ്ടേഷന്​ മുപ്പതു വയസ്സായി; ധന്യനായ സാഹിത്യകുലപതി എൻ. കൃഷ്​ണപിള്ളക്ക്​ നൂറ്റിമൂന്നു വയസ്സും. പ്രഫ. എൻ. കൃഷ്​ണപിള്ള സ്​മാരക സംസ്​കൃതി കേന്ദ്രത്തിൽ ഗ്രന്ഥശാല, പഠനഗവേഷണ കേന്ദ്രം, മ്യൂസിയം, കുട്ടികളുടെ ഗ്രന്ഥശാല, ദൃശ്യ-ശ്രാവ്യ നാടക പഠനകേന്ദ്രം, റെ​േക്കാഡിങ്​, എഡിറ്റിങ്​ സ്​റ്റുഡിയോ, എം.കെ. ജോസഫ്​ മിനി തിയറ്റർ, സാഹിതീസഖ്യം, നന്ദനം ബാലവേദി, എൻ. കൃഷ്​ണപിള്ള നാടകവേദി എന്നിവ പ്രവർത്തിച്ചുവരുന്നു.

ഫൗണ്ടേഷ​​െൻറ സ്​ഥാപകാംഗവും ചെയർമാനും എൻ. കൃഷ്​ണപിള്ളയുടെ ശിഷ്യനുമായിരുന്ന പ്രഫ. ഒ.എൻ.വി. കുറുപ്പ്​ ഗുരുനാഥനെ അനുസ്​മരിച്ചുകൊണ്ട്​ എഴുതിയ സ്മരണാഞ്​ജലിയുടെ ആലാപനത്തോടെയാണ്​ എല്ലാ ചടങ്ങുകളും ആരംഭിക്കുന്നത്​. സ്​മരണാഞ്​ജലിയിലെ ഏതാനും വരികളോടെ ഇൗ അക്ഷരപുഷ്​പാഞ്​ജലി നിർത്ത​െട്ട.
തഴുകി വളർത്തിയ തലമുറകളിൽ നീ
തളിർത്തു നിൽക്കുന്നു- എന്നും
തളിർത്തു നിൽക്കുന്നു.
കൈരളിതൻ കളിമണ്ഡപമിതു നിൻ
സ്​മരണയുണർത്തുന്നു
ഉജ്ജ്വലതേജോ രൂപ! ഭവാ, നി-
ങ്ങുദിച്ചു നിന്നാലും- ഇവിടെ
ഉദിച്ചു നിന്നാലും.

(പ്രഫ. എൻ. കൃഷ്​ണപിള്ളയുടെ ശിഷ്യനും കൃഷ്​ണപിള്ള ഫൗണ്ടേഷൻ സെക്രട്ടറിയുമാണ്​ ലേഖകൻ)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayalam ArticleN. Krishna Pillai
News Summary - N. Krishna Pillai 103 birth anniversary-malayalam article
Next Story