Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightആതുരസേവയെ...

ആതുരസേവയെ അവതാളത്തിലാക്കുന്ന നിയമം

text_fields
bookmark_border
Medical-Seat
cancel

1986ൽ പാർലമ​െൻറ്​ പാസാക്കിയ ഉപഭോക്‌തൃസംരക്ഷണ നിയമത്തിൽ ചികിത്സകരെയും സ്വകാര്യ ആശുപത്രികളെയും ഉൾപ്പെടുത്തിയി രുന്നില്ല. പിന്നീട് 1994ൽ വി.പി ശർമ X ഐ.എം.എ കേസിൽ സുപ്രീംകോടതി വിധി കൽപിച്ച സാഹചര്യത്തിലാണ്, ചികിത്സകരെയും ചികിത്സ ാവീഴ്​ചകളുടെ നഷ്​ടപരിഹാര തീർപ്പു കൽപിക്കലുമൊക്കെ ഉപഭോക്​തൃ സംരക്ഷണ നിയമ(സി.പി.എ)ത്തി​​െൻറ പരിധിയിൽ കൊണ്ടുവന ്നത്. എന്നാൽ, അതിലും ഡോക്ടർമാർ അനാവശ്യമായി നിരന്തരം വിചാരണ നേരിടുന്നത് ഒഴിവാക്കാവുന്ന തരത്തിൽ, ചില പ്രത്യേക സ ംരക്ഷണ നിബന്ധനകൾ നിഷ്കർഷിച്ചിരുന്നു.

ചികിത്സപ്പിഴവിനു രോഗിക്കു നഷ്​ടപരിഹാരം നിർബന്ധമാണെന്ന കാര്യത്തിൽ പൊതുമനസ്സാക്ഷിയും ചികിത്സകരുടെ മനസ്സാക്ഷിയും ഒരേ തട്ടിൽ തന്നെയാണ്. അതി​​െൻറ നൈതികത ശാസ്ത്രീയ ചികിത്സകരെല്ല ാം ഒരേ സ്വരത്തിൽ അംഗീകരിക്കുന്നു. ഈ രംഗത്തെ എട്ടര ലക്ഷം ശാസ്ത്രീയ ചികിത്സകരുടെ കൂട്ടായ്മയായ ഐ.എം.എ വർഷങ്ങൾക്കു മുമ്പേ വ്യക്തമാക്കിയിട്ടുള്ളതുമാണ്. 2009ൽ സുപ്രീംകോടതി നടപ്പാക്കിയ ഒരു വിധി പ്രസ്താവനയിൽ (മാർട്ടിൻ ഡിസൂസയും X മുഹമ്മദ് ഇസ്ഹാഖും തമ്മിലെ കേസിൽ), ഡോക്ടർമാർക്കെതിരെ സി.പി.എ പ്രകാരം കേസ് എടുക്കേണ്ട സാഹചര്യം ഉണ്ടായാൽ ഈ രംഗത്തെ വിദഗ്​ധർ ഉൾപ്പെട്ട സമിതിയുടെ നിഗമനത്തിനുശേഷം ആവശ്യമുമെങ്കിൽമാത്രം കോടതിയിൽ ഈ വിഷയം വിചാരണക്ക്​ എടുക്കാവൂ എന്നു നിഷ്കർഷിച്ചിരുന്നു.

2018ൽ ലോക്സഭ പാസാക്കുകയും എന്നാൽ, നിഷ്പക്ഷമതികളുടെയും ഐ.എം.എയുടെയും കൂട്ടായ ശ്രമങ്ങൾക്ക് ആശ്വാസം പകർന്ന്​, രാജ്യസഭ പാസ്സാക്കാതെ തൽക്കാലം പിന്തള്ളുകയും ചെയ്ത സി.പി.എ പുതിയ ബിൽ പ്രകാരം സാധാരണക്കാരെ, അവർക്കു താങ്ങാവുന്ന ഫീസ്​ ചാർജ്​ ചെയ്തു ചികിത്സ നടത്താവുന്ന സ്ഥിതിയിൽ നിന്നു സ്വകാര്യ ആശുപത്രികളെയും ഡോക്ടർമാരെയും പിന്നോട്ടു ഓടിപ്പിക്കുന്നതും കോർപറേറ്റ് കോടിപതികൾക്കും അവർ നടത്തുന്ന വൻകിട ആശുപത്രികൾക്കും മാത്രമേ ഈ രംഗത്ത് പിടിച്ചുനിൽക്കാൻ കഴിയൂ എന്ന ദുരവസ്ഥ സംജാതമാകാൻ മാത്രം കാരണമാക്കാവുന്ന ഒന്നു മാത്രമാണ്. ഇത് പൊതുജനങ്ങൾക്ക് എത്രത്തോളം ദൂരവ്യാപക ഭവിഷ്യത്തുകൾ ഉളവാക്കുന്നു എന്നതു പറയാതെ വയ്യ. മുമ്പ്​ സി.പി.എ ചട്ടക്കൂടുകൾക്കുള്ളിൽ ജില്ല/സംസ്ഥാന/ദേശീയ കൗൺസിലുകൾ ചുരുങ്ങിയത് ഒരു ജുഡീഷ്യറി മെംബറെയെങ്കിലും ഉൾപ്പെടുത്തി മാത്രം പ്രവർത്തിച്ചിരുന്ന സ്ഥാനത്ത്, ഇന്ന് പുതിയ നിയമം പ്രാബല്യത്തിൽ വന്നാൽ ജുഡീഷ്യറി മെംബറുടെ ആവശ്യമില്ലാത്ത ഫോറങ്ങളായി തരം താഴ്ത്തപ്പെടും. നേരത്തെ രോഗികളോ ബന്ധുക്കളോ മാത്രം നൽകുന്ന പരാതികൾ വിശകലനം ചെയ്തു വിധിപറഞ്ഞിരുന്ന സി.പി.എ ഫോറങ്ങൾക്ക് പകരം ഏതു സംഘടനകൾക്കു വേണമെങ്കിലും പൊതുതാൽപര്യപ്രകാരം എന്ന ഒരു ഉപാധി മാത്രം എഴുതി നൽകി ഏതു ഡോക്ടറെയും ആശുപത്രികളെയും (ആരു കൊടുക്കുന്ന പരാതിയുടെ പേരിലും) ഡോക്ടർമാർക്കെതിരെ വാദം കേൾക്കാനും വിധി കൽപിക്കാനും നിയമസാധുത നൽകപ്പെട്ടിരിക്കുന്നു. മേൽപറഞ്ഞ ഫോറങ്ങളിൽ ഡോക്ടർമാരുടെ പ്രതിനിധികളായി ഐ.എം.എ നിഷ്കർഷിക്കുന്ന ഒരാളെയെങ്കിലും ഉൾപ്പെടുത്താനോ അവരുടെ ഭാഗം കേൾക്കാനോ പുതിയ നിയമത്തിൽ വകുപ്പില്ല.

ഇതിലും ഭീതി ജനിപ്പിക്കുന്നത്​ കോമ്പൻസേഷൻ തുകയിലെ താങ്ങാനാകാത്ത വർധനയാണ്. പുതിയ ബില്ലിൽ ഏതു പരാതിയിലും സി.പി.എ കോടതിയിൽ ജില്ലതലത്തിൽ കോമ്പൻസേഷൻ തീർപ്പുകൽപിക്കാൻ ഉപാധിയുണ്ട്. ജില്ലാതല കോമ്പൻസേഷൻ നേരത്തെ 20 ലക്ഷം രൂപ ആയിരുന്നത് കുത്തനെ ഒരു കോടി രൂപയായി വർധിപ്പിച്ചിരിക്കുന്നു. ഇത് സംസ്ഥാനതല കോടതിയിൽനിന്നാണ് വിധി വരുന്നതെങ്കിൽ നേരത്തെ ആ കോടതിയിലെ കോമ്പൻസേഷൻ തുകയുടെ പരിധിയായി കൽപിച്ച ഒരു കോടി രൂപക്കു പകരം പുതിയ നിയമപ്രകാരം 20 കോടിയായി കുത്തനെ വർധിപ്പിച്ചിരിക്കുന്നു. ഇത് സാമാന്യ വരുമാനമുള്ള ഡോക്ടർക്കും കോമ്പൻസേഷൻ ആയി നൽകാവുന്ന തുകയായി അംഗീകരിക്കാനാകുന്നതിനും അപ്പുറമാണ്. പുതിയ നിയമം 2018ൽ ലോക്സഭ പാസാക്കുന്നതിനുമുമ്പ്​ 2015ൽ തന്നെ ഐ.എം.എ ഈ വിഷയത്തിൽ രോഗീസൗഹൃദവും ഡോക്ടർമാർക്ക് ഭീതിജനകം അല്ലാത്തതും ആയ രീതിയിൽ ഉപഭോക്​തൃനിയമം സുസാധ്യമാക്കാവുന്ന പല ക്രിയാത്മക നിർദേശങ്ങളും ഔദ്യോഗികതലത്തിൽ എഴുതി സമർപ്പിച്ചിട്ടും അവയൊന്നും മുഖവിലക്കെടുക്കാതെ കൊണ്ടുവന്ന പുതിയബിൽ, ഡോക്ടർമാരെ പലപ്പോഴും അനാവശ്യ കേസുകളിലും വൻതുക പിഴ ചുമത്താവുന്ന കേസുകളെക്കുറിച്ച ഭീതിയിലും നിർത്തി രോഗചികിത്സയിൽ റിസ്​കുകളെടുക്കുന്നതിൽനിന്നും തിരിച്ചോടിപ്പിക്കുന്ന തരത്തിലെ അപ്രായോഗിക നിയമങ്ങൾകൊണ്ട് വരിഞ്ഞു മുറുക്കാൻ മാത്രമേ വഴിതെളിക്കുകയുള്ളൂ.

നിയമം പ്രാബല്യത്തിൽ വന്നാൽ വൻതുക ജില്ലാതലത്തിലെ ഒരു കേസിൽ ശിക്ഷിക്കപ്പെട്ടു പോയാൽ പോലും നൽകേണ്ടിവരുമെന്ന ഭീതി ഡോക്ടർമാരുടെ കർമോത്സുകതയെയും ആത്മവിശ്വാസത്തെയും കുറച്ചൊന്നുമല്ല ബാധിക്കാൻ പോകുന്നത്. മാത്രവുമല്ല അനാവശ്യകേസുകൾക്ക് കാരണഭൂതരാകാൻ ഡോക്ടർമാർക്കെതിരെ ആരെങ്കിലും വ്യാജ കേസുകൾ നൽകിയാൽപോലും അത് തെറ്റാണെന്ന് തെളിഞ്ഞാലും അവരെ ശിക്ഷിക്കാൻ പുതിയ നിയമത്തിൽ ഒരു വകുപ്പുമില്ല. ഏതു വിധിയിലും പ്രതിക്കെതിരെ അനാവശ്യ ആരോപണമാണ് ഉയർന്നതെന്നു കോടതിക്കു മനസ്സിലായാൽ പ്രതിയെ അനാവശ്യമായി ബുദ്ധിമുട്ടിച്ചതിനും മാനഹാനിക്കുമൊക്കെയായി വാദിഭാഗത്തുനിന്നു ഒരു ഗണ്യ മായ തുക നഷ്​ടപരിഹാരമായി കൊടുത്തേ തീരൂ. എന്നാൽ, പുതിയ ബില്ലിൽ ഇതിനുപോലും വകുപ്പില്ല. ഇതുമൂലം ആർക്ക് എപ്പോൾ വേണമെങ്കിലും വാസ്തവത്തി​​െൻറ കണിക പോലുമില്ലാതെ സി.പി.എ നിയമപ്രകാരം ഡോക്ടർമാരെ വിചാരണക്കോടതി കയറ്റാം. ഡോക്ടർമാരുടെ സാമൂഹിക പ്രതിബദ്ധതയെ ഗണ്യമായി ബാധിക്കത്തക്ക അപ്രായോഗിക നിയമ നൂലാമാലകൾ അടങ്ങിയ ഒരു വിഷമവൃത്തത്തിൽ അവരെ എത്തിച്ചേക്കാവുന്ന ഈ നിയമം സാധാരണ ആതുരസേവനരംഗം അടിമുടി ഉലക്കും എന്നതിൽ സംശയമില്ല. ഇത്രത്തോളം ഭീമമായ തുക ജില്ലാതല കോടതി കേസുകളിൽപോലും കോമ്പൻസേഷൻ ആക്കിെവച്ച് ബിൽ പ്രാബല്യത്തിൽ വന്നാൽ, അതിനനുസരിച്ച് സ്വകാര്യ ആശുപത്രികളിൽ രോഗചികിത്സ സാധാരണക്കാരന് താങ്ങാവുന്നതിനും അപ്പുറമായി മാറും എന്നത് നിസ്തർക്കമാണ്. ഡോക്ടർമാർ ഒരു കേസിൽ അകപ്പെട്ടുപോയാൽ നൽകേണ്ട ഭാരിച്ച തുക ഓർത്ത് അവരുടെ സേവന-വേതന വ്യവസ്ഥകൾ പുനരവലോകനം നടത്തി സാധാരണക്കാരനുമേൽ ഭാരിച്ച ചികിത്സ ഫീസ് ചുമത്താനുള്ള സാഹചര്യംകൂടി പുതിയ ബിൽ മനഃപൂർവം സംജാതമാക്കിയിരിക്കുന്നു.

ആശുപത്രികളും ഡോക്ടർമാരും സേവന കാലയളവിലെ സേവനസംരക്ഷണ ഇൻഷുറൻസിന് ആയി വൻതുക പ്രീമിയമായി അടക്കേണ്ട ദുരവസ്ഥ സംജാതമാകുന്നതിനാൽ, ഇതുമൂലം ഉളവാകുന്ന ഭാരിച്ച ചെലവ് സാധാരണക്കാര​​െൻറ ചികിത്സ ബില്ലിലും വൻവർധനയുണ്ടാക്കുമെന്നതിനാൽ, സാധാരണക്കാര​​െൻറ ചികിത്സ സാമ്പത്തികഭാരം ഇതുമൂലം തെല്ലൊന്നുമല്ല കൂടാൻ പോകുന്നത്. ഇത്തരുണത്തിൽ ഒരു ആശ്വാസ വെളിച്ചമായി, ഒരു ഇതര സംസ്ഥാന ഹൈകോടതി, ഡോക്ടർമാർക്ക് വിറക്കാതെ രോഗചികിത്സ രംഗത്ത് സ്ഥാനം ഉറപ്പിക്കണമെങ്കിൽ അവരുടെമേൽ അനാവശ്യനിയമ നൂലാമാലകൾ കെട്ടി വലിയുന്നത് ഒഴിവാക്കണമെന്ന് വിധി പ്രസ്താവിച്ചതും ദോഷൈകദൃക്കുകൾ അല്ലാത്ത എല്ലാവരും ഇതോടൊപ്പം കൂട്ടിവായിക്കേണ്ടിയുമിരിക്കുന്നു .

ശാസ്ത്രീയ രോഗചികിത്സ രംഗം രോഗി സൗഹൃദവും രോഗി സംരക്ഷണവും ഉൾക്കൊണ്ടു സൂക്ഷ്മമായി നിർവഹിക്കേണ്ട ഒരു കർത്തവ്യമാണ് എന്നതിൽ ആർക്കും രണ്ടുപക്ഷമില്ല. എന്നാൽ, ചികിത്സരംഗം അല്ലാതെ നിയമസേവനരംഗത്തോ, അനാവശ്യ പരസ്യവാഗ്ദാന രംഗത്തോ ഒക്കെ ഫലസിദ്ധിയിലോ വാഗ്ദാനപാലനത്തിലോ, പാർശ്വ പരിണിത ഫലങ്ങളിലോ ഒരു നിഷ്കർഷയോ, നിബന്ധനയോ ഉപഭോക്തൃ സംരക്ഷണ നിയമമോ ഇന്നോളം ഇന്ത്യയിൽ ഒരു സർക്കാരും ഒരു കോടതിയും പൊതുജന സംരക്ഷണാർഥം കൊണ്ടുവന്നിട്ടില്ല എന്ന ദുഃഖസത്യവും വിസ്മരിച്ചുകൂടാ .
(തിരുവനന്തപുരം കിംസ്​ ഹോസ്​പിറ്റലിൽ ​സീനിയർ കൺസൾട്ടൻറ്​ സർജനാണ്​ ലേഖകൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmedical issuemalayalam newsKerala health sectorMedical field
News Summary - Medical issue-Opinion
Next Story