Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഅസം: ഒറ്റമൂലിക്കു​...

അസം: ഒറ്റമൂലിക്കു​ പകരം മാരകവിഷം 

text_fields
bookmark_border
അസം: ഒറ്റമൂലിക്കു​ പകരം മാരകവിഷം 
cancel

വടക്കുകിഴക്കൻ സംസ്​ഥാനമായ അസമിലെ പൗരത്വ സ്​ഥിരീകരണ പ്രക്രിയ മൂന്നുവർഷം നീണ്ട ഭാരിച്ച ദൗത്യമായിരുന്നു. ദേശീയ പൗരത്വപ്പട്ടിക (എൻ.ആർ.സി) തയാറാക്കുന്നതിൽ 55,000 ഉദ്യോഗസ്​ഥർ പങ്കാളികളായി. ഒടുവിൽ ഇക്കഴിഞ്ഞ ജൂലൈ 30ന്​ അന്തിമ പട്ടിക​ പ്രസിദ്ധപ്പെടുത്തിയപ്പോൾ 40 ലക്ഷത്തിലേറെ പേർ പട്ടികക്ക്​ പുറത്തായിരുന്നു. ഇവർ ഇന്ത്യൻ പൗരന്മാരല്ലെന്നാണ്​ ഇതി​​​െൻറ ആത്യന്തികസാരം, അഥവാ ‘രാജ്യഹീനർ’. എന്നാൽ പൗരത്വം സ്​ഥിരീകരിക്കാൻ ഫോറിനേഴ്​സ്​​ ​ൈ​ട്രബ്യൂണൽ വഴി അവസരം നൽകാമെന്ന്​ എൻ.ആർ.സി അധികാരികൾ വാക്കുനൽകുന്നു.

കുടിയേറ്റവിരുദ്ധ രാഷ്​ട്രീയം
കുടിയേറ്റവിരുദ്ധ മനോഭാവം അസമിൽ വേരൂന്നിയിട്ട്​ നൂറ്റാണ്ടെങ്കിലും പിന്നിടുകയാണ്​. അസമിലെ പ്രകൃതിസമ്പത്തും ഫലഭൂയിഷ്​ഠമായ മണ്ണും ബ്രിട്ടീഷ്​ കൊളോണിയൽ ഭരണാധികാരികൾക്ക്​ ശക്​തമായ പ്രലോഭനങ്ങളായിരുന്നു. ഇൗ പ്രലോഭനം മൂലമായിരുന്നു അവർ രാജ്യത്തി​​​െൻറ വിവിധ ഭാഗങ്ങളിൽനിന്ന്​ കുടിയേറ്റ തൊഴിലാളികളെ ഇൗ മണ്ണിലേക്ക്​ ആനയിച്ചത്​. ജനസംഖ്യാധിക്യമുള്ള ബംഗാളിൽനിന്നായിരുന്നു കൂടുതൽ കുടിയേറ്റക്കാർ അസമിലേക്ക്​ ചേക്കേറിയത്​. കൂടുതൽ ഭക്ഷ്യവിളകൾ കൃഷിചെയ്​ത്​ കൂടുതൽ ലാഭം കൊയ്യാനുള്ള കൊളോണിയൽ പദ്ധതിയുടെ ഭാഗമായാണ്​ ഭൂരിപക്ഷം ബംഗാളികളും അസമിൽ എത്തിച്ചേർന്നത്​.

ബ്രഹ്​മപുത്ര താഴ്​വരയിൽ അധിവാസമുറപ്പിച്ച മുസ്​ലിം കുടിയേറ്റക്കാർ അസമി ഭാഷ സ്വായത്തമാക്കിയെന്നു​ മാത്രമല്ല അസമിലെ സംസ്​കാരവുമായി ഇഴുകിച്ചേരാനും സന്നദ്ധരായി. ബംഗാളി​ ​െഎഡൻറിറ്റി ഉപേക്ഷിച്ച അവർ തദ്ദേശ സമൂഹത്തി​​​െൻറ ഭാഗമായി പരിണമിച്ചു. എന്നാൽ, കുടിയേറ്റത്തെ ആശങ്കയോടെയാണ്​ അസമികൾ വീക്ഷിച്ചത്​. സ്വന്തം മണ്ണു​ മാത്രമല്ല സ്വത്വം പോലും കുടിയേറ്റക്കാർ റാഞ്ചിയെടുക്കുമെന്ന്​ അവർ ഭീതിപൂണ്ടു. ഇത്തരം ഭയാശങ്കകൾ പരസ്​പര ശണ്​ഠകൾക്കും സംഘർഷങ്ങൾക്കും നിമിത്തമായി. 1920കളിൽ ഇത്തരം നിരവധി സംഘർഷങ്ങൾക്ക്​ അസം വേദിയായി. 1940കളിൽ മുസ്​ലിംലീഗ്​ നേതാവ്​ സയ്യിദ്​ സഅദുല്ലയെ തൂത്തെറിഞ്ഞ്​ കോൺഗ്രസ്​ നേതാവ്​ ഗോപിനാഥ്​ ബോർദോലോയ്​ അസമി​​​െൻറ ഭരണച്ചുമതല ഏറ്റെടുത്തതോടെ ഏറ്റുമുട്ടലുകൾ കൂടുതൽ വ്യാപകമായി.

അനധികൃത കുടിയേറ്റക്കാർ എന്ന്​ മുദ്രയടിച്ച്​ ആയിരക്കണക്കിന്​ മുസ്​ലിം കർഷകരെ ഗോപിനാഥ്​ ആട്ടിയോടിച്ചതായിരുന്നു സംഘർഷങ്ങളുടെ പ്രധാന കാരണം. വർഗീയ ധ്രുവീകരണത്തിന്​ വഴിമരുന്നിട്ട ഇൗ സംഭവം ഇന്ത്യയിൽ ഒന്നടങ്കംതന്നെ വർഗീയ ചിന്തകൾക്ക്​ ആക്കം പകർന്നു. ഇത്തരമൊരു പശ്ചാത്തലത്തിലായിരുന്നു ഇന്ത്യയുടെ സ്വാത​ന്ത്ര്യലബ്​ധി. സ്വാതന്ത്ര്യലബ്​ധിയോടെ മുസ്​ലിം കർഷക കുടിയേറ്റം നിലച്ചതായി ചരിത്രകാരനും കവിയുമായ അമലേന്ദുഗുഹ രേഖപ്പെടുത്തിയിട്ടുണ്ട്​. പക്ഷേ, സംഘർഷങ്ങൾ പി​െന്നയും തുടർന്നു.സ്വാതന്ത്ര്യലബ്​ധിക്കുശേഷം മുസ്​ലിംകൾ വ്യാപകമായി ആക്രമിക്കപ്പെട്ടു. പല മുസ്​ലിം കുടുംബങ്ങളും ചിന്നിച്ചിതറി അഭയാർഥികളായി മാറി. ആയിരക്കണക്കിന്​ കുടുംബങ്ങൾ രാജ്യംവിട്ട്​ കിഴക്കൻ പാകിസ്​താനിലേക്ക്​ ചേക്കേറി. എന്നാൽ നെഹ്​റു-ലിയാഖത്ത്​ ഉടമ്പടി പ്രകാരം പല കുടുംബങ്ങൾക്കും തിരിച്ചെത്താൻ സാധിച്ചു. 1951ൽ ആദ്യത്തെ പൗരത്വപ്പട്ടിക തയാറാക്കലിന്​ തുടക്കമിട്ടു. പക്ഷേ ഇൗ പദ്ധതി നിരവധി സംഘർഷങ്ങൾക്ക്​ വഴിതെളിച്ചു.

പൗരത്വ രജിസ്​ട്രേഷൻ
മുസ്​ലിംകൾക്കെതിരായ അതിക്രമങ്ങളും ലഹളയും നിർബാധം തുടർന്നു. ആയിരക്കണക്കിന്​ മുസ്​ലിംകൾ പ്രോസിക്യൂഷൻ എന്ന നിയമവേട്ടക്കിരയായി തുറുങ്കിലടക്കപ്പെട്ടു. യഥാർഥ പ്രതികൾക്ക്​ നിയമപരിരക്ഷ ലഭിച്ചു. ഒറ്റയടിക്ക്​ 3000 മുസ്​ലിംകൾ കൂട്ടക്കൊലക്കിരയായ ‘നെല്ലി’ കുരുതിയുടെ അന്വേഷണ കമീഷൻ റിപ്പോർട്ട്​ നാളിതുവരെ പുറത്തുവിടാൻ മാറിമാറിവന്ന ഭരണകൂടങ്ങൾ തയാറായില്ല.

മുസ്​ലിം കുടിയേറ്റക്കാരെ നാടുകടത്തണമെന്നാവശ്യപ്പെട്ട്​ നടന്ന പ്രക്ഷോഭങ്ങൾക്കൊടുവിൽ 1985ൽ സംസ്​ഥാന-കേന്ദ്രസർക്കാറുകളും അസം കലാപകാരികളും സന്ധിയിൽ ഒപ്പുവെച്ചു. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി പുറത്താക്കാൻ വ്യവസ്​ഥചെയ്യുന്നതായിരുന്നു ഇൗ ഉടമ്പടി. ഇപ്പോഴത്തെ പൗരത്വ രജിസ്​ട്രേഷ​​​െൻറ ഉൽപത്തി ഇൗ കരാറിലാണെന്നുപറയാം. അവിരാമം തുടരുന്ന സംഘർഷങ്ങൾക്കും വിവേചനങ്ങൾക്കും തടയിടാൻ പൗരത്വ രജിസ്​ട്രേഷൻ വഴിയൊരുക്കുമെന്ന പ്രത്യാശയിൽ മുസ്​ലിംകൾ ആ നടപടിക്ക്​ സമ്മതം നൽകി.

വിവേചനവും പുറന്തള്ളലും
പ്രതീക്ഷകൾക്ക്​ വിരുദ്ധമായത്​ സംഭവിച്ചു. ദേശീയ പൗരത്വ രജിസ്​ട്രേഷനും മുസ്​ലിം വിവേചനത്തിന്​ മറ്റൊരു ചട്ടുകമായി കലാശിച്ചു. മുൻവിധികളോടെ പെരുമാറിയ ഉദ്യോഗസ്​ഥർ നൂറ്റാണ്ട്​ പഴക്കമുള്ള കുടുംബങ്ങളെ പോലും അനധികൃതരായി പ്രഖ്യാപിച്ചു. എൻ.ആർ.സിയിൽ രജിസ്​റ്റർ ചെയ്യാൻ അസമിലെ മുഴുവൻ ജനതയും നിർബന്ധിക്കപ്പെട്ടു. മുസ്​ലിംകൾക്കും നിർധനരായ ഹിന്ദു കുടുംബങ്ങൾക്കും കർശനമായ പരിശോധനാ നടപടികൾക്ക്​ വിധേയരാകേണ്ടിവന്നു. മുസ്​ലിംക​െളയും ബംഗാളി ഹിന്ദുക്ക​െളയും പുറന്തള്ളാൻ എൻ.ആർ.സി ഉദ്യോഗസ്​ഥർ മറ്റ്​ കർക്കശ വ്യവസ്​ഥകളും നടപ്പാക്കി. സംശയിക്കപ്പെടുന്നവരെ ഡി-വോ​േട്ടഴ്​സ്​ എന്ന പട്ടികയിൽ തള്ളി വോട്ടവകാശം നിഷേധിച്ചു. 1.2 ലക്ഷത്തിലേറെ പേരും ഇത്തരം​ ഡി-വോ​േട്ടഴ്​സാണ്​​. ഇവരുടെ കേസുകൾ ഇപ്പോഴും ഫോറിനേഴ്​സ്​ ട്രൈബ്യൂണലിൽ കെട്ടിക്കിടക്കുന്നു. തുടക്കത്തിൽ രേഖകൾക്കെല്ലാം അംഗീകാരം നൽകിയിരുന്ന എൻ.ആർ.സി പിന്നീട്​ രേഖകൾ തള്ളാൻ തുടങ്ങി. നിക്ഷിപ്​ത താൽപര്യക്കാരായ അധികാരികളുടെ നിർദേശപ്രകാരമായിരുന്നു ഇത്തരം നിരാകരണങ്ങൾ. ഇന്ത്യൻ പൗരന്മാരുടെ യഥാർഥ ദുരിതങ്ങൾ മൂടിവെക്കാനും മുസ്​ലിംകളോട്​ ശത്രുത പുലർത്തുന്ന ഭരണകൂടത്തി​​​െൻറയും വംശീയ സംഘടനകളു​െടയും താൽപര്യങ്ങൾ തൃപ്​തിപ്പെടുത്തുന്നതിനും വേണ്ടിയായിരുന്നു എൻ.ആർ.സിയുടെ വിവേചനങ്ങൾ.

നിർധനരും മുൻകലാപങ്ങളിൽ ഇരകളാക്കപ്പെട്ടവരുമായ മുസ്​ലിംകളെ കുടുതൽ ദുരിതങ്ങളിലേക്ക്​ തള്ളിവീഴ്​ത്തുന്ന, ദീർഘകാല പ്രത്യാഘാതങ്ങൾക്കിടയാക്കുന്ന നടപടിക്രമങ്ങളാണ്​ എൻ.ആർ.സി കൈക്കൊണ്ടിരിക്കുന്നതെന്ന്​ സാമാന്യ നിരീക്ഷണത്തിലൂടെ അനായാസം വ്യക്​തമാക്കുന്നു. ദേശീയ പൗരത്വപ്പട്ടികയിൽനിന്ന്​ പുറത്തായവർക്ക്​ അവസാനമായി പരാതികളുമായി ഫോറിനേഴ്​സ്​ ട്രൈബ്യൂണലിനെ സമീപിക്കാൻ അവസരം ലഭിച്ചേക്കാം. എന്നാൽ വിദേശി-സ്വദേശി നിർണയം നടത്തുന്ന ഇൗ ട്രൈബ്യൂണലിൽനിന്ന്​ നീതി പ്രതീക്ഷിക്കാനാകുമോ? കടുത്ത പക്ഷപാതവും മുൻവിധികളും മുദ്രയാക്കിയ ഇത്തരമൊരു ട്രൈബ്യൂണൽ വേറെ കാണില്ല. ഫോറിനേഴ്​സ്​ ട്രൈബ്യൂണലിനു മുമ്പാകെ പരാജയപ്പെടുന്ന വ്യക്​തികളുടെ പൗരത്വം എന്നന്നേക്കുമായി പൂർണമായി നഷ്​ടപ്പെടും. പ്രവചനാതീതമായിരിക്കും അതി​​​െൻറ പ്രത്യാഘാതം. വിവേകശൂന്യവും പക്ഷപാതപരവുമായ നടപടികൾമൂലം പൗരത്വം നഷ്​ടപ്പെടുന്ന ഇൗ മനുഷ്യപ്പറ്റങ്ങളെ ഇനി എന്തു ചെയ്യും. അയൽരാജ്യങ്ങൾ അവരെ സ്വീകരിക്കുമെന്ന്​ കരുതുകവയ്യ. അപ്പോൾ ഏതെങ്കിലും തടങ്കൽപാളയങ്ങളിൽ അവരെ അടക്കുക എന്നതാണ്​ അധികൃതർക്ക്​ മുമ്പാകെയുള്ള ഏക പോംവഴി.

അസമിൽ നിലവിലുള്ള ആറ്​ ജയിലുകളും അന്തേവാസികളുടെ ബാഹുല്യത്താൽ ശ്വാസംമുട്ടിക്കൊണ്ടിരിക്കുന്നു. ഏഴാമതൊന്ന്​ ഗോൽപാറയിൽ നിർമാണത്തിലിരിക്കുന്നു. ഇൗ ഭീമൻ തടവറയുടെ നിർമാണം എപ്പോൾ പൂർത്തീകരിക്കും. ഇപ്രകാരം തുറുങ്കിലടക്കപ്പെടുന്ന ‘പൗരത്വഹീനർക്ക്​’ സിവിൽ രാഷ്​ട്രീയാവകാശങ്ങളൊന്നടങ്കം നഷ്​ടമാകും. സ്വത്തവകാശം പോലും നഷ്​ടപ്പെടുന്ന ഇൗ മനുഷ്യഗണങ്ങൾക്ക്​ ഇതര സംസ്​ഥാനങ്ങളിലേക്കു​പോലും കുടിയേറാനാകാത്ത അവസ്​ഥ സംജാതമാകും. ഇവരുടെ ബയോമെട്രിക്​ രേഖകൾ മരവിപ്പിക്കപ്പെടുന്നതിനാൽ പുതിയ ​െഎ.ഡി ആധാർകാർഡുകൾ സ്വന്തമാക്കുക അസാധ്യമാകും. അ​െത, അസമിലെ ദശലക്ഷങ്ങളെ അതിദയനീയമായ ആത്മസംഘർഷങ്ങളും സ്വത്വനഷ്​ടവുമാണ്​ കാത്തിരിക്കുന്നത്​.
(അസമിലെ സ്വതന്ത്ര ഗവേഷകനാണ്​ ലേഖകൻ)

Show Full Article
TAGS:Assam NRC Issues Malayalam Article 
News Summary - Assam NRC Issues -Malayalam Article
Next Story