Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_right...

ഏകോപനമുണ്ടായിരുന്നെങ്കിൽ നാശനഷ്​ടം കുറഞ്ഞേനെ 

text_fields
bookmark_border
ഏകോപനമുണ്ടായിരുന്നെങ്കിൽ നാശനഷ്​ടം കുറഞ്ഞേനെ 
cancel

കേന്ദ്ര ജല കമീഷൻ, ഇന്ത്യൻ കാലാവസ്​ഥ വകുപ്പ്​ തുടങ്ങിയവയിൽ നിന്നുള്ള വിവരങ്ങളുടെയും പ്രവചനങ്ങളുടെയും അടിസ്​ഥാനത്തിൽ മുന്നൊരുക്കം നടത്തിയിരു​െന്നങ്കിൽ ഒഴിവാക്കപ്പെടുന്നതായിരുന്നു നാശനഷ്​ടങ്ങൾ. ഇടുക്കി മേഖലയിലടക്കം മഴ വരുമെന്നും അണക്കെട്ട്​ നിറയുമെന്നും മുൻകൂട്ടി മനസ്സിലാക്കാമായിരുന്നു. സാ​േങ്കതികവിദ്യകൾ ഇത്രയേറെ വികസിച്ച ഇക്കാലത്ത്​ വിവരങ്ങൾ ലഭിക്കാൻ തടസ്സമില്ല. അത്​ മുൻകൂട്ടി കണ്ട്​ രണ്ടാഴ്ച മുമ്പ്​ ചെറിയ അളവിൽ അണക്കെട്ടി​​​െൻറ ഷട്ടറുകൾ ഉയർത്തിയിരു​െന്നങ്കിൽ പെരിയാർ തീരത്തെ ജനങ്ങൾ ഇത്രയേറെ പരിഭ്രാന്തരാകില്ലായിരുന്നുവെന്നുവേണം കരുതാൻ.

മുൻകരുതലി​​​െൻറ അഭാവം
1992ന്​ ശേഷമാണ്​ ഇടുക്കിയുടെ ​ചെറുതോണി ഷട്ടറുകൾ തുറന്നത്​. വലിയ ജലാശയത്തി​​​െൻറ ഷട്ടറുകൾ കൃത്യമായി അറ്റകുറ്റപ്പണികൾ നടത്തി സംരക്ഷിക്കേണ്ടതുണ്ടെന്നതും മറുവശം. അഞ്ച്​ ഷട്ടറുകളും തുറന്നതോടെ വലിയ അളവിലാണ്​ വെള്ളം ഒഴുകിയെത്തിയത്​. മലവെള്ളപ്പാച്ചിലി​​​െൻറ പ്രതീതിയുണ്ടായി. ആളപായം ഉണ്ടായില്ലെങ്കിലും കൃഷി നശിച്ചു. വീടും റോഡും പാലവും പശ്ചാത്തല സൗകര്യങ്ങളും നശിച്ചു. പെരിയാറി​​​െൻറ തീരം ആശങ്കയിലായി. എന്നാൽ, നേര​േത്ത മുൻകരുതൽ സ്വീകരിച്ചിരുന്നെങ്കിൽ ഇതൊക്കെ ഒഴിവാക്കപ്പെടുമായിരുന്നു. ഇതു​ തന്നെയാണ്​ കുട്ടനാടി​​​െൻറ കാര്യത്തിലും. മഴക്കാലത്തിനുമുമ്പ്​ സംസ്​ഥാന ദുരന്തനിവാരണ അതോറിറ്റിയു​െട നേതൃത്വത്തിൽ എല്ലാ വകുപ്പുകളുടെയും യോഗം ചേർന്ന്​ റിപ്പോർട്ടുകൾ വിലയിരുത്തുകയും മുന്നൊരുക്കം നടത്തുകയും വേണം. മാറ്റി പാർപ്പിക്കേണ്ടവരുണ്ടെങ്കിൽ അത്​ ചെയ്യണം. മഴ മാത്രമല്ല, ഉരുൾപ്പൊട്ടലും കടൽ​േക്ഷാഭവും ഒക്കെ മുന്നിൽ കാണണം.

1924​ പ്രളയത്തെയും കവച്ചുവെച്ചു
മലയാളികളുടെ ഒാർമയിലെ ഏറ്റവും വലിയ പ്രളയം 1924ലേതാണ്​. മലയാള മാസം 1099ൽ ആയിരുന്നതിനാലാണ്​ 99ലെ വെള്ളപ്പൊക്കമെന്ന്​ അറിയപ്പെടുന്നത്​. 99ലെ വെള്ളപ്പൊക്കത്തെ മറികടക്കുന്ന തരത്തിലാണ്​ ഇത്തവണ പ്രളയമുണ്ടായത്​. അത്രക്ക്​ തീവ്രതയുണ്ടായിരുന്നതു കൊണ്ടാണ്​ ഇത്രയേറെ ജില്ലകളെ ബാധിച്ചത്​. പ്രളയം സംബന്ധിച്ച്​ മുന്നറിയിപ്പ്​ നൽകാൻ കേന്ദ്ര ജലകമീഷന്​ സംവിധാനമുണ്ട്​. കാലാവസ്​ഥ വകുപ്പ്​ മഴയെ സംബന്ധിച്ച്​ മുന്നറിയിപ്പ്​ നൽകുന്നു. വേണമെങ്കിൽ മുൻകരുതൽ എടുക്കാമായിരുന്നു. ഡാം സുരക്ഷ അതോറിറ്റി, വൈദ്യുതി ബോർഡ്​, ജലവിഭവ വകുപ്പ്​ തുടങ്ങി എല്ലാ വകുപ്പുകളുടെയും ഏകോപനത്തോടെ ദുരന്ത​ത്തി​​​െൻറ ആഘാതം കുറക്കാൻ കഴിയുമായിരുന്നു.

ആദ്യ പരിഗണന ജനസുരക്ഷക്ക്​
ജനങ്ങളുടെ സുരക്ഷക്കാണ്​ മുൻഗണന നൽകേണ്ടത്​. സംസ്​ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ അധ്യക്ഷൻ മുഖ്യമ​ന്ത്രിയാണ്​. ദുരന്ത ബാധിത ജില്ലകളിലെ ജനപ്രതിനിധികൾ അടക്കമുള്ള ഉദ്യോഗസ്​ഥരുടെ യോഗം വിളിച്ച്​ ഏതൊക്കെ രീതിയിൽ സുരക്ഷ ഒരുക്കാൻ കഴിയുമെന്ന്​ ചർച്ചചെയ്യണം. അവരെയും ദുരന്തനിവാരണ ആസൂത്രണത്തി​​​െൻറ ഭാഗമാക്കണം. സഹകരണ സംഘങ്ങൾ, സർക്കാർ ഇതര ഏജൻസികൾ, മാധ്യമങ്ങൾ, സ്വകാര്യ സ്​ഥാപനങ്ങൾ തുടങ്ങി എല്ലാവർക്കും ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ കാര്യമായ പങ്ക്​ വഹിക്കാൻ കഴിയണം. ഇനിയൊരു ദുരന്തമുണ്ടാകാതിരിക്കാൻ സർക്കാറും ത​ദ്ദേശ ഭരണ സ്​ഥാപനങ്ങളിലെയടക്കം ജനപ്രതിനിധികളും മു​േ​ന്നാട്ടുവരണം. അവർക്ക്​ ആവശ്യമായ പരിശീലനം നൽകണം.

ദുരന്തനിവാരണ സേന വേണം
ദേശീയ ദുരന്ത നിവാരണ സേനയുടെ ഒരു ബറ്റാലിയൻ കേരളത്തിന്​ അനുവദിക്കണം. 12 ബറ്റാലിയനാണ്​ ആകെയുള്ളത്​. അടുത്തിടെ നാല്​ ബറ്റാലിയനുകളും അനുവദിച്ചിട്ടുണ്ട്​. ഇതിലൊന്ന്​ കേരളത്തിൽ സ്​ഥാപിച്ചാൽ വേഗത്തിൽ രക്ഷാപ്രവർത്തനങ്ങൾ നടത്താൻ കഴിയും. സംസ്​ഥാന സർക്കാറിനു കീഴിൽ ദുരന്തനിവാരണ സേന ആരംഭിക്കുന്നതിനെക്കുറിച്ച്​ നേരത്തേ ചർച്ച നടന്നതാണ്​. പൊലീസ്​ സേനാംഗങ്ങൾ, ഫയർഫോഴ്​സ്​ അംഗങ്ങൾ, വിമുക്ത ഭടന്മാർ തുടങ്ങിയവരെ ഉൾ​െപ്പടുത്തിയായിരിക്കണം സംസ്​ഥാന ദുരന്തനിവാരണ സേന. 

ഇവർക്ക്​ ആവശ്യമായ പരിശീലനം നൽകിയാൽ രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ സഹായിക്കും. എല്ലാ ജില്ലകളിലും ദുരന്തനിവാരണ രേഖ തയാറാക്കിയിട്ടുണ്ട്​. ഏതൊക്കെ ദുരന്തങ്ങൾ, ഏതൊക്കെ പ്രദേശങ്ങളിൽ തുടങ്ങിയ കാര്യങ്ങളിൽ കൃത്യതയും വ്യക്തതയും വേണം. അതി​​​െൻറ അടിസ്​ഥാനത്തിൽ റിസ്​ക്​ പ്ലാൻ തയാറാക്കണം. ഒാഖി, കടലാക്രമണം, ഉരുൾ​പൊട്ടൽ, മലയിടിച്ചിൽ, പ്രളയം തുടങ്ങിയവയൊക്കെ ഏങ്ങനെ നേരിടണമെന്ന സമഗ്രമായ ബോധവത്​കരണവും വേണം. കുടുംബശ്രീ, അംഗൻവാടി, ആശ പ്രവർത്തകർ തുടങ്ങി സംസ്​ഥാനത്തിന്​ ഒ​േട്ടറെ വിഭവശേഷിയുണ്ട്​. അവരെയൊക്കെ ബോധവത്​കരണത്തിന്​ പ്രയോജനപ്പെടുത്തണം. മാധ്യമങ്ങളെയും ഉപയോഗിക്കണം.

പാലം, കെട്ടിടങ്ങൾ, റോഡ്​ തുടങ്ങി പുതിയ പദ്ധതികൾ വരു​േമ്പാൾ അതിൽ ദുരന്ത നിവാരണവും ഒരു ഘടകമാക്കണം. ദുരന്ത മേഖലയിലാണോ എന്നതും പരിശോധിക്കപ്പെടണം. ദുരന്തങ്ങളെ അതിജീവിക്കാൻ കഴിയുന്നില്ലെങ്കിൽ വികസനപദ്ധതികൾ ദുരന്തത്തിൽ ഇല്ലാതാകും. ദുരന്ത നിവാരണത്തെ മ​ുൻഗണന പട്ടികയിൽ കൊണ്ടുവരണം.

(ദേശീയ ദുരന്തനിവാരണ സമിതിയംഗമായിരുന്ന ലേഖകൻ യൂനിസെഫിലും പ്രവർത്തിച്ചിരുന്നു)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:articleheavy rainmalayalam newsRain Havoc
News Summary - Coordination Can Reduce Rain Havoc - Article
Next Story