കൊല്ലം: ക്രിസ്തുമതത്തെയും സഭാനേതൃത്വത്തെയും മോശമായി ചിത്രീകരിക്കുന്ന ‘സെയിൻറ് ഡ്രാക്കുള’ ചിത്രം ഇന്ത്യയിൽ പ്രദ൪ശിപ്പിക്കാൻ അനുവദിക്കില്ലെന്ന് കേരള ലാറ്റിൻ കത്തോലിക്കാ അവകാശസമിതി സംസ്ഥാന നേതൃയോഗം.
വിശ്വാസികൾ ആദരവോടെ കാണുന്ന തിരുവസ്ത്രത്തെയും സ്ഥാനചിഹ്നങ്ങളെയും അവഹേളിക്കുന്ന ചിത്രം പ്രദ൪ശിപ്പിക്കരുതെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി, മുഖ്യമന്ത്രി എന്നിവ൪ക്ക് നിവേദനം നൽകാൻ തീരുമാനിച്ചു. ആവിഷ്കാരസ്വാതന്ത്ര്യത്തിൻെറ മറവിൽ എന്തും കാട്ടാമെന്ന നിലപാട് പ്രത്യാഘാതം ക്ഷണിച്ചുവരുത്തുമെന്ന് മുന്നറിയിപ്പ് നൽകി.
സംസ്ഥാന പ്രസിഡൻറ് ഫാ. പോൾക്രൂസ് അധ്യക്ഷതവഹിച്ചു. ജനറൽസെക്രട്ടറി എൻ.എസ്. വിജയൻ, ഫാ. സേവ്യ൪ ലാസ൪, ഫാ. ജോൺ ബ്രിട്ടോ, ഫാ. ബെഞ്ചമിൻ പള്ളിയാടി, വില്യം ജോ൪ജ്, ജോസഫ് തങ്കച്ചൻ, ഫ്രാൻസിസ് സേവ്യ൪, അഡ്വ. പോൾ ആൻറണി, ഡോ. തോമസ് അൽഫോൺസ് എന്നിവ൪ സംസാരിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2013 12:05 AM GMT Updated On
date_range 2013-03-24T05:35:44+05:30‘സെയിന്‍റ് ഡ്രാക്കുള സിനിമ ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ല’
text_fieldsNext Story