Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightബി.​ജെ.​പി,...

ബി.​ജെ.​പി, കോ​ൺ​​ഗ്ര​സ്, ഇ​ട​തു​പ​ക്ഷം

text_fields
bookmark_border
ബി.​ജെ.​പി, കോ​ൺ​​ഗ്ര​സ്, ഇ​ട​തു​പ​ക്ഷം
cancel

തങ്ങളോട് യോജിക്കാത്തവരോടെല്ലാം രാജ്യം വിട്ടുപോകാൻ നിരന്തരം പറഞ്ഞുേപാന്ന ഒരാൾ യു.പിയിലെ മുഖ്യമന്ത്രിയായിരിക്കുന്നു. രാജ്യത്തി​െൻറ രാഷ്ട്രീയഗതി നിശ്ചയിക്കുന്നതിൽ നിർണായക സ്ഥാനമുള്ള സംസ്ഥാനം മുന്നോട്ടുവെക്കുന്ന സൂചനകൾ ആർക്കും അവഗണിക്കാവുന്നതല്ല. ബി.ജെ.പി വിജയത്തി​െൻറ മഹാമാന്ത്രികനായി പ്രകീർത്തിക്കപ്പെട്ട നരേന്ദ്ര മോദിക്കുേപാലും അതിനു മുന്നിൽ കണ്ണടക്കാൻ കഴിയില്ല. നിയമസഭ കക്ഷിനേതാവിനെ തെരഞ്ഞെടുക്കാൻ ചേർന്ന ബി.ജെ.പി യോഗത്തിൽ ‘മോദി, മോദി’ എന്നല്ല; ‘യോഗി, യോഗി’ എന്നായിരുന്നു  മുദ്രാവാക്യം മുഴങ്ങിയത്. സർവസംഗ പരിത്യാഗത്തി​െൻറ യോഗീപാരമ്പര്യം എല്ലാം മാറ്റിവെച്ച, 45 വയസ്സ് തികയാത്ത രജപുത്രൻ ഹിന്ദുത്വ രാഷ്ട്രീയത്തി​െൻറ ഗതിവിഗതികളിൽ ഇനി തേൻറതായ സ്വാധീനം ചെലുത്താൻ പോവുകയാണ്.

ഗുജറാത്തിൽ മുഖ്യമന്ത്രിപദം വഹിച്ചുകൊണ്ട് ദേശീയ രാഷ്ട്രീയത്തിലേക്കുള്ള ത​െൻറ വഴിവെട്ടിയ നരേന്ദ്ര മോദിയിൽനിന്ന് എന്തെല്ലാം പാഠങ്ങൾ യോഗി ആദിത്യനാഥ് പകർത്തുെമന്ന് രാജ്യം കണ്ടറിയാനിരിക്കുന്നതേയുള്ളൂ. രാഷ്ട്രീയ കൗശലത്തി​െൻറ ഭാഗമായി മോദിയും അമിത് ഷായും ശബ്ദം താഴ്ത്തി പറഞ്ഞ കാര്യങ്ങളെല്ലാം ഉച്ചസ്ഥായിയിൽ പറയണമെന്ന് നിർബന്ധംപിടിച്ച ആളാണ് പുതിയ യു.പി മുഖ്യമന്ത്രി. വാജ്പേയിയിൽനിന്ന് മോദിയിലേക്കുള്ള ദൂരം വലുതായിരുന്നു. മോദിയിൽനിന്ന് യോഗി ആദിത്യനാഥിലേക്കുള്ള ദൂരം അതിലും വലുതായിരിക്കുേമാ? അയോധ്യയിൽ ബാബരി മസ്ജിദ് തകർത്ത 1992 ഡിസംബർ ആറിന് അവിടെ മുഴങ്ങിയ മുദ്രാവാക്യം ഒാർക്കുന്നില്ലേ. ‘യേ തോ െപഹലീ ജാതീ ഹേ; കാശി, മഥുര ബാക്കി ഹേ’. അയോധ്യയിലേത് ആരംഭം മാത്രമാണെന്നും ഇനി കാശിയിലും മഥുരയിലും പള്ളിപൊളിക്കാൻ ബാക്കിയുണ്ടെന്നുമാണ് ആ മുദ്രാവാക്യത്തി​െൻറ അർഥം. മതേതര ഭാരതത്തി​െൻറ മനസ്സിൽ നടുക്കമുണ്ടാക്കിയ ആ മുദ്രാവാക്യത്തി​െൻറ വിട്ടുവീഴ്ചയില്ലാത്ത ആശയബന്ധുവാണ് യോഗി ആദിത്യനാഥ്. 312 എം.എൽ.എമാരിൽനിന്ന് േമാദി-അമിത് ഷാ കൂട്ടുകെട്ട് കണ്ടെത്തിയവരെ പിന്തള്ളിയാണ് നിയമസഭാംഗമല്ലാത്ത ആദിത്യനാഥി​െൻറ വരവ്. സംഘ്പരിവാറി​െൻറ ബലതന്ത്രങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങളുടെ നാന്ദിയാണിത്.

വെല്ലുവിളിക്കപ്പെടുന്ന മതേതരത്വം സെക്കുലറിസം അഥവാ മതേതരത്വം പാശ്ചാത്യ സങ്കൽപമാണെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്ന പ്രത്യയശാസ്ത്ര അടിത്തറയിലാണ് സംഘ്പരിവാറി​െൻറ രാഷ്ട്രീയം കെട്ടിപ്പടുക്കപ്പെട്ടിരിക്കുന്നത്.  മുസ്ലിംകളും ക്രിസ്ത്യാനികളും കമ്യൂണിസ്റ്റുകാരും രാജ്യത്തി​െൻറ ആഭ്യന്തര ശത്രുക്കളാണെന്ന കാഴ്ചപ്പാടിലാണ് അവർ പരിശീലിക്കപ്പെട്ടിരിക്കുന്നത്. ‘വിചാരധാര’ അധ്യായം 19, 20, 21ൽ അശ്ലീലപദം പോലെയാണ് അവർ മതേതരത്വത്തെ കാണുന്നത്. ‘സർവധർമ സമഭാവന’യെന്ന പ്രയോഗമാണ് അവർ പകരം കണ്ടെത്തിയിരിക്കുന്നത്. പ്രയോഗത്തിൽ വരുേമ്പാൾ അത് ന്യൂനപക്ഷങ്ങളോടും ജാതിയിൽ താണവരോടുമുള്ള കൊടുംവൈരമായി മാറുന്നതാണ് ഇന്ത്യയുടെ അനുഭവം. അതി​െൻറ സാമ്പത്തിക ദർശനമാകെട്ട, നാടനും മറുനാടനുമായ കോർപറേറ്റ് താൽപര്യങ്ങൾക്ക് കീഴ്പ്പെട്ടിരിക്കുന്നു.

ഫിനാൻസ് മൂലധനത്തി​െൻറയും വംശീയ മേധാവിത്വത്തി​െൻറയും താൽപര്യങ്ങൾ കൈകോർത്തപ്പോഴാണ് യൂറോപ്പിൽ ഹിറ്റ്ലറൈറ്റ് ഫാഷിസം തലപൊക്കിയത്. ആ ജർമനിയെ വംശാഭിമാനത്തി​െൻറ മാതൃകാഭൂമി എന്നാണ് വിചാരധാരയിൽ ഗോൾവൾക്കർ വാഴ്ത്തുന്നത്. കാലദേശ ഭേദങ്ങളോടെ ആ തത്ത്വശാസ്ത്രത്തി​െൻറ വഴി പിൻപറ്റാൻ ഉത്സാഹം കൊള്ളുന്നവരാണ് ഇന്ത്യൻ രാഷ്ട്രീയ അധികാരത്തിൽ പിടിമുറുക്കാൻ തിടുക്കം കൊള്ളുന്നത്. ഇന്ത്യയുടെ ആത്മാവ് എന്നു വിളിക്കാവുന്ന സാമൂഹിക വൈവിധ്യങ്ങളെ, ആശയ ബഹുസ്വരതയെ അവർ വെല്ലുവിളിക്കുകയാണ്. ഭരണഘടനയുടെ ആമുഖത്തിൽനിന്നുപോലും മതേതരത്വവും സോഷ്യലിസവും എടുത്തുമാറ്റണമെന്ന നിർദേവശം അവരിൽ ചിലർ മുന്നോട്ടുെവച്ചുകഴിഞ്ഞു. തീർച്ചയായും നമ്മുടെ നാട് കടന്നുപോകുന്നത് മതനിരപേക്ഷതയിലും സാമൂഹിക നീതിയിലും വിശ്വാസമർപ്പിച്ചവർക്ക് ആശങ്കയുളവാക്കുന്ന സാഹചര്യങ്ങളിലൂടെയാണ്.

മതേതരത്വം മരിച്ചാൽ ഇന്ത്യ മരിക്കുമെന്നു പറഞ്ഞത് ജവഹർലാൽ നെഹ്റുവാണ്. ആധുനിക ലോകത്തിൽ ഇന്ത്യ എന്തായിരിക്കണം എന്നതിനെക്കുറിച്ച് ആഴത്തിൽ ചിന്തിച്ച നേതാവാണ് നെഹ്റു. ഇന്നത്തെ ഭരണാധികാരികൾക്ക് ദഹിക്കാത്ത ശാസ്ത്രാഭിമുഖ്യവും മതനിരപേക്ഷ മൂല്യങ്ങളും സാമൂഹിക നീതി സങ്കൽപങ്ങളും രാഷ്ട്രതന്ത്രത്തി​െൻറ ഭാഗമാക്കിമാറ്റാൻ നെഹ്റു ഒൗത്സുക്യം പൂണ്ടു. ദേശീയ സമരചരിത്രത്തിൽനിന്ന് നെഹ്റുവിനെ തുടച്ചുമാറ്റാൻ ശ്രമിക്കുന്നവർ അതിനായി വല്ലഭഭായി പേട്ടലിനെ തേടി ചെല്ലുകയാണ്. സ്വാതന്ത്ര്യസമരത്തിൽ ഒരു പങ്കുമില്ലാത്ത ആശയങ്ങളും പ്രസ്ഥാനങ്ങളും ചേർന്ന് ചരിത്രം തിരുത്തിയെഴുതാൻ സംഘടിതയത്നം ആരംഭിച്ചുകഴിഞ്ഞു. ഗാന്ധി-നെഹ്റു പാരമ്പര്യങ്ങൾക്കു പകരം സവർക്കർ-ഗോദ്സെ ചിന്തകളെ മഹത്ത്വവത്കരിക്കാനാണ് അധികാരത്തി​െൻറ തണലിൽ അക്കൂട്ടർ ശ്രമിക്കുന്നത്. ഇൗ വെല്ലുവിളി കണ്ടില്ലെന്നുനടിക്കാൻ രാജ്യത്തി​െൻറ ഭാവിയിൽ താൽപര്യമുള്ളവർക്കാകുന്നില്ല.

എന്നാൽ, ഗാന്ധിജിയുടെയും നെഹ്റുവി​െൻറയും പേരിൽ രാഷ്ട്രീയം കൈയാളുന്ന കോൺഗ്രസ് പാർട്ടി ഇൗ പ്രത്യയശാസ്ത്ര ആക്രമണത്തിനു മുന്നിൽ കുറ്റകരമായ നിസ്സംഗതയാണ് പുലർത്തുന്നത്. ആ നിസ്സംഗത പെെട്ടന്നുണ്ടായതല്ല. ആഗോളീകരണത്തി​െൻറ വിനാശകരമായ പാതയിലേക്ക് പ്രവേശിച്ചതു മുതൽ കോൺഗ്രസിനുണ്ടായ ഭാവപ്പകർച്ചയുടെ ഭാഗമാണത്. ആേഗാളീകരണം എല്ലാ കാലത്തേക്കുമുള്ള മോക്ഷമാർഗമായാണ് അമേരിക്കയടക്കമുള്ള അതി​െൻറ പ്രണേതാക്കൾ പ്രചരിപ്പിച്ചത്. അതിെന വാരിപ്പുണരാനായി കോൺഗ്രസ് ആദ്യം ബലികൊടുത്തത് അതി​െൻറ നെഹ്റുവിയൻ ദർശനങ്ങളെയായിരുന്നു. കേമ്പാള ചങ്ങാത്തത്തി​െൻറ മാർഗം വികസിച്ച് കേമ്പാള മൗലികവാദമായി മാറിയപ്പോൾ ലോകത്തെവിടെയും സാമ്പത്തിക അസമത്വം വളർന്നുവന്നു. അതോടൊപ്പം അധികാര രാഷ്ട്രീയം അഴിമതിയുടെ ചളിക്കുണ്ടിൽ മുങ്ങിത്താണു.

ഇന്ത്യയിൽ കോൺഗ്രസും ബി.െജ.പിയും ഒരേ സാമ്പത്തിക നയത്തി​െൻറ വക്താക്കളായി മാറി. ‘ലാഭമേവ ജയതേ’ എന്ന കേമ്പാള തത്ത്വശാസ്ത്രത്തിന് അടിപ്പെട്ടപ്പോൾ കോൺഗ്രസ് അതി​െൻറ പരമ്പരാഗത ബന്ധുക്കളിൽനിന്ന് അകന്നുപോവുകയായിരുന്നു. ദലിതരും ന്യൂനപക്ഷങ്ങളും പാവപ്പെട്ട മറ്റു ജനവിഭാഗങ്ങളും കോൺഗ്രസിൽനിന്ന് അകന്നുപോയി. രണ്ടാം യു.പി.എയുടെ കാലത്ത് ഉദാരീകരണത്തി​െൻറ കൂടപ്പിറപ്പാണ് അഴിമതി എന്നുപറഞ്ഞ് അവ രണ്ടിനെയും വെള്ളപൂശാനുള്ള അവസ്ഥയിലേക്ക് കോൺഗ്രസ് നിപതിച്ചു. 2014ൽ ബി.ജെ.പിയുടെ വിജയത്തിന് വഴിതെളിച്ചത് കോൺഗ്രസി​െൻറ നയങ്ങൾതന്നെയാണ്. കോർപറേറ്റുകൾ അവരുടെ കാര്യസാധ്യത്തിന് കോൺഗ്രസിനെക്കാൾ സ്വീകാര്യമായി ബി.ജെ.പിെയ കെണ്ടത്തി.

തങ്ങളുടെ താൽപര്യങ്ങൾക്കൊപ്പംനിൽക്കാൻ തയാറാകാത്ത പാർട്ടിയായി കണ്ട് അഴിമതിയിൽ മുങ്ങിത്താണ കോൺഗ്രസിനെ ജനങ്ങളും കൈവിട്ടു. തങ്ങളുടെ പരമ്പരാഗത ജനകീയാടിത്തറ തകർന്നുവീണപ്പോൾ കൈകെട്ടിനിൽക്കാൻ മാത്രമേ കോൺഗ്രസിനു കഴിഞ്ഞുള്ളൂ. പരാജയത്തി​െൻറ കാറ്റുവീശിയപ്പോൾ ചെറുത്തുനിൽക്കാനും നഷ്ടസ്വാധീനം തിരിച്ചുപിടിക്കാനുമുള്ള ആർജവം ഇന്ദിരഗാന്ധിയുടെ കാലത്ത് കോൺഗ്രസ് കാട്ടിയിട്ടുണ്ട്. എന്നാൽ, പുതിയ കാലമുയർത്തുന്ന തീവ്രമായ വെല്ലുവിളിക്കു മുന്നിൽ പകച്ചുനിൽക്കുന്ന കോൺഗ്രസിനെയാണ് രാജ്യം കാണുന്നത്. ദശാബ്ദങ്ങളോളം കോൺഗ്രസിനെ നയിച്ച നേതാക്കന്മാരും കേന്ദ്രമന്ത്രിമാരുമടക്കം രായ്ക്കുരാമാനം ബി.ജെ.പിയിലേക്ക് ഒഴുകിപ്പോയി. ഏറ്റവുമൊടുവിൽ മുൻ കർണാടക മുഖ്യമന്ത്രിയും കേന്ദ്ര വിദേശകാര്യമന്ത്രിയുമായിരുന്ന എസ്.എം. കൃഷ്ണയാണ് ആ ക്യൂവിൽ സ്ഥാനംപിടിച്ചത്. മഹാത്മഗാന്ധിയുടെ പാർട്ടിയിൽനിന്ന് ഗോദ്സെയുടെ പാർട്ടിയിലേക്കുള്ള ഇൗ കുത്തൊഴുക്ക് പുതിയ കോൺഗ്രസ് അകപ്പെട്ടിരിക്കുന്ന ദാർശനിക പ്രതിസന്ധിയുടെ വിളംബരമാണ്.

തെരഞ്ഞെടുപ്പ് ഫലങ്ങൾ നൽകുന്ന സൂചന
യു.പിയടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലെ തെരെഞ്ഞടുപ്പുകൾ എല്ലാ ജനാധിപത്യ -മതേതര ശക്തികളുടെയും കണ്ണുതുറപ്പിക്കുന്നതാണ്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടുപോലും ഗോവയിലും മണിപ്പൂരിലും സർക്കാർ രൂപവത്കരണത്തിനുള്ള അവകാശവാദം ഉന്നയിക്കാൻപോലും കഴിയാത്ത മരവിപ്പോ മൗഢ്യമോ കോൺഗ്രസിനെ ബാധിച്ചിരിക്കുന്നു. ഇന്നത്തെ അവസ്ഥയിൽ കോൺഗ്രസ് സമ്പൂർണമായി തകർന്നാൽ പകരം നിൽക്കാനുള്ള ബദലായി ഇടതുപക്ഷ ജനാധിപത്യ കൂട്ടുകെട്ട് ഇന്ത്യയുടെ മുന്നിലില്ല. അക്രമാസക്തമായ വർഗീയ ഫാഷിസ്റ്റ് പ്രവണതയോടെ ബി.ജെ.പിയാണ് എല്ലാം കീഴടക്കാൻ ഇവിടെ ചിറകുവിരിച്ചുനിൽക്കുന്നത്. ഇൗ ഗൗരവമേറിയ രാഷ്ട്രീയ സാഹചര്യങ്ങളുടെ മുന്നിൽ വർഗീയവിരുദ്ധ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്ന പാർട്ടികളോരോന്നും കൈക്കൊള്ളുന്ന നിലപാട് രാജ്യത്തി​െൻറ ഭാവിയിൽ നിർണായകമായിരിക്കും. തൊഴുത്തുമാറ്റി കെട്ടിയതുകൊണ്ടോ നേതാവിനെ മാറ്റുന്നതുകൊണ്ടോ വീണ്ടെടുക്കാവുന്നതല്ല കോൺഗ്രസി​െൻറ നഷ്ടപ്പെട്ട വിശ്വാസ്യത. പ്രശ്നത്തി​െൻറ ഗൗരവം ഉൾെക്കാള്ളാത്ത അത്തരം മിനുക്കുപണികൾ എവിടെയും എത്താൻ പോകുന്നില്ല.

കോൺഗ്രസിന്, അതി​െൻറ നയങ്ങളിൽ മൗലികമായ മാറ്റംവരുത്താൻ കഴിയുമോ എന്നതാണ് പ്രശ്നം. അതിനായി കോൺഗ്രസ് കമ്യൂണിസ്റ്റായി മാറണമെന്ന് വാദിക്കുന്നില്ല. കോൺഗ്രസിന് നെഹ്റുവിനെ കണ്ടെത്താൻ കഴിയുമോ എന്നതാണ് ചോദ്യം. നെഹ്റുവി​െൻറ കാഴ്ചപ്പാടുകളെ കാലോചിതമായി നവീകരിക്കാനും ഉൾക്കൊള്ളാനും കോൺഗ്രസിന് കഴിഞ്ഞാൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഗുണപരമായ മാറ്റങ്ങളുണ്ടാക്കാൻ അതിനു കഴിഞ്ഞേക്കും. ആഗോളീകരണത്തി​െൻറ തലസ്ഥാനമായി കരുതപ്പെട്ട അമേരിക്ക ഇന്നിപ്പോൾ എല്ലാ വാതിലും കൊട്ടിയടച്ച് ‘പ്രൊട്ടക്ഷനിസം’ (അമേരിക്ക അമേരിക്കക്കാർക്ക് മാത്രം) നയമായി പ്രഖ്യാപിച്ചിരിക്കുകയാണ്.

പുത്തൻ മുതലാളിത്തം ആഗോളീകരണത്തിൽനിന്ന് അകന്നുനിൽക്കാൻ ശ്രമിക്കുന്നു എന്നാണിതിനർഥം. ലോക സാമ്പത്തിക ബന്ധങ്ങളിൽ അതുണ്ടാക്കാൻ പോകുന്ന മാറ്റങ്ങൾ പ്രവചനാതീതമായിരിക്കും. ട്രംപിന് ഇഷ്ടപ്പെട്ടില്ലെങ്കിലും ജനങ്ങളെ മറന്ന് കേമ്പാളത്തെ പൂജിക്കുന്ന സാമ്പത്തിക രാഷ്ട്രീയ നയങ്ങൾ ലോകത്തെവിടെയും വിചാരണചെയ്യപ്പെടും. അതി​െൻറ അലകൾ ഇന്ത്യയിലും എത്താതിരിക്കില്ല. രാഷ്ട്രീയപാർട്ടികളിലൂടെ നിലപാടുകളിലും കാലം മാറ്റമാവശ്യപ്പെടും. കോൺഗ്രസ് രാഷ്ട്രീയത്തിൽ അത്തരമൊരു നയംമാറ്റത്തിന് മുൻകൈയെടുക്കാൻ ആരാണുള്ളത്?

ഇൗ സങ്കീർണമായ സാഹചര്യത്തിൽ ഇടതുപക്ഷം എന്തുകൊണ്ട് കോൺഗ്രസുമായി സഹകരിക്കുന്നില്ല എന്ന് പല കേന്ദ്രങ്ങളും ചോദിക്കുന്നു. ഇടതുപക്ഷം എല്ലാം തികഞ്ഞ പക്ഷമാണെന്ന് അവകാശപ്പെടുകയല്ല. എന്നാൽ, ഇന്നത്തെ ഇന്ത്യയിൽ കഷ്ടപ്പെടുന്ന ജനങ്ങൾക്കുവേണ്ടിയുള്ള നിലപാടുകൾ വലിച്ചെറിയാതെ പരാജയത്തിനു മുന്നിലും നിൽക്കാൻ കെൽപുകാട്ടിയത് ഇടതുപക്ഷം മാത്രമാണ്. കനത്ത തെരഞ്ഞെടുപ്പ് പരാജയം ഉണ്ടായെങ്കിലും ഇടതുപക്ഷത്തിന് രാജ്യവ്യാപിയായ സാന്നിധ്യവും തൊഴിലാളി- കർഷക ജനവിഭാഗങ്ങളിൽ അവഗണിക്കാനാവാത്ത സ്വാധീനവുമുണ്ട്. രാജ്യത്തി​െൻറ രക്ഷക്കുവേണ്ടി മതേതര ജനാധിപത്യ ശക്തികളുമായി ൈകകോർത്ത് നീങ്ങണം എന്നതുതന്നെയാണ് ഇടതുപക്ഷത്തി​െൻറയും കാഴ്ചപ്പാട്.

എന്നാൽ, കോൺഗ്രസുമായി രാഷ്ട്രീയസഖ്യത്തിനുള്ള സാധ്യത ഇന്നില്ല. അതിനു കാരണം കോൺഗ്രസ് അവലംബിക്കുന്ന ജനവിരുദ്ധ സാമ്പത്തിക നയങ്ങൾ തന്നെയാണ്. നെഹ്റുവി​െൻറ പാർട്ടിയുടെ തകർച്ചയിലേക്ക് നയിച്ച ആ സാമ്പത്തിക നിലപാടുകളിൽ മാറ്റംവരുത്താത്ത കാലത്തോളം കോൺഗ്രസുമായി രാഷ്ട്രീയസഖ്യം ഉണ്ടാക്കാൻ സാമൂഹിക-സാമ്പത്തികനീതിയിലും സോഷ്യലിസത്തിലും വിശ്വാസമർപ്പിച്ചിട്ടുള്ള ശക്തികൾക്ക് എങ്ങനെയാണ് സാധിക്കുക? കോൺഗ്രസും ബി.ജെ.പിയും തമ്മിലുള്ള ആശയപരവും സാമ്പത്തിക നയപരവുമായ അകലം നേർത്തുനേർത്തുവരുകയാണ്. അതുകൊണ്ടാണ് ദശാബ്ദങ്ങളുടെ സേവനപാരമ്പര്യമുള്ള നേതാക്കൾക്ക് കോൺഗ്രസ് വിട്ട് ബി.ജെ.പിയിലേക്ക് ചേേക്കറാൻ രണ്ടാമതൊരു ആലോചനപോലും വേണ്ടാതായത്. കോൺഗ്രസ് അതി​െൻറ ആത്മഹത്യാപരമായ നയങ്ങൾ മാറ്റിയാൽ അവരുമായി രാജ്യത്തി​െൻറ ഭാവിയെ മുൻനിർത്തി അർഥപൂർണമായ സംവാദങ്ങൾ നടത്താൻ ഇടതുപക്ഷത്തിന് കഴിയും.

എ.എ.പി പോലെയുള്ള പുത്തൻ രാഷ്ട്രീയശക്തികളും ഇന്ത്യയിൽ ഉയർന്നുവന്നിട്ടുണ്ട്. അത്തരം ശക്തികളുമായും സഹകരണത്തിനായുള്ള സംവാദ സാധ്യതകൾ ആരായുകതന്നെ വേണം. ഗ്ലോബൽ ഹംഗർ ഇൻഡക്സ് പ്രകാരം വിശപ്പി​െൻറ പട്ടികയിൽ 97ാം സ്ഥാനത്തുനിൽക്കുന്ന ഇന്ത്യയിൽ പാവങ്ങളുടെ ജീവിതപ്രശ്നങ്ങളെ മുൻനിർത്തിയുള്ള പ്രക്ഷോഭങ്ങൾ വളർന്നുവരണം. വിലവർധന, തൊഴിലില്ലായ്മ,  കർഷക ആത്മഹത്യ തുടങ്ങിയ വിഷയങ്ങളിൽ അടിസ്ഥാന ദേശവ്യാപിയായ സമരങ്ങൾ ശക്തിപ്പെടണം. അതൊരു തെരഞ്ഞെടുപ്പ് സഖ്യമാകുമോ എന്നതല്ല പ്രശ്നം. ബി.ജെ.പിക്കു മുന്നിൽ ഒന്നും ചെയ്യാനാകാതെ മതേതര രാഷ്ട്രീയം നിശ്ചലമായി നിൽക്കുന്ന ഇന്നത്തെ അവസ്ഥയിൽ രാഷ്ട്രീയ അന്വേഷണങ്ങളുടെ പുതിയ ദിശാമുഖം തുറക്കാൻ അതിനു കഴിയും എന്നതാണ് പ്രധാനം.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:modi`amith shahBJPYogi Adityanath
News Summary - bjp, congress and left parties
Next Story