Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightദലിത് ബാങ്ക് എന്ന ആശയം

ദലിത് ബാങ്ക് എന്ന ആശയം

text_fields
bookmark_border
ദലിത് ബാങ്ക് എന്ന ആശയം
cancel

എഴുത്തുകാരനും ചിന്തകനുമായ ചന്ദ്ര ഭാൻ പ്രസാദ് കഴിഞ്ഞ ദിവസം ഒരു പ്രമുഖ ഇംഗ്ലീഷ്പത്രത്തിലെഴുതിയ ലേഖനത്തിൽ സഹദലിതരോട് സ്വന്തം ബാങ്ക് തുടങ്ങാൻ ആഹ്വാനം ചെയ്യുകയുണ്ടായി. സാമ്പത്തിക പ്രവർത്തനങ്ങൾക്ക് വായ്പ ലഭിക്കാൻ ദലിതർ അനുഭവിക്കുന്ന ബുദ്ധിമുട്ടാണ് ഇങ്ങനെയൊരാശയം മുന്നോട്ടുവെക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.
സംസ്ഥാനങ ്ങൾ പട്ടികജാതി പട്ടികവർഗ വികസന കോർപറേഷനുകൾ ഉണ്ടാക്കിയിട്ടുണ്ട്. ആടു വളർത്തലും കോഴി വളർത്തലും പോലെ കുടുംബവരുമ ാനം മെച്ചപ്പെടുത്താനുള്ള ചില്ലറ പരിപാടികൾക്ക് മാത്രമാണ് അവ സഹായം നൽകുന്നത്. അതിനുള്ള ശേഷിയും അധികാരവുമേ അവക് കുള്ളൂ. ഫലത്തിൽ അവ ദലി തരെയും ആദിവാസികളെയും വലിയ പരിപാടികൾക്ക് സഹായം നൽകാൻ കഴിവുള്ള ബാങ്കുകളിൽനിന്നും മറ്റ് സ ാമ്പത്തിക സ്ഥാപനങ്ങളിൽനിന്നും ഒഴിവാക്കുന്നു.

ചന്ദ്രഭാൻ പ്രസാദി​േൻറത് ദന്തഗോപുരവാസിയായ ബുദ്ധിജീവിയുടെ ആശയമല്ല. ഏതാനും വർഷം മുമ്പ് അദ്ദേഹം അമേരിക്കയിലെ യൂനിവേഴ്സിറ്റി ഓഫ് പെൻസൽവേനിയയിലെ സ​െൻറർ ഫോർ ദ അഡ്വാൻസ്ഡ് സ്​റ്റഡി ഓഫ് ഇന്ത്യയിൽ വിസിറ്റിങ്​ സ്​കോളർ ആയിരുന്നു. ആ സ്ഥാപനം ഡൽഹിയിലെ സ​െൻറർ ഫോർ പോളിസി റിസർച്ചുമായി ചേർന്ന് നടത്തിയ പഠനത്തിൽ വെളിപ്പെട്ട വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഈ വിഷയം ചർച്ചചെയ്യുന്നത്.

രാജ്യമൊട്ടുക്കുള്ള ആയിരത്തോളം ദലി ത് ബിസിനസുകാരുടെ അനുഭവം അവർ പഠിക്കുകയുണ്ടായി. അക്കൂട്ടത്തിൽ കൊള്ളപ്പലിശക്ക്​ പണം കടമെടുത്ത് വിജയകരമായി പലതരത്തിലുള്ള ബിസിനസുകൾ നടത്തുന്ന നിരവധി പേരുണ്ടായിരുന്നു. പക്ഷേ, അവർക്കിടയിൽ ഒരു ശതകോടീശ്വരനുണ്ടായിരുന്നില്ല.
സ്വാതന്ത്ര്യപൂർവ കാലത്ത് മദ്രാസ് പ്രസിഡൻസിയിലും ചില നാട്ടുരാജ്യങ്ങളിലും തുടങ്ങിയ സംവരണത്തി​​െൻറ പ്രധാന അംശം സാമൂഹികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് സർക്കാർ സർവിസിൽ പ്രാതിനിധ്യം നൽകുകയായിരുന്നു. സർക്കാർ ജോലി സാമൂഹിക പദവി ഉയർത്താൻ സഹായിക്കുമെന്ന വിശ്വാസത്തി​​െൻറ അടിസ്ഥാനത്തിലാണ് അത് രൂപപ്പെട്ടത്. ആ നയം നടപ്പാക്കിയ പ്രദേശങ്ങളിൽ പിന്നാക്ക വിഭാഗങ്ങൾക്ക്‌ സാമൂഹികമായും വിദ്യാഭ്യാസപരമായും മറ്റ് പ്രദേശങ്ങളിൽ സമാനസാഹചര്യങ്ങളിൽ കഴിഞ്ഞവരെക്കാൾ മുന്നേറാനായി എന്ന് കാണാൻ പ്രയാസമില്ല. പക്ഷേ, ഭരണഘടന വിഭാവനചെയ്യുന്ന തുല്യതയും തുല്യാവസരങ്ങളും ഇന്നും കടലാസിലൊതുങ്ങുന്നു.

70 കൊല്ലം മുമ്പ് ഭരണഘടന നിർമാണസഭയിൽ ചെയ്ത അവസാന പ്രസംഗത്തിൽ ബാബാ സാ​േഹബ് അംബേദ്‌കർ പറഞ്ഞ വാക്കുകളുടെ പ്രസക്തി ഈ കാലയളവിൽ വർധിച്ചിട്ടേയുള്ളൂ. സമത്വവും സാഹോദര്യവും ഭാരതീയ സമൂഹത്തിൽ ഇല്ലെന്നു നാം തിരിച്ചറിയണമെന്നാണ്​ അദ്ദേഹം പറഞ്ഞത്. ഭരണചക്രം ഇപ്പോൾ സമത്വവും സാഹോദര്യവും അംഗീകരിക്കാത്ത ഒരു പ്രത്യയശാസ്ത്രത്തി​​െൻറ വക്താക്കളുടെ കൈകളിലാണ്.

സർക്കാർ ജോലി ചുരുങ്ങിക്കൊണ്ടിരിക്കുന്നു. ഏതായാലും ആഗോളീകരണ കാലത്ത് അതിനുമുമ്പുണ്ടായിരുന്ന പ്രാധാന്യമില്ല. ചില സംസ്ഥാനങ്ങളിൽ ദലിതരുൾപ്പെടെയുള്ള പിന്നാക്ക വിഭാഗങ്ങൾക്ക് സ്വന്തം രാഷ്​​ട്രീയ കക്ഷികളുണ്ടാക്കി മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. അത്തരം പരിപാടികൾക്കും തുല്യതയും തുല്യാവസരങ്ങളും ഉറപ്പാക്കുന്നതിൽ പരിമിതികളുണ്ടെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്‌. അതിനാൽ, സാമ്പത്തിക മുന്നേറ്റത്തിനുതകുന്ന പദ്ധതികളെ കുറിച്ചും ചിന്തിക്കേണ്ടിയിരിക്കുന്നു.
ആസ്തികളുടെ അഭാവമാണ് ദലിതരും ആദിവാസികളും നേരിടുന്ന ഒരു പ്രശ്നം. ദലിതർക്ക്‌ ഇത് മറികടക്കാനാകുമെന്ന് ചന്ദ്രഭാൻ പ്രസാദ് ചൂണ്ടിക്കാട്ടുന്നു. ഒരു ദലിത്‌ മധ്യവർഗം ഉയർന്നുവന്നിട്ടുണ്ട്. ഒരു കോടി വാർഷികവരുമാനമുള്ള ദലിത് കുടുംബങ്ങൾ ഇപ്പോഴുണ്ട്. രാജ്യത്തെ 257 കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളിൽ പണിയെടുക്കുന്ന രണ്ടു ലക്ഷത്തോളം ദലിതരുടെ മൊത്തം വാർഷികവരുമാനം 17,451 കോടി രൂപയാണ്. ഒരു ലക്ഷത്തിലധികം കോളജ് അധ്യാപകർ കൊല്ലംതോറും 14,600 കോടി രൂപ ഉണ്ടാക്കുന്നു; 1,70,000 അനധ്യാപക ജീവനക്കാർ 8,200 കോടിയും. ഒമ്പതേകാൽ ലക്ഷത്തിലധികം വരുന്ന പ്രൈമറി സ്‌കൂൾ അധ്യാപകരുടെ വരുമാനം 55,600 കോടിയാണ്. പൊതുമേഖല ബാങ്കുകളിലെ 1,27,000 ജീവനക്കാരുടെ വാർഷിക വരുമാനവും കൂടി ചേരുമ്പോൾ 1,03,800 കോടി രൂപ. ഈ വിഭാഗങ്ങൾ വരുമാനത്തി​​െൻറ ഒരു ശതമാനം നീക്കിവെച്ചാൽ വർഷത്തിൽ 1,038 കോടി രൂപയായി. 40 ലക്ഷത്തിലധികം വരുന്ന കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാരെ ഉൾപ്പെടുത്താതെയുള്ള കണക്കാണിത്.

ഏതാണ്ട് ഒന്നര പതിറ്റാണ്ടു മുമ്പ് ദലിത് ബിസിനസുകാർ പുണെ ആസ്ഥാനമായി ദലിത്‌ ഇന്ത്യൻ ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി എന്ന സംഘടന രൂപവത്​കരിക്കുകയുണ്ടായി. ‘തൊഴിൽ തേടുന്നതിനു പകരം തൊഴിൽദാതാക്കളാവുക’ എന്നതാണ് അത് നൽകുന്ന സന്ദേശം. 18 സംസ്ഥാനങ്ങളിൽ ഘടകങ്ങളുള്ളതായി അതി​​െൻറ വെബ്‌സൈറ്റ് പറയുന്നു.

ചന്ദ്രഭാൻ പ്രസാദ് മുന്നോട്ടുവെച്ചിട്ടുള്ള ആശയം കേരളത്തിലെ ദലിത്​സമൂഹം ഗൗരവപൂർവം പഠിക്കുകയും അത് പ്രാവർത്തികമാക്കാൻ തങ്ങൾക്ക് എന്ത് ചെയ്യാൻ കഴിയുമെന്ന് ആലോചിക്കുകയും ചെയ്യണം. ഇന്ത്യയുടെ ബാങ്കിങ് ചരിത്രം പരിശോധിച്ചാൽ അര നൂറ്റാണ്ടുമുമ്പ് ദേശസാത്കരിക്കപ്പെട്ട വലിയ സ്വകാര്യബാങ്കുകളിൽ പലതും വിഭാഗീയാടിത്തറയിൽ കെട്ടിപ്പടുത്തവയാണെന്നു കാണാം. പ്രഫഷനൽ അടിസ്ഥാനത്തിൽ പ്രവർത്തിച്ചാൽ സ്വന്തം വിഭാഗത്തി​​െൻറ വളർച്ചക്ക്​ സഹായിക്കാനും മറ്റ്‌ വിഭാഗങ്ങളുടെ പിന്തുണ നേടാനും കഴിയുമെന്ന് അവയുടെ അനുഭവം തെളിയിക്കുന്നു.

Show Full Article
TAGS:Dalit Bank Dalit Chamber of Commerce kerala article 
News Summary - Dalit Bank - Kerala - Article
Next Story