Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_right'ഇസ്​ലാമിക്...

'ഇസ്​ലാമിക് ​സ്​​റ്റഡീസി'നെ പുറന്തള്ളു​കയോ?

text_fields
bookmark_border
ഇസ്​ലാമിക് ​സ്​​റ്റഡീസിനെ പുറന്തള്ളു​കയോ?
cancel

ഇസ്​​ലാമിക് ​സ്​​റ്റഡീസ്​​ എന്ന വിജ്ഞാനശാഖയുടെ പ്രതിപാദ്യം അറേബ്യൻ രാജ്യങ്ങളുടെ ചരിത്രം മാത്രമാണെന്നും അത് ലോകചരിത്രത്തി​െൻറ ഭാഗമായതിനാൽ പ്രത്യേകവിഷയമായി പഠിക്കേണ്ടതില്ലെന്നും വാദിക്കുന്ന ചരിത്രകാരന്മാരും വിദ്യാഭ്യാസചിന്തകരും കേരളത്തിലുണ്ട്.

അതുകൊണ്ടുതന്നെ സർവകലാശാലകളുടെ അക്കാദമിക് കൗൺസിലുകളിലും സിൻഡിക്കേറ്റിലുമെല്ലാം അവരുടെ വാദഗതി ശക്തമായി അവതരിപ്പിച്ച് അതി​െൻറ പ്രസക്തി ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ട് ഏറെ വർഷങ്ങളായി. ബിരുദതലത്തിൽ ചരിത്രം ഐഛികമായി പഠിക്കുന്ന വിദ്യാർഥികൾക്ക് ഇസ്​​ലാമിക് ഹി​സ്​​റ്ററി ഒരു എലക്ടീവ് പേപ്പറായി പഠിക്കാനുണ്ടായിരുന്നത് നിർത്തലാക്കാൻ അവർക്ക്​ കഴിഞ്ഞു.

കേരളത്തിലെ സർവകലാശാലകളിലെ സിലബസ്​​ കാലാനുസൃതമായി പരിഷ്​കരിക്കുന്നതിന്​ ഉന്നത വിദ്യാഭ്യാസവകുപ്പ് എം.ജി സർവകലാശാല വൈസ്​​ചാൻസലർ ഡോ. സാബുതോമസ്​ ചെയർമാനായി ഒരു കമീഷനെ നിയോഗിച്ചു. ഉന്നതവിദ്യാഭ്യാസ മേഖലയിലെ പഠനഗവേഷണ വിഷയങ്ങളെ ആധുനീ​കരിക്കുകയെന്ന ലക്ഷ്യമാണ് അതി​െൻറ പിന്നിലുണ്ടായിരുന്നത്. കമീഷ​െൻറ റിപ്പോർട്ടിൽ ഇസ്​​ലാമിക് ഹി​സ്​​റ്ററിയുടെ പ്രസക്തി തന്നെ നിരാകരിച്ചിരിക്കുകയാണ്​.

വെ​സ്​​റ്റ് ഏഷ്യൻ ​സ്​​റ്റഡീസ്​​ എന്ന വിഷയത്തി​െൻറ ഭാഗമാക്കി ഇസ്​​ലാമിക് ​സ്​​റ്റഡീസിനെ പൂർണമായും നിഷ്​കാസനം ചെയ്യാനുള്ള ശ്രമമാണ് ആ തീരുമാനത്തിലൂടെ ആരംഭിച്ചിരിക്കുന്നത്. പശ്ചിമേഷ്യൻ രാജ്യങ്ങളുടെ ചരിത്രവും രാഷ്​ട്രീയവും മാത്രം വിശകലനം ചെയ്യുന്ന വെ​സ്​​റ്റ് ഏഷ്യൻ ​സ്​​റ്റഡീസ്​​ എന്ന വിഷയം ഇസ്​​ലാമിക് ​സ്​​റ്റഡീസ്​​ എന്നതിന് പകരമോ, തുല്യമോ ആകുന്നില്ല.

ആറാം നൂറ്റാണ്ടിൽ അറേബ്യയിൽ അവതീർണമായ ഒരു തത്ത്വസംഹിത ആ രാജ്യത്തി​െൻറ പരിപൂർണപരിവർത്തനത്തിന് എങ്ങനെ നിമിത്തമായെന്നും തുടർന്ന് അത് ഏഷ്യയിലേയും ആഫ്രിക്കയിലേയും യൂറോപ്പിലേയും ജനങ്ങളെ ആധുനികവത്​കരിക്കുന്നതിന് എത്രമാത്രം നേതൃത്വം നൽകിയെന്നുമുള്ള വസ്​​തുതകളാണ് ഇസ്​​ലാമിക് ​സ്​​റ്റഡീസിൽ വിശകലനം ചെയ്യുന്നത്. ലോക ചരിത്രത്തെത്തന്നെ തിരുത്തിയെഴുതാൻ കാരണമായ വ്യവസായവിപ്ലവത്തി​െൻറ പിന്നിലെ വിജ്​ഞാനവിസ്​​ഫോടനത്തിന് നേതൃത്വം നൽകിയത് അറബികളുടെ ശാസ്​​ത്ര സാങ്കേതികമേഖലയിലുള്ള പുരോഗതിയാണെന്ന വസ്​​തുത യൂറോപ്യൻ ശാസ്​​ത്രജ്​ഞന്മാർ അംഗീകരിച്ചതാണ്.

അതുകൊണ്ടാണ് ആ പുരോഗതിയിലേക്ക്​ നയിച്ച സംഭവവികാസങ്ങളെക്കുറിച്ച് കൂടുതൽ പഠിക്കാൻ അവർ തയാറായത്. ലോകത്തി​െൻറ ഭൗതികപരിവർത്തനത്തിന്​ ഇത്രയേറെ മൗലികസംഭാവനകൾ നൽകാൻ കഴിഞ്ഞ ഒരു സംസ്​​കൃതിയെകുറിച്ച് പഠിക്കേണ്ടത് അനിവാര്യമാണെന്ന തിരിച്ചറിവി​െൻറ ഭാഗമെന്ന നിലയിലാണ് ലോകത്തെമ്പാടുമുള്ള സർവകലാശാലകളിൽ ഇസ്​​ലാമിക് ​സ്​​റ്റഡീസിൽ ഗവേഷണങ്ങൾ നടന്നത്.

ഇസ്​​ലാമിക് ​സ്​​റ്റഡീസ്​ ഒരു പ്രത്യേകവിഷയമാകാമെങ്കിൽ എന്തുകൊണ്ട് ഹിന്ദു/ബുദ്ധി​സ്​​റ്റ്/ജൈന/ക്രിസ്​​ത്യൻ പഠനങ്ങളും അതേ മാതൃകയിൽ പഠിപ്പിച്ചുകൂടാ എന്ന ചോദ്യമുയരുമെന്നതാണ് അധികാരത്തിലിരിക്കുന്നവരെ ഇപ്പോൾ അലോസരപ്പെടുത്തുന്നത്​ എന്നറിയുന്നു. തീർച്ചയായും മതങ്ങളെക്കുറിച്ച പഠനങ്ങൾ ആവശ്യമാണ്​.

എന്നാൽ കണ്ണുതുറന്നുനോക്കിയാൽ കാണാവുന്ന ഒരു സത്യമുണ്ട്. മേൽപറഞ്ഞ വിഷയങ്ങളെല്ലാം ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരുതരത്തിൽ ഇൻഡോളജിയുടേയും ലോകചരിത്രത്തിേൻറയും ഭാഗമായി ഇന്ത്യയിലെ സർവകലാശാലകളിൽ പഠിപ്പിക്കുന്നുണ്ട്​. മഹാഭാരതവും രാമായണവും പൂർണമായോ ഭാഗികമായോ പഠിപ്പിക്കുന്ന കോഴ്സുകൾ സർവകലാശാലകളിൽ ഉണ്ട്. സംസ്​​കൃത സർവകലാശാലകളിൽ വേദങ്ങൾ, ഉപനിഷത്തുക്കൾ, വേദാന്തം, സംസ്​​കൃത സാഹിത്യം, ഇന്ത്യൻ തത്ത്വശാസ്​​ത്രം എന്നിവ വിശദമായി പഠിപ്പിക്കുകയും ഗവേഷണം നടക്കുകയും ചെയ്യുന്നു.

പ്രാണായാമം മുതൽ സൂര്യനമസ്​​കാരം വരെ പാഠഭാഗത്തിലുൾക്കൊള്ളിച്ചുള്ള യോഗാസനം പഠനവിഷയമായിക്കഴിഞ്ഞു. പ്രാചീന ഇന്ത്യ ചരിത്രവും ആർക്കിയോളജിയും ഐഛികവിഷയമായി ബിരുദ ബിരുദാനന്തര ഗവേഷണപഠനങ്ങൾ നടത്തുന്ന ബനാറസ്​​ ഹിന്ദു സർവകലാശാലയും ബറോഡയിലെ എം.എസ്​​ സർവകലാശാലയുമുൾ​െപ്പടെയുള്ള പഠനകേന്ദ്രങ്ങളുണ്ട്​. ബുദ്ധി​സ്​​റ്റ് ​സ്​​റ്റഡീസും ജൈനി​സ്​​റ്റ് ​സ്​​റ്റഡീസും ഐഛികവിഷയങ്ങളായി പഠിപ്പിക്കുകയും ഗവേഷണം നടത്തുകയും ചെയ്യുന്ന കേന്ദ്രങ്ങൾ ഉണ്ട്.

ഈ പശ്ചാത്തലത്തിലാണ് ഡോ. സാബുതോമസി​െൻറ കമീഷൻ റിപ്പോർട്ടിലെ പരാമർശത്തെ വിലയിരുത്തേണ്ടത്. യൂറോപ്പിലും അമേരിക്കയിലും കാനഡയിലുമുള്ള ചരിത്ര, സാംസ്​​കാരിക പഠന വകുപ്പുകളിൽ പ്രത്യേകപരിഗണന നൽകി പഠിക്കുന്ന ഇസ്​​ലാമിക് ​സ്​​റ്റഡീസിൽ ഗവേഷണം നടത്തുന്നതിനു കൂടുതൽ ഗവേഷകർ താൽപര്യം കാണിക്കുന്ന സാഹചര്യമാണ് ഇന്ന് നിലവിലുള്ളത്.

പോർച്ചുഗലിലെ ലിസ്​​ബണിലുള്ള സർവകലാശാലയിൽ സൂക്ഷിച്ചിട്ടുള്ള പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളിലെ അറബിഭാഷയിലുള്ള രേഖകൾ പഠിച്ച് നടത്തുന്ന ഗവേഷണങ്ങൾ പുറത്തുവരുമ്പോൾ ഇന്ത്യയുടെ കൊളോണിയൽ യുഗത്തെക്കുറിച്ച് ഇന്ന് നിലവിലുള്ള അറിവുകൾ മാറ്റിയെഴുതേണ്ടിവരുമെന്ന്​ അറിയാൻ കഴിയുന്നു. നൂതനഗവേഷണസങ്കേതങ്ങൾ കൊണ്ടുള്ള ചരിത്രഗവേഷണങ്ങൾ നമ്മുടെ ചരിത്ര സങ്കൽപങ്ങളെത്തന്നെ പരിവർത്തനവിധേയമാക്കുമെന്ന കാര്യത്തിൽ സംശയമില്ല.

ഇസ്​​ലാമിക് ​സ്​​റ്റഡീസിലെ ആഗോളനിലവാരത്തിലുള്ള പഠനങ്ങളും ആ മാർഗത്തിലൂടെയാണ് സഞ്ചരിക്കുന്നത്. 'ഇസ്​​ലാമിക്' എന്നു ചേർത്തുപറയുമ്പോൾ അത് ചിലരുടെ 'സെക്യുലർ ക്രഡൻഷ്യലി'നെ പ്രതികൂലമായി ബാധിക്കുമെന്ന വിശാലമായ വീക്ഷണമായിരിക്കണം ഇസ്​​ലാമിക് ​സ്​​റ്റഡീസിനെ പുറത്താക്കാൻ േപ്രരിപ്പിക്കുന്നത്. അത് കേരളത്തിൽ മാത്രം രാഷ്​ട്രീയ അക്കാദമിക മേഖലകളിൽ അസ്വസ്​​ഥതയുണ്ടാക്കുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:universitystudyavoidislamic studies
Next Story