Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഇന്ത്യക്ക് അനുഗുണം...

ഇന്ത്യക്ക് അനുഗുണം ചെറുകിട സഹായസംഘങ്ങള്‍ -മാണി

text_fields
bookmark_border
ഇന്ത്യക്ക് അനുഗുണം ചെറുകിട സഹായസംഘങ്ങള്‍ -മാണി
cancel

കോതമംഗലം: വൻകിട മുതൽ മുടക്കുകളെക്കാൾ ചെറുകിട സഹായ സംഘങ്ങളാണ് ഇന്ത്യൻ സാമ്പത്തിക മേഖലക്ക് അനുഗുണമെന്ന് ധനമന്ത്രി കെ.എം. മാണി. രാജ്യത്തെ സാമ്പത്തിക വള൪ച്ചയിൽ വൻകിട സംരംഭങ്ങൾക്കൊപ്പമോ അതിനെക്കാൾ ഉപരിയോ ആയ വള൪ച്ചാസൂചനയാണ് ചെറുസഹായ സംഘങ്ങൾ കാഴ്ചവെക്കുന്നത്.
വനിതാ വികസന കോ൪പറേഷൻ നടപ്പാക്കുന്ന മൈക്രോ ഫിനാൻസ് പദ്ധതിയുടെ സംസ്ഥാനതല വായ്പാ വിതരണോദ്ഘാടനം കോതമംഗലത്ത് നി൪വഹിക്കുകയായിരുന്നു മന്ത്രി. സ്വയംസഹായ സംഘങ്ങളിലൂടെ വനിതകൾ മുന്നോട്ടുവന്നാൽ മാത്രമെ രാജ്യത്തെ തൊഴിൽ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധ്യമാകൂ. മന്ത്രി എം.കെ. മുനീ൪ അധ്യക്ഷത വഹിച്ചു.
സ്വയം സഹായ സംഘങ്ങൾക്ക് കൂടുതൽ കേന്ദ്രഫണ്ട് ലഭ്യമാക്കാൻ സംസ്ഥാന സ൪ക്കാറിൻെറ ഉറപ്പ് ലഭിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കോതമംഗലം രൂപതാ ബിഷപ് ജോ൪ജ് പുന്നേക്കോട്ടിൽ മുഖ്യാതിഥിയായിരുന്നു. ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോ൪പറേഷൻ എം.ഡി. അബ്റാ൪ അഹമ്മദ്, ദേശീയ പിന്നാക്ക വിഭാഗ ധനകാര്യ വികസന കോ൪പറേഷൻ എം.ഡി എ.എ. നഖ്ബി, ടി.യു. കുരുവിള എം.എൽ.എ, ബ്ളോക് പഞ്ചായത്ത് പ്രസിഡൻറ് കെ.ഐ. ജേക്കബ്, മുനിസിപ്പൽ ചെയ൪മാൻ കെ.പി. ബാബു, വനിതാ വികസന കോ൪പറേഷൻ ഡയറക്ട൪ സുഗുണൻ, കൗൺസില൪ എൻ.സി. ചെറിയാൻ എന്നിവ൪ സംസാരിച്ചു.
39 സംഘങ്ങൾക്ക് 20,000 രൂപയുടെ വായ്പ കൈമാറി. കഴിഞ്ഞകാലങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച ലിറ്റിൽ ഫ്ളവ൪ എസ്.എച്ച്. ചേരാനല്ലൂ൪, ധനലക്ഷ്മി സ്വയംസഹായ സംഘം പൂച്ചാക്കൽ, ആലപ്പുഴ എന്നീ സംഘങ്ങളെ ചടങ്ങിൽ ആദരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story