Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightപൊളിച്ചെഴുതണം കേരള...

പൊളിച്ചെഴുതണം കേരള പൊലീസ്​ ആക്​ട്​ 

text_fields
bookmark_border
പൊളിച്ചെഴുതണം കേരള പൊലീസ്​ ആക്​ട്​ 
cancel

പൊലീസ്​ പരിഷ്​കരണ കേസ്​ എന്ന പേരിലറിയപ്പെടുന്ന പ്രകാശ്​ സിങ്​​/​യൂനിയൻ ഒാഫ്​ ഇന്ത്യ (2006) കേസിൽ വിവിധ സംസ്​ഥാനങ്ങളിൽ നിലവിലുള്ള പൊലീസ്​ നിയമങ്ങളിൽ സമഗ്ര മാറ്റങ്ങൾ നിർദേശിച്ച്​ സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഇതിൽ ചില ഭേദഗതികൾ ആവശ്യപ്പെട്ട്​​ കേ​ന്ദ്രസർക്കാർ ബോധിപ്പിച്ച ഹരജിയിൽ സുപ്രീംകോടതി ജൂ​ൈല മൂന്നിന്​ പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ്​, 2011ലെ കേരള പൊലീസ്​ ആക്​ട്​ ഉൾപ്പെടെ, രാജ്യത്തെ പൊലീസ് നിയമങ്ങളിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നതാണ്​​. 2006ലെ സുപ്രീം​േകാടതി വിധി നിർദേശങ്ങൾക്കനുസരി​ച്ച്​​ എന്ന പേരിൽ കേരള നിയമസഭ പാസാക്കിയ 2011ലെ കേരള പൊലീസ്​ ആക്​ടിൽ സംസ്​ഥാന ഡി.ജി.പി നിയമനത്തെ സംബന്ധിക്കുന്ന 18(2), 97(2) വകുപ്പുകൾ ഉൾപ്പെടെ മറ്റ്​ സംസ്​ഥാനങ്ങളിലെ പൊലീസ്​ നിയമങ്ങളിലെ സമാനമായ വകുപ്പുകൾ സുപ്രീംകോടതി മേൽ ഉത്തരവിലൂടെ മരവിപ്പിച്ചിരിക്കുകയാണ്​. ഇത്​ 2006ലെ സുപ്രീംകോടതി വിധിക്ക്​ അനുസൃതമ​െല്ലന്നതാണ്​ കാരണം. 2011ലെ ആക്​ട്​ സുപ്രീംകോടതി വിധി നിർദേശങ്ങളിൽനിന്ന്​ വ്യതിചലിച്ചാണെന്ന്​ ആദ്യം മുതൽ ആക്ഷേപമുണ്ടായിരുന്നു. സംസ്​ഥാന പൊലീസ്​ ഡയറക്​ടർ ജനറലി​​​െൻറ നിയമനം സംബന്ധിച്ച വകുപ്പുകൾ സുപ്രീംകോടതി മരവിപ്പിച്ച പശ്ചാത്തലത്തിൽ പ്രകാശ്​ സിങ്​ കേസിലെ നിർദേശങ്ങളിൽ വെള്ളം ചേർത്ത കേരള പൊലീസ്​ ആക്​ടിലെ മറ്റു വകുപ്പുകളു​െട നിയമസാധുത സംശയാസ്​പദമാണ്​.

ബ്രിട്ടീഷ്​ ഭരണകാലത്ത്​ കുറ്റാന്വേഷണ ഏജൻസിയിലുപരി ഭരണകൂടത്തി​​​െൻറ മർദനോപാധി കൂടിയാണ് പൊലീസ്​ എന്ന  കാഴ്​ചപ്പാടുവെച്ചാണ്​ 1861ലെ ഇന്ത്യൻ പൊലീസ്​ ആക്​ട്​ നടപ്പാക്കിയത്​. ഇന്ത്യ സ്വാതന്ത്ര്യം നേടുകയും ഒരു പരിപൂർണ ജനാധിപത്യ റിപ്പബ്ലിക്കായിത്തീരുകയും ലിഖിത ഭരണഘടന നിലവിൽ വരുകയും ചെയ്​തെങ്കിലും ഭരണഘടനയനുസരിച്ച്​ പൊലീസ്​ ഒരു സംസ്​ഥാന വിഷയമായി നിശ്ചയിക്കപ്പെട്ടു. വിവിധ സംസ്​ഥാനങ്ങളിലുണ്ടാക്കിയ വിവിധ പൊലീസ്​ നിയമങ്ങൾ ഏതാണ്ട്​ 1861ലെ പൊലീസ്​ ആക്​ടിൽനിന്ന്​ വ്യത്യസ്​തമായിരുന്നില്ല. അടിയന്തരാവസ്​ഥയിലെ പൊലീസ്​ അതിക്രമങ്ങളെ തുടർന്ന്​ 1977ൽ അധികാരത്തിൽവന്ന ജനത സർക്കാർ നാഷനൽ പൊലീസ് കമീഷനെ നിയോഗിച്ചു. വിവിധ ഘട്ടങ്ങളിലായി കേന്ദ്രസർക്കാറിന്​ സമർപ്പിച്ച റിപ്പോർട്ടുകളിലെ ശിപാർശകൾ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട്​ റിട്ടയർ ചെയ്​ത രണ്ട്​ പൊലീസ്​ ഉദ്യോഗസ്​ഥർ 1986ൽ സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹരജി സമർപ്പിച്ചു. നീണ്ട 10 വർഷത്തെ നിയമപോരാട്ടത്തിനുശേഷമാണ്​ 2006 ​െസപ്​റ്റംബർ 22ന്​ വിധിയുണ്ടായത്. പ്രസ്​തുത വിധിക്ക്​ 12വർഷം പൂർത്തിയായിട്ടും രാജ്യ​െത്ത 29 സംസ്​ഥാനങ്ങളിൽ കർണാടക, ആ​​ന്ധ്രപ്രദേശ്​, തെലങ്കാന, രാജസ്​ഥാൻ, തമിഴ്​നാട്​ എന്നീ അഞ്ചിടങ്ങൾ മാത്രമേ വിധിയനുസരിച്ച്​ സംസ്​ഥാന പൊലീസ്​ ഡയറക്​ടർ ജനറൽ നിയമനത്തിന്​ സുപ്രീംകോടതി കൽപനയനുസരിച്ച്​ യൂനിയൻ പബ്ലിക്​ സർവിസ്​ കമീഷനെ സമീപിച്ചിട്ടുണ്ടായിരുന്നുള്ളൂ.

മാത്രമല്ല, മറ്റ്​ പല സംസ്​ഥാനങ്ങളും പൊലീസ്​ ഡയറക്​ടർ ജനറൽമാരെ നിയമിക്കുന്നതിന്​ പകരം സർവിസിൽനിന്ന്​ റിട്ടയർ ചെയ്യാൻ ദിവസങ്ങൾ ബാക്കിയുള്ള ഉദ്യോഗസ്​ഥരെ ആക്​ടിങ്​ പൊലീസ്​ ഡയറക്​ടർ ജനറൽ എന്ന പേരിൽ നിയമിക്കുകയും പിന്നീട്​ റിട്ടയർ ചെയ്യുന്നതിന്​ തൊട്ടുമുമ്പ്​ കോടതിവിധിയുടെ മറപിടിച്ച്​ പൊലീസ്​ ഡയറക്​ടർ ജനറൽമാരായി സ്​ഥാനക്കയറ്റം നൽകുകയും ചെയ്യുന്ന പതിവുണ്ടെന്നു അറ്റോണിജനറൽ സുപ്രീംകോടതിയിൽ ബോധിപ്പിച്ചു. അതി​​​െൻറ അടിസ്​ഥാനത്തിൽ ആക്​ടിങ് ​നിയമനം ഇടക്കാല ഉത്തരവിലൂടെ സുപ്രീംകോടതി വിലക്കി. സ്വതന്ത്രവും ശക്തവുമായ സേനയായി പൊലീസിനെ മാറ്റാനുതകുന്ന സമഗ്ര നിയമംതന്നെയാണ്​ സുപ്രീംകോടതി ലക്ഷ്യം വെച്ചിരുന്നത്​. ഭരണഘടനയും നിയമങ്ങളും ​പൗരന്​ ഉറപ്പുനൽകുന്ന അവകാശങ്ങളുടെ രക്ഷകരായി പൊലീസിനെ മാറ്റുകയും സമ്പൂർണ നീതി നടപ്പാക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ നിയമനിർമാണം നടത്തുന്നതിനു ഭരണഘടനയുടെ 142ാം അനു​േച്ഛദമനുസരിച്ചുള്ള സുപ്രീംകോടതിയുടെ പ്രത്യേകാധികാരം ഉപയോഗപ്പെടുത്തിയ പ്രസ്​തുതവിധി രാജ്യത്തെ സാധാരണ നിയമംപോലെ പ്രാബല്യമുള്ളതാണ്​.

പ്രകാശ്​ സിങ്​ കേസിൽ സുപ്രീംകോടതി പൊലീസ്​ പരിഷ്​കരണം വെച്ച്​ പുറപ്പെടുവിച്ചത്​ പ്രധാനമായും ആറു നിർദേശങ്ങളാണ്​. സംസ്​ഥാനതലത്തിൽ സ്​റ്റേറ്റ്​ സെക്യൂരിറ്റി കമീഷൻ, സ്​റ്റേറ്റ്​ പൊലീസ്​ ഡയറക്​ടർ ജനറൽമാരുടെ നിയമനത്തിന്​ സുതാര്യ രീതി, ഡി.ജി.പി ഉൾപ്പെടെ കൃത്യനിർവഹണ രംഗത്ത്​ പ്രവർത്തിക്കുന്ന ഉദ്യോഗസ്​ഥർക്ക്​ രണ്ടുവർഷത്തെ ചുരുങ്ങിയ സേവനകാലം, കേസന്വേഷണത്തിനും ക്രമസമാധാനപാലനത്തിനും പ്രത്യേകം വിഭാഗങ്ങൾ, പൊലീസ്​ അതിക്രമങ്ങളെ സംബന്ധിച്ച് പരാതിപ്പെടാൻ ജില്ലതലത്തിലും സംസ്​ഥാനതലത്തിലും പൊലീസ്​ കംപ്ലയിൻറ്​​ അതോറിറ്റികൾ, സ്​ഥലം മാറ്റവും നിയമനവും തീരുമാനിക്കുന്നതിനായി പൊലീസ്​ എസ്​റ്റാബ്ലിഷ്​മ​​െൻറ്​ ബോർഡ്​ എന്നിവയാണ്​ അവ. പ്രസ്​തുത നിർദേശങ്ങൾക്കനുസരിച്ചാണ്​ 2011ലെ കേരള പൊലീസ്​ ആക്​ട്​ പാസാക്കിയതെന്ന​ അവകാശവാദം പൊളിക്കുന്നതാണ്​ ഡി.ജി.പി നിയമനം സംബന്ധിച്ച പൊലീസ്​ ആക്​ടിലെ വ്യവസ്​ഥ മരവിപ്പിക്കാൻ സുപ്രീംകോടതി നൽകിയ ഇടക്കാല ഉത്തരവ്​. സുപ്രീംകോടതി നിർദേശങ്ങൾ പാടെ ലംഘിച്ചും വെള്ളം ചേർത്തും നിർമിച്ച നിയമമാണ്​ 2011ലെ കേരള പൊലീസ്​ ആക്​ട്. അതിൽ സമഗ്രമായൊരു പൊളിച്ചെഴുത്ത്​ ഇൗ കോടതി ഉത്തരവോടെ അനിവാര്യമായിരിക്കുന്നു​.

ഡി.ജി.പി നിയമനം
ദീർഘകാല അനുഭവപരിചയവും സേനയെ നയിക്കാനുള്ള കാര്യക്ഷമതയും കളങ്കരഹിതമായ സേവന പാരമ്പര്യവും കണക്കിലെടുത്ത്​ യൂനിയൻ പബ്ലിക്​ സർവിസ്​ കമീഷൻ തയാറാക്കുന്ന മൂന്ന്​ മുതിർന്ന പൊലീസ്​ ഉദ്യോഗസ്​ഥരിൽനിന്ന്​ ഡി.ജി.പിയെ നിയമിക്കണമെന്നാണ്​ സുപ്രീംകോടതി വിധി. പ​​േക്ഷ, 2011ലെ കേരള പൊലീസ്​ ആക്​ട്​ അനുസരിച്ച്​ ഡി.ജി.പി നിയമനത്തിൽ യൂനിയൻ പബ്ലിക്​ സർവിസ്​ കമീഷന്​ ഒരു പങ്കാളിത്തവുമില്ല. മറിച്ച്​, സംസ്​ഥാന സർക്കാർ പൊലീസ്​ ഡി.ജി.പിയായി സ്​ഥാനക്കയറ്റം നൽകിയവരിൽനിന്ന്​ നിയമിക്കണമെന്നാണ്​ ​െപാലീസ്​ ആക്​ട്​ 18(2) വ്യവസ്​ഥ ചെയ്​തിരിക്കുന്നത്​. സീനിയോറിറ്റിക്കും കാര്യക്ഷമതക്കും ഒരു പരിഗണനയുമില്ല. മുൻ ഡി.ജി.പി ​െസൻകുമാറി​​​െൻറ കേസിലും പ്രകാശ്​ സിങ്​ കേസിലെ ഉത്തരവ്​ സംബന്ധിച്ച്​ സുപ്രീംകോടതി നിരീക്ഷണമുണ്ടായിരുന്നു. 

സ്​റ്റേറ്റ്​ സെക്യൂരിറ്റി കമീഷൻ
സംസ്​ഥാന സർക്കാർ ​പൊലീസിൽ അമിത സമ്മർദവും സ്വാധീനവും ചെലുത്തുന്നില്ലെന്ന്​ ഉറപ്പുവരുത്തക്കവിധം സ്വതന്ത്രമായ നയരൂപവത്​കരണ സമിതിയെന്നനിലയിൽ സംസ്​ഥാനതലത്തിൽ സ്​റ്റേറ്റ്​ സെക്യൂരിറ്റി കമീഷൻ രൂപവത്​കരിക്കണം. പൊലീസി​​​െൻറ കാവൽസമിതിയെന്ന നിലയിൽ പ്രവൃത്തിക്കേണ്ട സെക്യൂരിറ്റി കമീഷ​​​െൻറ തലവൻ മുഖ്യമന്ത്രിയോ ആഭ്യന്തരമന്ത്രിയോ ആയിരിക്കണം. സംസ്​ഥാന പൊലീസ്​ ഡി.ജി.പി ഒാണററി എക്​സ്​ ഒഫി​േഷ്യാ സെക്രട്ടറിയായിരിക്കണമെന്നും സുപ്രീംകോടതി വിധിയിലുണ്ട്​. സെക്യൂരിറ്റി കമീഷ​​​െൻറ ശിപാർശകൾ സംസ്​ഥാന സർക്കാറിന്​ ബാധകമായിരിക്കും. 2011ലെ കേരള പൊലീസ്​ ആക്​ടിലെ 24ാം വകുപ്പനുസരിച്ചുള്ള സ്​റ്റേറ്റ്​ സെക്യൂരിറ്റി കമീഷ​ൻ തലവൻ ആഭ്യന്തരമന്ത്രിയാണ്​. പ്രതിപക്ഷനേതാവ്​, നിയമമന്ത്രി, ഹൈ​േകാടതി ചീഫ്​ ജസ്​റ്റിസ്​ നിർദേശിക്കുന്ന ഒരു റിട്ട. ഹൈകോടതി ജഡ്​ജി എന്നിവരും പുറമെ മൂന്ന്​ അനൗദ്യോഗിക അംഗങ്ങളുമാണ്​ കമീഷനിലുള്ളത്​. സുപ്രീംകോടതി രാഷ്​ട്രീയേതര അംഗങ്ങൾ എന്നു നിർദേശിച്ചത്​ സംസ്​ഥാന ആക്​ടിൽ അനൗദ്യോഗിക അംഗങ്ങൾ എന്നാക്കി. സെ​ക്യൂരിറ്റി കമീഷ​ൻ ശിപാർശകൾ സർക്കാറിന്​ ബാധകമാണെന്നത്​ മാറ്റി പൊലീസിന്​ ബാധകമാണെന്നാക്കി. കമീഷ​​​െൻറ ഏതു ശിപാർശയും ഭാഗികമായോ മുഴുവന​ായോ തള്ളാനോ ഭേദഗതി ചെയ്യാനോ സർക്കാറിന്​ പരമാധികാരം നൽകുന്ന ആക്​ടിലെ 25(5) വകുപ്പിലെ വ്യവസ്​ഥ കൂടിയായതോടെ സെക്യൂരിറ്റി കമീഷൻ കടലാസ്​ സംഘടനയായി ചുരുങ്ങി​.

ചുരുങ്ങിയ സേവന കാലാവധി
മേഖല ​െഎ.ജി, ഡെപ്യൂട്ടി ഇൻസ്​പെക്​ടർ ജനറൽ ഒാഫ്​ പൊലീസ്​ (ഡി.​െഎ.ജി), ജില്ല പൊലീസ്​ സൂപ്രണ്ടുമാർ, സ്​റ്റേഷൻ ഹൗസ്​ ഒാഫിസർമാർ എന്നിവർക്ക്​ അതത്​ സ്​ഥാനങ്ങളിൽ ചുരുങ്ങിയത്​ രണ്ടുവർഷത്തെ സേവന കാലാവധി നിശ്ചയിച്ചതാണ്​ വിധിയിലെ മറ്റൊരു സുപ്രധാന നിർദേശം. ഇൗ റാങ്കിലുള്ളവരെ ഗുരുതര അച്ചടക്കലംഘനം മൂലമോ, ക്രിമിനൽ/അഴിമതി കേസുകളിലോ ശിക്ഷിക്കപ്പെട്ടാലോ മറ്റ്​ വിധത്തിലെ കാര്യക്ഷമതക്കുറവ്​ കാരണമോ മാത്രമേ രണ്ടു വർഷത്തിന്​ മുമ്പ്​ സ്​ഥലംമാറ്റാൻ പാടുള്ളൂ. ഇൗ വ്യവസ്​ഥയിൽ മാറ്റംവരുത്തി ആക്​ടിലെ 97ാം വകുപ്പനുസരിച്ച്​ ഡി.​െഎ.ജിമാർക്ക്​ രണ്ടു വർഷത്തെ സേവന കാലാവധിയെന്നത്​ വിട്ടുകളഞ്ഞു. പൊതുജനങ്ങൾക്കിടയിൽ പൊലീസ്​ ഉദ്യോഗസ്​ഥ​​​െൻറ കാര്യക്ഷമത സംബന്ധിച്ച്​ അസംതൃപ്​തിയുണ്ടായാൽ രണ്ടുവർഷത്തിനു​മുമ്പ്​ സ്​ഥലംമാറ്റമാവാമെന്ന രീതിയിൽ വ്യവസ്​ഥ ഉൾപ്പെടുത്തുകയും ചെയ്​തു. കേസന്വേഷണവും ക്രമസമാധാനപാലനവും വെവ്വേറെകേസന്വേഷിക്കുന്ന പൊലീസിനെ ക്രമസമാധാന ചുമതലയുള്ള പൊലീസിൽനിന്ന്​വേർപെടുത്തണമെന്നും ആയത്​ 10 ലക്ഷമോ അതിലധികമോ ജനസംഖ്യയുള്ള പട്ടണപ്രദേശങ്ങളിൽനിന്നു തുടങ്ങി ക്രമേണ ചെറിയ പട്ടണങ്ങളിലും നഗരപ്രദേശങ്ങളിലും വ്യാപിപ്പിക്കണമെന്നും സുപ്രീംകോടതി വിധിച്ചു​. പക്ഷേ, കേരള പൊലീസ്​ ആക്​ടിൽ ഇത്​ സർക്കാറി​​​െൻറ സ്വാതന്ത്ര്യത്തിനു വിടുകയായിരുന്നു. കഴിഞ്ഞ യു.ഡി.എഫ്​ ഭരണകാലത്ത്​ കേസന്വേഷണവും ക്രമസമാധാനപാലനവും സംസ്​ഥാനത്തെ ഒരു പൊലീസ്​ സ്​റ്റേഷനിലെങ്കിലും നടപ്പാക്കാനുള്ള സാധ്യത ഹൈ​േകാടതി ആരാഞ്ഞിട്ടുപോലും നടപ്പായില്ല.

പൊലീസ്​ എസ്​റ്റാബ്ലിഷ്​മ​​െൻറ്​ ബോർഡ്​ 
ഡിവൈ.എസ്​.പി റാങ്കിലും അതിനുതാഴെയുമുള്ള പൊലീസ്​ ഉദ്യോഗസ്​ഥരുടെ സ്​ഥലംമാറ്റങ്ങൾ ഡി.ജി.പിയും സംസ്​ഥാനത്തെ നാല്​ മുതിർന്ന പൊലീസ്​ ഉദ്യോഗസ്​ഥർ ഉൾപ്പെട്ട പൊലീസ്​ എസ്​റ്റാബ്ലിഷ്​മ​​െൻറ്​ ബോർഡ്​ നടത്തണമെന്നും അതിൽ സർക്കാർ അപൂർവമായേ ഇടപെടാവൂ എന്നുമാണ്​ സുപ്രീംകോടതി വ്യവസ്​ഥ. ഇൗ നിർദേശം പാടെ അവഗണിക്കപ്പെട്ടു. ഡിവൈ.എസ്​.പി തൊട്ട്​ താഴോട്ടുള്ള പൊലീസ്​ ഉദ്യോഗസ്​ഥരുടെ എന്നത്​ സർക്കിൾ ഇൻസ്​പെക്​ടറുടേത്​ തൊട്ടു താഴെയുള്ള ഉദ്യോഗസ്​ഥരുടെ സ്​ഥലംമാറ്റം സംബന്ധിച്ച പരാതിയും അപ്പീലും കേൾക്കുന്ന സമിതിയാണ്​ പൊലീസ്​ എസ്​റ്റാബ്ലിഷ്​മ​​െൻറ്​ ബോർഡ്​ എന്നാണ്​ ആക്​ടിലെ 106ാം വകുപ്പ്​ പറയുന്നത്​. സർക്കാർ നടത്തുന്ന സ്​ഥലംമാറ്റ​െത്ത​ക്കുറിച്ചുള്ള പരാതി സർക്കാർ സമിതി പരിശോധിച്ചാൽ ഫലം ഉൗഹിക്കാവുന്നതേയുള്ളൂ.

പൊലീസ്​ കംപ്ലയിൻറ്​ അതോറിറ്റി
ഡിവൈ.എസ്​.പി വരെ റാങ്കിലുള്ള ​പൊലീസുകാർക്കെതിരെയുള്ള പരാതി കേട്ട്​ തീർപ്പുകൽപിക്കാൻ എല്ലാ ജില്ലതലത്തിലും പൊലീസ്​ സൂപ്രണ്ട്​ മുതൽ മുകളിലുള്ള റാങ്കിലുള്ള പൊലീസ്​ ഉദ്യോഗസ്​ഥർ സംസ്​ഥാനതലത്തിലും ഒരു കംപ്ലയിൻറ്​ അതോറിറ്റി നിയമിക്കണമെന്നും സംസ്​ഥാനതല കംപ്ലയിൻറ്​ അതോറിറ്റിയുടെ തലവൻ ഹൈ​കോടതി ചീഫ്​ ജസ്​റ്റിസ്​ നൽകുന്ന പാനലിൽനിന്നുള്ള റിട്ട. ഹൈകോടതി ജഡ്​ജിയും ജില്ലതല അതോറിറ്റിയുടെ തലവൻ ചീഫ്​ ജസ്​റ്റിസോ ചീഫ്​ ജസ്​റ്റിസ്​ നിർദേശിക്കുന്ന മറ്റൊരു ഹൈ​കോടതി ജഡ്​ജി തയാറാക്കുന്ന റിട്ട.​ ജില്ല ജഡ്​ജിമാരായിരിക്കണമെന്നാണ്​ സുപ്രീംകോടതി നിർദേശം. കംപ്ലയിൻറ്​ അതോറിറ്റിയിലെ മറ്റ്​ അംഗങ്ങളെ സംസ്​ഥാന മനുഷ്യാവകാശ കമീഷൻ തയാറാക്കുന്ന പാനലിൽനിന്ന്​ അതോറിറ്റിയുടെ ജോലി ഭാരത്തിനനുസരിച്ച്​ സർക്കാർ നിയമിക്കണമെന്നും വ്യവസ്​ഥയുണ്ട്​. പ​േക്ഷ, കേരള പൊലീസ്​ ആക്​ട്​ 110ാം വകുപ്പനുസരിച്ച്​ കംപ്ലയിൻറ്​ അതോറിറ്റിയുടെ തലവന്മാരെയും അംഗങ്ങളെയും സർക്കാർ നേരിട്ട്​ നിയമിക്കുന്ന വ്യവസ്​ഥയാക്കി മാറ്റി. ജില്ലതല കംപ്ലയിൻറ്​ അതോറിറ്റി ഇല്ലാതാക്കുകയും ചെയ്​തു.
 സുപ്രീംകോടതി വ്യവസ്​ഥകൾക്ക്​ അനുസൃതമല്ലാത്ത വ്യവസ്​ഥയുള്ള സംസ്​ഥാനതല നിയമങ്ങൾ ഡി.ജി.പി നിയമനത്തി​​​െൻറ വിഷയത്തിൽ ഇടക്കാല ഉത്തരവുമൂലം സുപ്രീംകോടതി മരവിപ്പിച്ച പശ്ചാത്തലത്തിൽ പൊലീസ്​ ആക്​ടിലെ മറ്റ്​ വ്യതിയാനങ്ങൾ സുപ്രീംകോടതിയുടെ ശ്രദ്ധയിൽ വന്നാൽ പൊളിച്ചെഴുത്ത് അനിവാര്യമായിത്തീരുമെന്നുറപ്പാണ്​.

(കേരള ഹൈകോടതിയിലെ അഭിഭാഷകനും മുൻ പ്രോസിക്യൂഷൻ ഡയറക്​ടർ ജനറലുമാണ്​ ലേഖകൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala policeMalayalam ArticleKerala Police Act
News Summary - Kerala Police Act Reconstructed -Malayalam Article
Next Story