Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightക്വാറ​ൈൻറൻ എന്ന...

ക്വാറ​ൈൻറൻ എന്ന മഹാത്യാഗം

text_fields
bookmark_border
qatar-covid-19
cancel

നല്ല ഉദ്ദേശ്യത്തിനുള്ള ത്യാഗമാണ് ഹോം ക്വാറ​ൈൻറന്‍ അഥവാ വീട്ടിൽ അടഞ്ഞിരുന്നുള്ള നിരീക്ഷണം. കോവിഡ്​ കാലത്ത് ​ നാട്ടിലെത്തിയാൽ നിര്‍ബന്ധമായും 14 ദിവസം വീട്ടുനിരീക്ഷണത്തില്‍ കഴിയണമെന്ന് വിദേശത്തുനിന്നു വരുന്നവര്‍ക്ക് അറിയാം. രോഗം വരാനിടയുണ്ടെന്നും അതിനാൽ, വൈറസ് ബാധ പകരുന്നത് തടയാൻ തന്നാലാകുന്നത് ചെയ്യണമെന്നും ഒരുപാട് യാത്ര ച െയ്യുന്നവര്‍ക്കറിയാം. ഇൗ ബോധ്യമുണ്ടെങ്കിൽ വീട്ടുനിരീക്ഷണ സാഹചര്യത്തോട് പൊരുത്തപ്പെടാൻ എളുപ്പം സാധിക്കു ം. തല്‍ക്കാലം തനിക്കും മറ്റുള്ളവര്‍ക്കും ദോഷം വരാതിരിക്കാന്‍ കുറച്ചുദിവസത്തേക്ക് മറ്റെല്ലാ കാര്യങ്ങളും ഒഴി വാക്കി അടങ്ങിയിരിക്കുകയാണ്​ വീട്ടുനിരീക്ഷണം. പ്രാര്‍ഥിക്കുേമ്പാൾ കടന്നുവരുന്ന പോസിറ്റിവ് ചിന്ത തന്നെയാണ്​ ഇവിടെയും ലഭ്യമാകുന്നത്​, ലഭിക്കേണ്ടത്​.
വീട്ടിലിരിക്കാനും കാരണം വേണം

പലരും നിരീക്ഷണത്തില്‍നിന്നു ചാടിപ്പോയതായി കേൾക്കു ന്നു. വിവരമില്ലായ്മയും പേടിയും പിറകിൽ ഉണ്ടാകാം. തനിക്കൊന്നും സംഭവിക്കില്ല, എവിടെയോ നടക്കുന്നതാണ്​ ഇവയെല്ലാ ം എന്ന ചിന്തയാണ് ചിലർക്ക്​. മറ്റു ചിലരിലാകട്ടെ, നിരാശയായിരിക്കും. എന്നെ ഒന്നിനും കൊള്ളില്ല, അതുകൊണ്ട് അസുഖം വന്നാലും ഒന്നും സംഭവിക്കാനില്ല എന്ന ചിന്ത വേറെ ചിലരിൽ ഉണ്ടാകാം. മറ്റെല്ലാ തിരക്കുകളിൽനിന്നും മാറി സ്വസ്ഥമായി ഇരിക്കാൻ കഴിയുന്ന സമയമാണിത്. അത് ഫലപ്രദമായി ഉപയോഗിക്കണം.

മനസ്സിന്​ വ്യായാമവും ശുഭചിന്തയും

പോസിറ്റിവ് ചിന്തകളാണ്​ വീട്ടുനിരീക്ഷണകാലത്ത്​ ആവശ്യം. അതിനു മനസ്സിനെ ആദ്യം ശാന്തമാക്കണം. ചില വ്യായാമങ്ങൾ ചെയ്യാം. കുട്ടിക്കാലത്തെ കൂട്ടുകാരെ, സംഭവങ്ങളെ ഓർത്തെടുക്കാം. സഹപാഠികളുടെ പേരുകൾ, സൗഹൃദങ്ങൾ, സംഭവങ്ങൾ, കണ്ട സിനിമകൾ, കേട്ടുമറന്ന പാട്ടുകൾ എന്നിവ ഒാർത്തെട​ുക്കാം, കുറിച്ചുവെക്കാം.

ധാരാളം വായിക്കാം, എഴുതാം, പാട്ടുപാടി റെക്കോര്‍ഡ് ചെയ്ത് സ്വയം കേള്‍ക്കാം, ചിന്തിക്കാം. ഗവേഷണം നടത്താം. ചിത്രം വരക്കാം. ഏതു പ്രഫഷന്‍ സ്വീകരിച്ച ആളാണെങ്കിലും അവ എങ്ങനെ ഇനി നന്നാക്കാം എന്നതായിരിക്കണം ചിന്ത. ഫോൺ നമ്മുടെ കൈയിലുണ്ടല്ലോ. ബന്ധുക്കളെയും പഴയ കൂട്ടുകാരെയുമെല്ലാം വിളിക്കാം. വിദേശത്തുനിന്നെത്തുന്ന ആളാണെങ്കിൽ ബന്ധുക്കളെയും കൂട്ടുകാരെയും ഫോൺ വഴി ബന്ധപ്പെടാം.

മെഡിറ്റേഷൻ മാതൃകയാക്കാം

എല്ലാ മതാചാരങ്ങളിലും വിശ്വാസങ്ങളിലും മെഡിറ്റേഷനുണ്ട്. അവ പ്രയോജനപ്പെടുത്താം. ഒരു കാര്യ​െത്ത നോക്കിക്കാണുന്ന രീതി അനുസരിച്ചായിരിക്കും അവയുടെ നല്ലതും ചീത്തയും മനസ്സിലാക്കാന്‍ കഴിയുക. പോസിറ്റിവായി ചിന്തിച്ചാല്‍ നല്ല ചിന്ത വരും. ജീവിതത്തില്‍ എല്ലാ തിരക്കുകളും മാറ്റിനിര്‍ത്തി സ്വതന്ത്രമായി ചിന്തിക്കാന്‍ കിട്ടുന്ന അവസരം എല്ലാവര്‍ക്കും ലഭിക്കില്ല.

corona.jpg

കൂടെയുണ്ട് എല്ലാവരും

വീട്ടുനിരീക്ഷണത്തിൽ കഴിയുന്ന ഒരാളുടെ പ്രധാന ചിന്ത ഒറ്റക്കാകുേമാ എന്നതാണ്. എന്നാൽ, ആരും നിങ്ങളെ അകറ്റിനിർത്താൻ പോകുന്നില്ല. എന്തിനും വിളിപ്പുറത്ത് സഹായിക്കാനായി ആളുകളുണ്ട്. ജീവന് ഭീഷണിയാണെന്ന ചിന്തയും വേണ്ട. കൃത്യമായ ചികിത്സ ലഭ്യമാണെങ്കിൽ വിരലിലെണ്ണാവുന്ന ദിവസങ്ങൾക്കുള്ളിൽ കൊറോണ പമ്പകടക്കും. നിരീക്ഷണത്തിൽ കഴിയുന്നവരിൽ ഏതെങ്കിലും തരം ലക്ഷണങ്ങൾ ശ്രദ്ധയിൽപെട്ടാൽ ഉടൻതന്നെ ആരോഗ്യ പ്രവർത്തകരെ അറിയിക്കണം. ഉടൻ ആശുപത്രിയിലെത്തിക്കും.

ശുശ്രൂഷിക്കാനും പരിചരിക്കാനും ചുറ്റും ആളുകളുണ്ടാകും. ഏതു സാഹചര്യവും ആസ്വദിക്കാനായി മനസ്സിനെ പാകപ്പെടുത്തണം. അതിലായിരിക്കണം സന്തോഷം ക​െണ്ടത്തേണ്ടതും. കൊറോണ കാലത്ത് മാത്രമല്ല ഭാവിയിലും അവ നിങ്ങളുടെ ചിന്തകളെയും പ്രവൃത്തികളെയും സന്തോഷത്തെയും സ്വാധീനിക്കും.

കോവിഡോഫോബിയ

കോവിഡോഫോബിയ, കൊറോണാേഫാബിയ തുടങ്ങിയ പേരുകളിട്ട് ഈ പേടികളെ വിളിക്കേണ്ട സമയമായി. ടെലിവിഷനിൽ അധികം നേരം കൊറോണ വാർത്ത കണ്ടാൽപോലും രോഗം പകരുമോ എന്ന ശങ്കയുള്ളവരുണ്ട്. സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കിൽ നിരാശയിലേക്ക് വരെ ഈ പേടി തള്ളിവിട്ടേക്കാം. അതിനായി ആദ്യം ചെയ്യേണ്ടത് വ്യാജവാർത്തകൾ വിശ്വസിക്കാതിരിക്കുകയാണ്.

കൊറോണ വൈറസ് ബാധക്കും കൃത്യമായ ലക്ഷണങ്ങളുണ്ട്. ചുമ, പനി, ജലദോഷം, ശ്വാസംമുട്ട് എന്നിവയാണ് പ്രധാനം. കാലാവസ്ഥ മാറുന്നതിനനുസരിച്ച് എല്ലാവരിലും കാണുന്ന ലക്ഷണങ്ങളാണ് ഇവയെല്ലാം. വൈറസ് ബാധ സ്ഥിരീകരിച്ച ഒരാളുമായി സമ്പർക്കം പുലർത്തിയാലേ കൊറോണ ബാധിക്കൂ എന്ന് കൃത്യമായ ബോധ്യം ഉണ്ടാകണം. പരിഭ്രമമല്ല, ജാഗ്രതയാണ് വേണ്ടത്.

കെയർടേക്കർക്കും വേണം സന്തോഷം

വീട്ടുനിരീക്ഷണത്തിൽ കഴിയുന്നവരുടെ കാര്യങ്ങൾ ശ്രദ്ധിക്കാനായി ഒരാൾ മുന്നോട്ടുവരണം. ബന്ധുക്കളാണെങ്കിലും പലരിലും രോഗം ബാധിക്കുമോ എന്ന പേടി ഉണ്ടാകാം. ഈ പേടിയോടെ നിരീക്ഷണത്തിൽ കഴിയുന്ന വ്യക്തിയെ പരിചരിക്കരുത്. ഭക്ഷണം എടുത്തുവെച്ചുകൊടുക്കുന്നതിനെക്കാൾ, തുണി നനച്ചുകൊടുക്കുന്നതിനെക്കാൾ ഉപരി അവരുമായി സന്തോഷത്തോടെ പെരുമാറാൻ ശ്രമിക്കുകയാണ്​ വേണ്ടത്​. മക്കളാണ് നിരീക്ഷണത്തിൽ കഴിയുന്നതെങ്കിൽ 14 ദിവസം മക്കളെ കുഞ്ഞായിരുന്നപ്പോൾ നോക്കിയിരുന്നതുപോലുള്ള സുവർണാവസരമാകും വീണുകിട്ടുക. മറ്റാരെങ്കിലുമാണെങ്കിലും അതേപോലെതന്നെ. എന്നാൽ, ശാരീരികമായി അകലം പാലിക്കാൻ ശ്രമിക്കണം.

കെയര്‍ടേക്കര്‍ സന്തോഷത്തോടെ ചെയ്താല്‍ നിരീക്ഷണത്തില്‍ കഴിയുന്ന ആൾക്കുംസന്തോഷം ലഭിക്കും. അവരുടെ ആത്മവിശ്വാസംമൂലം ഐസലേഷനില്‍ കിടക്കുന്ന വ്യക്തിക്കും ഒരുപാട് സന്തോഷം കിട്ടും. ഐസലേഷൻ ആളിന് കുഴപ്പമുള്ളതുകൊണ്ടല്ല. കുഴപ്പമുണ്ടെങ്കില്‍ മറ്റുള്ളവരിലേക്ക്​ പകരാതിരിക്കാനാണ്. ഇവിടെ വൈകാരികത അല്ല ആവശ്യം; പ്രായോഗികതയായിരിക്കണം. സാധാരണ ചെയ്യുന്ന ജോലികളും മറ്റു കാര്യങ്ങളും ഒഴിവാക്കി കെയര്‍ടേക്കറും നിരീക്ഷണത്തിൽ കഴിയുന്നയാളിനെ പരിചരിക്കാൻ തയാറാകുക. സമയത്തിന് ഭക്ഷണം കഴിക്കാനും മറ്റു വിനോദങ്ങള്‍ ഒഴിവാക്കാതിരിക്കാനും കെയർടേക്കറും ശ്രദ്ധിക്കണം. സന്തോഷമുള്ള കാര്യങ്ങള്‍ െചയ്യണം.

മാനസിക പിരിമുറുക്കം ഒഴിവാക്കണം

മാനസിക സമ്മർദം കുറക്കാന്‍ ഓരോരുത്തര്‍ക്കും ഓരോ രീതിയായിരിക്കും. വീടുമായി സമ്പര്‍ക്കം പുലര്‍ത്തണം. വീട്ടുകാര്‍ക്ക് ടെന്‍ഷന്‍ കൂടുതലാണെങ്കില്‍ കുറക്കാനുള്ളത​ു പറഞ്ഞുകൊടുക്കണം. കൃത്യമായ വിവരങ്ങള്‍ ഇരുകൂട്ടരും കൈമാറിയാല്‍ മാനസിക സമ്മർദം കുറയും. മനസ്സിന് സന്തോഷം കിട്ടുന്ന എന്തും ചെയ്യാം.

ഐസലേഷനില്‍ കഴിയുന്നവര്‍ക്ക് സാഹചര്യവും അവസരവും ഉണ്ടെങ്കില്‍ സ്വന്തമായി പാകം ചെയ്യാം. പക്ഷേ, വൃത്തി ഉറപ്പുവരുത്തണം. ഒറ്റക്കാണ് എന്ന ചിന്ത ഉണ്ടെങ്കില്‍ മറ്റുള്ളവരുടെ സഹായം തേടാം. ഫോണിലൂടെ മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തണം.

ജനലുകളും വാതിലുകളും തുറന്നിടാൻ പരമാവധി ശ്രമിക്കണം. എപ്പോഴും ശുദ്ധവായു മുറിയിൽ എത്തുന്നത് സന്തോഷം നൽകും. എങ്കിലും ജനലിലൂടെ തുപ്പാതിരിക്കാനും അലക്ഷ്യമായി ഉപയോഗിച്ച വസ്തുക്കൾ പുറത്തേക്ക് വലിച്ചെറിയാതിരിക്കാനും ശ്രദ്ധിക്കണം.

പുറത്തിറങ്ങുേമ്പാഴും വേണം ആത്മവിശ്വാസം

കേരളീയ സമൂഹം മാനസികമായി പല കാര്യങ്ങളിലും പക്വത കൈവരിക്കാത്തവരാണ്. അതിനാല്‍ വീട്ടുനിരീക്ഷണം കഴിഞ്ഞ് ഇറങ്ങിവരുന്നവര്‍ മനസ്സ്​ പാകപ്പെടുത്തിവേണം പുറത്തിറങ്ങാൻ-പ്രത്യേക കോഴ്‌സ് കഴിഞ്ഞുവരുന്നവരെ പോലെ. ആത്മവിശ്വാസം ഉണ്ടാകണം. മറ്റുള്ളവരെപ്പോലെ കിട്ടാത്ത അനുഭവത്തില്‍ നിന്ന് ഇറങ്ങിവരുന്നവരാണെന്ന, ഏതു പ്രതിസന്ധിയെയും അതിജീവിച്ചവരാണെന്ന ചിന്ത മനസ്സിനുണ്ടാകണം.

സാധാരണ ചെയ്തുകൊണ്ടിരുന്ന പഴയ കാര്യങ്ങളിലേക്ക് എത്രയും വേഗം മടങ്ങിപ്പോകാൻ ശ്രമിക്കണം. ജീവിതം പഴയതുപോലെയാകണമെന്നതായിരിക്കണം പിന്നീടുള്ള ചിന്ത. പ്രതിസന്ധികളിൽ തളരാത്തവരാണ് പൊതുവെ മലയാളികൾ. ഈ കൊറോണയെയും നമ്മൾ അതിജീവിക്കും.

(മനഃശാസ്​ത്ര വിദഗ്​ധനും തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജിലെ മുൻ അസോസിയേറ്റ് പ്രഫസറുമാണ്​ ലേഖകൻ)

തയാറാക്കിയത്: അനിത എസ്.

Show Full Article
TAGS:covid 19 corona virus quarantine Malayalam Article Opinion News malayalam news 
News Summary - covid 19: quarantine -opinion news
Next Story