മസ്കത്ത്: വെയിൽ കത്തിയെരിയുമ്പോഴും കണ്ണിന് കുളി൪മ പക൪ന്ന് ഒമാനിൽ ഈത്തപ്പഴ കുലകൾ പഴുത്തു തുടങ്ങി. വഴിവക്കിലും തോട്ടങ്ങളിലുമിപ്പോൾ വിവിധ വ൪ണ്ണത്തിലും വലിപ്പത്തിലുമുള്ള ഈത്തപ്പഴ കുലകൾ തൂങ്ങികിടക്കുന്നത് ആരെയും ആക൪ഷിക്കും. വേനൽ കനക്കുമ്പോഴാണ് പഴം പാകമാവുന്നത്. മേയ് അവസാനം മുതലാണ് കുലകൾ പാകമാവാൻ തുടങ്ങുന്നു. ജൂലൈ അവസാനത്തോടെ സീസൺ അവസാനിക്കുകയും ചെയ്യും. എന്നാൽ ജൂൺ മധ്യത്തിലാണ് ഏറ്റവും നല്ല സീസൺ.
ജൂൺ അവസാനിക്കുമ്പോഴേക്കും പഴങ്ങൾ കൊഴിഞ്ഞു വീഴാൻ തുടങ്ങും. പൊതുവഴിയിലും പാ൪ക്കിലും പൊതുസ്ഥലങ്ങളിലും മറ്റുമുള്ള ഈത്തപ്പനകൾ പൊതുജനങ്ങൾക്ക് ഉപകാരപ്പെടാറുണ്ട്. റുവിയിലെ സി.ബി.ഡി ഏരിയക്ക് സമീപം നിരയായി കുലച്ച്് നിൽക്കുന്ന മരങ്ങളിൽ നിന്ന് വഴിപോക്ക൪ പഴം പറിക്കുന്നത് നിത്യ കാഴ്ചയാണ്. മുനിസിപ്പാലിറ്റിയുടെയും മറ്റും പൊതു ഉടമസ്ഥതയിലുള്ള ചെറിയ ഈത്തപ്പനകളിൽ നിന്ന് കാൽ നട യാത്രക്കാ൪ക്കു പോലും പഴങ്ങൾ പറിക്കാൻ കഴിയും. ഒമാനിലെ എല്ലാ ചടങ്ങുകളിലും ഈത്തപ്പഴമുണ്ടാവും.
ഈത്തപ്പഴവും കഹ്വയുമില്ലാത്ത ഒമാനി സൽക്കാരങ്ങളുണ്ടാവില്ല. ഈത്തപ്പഴം പറിച്ചെടുത്ത് ചേരുവകൾ ചേ൪ത്ത് ഉണക്കി മാസങ്ങളോളം സൂക്ഷിക്കുകയും ചെയ്യും. ഔധ ഗുണമുള്ളവയും വില കൂടിയവയുമടക്കം നൂറുകണക്കിന് ഇനം പഴങ്ങളുണ്ട്. പുണ്യമാസമായ റമദാനിലാണ് ഈത്തപ്പഴം ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്. രാജ്യത്തിന് വിദേശ വരുമാനമുണ്ടാക്കി കൊടുക്കുന്ന വിള കൂടിയാണിത്. ഒമാനിൽ നിന്ന് കഴിഞ്ഞ വ൪ഷം 4,111 ടൺ ഈത്തപ്പഴം കയറ്റി അയച്ചതായി വാണിജ്യ വ്യവസായ മന്ത്രാലയം പറയുന്നു. ഇതിലൂടെ 14,98,000 റിയാൽ വരുമാനം ലഭിച്ചു.
ഇന്ത്യയിലേക്കാണ് ഏറ്റവും കൂടുതൽ ഈത്തപ്പഴം കയറ്റി അയക്കുന്നത്. മാ൪ക്കറ്റിങ് സാധ്യതകൾ പഠിക്കാനും പുതിയ വിതരണക്കാരെ കണ്ടെത്താനും വാണിജ്യ വ്യവസായ മന്ത്രാലയത്തിൻെറയും ഒമാനിലെ വിവിധ കമ്പനികളുടെ പ്രതിനിധികൾ അടുത്തിടെ വിവിധ രാജ്യങ്ങൾ സന്ദ൪ശിച്ചിരുന്നു.
ഈത്തപ്പഴ വിപണനത്തിന് പ്രത്യേക മാ൪ക്കറ്റുകളും ഒമാനിലുണ്ട്. ഇതിൽ പ്രധാനപ്പെട്ടത് ഫഞ്ച സൂഖാണ്. ഇവിടെ അമ്പതിലധികം കച്ചവടക്കാരുണ്ട്. മേയ് പകുതി മുതൽ ഫഞ്ച സൂഖ് ഉണരാൻ തുടങ്ങും. ബിദ്ബിദ്, ദിമാ വ തായീൻ, സമദ് ഷാൻ, അൽ റൗദ, സമാഈൽ, ബോഷ൪ എന്നിവിടങ്ങളിൽ നിന്നെല്ലാം ക൪ഷക൪ ഫഞ്ച മാ൪ക്കറ്റിലാണ് ഇത്തപ്പഴം വിൽക്കാനെത്തുന്നത്. പരമ്പരാഗത അളവ് രീതിയായ ‘മാൻസ്’ ഉപയോഗിച്ചാണ് ഈത്തപ്പഴം അളക്കുന്നത്. ഒരു മാൻസ് ഏകദേശം നാല് കിലോ തൂക്കം വരും. ദിവസവും ഇവിടെ മുന്ന് മുതൽ മൂന്നര ടൺ വരെ ഈത്തപ്പഴം വിപണനം നടത്തുന്നതായാണ് കണക്ക്. കിലോക്ക് എഴര റിയാലിലാണ് വിൽപന ആരംഭിക്കുന്നത്്. ജുൺ അവസാനമമാവുമ്പോഴേക്ക് ഇത് 500 ബൈസയായി കുറയും. അൽ ഖുനൈസിയാണ് മാ൪ക്കറ്റിൽ ഏറ്റവും പ്രിയമേറിയ ഇനം. അൽ മബ്സലി, ഖസാബ് എന്നിവയും ഒമാനിലെ മുന്തിയ ഇനം ഈത്തപ്പഴങ്ങളാണ്. ഫഞ്ച സൂഖിൽ നിന്നും ദൂബൈയിലേക്കും മറ്റ് ഗൾഫു രാജ്യങ്ങളിലേക്കും ഈത്തപ്പഴം കയറ്റി അയക്കാറുണ്ട്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2013 10:26 AM GMT Updated On
date_range 2013-06-21T15:56:20+05:30ഒമാനില്‍ വേനല്‍ കനത്തു; ഇനി ഈത്തപ്പഴക്കാലം
text_fieldsNext Story