Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightതൃപൂണിത്തുറ നഗരസഭാ...

തൃപൂണിത്തുറ നഗരസഭാ സ്ഥിരം സമിതി അധ്യക്ഷൻ കെ.ടി സൈഗാൾ കുഴഞ്ഞു വീണു മരിച്ചു

text_fields
bookmark_border
തൃപൂണിത്തുറ നഗരസഭാ സ്ഥിരം സമിതി അധ്യക്ഷൻ   കെ.ടി സൈഗാൾ കുഴഞ്ഞു വീണു മരിച്ചു
cancel

തൃപൂണിത്തുറ: സി.പി.എം തൃപൂണിത്തുറ ഏരിയാ കമ്മിറ്റിയംഗവും നഗരസഭാ സ്ഥിരം സമിതി അധ്യക്ഷനുമായ കെ.ടി സൈഗാൾ (45) അന്തരിച്ചു. വീടിനുള്ളിൽ കുഴഞ്ഞു വീണതിനെ തുടർന്നാണ് മരണം. പീപ്പിൾസ് സഹകരണ ബാങ്ക് വൈസ് ചെയർമാനും വിവിധ തൊഴിലാളി യൂണിയനുകളുടെ ഭാരവാഹിയുമായിരുന്നു. ഇരുമ്പനം കാവരപറമ്പിൽ പരേതനായ കെ വി തങ്കപ്പന്റെയും അമ്മിണിയുടെയും മകനാണ്. സംസ്കാരം പിന്നീട് .

വിദ്യാർഥി യുവജന പ്രസ്ഥാനങ്ങളിലൂടെയാണ് പൊതുരംഗത്തെത്തിയത്. തൃപൂണിത്തുറ മേഖലയിലെ ശ്രദ്ധേയനായ യുവജന നേതാവായിരുന്നു. ഡി വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗവും സി.പി.എം ഇരുമ്പനം ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായിരുന്നു. രണ്ട് വട്ടം തൃപ്പൂണിത്തുറ നഗരസഭാംഗമായി. നിലവിൽ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷനായി പ്രവർത്തിച്ചു വരികയായിരുന്നു.

ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഏതാനും ദിവസം മെഡിക്കൽ ട്രസ്റ്റിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് വീട്ടിൽ തിരിച്ചെത്തിയത്. തിങ്കളാഴ്ച അർധരാത്രിയോടെ ശുചി മുറിയിൽ കുഴഞ്ഞുവീണു. തുടർന്ന് തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു.

സൗമ്യയാണ് ഭാര്യ. അനുപം, ഹാശ്മി എന്നിവർ മക്കൾ. സഹോദരങ്ങൾ: കെ.ടി സുരേഷ്, ദിനജ. സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obit News
News Summary - Thripunithura Municipal Corporation Standing Committee Chairman KT Saigal died
Next Story