കോട്ടായി: രണ്ട് വൃക്കകളുടേയും പ്രവ൪ത്തനം തകരാറിലായ യുവതി ചികിത്സക്ക് സഹായം തേടുന്നു.
ചെറുകുളം പല്ലുക്കാവ് വീട്ടിൽ ഉണ്ണികൃഷ്ണൻെറ മകൾ സിന്ധുവാണ് ദിവസവും ഡയാലിസിസ് നടത്തി ജീവൻ നിലനി൪ത്തുന്നത്.
കൂലിപ്പണിക്കാരനായ ഉണ്ണികൃഷ്ണൻ കൈവശമുള്ള പരിമിതമായ ഭൂസ്വത്ത് പണയപ്പെടുത്തിയാണ് ഇതുവരെ ചികിത്സക്ക് പണം കണ്ടെത്തിയത്. നാട്ടുകാരുടെ സഹായവും ഉണ്ടായിരുന്നു. വൃക്ക മാറ്റിവെക്കേണ്ടി വരുമെന്നാണ് ഡോക്ട൪മാ൪ പറയുന്നത്. ഇതിന് വേണ്ട ചെലവ് താങ്ങാൻ ഈ കുടുംബത്തിന് നി൪വാഹമില്ല.
കോട്ടായി പഞ്ചായത്ത് വാ൪ഡ് അംഗം കെ.വി. രാധാകൃഷ്്ണൻ മുൻകൈയെടുത്ത് ചികിത്സാ സഹായ സമിതി രൂപവത്കരിച്ചിട്ടുണ്ട്.
കാത്തലിക് സിറിയൻ ബാങ്ക് കോട്ടായി ശാഖയിൽ 0044 0305 3830 190 001 എന്ന നമ്പറായി അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2012 1:50 PM GMT Updated On
date_range 2012-08-08T19:20:41+05:30ഇരു വൃക്കകളും തകരാറിലായ യുവതി സഹായം തേടുന്നു
text_fieldsNext Story