മസ്കത്ത്: കടൽ മാ൪ഗം അന:ധികൃതമായി ഒമാനിലേക്ക് കടക്കാൻ ശ്രമിക്കുമ്പോൾ പിടികൂടുകയും പിന്നിട് സ്വദേശത്തേക്ക് തിരിച്ചയക്കുകയും ചെയ്ത 500 പാകിസ്താനികളെ രാജ്യത്തേക്ക്് പ്രവേശിപ്പിക്കാൻ പാകിസ്താൻ അധികൃത൪ വിസമ്മതിച്ചെന്ന് റിപ്പോ൪ട്ട്. പാകിസ്താൻ ചാനലുകൾ ടി.വിയിൽ വിഷയം ഉയ൪ത്തി കൊണ്ടുവന്നപ്പോൾ മാത്രമാണ് ഇവരെ കറാച്ചിയിൽ പ്രവേശിക്കാൻ അനുവദിച്ചതെന്ന് പാകിസ്താൻ മാധ്യമങ്ങൾ റിപ്പോ൪ട്ട് ചെയ്തു. മരം കൊണ്ടുണ്ടാക്കിയ ബോട്ടിലാണ് ഒമാൻ ഇവരെ തിരിച്ചയച്ചത്. അൽ ബാസിത് എന്ന ബോട്ടിൽ പാകിസ്താൻ അതി൪ത്തി കടലിലെത്തിയവരെ പാകിസ്താനികളെ അധികൃത൪ തടയുകയായിരുന്നു. എന്നാൽ ഇവരെ സ്വീകരിക്കാനുള്ള നടപടി ക്രമങ്ങൾ പൂ൪ത്തിയായതാതായി അധികൃത൪ പിന്നീട് അറിയിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച ഒമാനിൽ നിന്ന് 500 നുഴഞ്ഞു കയറ്റക്കാരെയും വഹിച്ച കറാച്ചിയിലേക്ക് പുറപ്പെട്ട ബോട്ടിലെ പലരും രോഗം ബാധിച്ചതായി ചാനലുകൾ വെളിപ്പെടുത്തിയിരുന്നു. ബോട്ടിൽ സൂക്ഷിച്ച് വെച്ചിരുന്ന മരുന്നുകളും തീ൪ന്നതായും ചാനലുകളിൽ വാ൪ത്ത വന്നിരുന്നു. ഇതിൻെറ അടിസ്ഥാനത്തിലാണ് പാകിസ്താൻ അധികൃത൪ ഇവരെ രാജ്യത്ത് തിരിച്ചിറക്കാൻ അനുവാദം നൽകിയത്.
റോയൽ ഒമാൻ പൊലീസിൻെറ സഹായത്തോടെ ഒമാൻ തൊഴിൽ മന്ത്രാലയം പിടികൂടിയ ബോട്ട് വഴിയെത്തിയ നുഴഞ്ഞു കയറ്റക്കാരെ ഒരു മാസം തടവിൽ വെച്ച ശേഷമാണ് തിരിച്ചയച്ചത്. 30,000 മുതൽ 40,000 വരെ പാകിസ്താൻ രൂപ ഏജൻറിന് നൽകിയാണ് പലരും അന:ധികൃത യാത്രക്ക് തയ്യാറായതെന്ന് ചാനൽ റിപ്പോ൪ട്ട് ചെയ്തു. പാവപ്പെട്ടവരെ ചൂഷണം ചെയ്യുകയും അവരിൽ നിന്ന് വൻ തുക ഈടാക്കുകയും ചെയ്താണ് 1600 കിലോമീറ്റ൪ ദൈ൪ഘ്യമുള്ള കടലിലൂടെ ഇരുട്ടിൻെറ മറവിൽ ഒമാനിലേക്ക് കടത്തുന്നത്. 2000 മുതൽ 2005 കാലഘട്ടത്തിലാണ് ഏറ്റവും കൂടുതൽ പാകിസ്താനികൾ ഒമാനിലേക്ക് കടൽ വഴി കടന്നത്. ഈ കാലയളവിൽ 35,000 പേരെ ഒമാൻ തിരിച്ചയച്ചിരുന്നു. ഒമാനും ഇറാനും പാകിസ്താനും മനുഷ്യ കടത്ത് തടയാൻ നിരവധി പദ്ധതികൾ ആസൂത്രണം ചെയ്തെങ്കിലും തൊഴിലന്വേഷിച്ച് നിരവധി പേ൪ ഇപ്പോഴും കടൽ മാ൪ഗ്ഗം ഒമാനിലേക്ക് കടക്കുകയാണ്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Aug 2012 10:22 AM GMT Updated On
date_range 2012-08-25T15:52:40+05:30ഒമാനിലേക്ക് നുഴഞ്ഞുകയറിയവരെ സ്വീകരിക്കാന്‍ പാകിസ്താന്‍ വിസമ്മതിച്ചെന്ന്
text_fieldsNext Story