കൊൽക്കത്തയിൽനിന്ന് യുദ്ധം തുടങ്ങിയിരിക്കുന്നു. വരും ദിവസങ്ങളിൽ ഇത് ന്യൂഡൽഹിയി ലേക്ക് വ്യാപിക്കുേമ്പാൾ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉറപ്പ്. പശ്ചിമബംഗാൾ മുഖ്യമന ്ത്രി മമത ബാനർജി ദേശീയ രാഷ്ട്രീയത്തിലെ ശ്രദ്ധിക്കപ്പെടുന്ന റോളിൽ വന്നിരിക്കുകയ ാണ്. ഇതിന് അനുകൂലവും പ്രതികൂലവുമായി തീക്ഷ്ണവും രൂക്ഷവുമായ വാദഗതികൾ ഉയരും. ബി. ജെ.പിയോടും ആർ.എസ്.എസിനോടും സന്ധിയില്ല സമരം നടത്തുന്ന നേതാവാണ് മമത എന്നതിൽ രണ് ട് പക്ഷമില്ല. യോഗിമാരെയും മോദിമാരെയും ഷാ പ്രഭൃതികളെയും മുന്നിൽനിന്ന് ആക്രമിക്കാ ൻ തൃണമൂൽ കോൺഗ്രസ് നേതാവ് മടികാട്ടാറില്ല. സംഘ്പരിവാർ സർക്കാറുകളുടെ ഒത്താശയേ ാടെ നടക്കുന്ന ആൾക്കൂട്ട കൊലപാതകങ്ങൾ മുതൽ വോട്ടുയന്ത്രത്തിലെ ക്രമക്കേടുകൾ വരെ മമത നഖശിഖാന്തം എതിർക്കുന്നു.
രാജ്യത്ത് തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന വോട്ടുയന്ത്രത്തിൽ തിരിമറി നടത്താൻ സാധിക്കുമെന്ന ആരോപണം രാഷ്ട്രീയ കേന്ദ്രങ്ങളെ പിടിച്ചുലച്ചിരിക്കുകയാണ്. എന്നിട്ടും 2019ലെ പൊതുതെരഞ്ഞെടുപ്പിൽ ഇതുതന്നെ ഉപയോഗിക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമീഷൻ ശഠിക്കുന്നത്. ഇനി ബാലറ്റ് പേപ്പർ സമ്പ്രദായത്തിലേക്ക് മടങ്ങില്ലെന്ന് ചുരുക്കം. അപ്പോൾ ഒരു പ്രസക്ത ചോദ്യമുയരുന്നു. അധികാരം നിലനിർത്താൻ ഭരണകക്ഷി അവിഹിത സ്വാധീനം ഉപയോഗിക്കുമെന്ന ശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ നമുക്ക് സുരക്ഷിതമായ ബാലറ്റ് പേപ്പർ സമ്പ്രദായം തന്നെ പോരേ?
2019ലെ പൊതുതെരഞ്ഞെടുപ്പ് ഏറെ നിർണായകമായിരിക്കുമെന്നതിൽ തർക്കമില്ല. തീവ്ര വലതുപക്ഷം വീണ്ടും അധികാരത്തിൽ വന്നാൽ അത് ദുരന്തം തന്നെയായിരിക്കും. അപകടകരമായ സമുദായിക ധ്രുവീകരണത്തിെൻറ തീവ്രത കൂടും. ഒരു അടിയന്തരാവസ്ഥ നമ്മെ തുറിച്ച് നോക്കുകയാണ്. രാജ്യം ഇനിയും വിഭജിക്കപ്പെടുമോ എന്നുപോലും സംശയിക്കപ്പെടുന്നു. ജനാധിപത്യ സമ്പ്രദായം ഇനിയും ക്ഷയിക്കും. നേരിയ എതിർശബ്ദങ്ങൾ പോലും കൂടുതൽ അടിച്ചമർത്തപ്പെടും. ഭരണകൂടത്തെ വിമർശിക്കുന്നവർ വിവിധ കുറ്റങ്ങൾ ചുമത്തപ്പെട്ട് ഇരുമ്പഴിക്കുള്ളിലും പൊലീസ് കസ്റ്റഡിയിലുമാകും. ഫാഷിസ്റ്റ് ശക്തികളെ ഒന്നിച്ചുനിന്ന് ചെറുത്തില്ലെങ്കിൽ സ്ഥിതിഗതികൾ നമുക്ക് താങ്ങാവുന്നതിനപ്പുറമാകും. എവിെടയും അരാജകത്വം നടമാടും. ആഭ്യന്തര യുദ്ധങ്ങൾ സൃഷ്ടിക്കപ്പെടും.
ഒരുരാജ്യം അരാജകത്വത്തിലേക്ക് നീങ്ങിയാലുണ്ടാവുന്ന ഭീകരാനുഭവം, നിരവധി അന്തർദേശീയ പുരസ്കാരങ്ങൾ ലഭിച്ച ‘ഹോട്ടൽ റുവാണ്ട’ എന്ന സിനിമ വരച്ചുകാട്ടുന്നുണ്ട്. റുവാണ്ടയിൽ രണ്ട് േഗാത്രവർഗ വിഭാഗങ്ങൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതിനെ തുടർന്നുണ്ടായ രക്തച്ചൊരിച്ചിലാണ് ഇതിെൻറ പ്രമേയം. പെൻഗ്വിൻ പ്രസിദ്ധീകരിച്ച ഖുശ്വന്ത് സിങ്ങിെൻറ ‘ഇന്ത്യയുെട അവസാനം’ എന്ന പുസ്തകവും നമുക്ക് കൊടിയ നാശത്തിെൻറ നേർക്കാഴ്ച നൽകുന്നു. ഫാഷിസ്റ്റ്, വലതുപക്ഷ ശക്തികൾ രാജ്യത്തെ കീഴടക്കിയാലുണ്ടാവുന്ന ഗുരുതര പ്രത്യാഘാതമാണ് പുസ്തകത്തിെൻറ കഥാതന്തു. ഇതൊന്നും വേണമെന്നില്ല, നമ്മുടെ രാജ്യത്തിെൻറ ഇന്നത്തെ ഗുരുതരമായ അവസ്ഥ പരിശോധിച്ചാലും കാര്യം പിടികിട്ടും. വൃത്തികെട്ട അഴിമതി, തൊഴിലില്ലായ്മയുടെ പെരുപ്പം, മനുഷ്യജീവന് വിലയില്ലാതാവൽ എന്നിങ്ങനെ തിക്തയാഥാർഥ്യമാണ് നമ്മെ തുറിച്ച് നോക്കുന്നത്. സ്വതന്ത്ര അക്കാദമിക സ്ഥാപനങ്ങളെ സർക്കാർ വരുതിയിലാക്കുന്നു. വ്യാജമായ വാഗ്ദാനങ്ങൾ മാത്രമാണ് അധികാരകേന്ദ്രങ്ങളിൽനിന്ന് ലഭിക്കുന്നത്.
തലത് മഹമൂദിെൻറ ജന്മദിനം
1924ൽ ലഖ്നോവിൽ ജനിച്ച പ്രശസ്ത ഗായകൻ തലത് മഹമൂദ് ജീവിച്ചിരുന്നെങ്കിൽ ഫെബ്രുവരി 24ന് 95 വയസ്സ് തികയുമായിരുന്നു. ഞാൻ ലഖ്നോക്കാരിയാണെങ്കിലും അദ്ദേഹത്തെയോ അടുത്ത കുടുംബാംഗങ്ങളെയോ കണ്ടിട്ടില്ല. ന്യൂഡൽഹിയിൽ കുടിയേറിയ പ്രശസ്ത അവധ് പാചക വിദഗ്ധ റാഫിയ ഹുസൈനിൽനിന്ന് വിഖ്യാത ഗായകനെക്കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട്. റാഫിയക്ക് തലത് മഹമൂദുമായി മാത്രമല്ല, പ്രശസ്ത ഗസൽ ഗായികയായിരുന്ന ബീഗം അഖ്തറുമായും അടുത്ത കുടുംബബന്ധമുണ്ട്. റാഫിയ പറയുന്നു ‘‘തലത് മഹ്മൂദുമായി എനിക്ക് 20 വയസ്സിെൻറ വ്യത്യാസമുണ്ട്. അദ്ദേഹത്തിെൻറയും ഞങ്ങളുടെയും കുടുംബങ്ങൾ നല്ല അടുപ്പത്തിലായിരുന്നു. വിഭജനത്തിന് മുമ്പ് മഹമൂദ് കുടുംബം ലഖ്നോവിലെ ബാതാഷേയിലായിരുന്നു താമസം. തലതിെൻറ പിതാവ് മൻസൂർ മഹ്മൂദ് ലഖ്നോവിൽ ഗ്രാമഫോൺ കട നടത്തിയിരുന്നു. അല്ലാമ ഇഖ്ബാലിെൻറ ‘ചീനോ അറബ് ഹമാര, ഹിന്ദുസ്താൻ ഹമാര’ എന്ന വരികൾ അദ്ദേഹം നന്നായി പാടുമായിരുന്നു. പ്രത്യേകിച്ചും മുസ്ലിംലീഗിെൻറ പരിപാടികളിൽ.’’
മഹമൂദ് കുടുംബം പാകിസ്താനിലേക്ക് കുടിയേറിയെങ്കിലും തലത് ഇന്ത്യയിൽ തന്നെ നിലയുറപ്പിച്ചതിനെക്കുറിച്ച് ഞാൻ റാഫിയയോട് ചോദിച്ചിരുന്നു. അദ്ദേഹവും മൂത്ത സഹോദരിയും ഇന്ത്യയിൽ തന്നെ കഴിഞ്ഞത് വ്യക്തിപരമായ കാരണങ്ങളാലാണെന്നാണ് മറുപടി ലഭിച്ചത്. തലത്തിെൻറ വിവാഹവും മോശമായ ആരോഗ്യസ്ഥിതിയും ഇതിന് പ്രേരിപ്പിച്ചിരിക്കാം.
ക്രിസ്ത്യൻ കുടുംബത്തിൽ നിന്നുള്ള നസ്റീനെയാണ് തലത് മഹ്മൂദ് വിവാഹം കഴിച്ചത്. ഇവരുടെ ദാമ്പത്യത്തിൽ പൊരുത്തക്കേടുകളുണ്ടായിരുന്നു എന്ന വാദം റാഫിയ ഖണ്ഡിക്കുന്നു. ജീവിതാവസാനം വരെ നസ്റീൻ ഭർത്താവിനെ പരിചരിച്ചിരുന്നു. തലത്തിെൻറ ശോകസാന്ദ്രമായ സ്വരെത്തക്കുറിച്ചും റാഫിയ വാചാലയായി. ‘സിനിമ ലോകത്തെ പതിവ് രീതികളുമായി പൊരുത്തപ്പെടാൻ തലതിന് കഴിയുമായിരുന്നില്ല. കുടുംബം മുഴുവൻ പാകിസ്താനിലേക്ക് കുടിയേറിയതും അദ്ദേഹത്തിന് വേദനജനകമായ അനുഭവമായിരുന്നു. ഇതെല്ലാം തലത്തിെൻറ ശബ്ദത്തിലും പ്രതിഫലിച്ചു. എന്നാൽ, ഇന്ത്യ വിട്ടുപോകാൻ അദ്ദേഹം ഒരിക്കലും തയാറായില്ല. എന്തു വിലകൊടുത്തും ഇന്ത്യയിൽ കഴിയാനായിരുന്നു അദ്ദേഹത്തിന് ഇഷ്ടം.