ചലച്ചിത്രമേളക്ക് ഇന്ന് തിരശ്ശീല വീഴും
text_fieldsതിരുവനന്തപുരം: 19ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളക്ക് വെള്ളിയാഴ്ച തിരശ്ശീല വീഴും. വൈകീട്ട് നാലോടെ കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ സമാപനചടങ്ങ് ആരംഭിക്കും. കലാപീഠം ബേബി മാരാ൪ അവതരിപ്പിക്കുന്ന സോപാനസംഗീതത്തോടെയാണ് വേദിയുണരുക. സമ്മേളനത്തിൽ മന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കും. വിഖ്യാത സംവിധായകൻ നൂറി ബിൽജി സെയ്ലൻ മുഖ്യാതിഥിയായിരിക്കും. മേളയിലെ മികച്ച ചിത്രങ്ങൾക്കായി ഏ൪പ്പെടുത്തിയ പുരസ്കാരങ്ങൾ ഗവ൪ണ൪ ജസ്റ്റിസ് പി. സദാശിവം വിതരണം ചെയ്യും. മികച്ച ചിത്രത്തിന് സുവ൪ണചകോരവും മികച്ച സംവിധായകന് രജതചകോരവും ലഭിക്കും. മികച്ച നവാഗത സംവിധായകനുള്ള അവാ൪ഡും ഫിപ്രസി, നെറ്റ്പാക് പുരസ്കാരങ്ങളും ചടങ്ങിൽ നൽകും.
പ്രേക്ഷക൪ തെരഞ്ഞെടുക്കുന്ന ജനപ്രിയ ചിത്രത്തിനുള്ള അവാ൪ഡ്, മാധ്യമ അവാ൪ഡുകൾ, തിയറ്റ൪ അവാ൪ഡുകൾ എന്നിവയും സമ്മാനിക്കും. 5.30 മുതൽ കേരള കലാമണ്ഡലം അവതരിപ്പിക്കുന്ന മോഹിനിയാട്ടം നടക്കും. തുട൪ന്ന് സുവ൪ണ ചകോരം നേടുന്ന ചിത്രം പ്രദ൪ശിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.