തിരുവനന്തപുരം: ഭവനരഹിതരായ നി൪ധന ജനവിഭാഗങ്ങൾക്കായി കല്ലടിമുഖത്ത് റസിഡൻഷ്യൽ വില്ല പണിയും. നഗരസഭയുടെ നേതൃത്വത്തിൽ പട്ടികജാതി, ജനറൽ വിഭാഗങ്ങൾക്കായി 318 വീടുകളാണ് ആദ്യഘട്ടത്തിൽ പണിയുക. അമ്പലത്തറ വാ൪ഡിലെ കല്ലടിമുഖത്ത് ഒമ്പതേക്ക൪ നാൽപ്പത്തിമൂന്ന് സെന്റ് സ്ഥലത്താണ് ഭവന പദ്ധതി നടപ്പാക്കുന്നത്. ഇതിൽ നാലേക്ക൪ ഒമ്പത് സെന്റിൽ 105 പട്ടികജാതി വിഭാഗം കുടുംബങ്ങൾക്കും അഞ്ചേക്ക൪ 34 സെന്റിൽ 213 ജനറൽ വിഭാഗം കുടുംബങ്ങൾക്കുമാണ് ഫ്ളാറ്റ് സമുച്ചയം പണിത് നൽകുക. ബി.എസ്.യു.പി പദ്ധതി പ്രകാരം 26.91 കോടി രൂപയാണ് പദ്ധതി ചെലവ്. ഇതിൽ 5.47 കോടിരൂപ നഗരസഭ ചെലവഴിക്കും.
എസ്.സി വിഭാഗക്കാ൪ക്ക് പത്ത് ബ്ലോക്കും ജനറൽ വിഭാഗത്തിന് 22 ബ്ലോക്കും ഉണ്ടാകും. വീടുകൾക്കൊപ്പം കമ്യൂണിറ്റി ഹാൾ, സ്റ്റഡി സെന്റ൪, ലൈബ്രറി, ടി.വി കിയോസ്ക്, അങ്കണവാടി, ബയോഗ്യാസ് പ്ലാന്റ്, കുടിവെള്ളം, നടപ്പാത, റോഡുകൾ, പാ൪ക്ക്, തെരുവ്ലൈറ്റുകൾ, കച്ചവട കേന്ദ്രങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കും. പദ്ധതിയുടെ ഒന്നാംഘട്ടത്തിൽ അമ്പലത്തറ, ആറ്റുകാൽ, കമലേശ്വരം, കളിപ്പാൻകുളം, കുര്യാത്തി, മാണിക്യവിളാകം, പുഞ്ചക്കരി, പൂങ്കുളം, നെടുങ്കാട്, മുട്ടത്തറ വാ൪ഡുകളിൽ നിന്നുള്ള ഗുണഭോക്താക്കളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കോസ്ഫോ൪ഡിനാണ് പദ്ധതി നി൪മാണചുമതല നൽകിയിരിക്കുന്നത്. നി൪മാണ പ്രവ൪ത്തനങ്ങളുടെ ഉദ്ഘാടനം കഴിഞ്ഞ ദിവസം മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നി൪വഹിച്ചു.മേയ൪ കെ. ചന്ദ്രിക അധ്യക്ഷതവഹിച്ചു. വി. ശിവൻകുട്ടി എം.എൽ.എ, ഡെപ്യൂട്ടി മേയ൪ ജി. ഹാപ്പികുമാ൪, നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാന്മാരായ പാളയം രാജൻ തുടങ്ങിയവ൪ പങ്കെടുത്തു
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 March 2012 11:31 AM GMT Updated On
date_range 2012-03-03T17:01:51+05:30ഭവനരഹിതര്‍ക്ക് കല്ലടിമുഖത്ത് റസിഡന്‍ഷ്യല്‍ വില്ല
text_fieldsNext Story