Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightതമ്പാനൂര്‍ ബസ്...

തമ്പാനൂര്‍ ബസ് ടെര്‍മിനല്‍ സെപ്റ്റംബറില്‍ -മന്ത്രി ശിവകുമാര്‍

text_fields
bookmark_border
തമ്പാനൂര്‍ ബസ് ടെര്‍മിനല്‍ സെപ്റ്റംബറില്‍ -മന്ത്രി  ശിവകുമാര്‍
cancel

തിരുവനന്തപുരം: തമ്പാനൂ൪ ബസ് ടെ൪മിനൽ സെപ്റ്റംബറിൽ ഉദ്ഘാടനം ചെയ്യുമെന്ന് ഗതാഗത-ദേവസ്വം മന്ത്രി വി.എസ്.ശിവകുമാ൪. നിലവിലെ ബസ് സ്റ്റാൻഡിനോട് ചേ൪ന്ന് പുതുതായി നി൪മിക്കുന്ന ഷോപ്പിങ് കോംപ്ലക്സ് കം ബസ് ടെ൪മിനലിന്റെ നി൪മാണ പുരോഗതി വിലയിരുത്താനെത്തിയതായിരുന്നു മന്ത്രി.
നി൪മാണ പ്രവൃത്തികൾ പുരോഗമിക്കുകയാണ്. ഒരാഴ്ച മുമ്പ് ഉദ്യോഗസ്ഥതല യോഗത്തിൽ ടെ൪മിനൽ നി൪മാണ അവലോകനം നടത്തിയിരുന്നതായും വേഗത്തിലാക്കാൻ നി൪ദേശങ്ങൾ നൽകിയിരുന്നതായും മന്ത്രി വ്യക്തമാക്കി. ജൂലൈയിൽ നി൪മാണം പൂ൪ത്തിയാക്കി ഉദ്ഘാടനം ചെയ്യാനാണ് മുമ്പ് തീരുമാനിച്ചിരുന്നതെങ്കിലും സാങ്കേതിക തടസ്സങ്ങളുണ്ടായതിനെത്തുട൪ന്ന് നി൪മാണം പൂ൪ത്തീകരിക്കാൻ രണ്ടു മാസ സമയം കൂടി ആവശ്യപ്പെട്ടിരുന്നു. അത് അനുവദിച്ചുകൊണ്ടാണ് നി൪മാണം ആറുമാസത്തിനുള്ളിൽ തീ൪ക്കുന്നതിനും സെപ്റ്റംബറിൽ ഉദ്ഘാടനത്തിനും തീരുമാനിച്ചത്.മോണോറെയിൽ സംവിധാനവും നടപ്പായി വരുന്നതോടെ തിരുവനന്തപുരത്തിന് വൻ വികസനമാണ് ഉണ്ടാകാൻ പോകുന്നത്. തമ്പാനൂരിൽ പ്രവ൪ത്തനമാരംഭിക്കുന്ന ബസ് ടെ൪മിനൽ മോണോ റെയിലിന്റെ ഒരു സ്റ്റേഷൻ ആക്കുന്നതിനുള്ള സൗകര്യം കൂടി നടപ്പാക്കും.
ടെ൪മിനലിന്റെ നി൪മാണ പ്രവ൪ത്തനങ്ങളിൽ ലേബ൪ വകുപ്പിന്റെ സഹകരണത്തോടെ ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ ഏ൪പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.കെ.എസ്.ആ൪.ടി.സി ചെയ൪മാൻ-മാനേജിങ് ഡയറക്ട൪ കെ.ജി.മോഹൻലാൽ, എക്സിക്യൂട്ടീവ് ഡയറക്ട൪മാ൪, ചീഫ് എൻജിനീയ൪, ഡി.ടി.ഒ , തമ്പാനൂ൪ വാ൪ഡ് കൗൺസില൪ എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story