കാഞ്ഞങ്ങാട്: ദീർഘകാലം ആനന്ദാശ്രമത്തിൽ സേവനമനുഷ്ഠിച്ച രാംനഗറിലെ ലക്ഷ്മി അമ്മ (84) നിര്യാതയായി. ഭർത്താവ്: കാഞ്ഞങ്ങാട്ടെ ആദ്യകാല ഇലക്ട്രീഷ്യനായിരുന്ന പരേതനായ പി.വി. കണ്ണൻ. മക്കൾ: ആർ. ഗണേശൻ (റിട്ട. ആർമി, ആർ.ബി.ഐ കൊച്ചി), സുബ്രഹ്മണ്യൻ (വിമുക്തഭടൻ), ഉണ്ണികൃഷ്ണൻ (ഖത്തർ), പരേതനായ രാമകൃഷ്ണൻ, നളിനി, അനിത, ശോഭ (സ്പെഷൽ സ്കൂൾ അധ്യാപിക ബേക്കൽ ബി.ആർ.സി).
മരുമക്കൾ: ഓമന മഡിയൻ, ലക്ഷ്മി ആലയി, പ്രസന്ന പൂച്ചക്കാട്, പൂമണി രാവണേശ്വരം, നാരായണൻ ആലയി, കൃഷ്ണൻ ഉദുമ, സുരേഷ് വെളുത്തോളി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് കിഴക്കുംകര മണലിൽ സമുദായ ശ്മശാനത്തിൽ.