പട്ടാമ്പി: കൈപ്പുറം വലിയ പാലത്തിങ്ങൽ കുഞ്ഞുമൊയ്തീൻ ഹാജി (88) നിര്യാതനായി. കൈപ്പുറം നൂറാനിയ്യ മഹല്ല് കമ്മിറ്റി പ്രസിഡന്റാണ്. ഹിദായത്തുൽ ഇൻസാൻ മദ്റസ പ്രസിഡന്റ്, മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി ട്രഷറർ എന്നീ പദവികളും വഹിച്ചിട്ടുണ്ട്. മികച്ച കർഷകനുമായിരുന്നു. വലിയ പാലത്തിങ്ങൽ സെയ്താലിക്കുട്ടിയുടെയും കാളഞ്ചിറ ആച്ചു ഹജ്ജുമ്മയുടെയും മകനാണ്. ഭാര്യ: ഇയ്യാത്തുമ്മു. മക്കൾ: ബഷീർ, മുഹമ്മദാലി, അയ്യൂബ്, സിദ്ദീഖ്, റഊഫ്, കുഞ്ഞുട്ടി, ഷാഫി, റാഫി, ആയിശാബി, റംല, നസീമ, സുഹറ, മുംതാസ്. സഹോദരങ്ങൾ ആയിശ, പരേതരായ വി.പി. കുഞ്ഞാലൻ, പാത്തുമ്മക്കുട്ടി.