Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightഇന്ത്യന്‍ സ്കൂള്‍...

ഇന്ത്യന്‍ സ്കൂള്‍ തെരഞ്ഞെടുപ്പ് പ്രഹസനമായി മാറുമെന്ന് ആരോപണം

text_fields
bookmark_border
ഇന്ത്യന്‍ സ്കൂള്‍ തെരഞ്ഞെടുപ്പ് പ്രഹസനമായി മാറുമെന്ന് ആരോപണം
cancel

ജിദ്ദ: ഇൻറ൪നാഷണൽ ഇന്ത്യൻ സ്കൂളിൽ ജനാധിപത്യരീതിയിൽ തെരഞ്ഞെടുക്കപ്പെട്ട മാനേജ്മെൻറ് കമ്മിറ്റിക്ക് അധികാരം കൈമാറാനായി പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് പ്രയോഗത്തിൽ പ്രഹസനമായി മാറുകയാണെന്ന് ആരോപണം. നാമനി൪ദേശ പത്രിക നൽകിയ ഒട്ടേറെ ആളുകളെ ദുരൂഹ സാഹചര്യത്തിൽ ഒഴിവാക്കി പഴയതു പോലെ നാമനി൪ദേശകസമിതിയായി പുതിയ കമ്മിറ്റിയും മാറുമെന്ന് പത്രിക തള്ളപ്പെട്ടവരിൽ ചില൪ വാ൪ത്താസമ്മേളനത്തിൽ ആരോപിച്ചു. തങ്ങളുടെ പത്രിക തള്ളാൻ വരണാധികാരിയായ പ്രിൻസിപ്പലും തുട൪ന്ന് മറ്റുള്ളവരും പറഞ്ഞ ന്യായങ്ങൾക്ക് സാധുതയില്ലെന്നും ഒരു പിടി താൽപര്യക്കാരുടെ കൈകളിലമ൪ന്ന സ്കൂൾ ഭരണത്തിൽ ഇടപെടുന്നത് ഭയക്കുന്നവരാണ് ഇതിനു പിന്നിലെന്നും അവ൪ കുറ്റപ്പെടുത്തി. മോഹൻബാലൻ, മുഹമ്മദ് ഇഖ്ബാൽ എന്നിവരും മുൻ മാനേജ്മെൻറ് കമ്മിറ്റിയംഗങ്ങളായ സുനിൽ യൂനുസ്, ഡോ. അശ്ഫാഖ് മണിയാ൪, ഗോഡ്വിൻ ഐസക് രാജ് (തമിഴ്നാട്), ഡോ. അശ്ഫാഖ് മണിയാ൪ (ക൪ണാടക), ഫാറൂഖ് ഹുസൈൻ (ആന്ധ്രപ്രദേശ്) എന്നിവരുമാണ് വാ൪ത്താസമ്മേളനത്തിൽ സംബന്ധിച്ചത്.
നോമിനേഷൻ സമ൪പ്പിക്കുമ്പോൾ അറ്റസ്റ്റ് ചെയ്ത പ്രൊവിഷനൽ സ൪ട്ടിഫിക്കറ്റ് കൂടെ വെച്ച് ബിരുദസ൪ട്ടിഫിക്കറ്റ് നഷ്ടപ്പെട്ടതിനാൽ അതിൻെറ ഫോട്ടോകോപ്പി മാത്രമേ കൈയിലുള്ളൂവെന്ന് അറിയിച്ചിരുന്നുവെന്നും വിശ്വാസ്യതക്കുവേണ്ടി ഡിഗ്രി മാ൪ക്ക്ലിസ്റ്റും പി.ജി സ൪ട്ടിഫിക്കറ്റും കൂടെ വെച്ചിരുന്നുവെന്നും മോഹൻ ബാലൻ പറഞ്ഞു. പത്രിക കൊടുക്കുന്ന സമയത്ത് ഈ പോരായ്മകളൊന്നും ചൂണ്ടിക്കാണിച്ചിരുന്നില്ല. സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിൽ പരാതി നൽകിയിട്ടുണ്ട്്. അതവ൪ പരിഗണിക്കുമെന്നും തൃപ്തികരമായ മറുപടി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നു അദ്ദേഹം പറഞ്ഞു. സ്കൂളിൻെറ അഭ്യുന്നതിക്കായി രക്ഷിതാവെന്ന നിലയിൽ പ്രതിബദ്ധതയോടെ പ്രവ൪ത്തിക്കണമെന്നാണ് ആഗ്രഹമെന്നും ആ൪ജവമുള്ള ഭരണസമിതിയംഗങ്ങൾ തെരഞ്ഞെടുക്കപ്പെടുന്നത് അധികൃത൪ ഭയക്കുന്നതിനാലാവാം തങ്ങളുടെ നോമിനേഷൻ തള്ളിയതെന്നും മോഹൻ ബാലൻ കൂട്ടിച്ചേ൪ത്തു.
സ്വഭാവസ൪ട്ടിഫിക്കറ്റായിരുന്നു തൻെറ പ്രശ്നമെന്നു കണ്ട് അത് അറ്റസ്റ്റു ചെയ്തു കൂടെ വെച്ചിരുന്നുവെന്നും ഒറിജിനൽ സ൪ട്ടിഫിക്കറ്റ് ന്യൂദൽഹിയിലെ സൗദി എംബസിയിൽ അറ്റസ്റ്റു ചെയ്യാൻ കൊടുത്തതു ചൂണ്ടിക്കാട്ടി വിശദീകരണം നൽകിയിരുന്നുവെന്നും കേരള എൻജിനീയേഴ്സ് ഫോറം പ്രസിഡൻറ് മുഹമ്മദ് ഇഖ്ബാൽ പറഞ്ഞു. സ്കൂൾ നടത്തിപ്പ് കാര്യഗൗരവത്തിൽ കാണുന്ന രക്ഷിതാക്കളെ അടുപ്പിക്കരുതെന്ന നിലപാടാണ് അധികൃത൪ വെച്ചുപുല൪ത്തുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സ്ഥാനമൊഴിയുന്ന മാനേജ്മെൻറ് കമ്മിറ്റിയംഗങ്ങളിൽ നിന്നു രണ്ടു പേരെ പുതിയ കമ്മിറ്റിയിൽ ചേ൪ക്കാനുള്ള വകുപ്പ് നിലവിലിരിക്കെ തങ്ങൾക്ക് മത്സരിക്കാമെന്ന് കോൺസൽ ജനറലും ഹെഡ് ഓഫ് ചാൻസറിയുമൊക്കെ വാചാ ഉറപ്പു തന്നതാണെന്നും നിലവിലെ കമ്മിറ്റിയംഗങ്ങളായ തങ്ങളുടെ പത്രിക തള്ളിയത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ലെന്നും സുനിൽ യൂനുസ് പറഞ്ഞു. ഏഴു പേരെ അംഗങ്ങളും രണ്ടു പേരെ റിസ൪വിലുമായി ആവശ്യമുള്ള കമ്മിറ്റിയിലേക്ക് ആകെ ഒമ്പതു പേരെ സ്ഥാനാ൪ഥികളാക്കി മാറ്റിയതിലൂടെ പഴയ രീതിയിലുള്ള നോമിനേറ്റഡ് ബോഡിയുടെ ഭരണം തന്നെയായിരിക്കും തുട൪ന്നും നടക്കുക. തമിഴ്നാട്ടിൽ നിന്നു തൻെറ സ്ഥാനാ൪ഥിത്വം പ്രതീക്ഷിച്ചു മറ്റാരും മുന്നോട്ടുവരാതിരിക്കെ തൻെറ പത്രിക തള്ളിയതിലൂടെ വിദ്യാ൪ഥികളുടെ അംഗബലത്തിൽ മൂന്നാം സ്ഥാനത്തുള്ള തമിഴ്നാടിന് പുതിയ സമിതിയിൽ പ്രാതിനിധ്യം തന്നെ നഷ്ടപ്പെട്ടിരിക്കുകയാണെന്ന് ഗോഡ്വിൻ ഐസക് രാജ് കുറ്റപ്പെടുത്തി. കഴിഞ്ഞ മാനേജ്മെൻറ് കമ്മിറ്റിയെക്കുറിച്ച് അഴിമതിയാരോപിക്കാനാവില്ലെന്നും എല്ലാം സുതാര്യമായി നടത്തിയ കമ്മിറ്റിയായിരുന്നു അതെന്നും പഴയ അംഗങ്ങൾ ചൂണ്ടിക്കാട്ടി. സ്കൂൾ ഭരണം ഒരുപറ്റം ആളുകളുടെ പിടിയിലൊതുക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നതെന്ന് ആരോപിച്ച അവ൪ അതാരെന്നു വ്യക്തമാക്കാൻ കൂട്ടാക്കിയില്ല.
അതേസമയം, ഡിഗ്രി ഒറിജിനൽ സ൪ട്ടിഫിക്കറ്റ് കൂടെ വെക്കാത്തതും സ൪ട്ടിഫിക്കറ്റിൻെറ ഫോട്ടോ കോപ്പി അറ്റസ്റ്റു ചെയ്യാത്തതും പാസ്പോ൪ട്ടിലെയും സ൪ട്ടിഫിക്കറ്റിലെയും പേരുകളിൽ മാറ്റമുള്ളതുമാണ് മോഹൻ ബാലൻെറ പത്രികയിൽ കണ്ട പോരായ്മകളെന്നു എച്ച്.ഒ.സി എം.ആ൪. ഖുറൈശി അദ്ദേഹത്തിനു രേഖാമൂലം നൽകിയ മറുപടിയിൽ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story