അമിത മയക്കുമരുന്ന് ഉപയോഗം: റീഹബിലിറ്റേഷന്‍ സെന്റില്‍ പ്രവേശിപ്പിച്ച സ്വദേശി യുവതി മരിച്ചു
text_fieldsകുവൈത്ത് സിറ്റി: മയക്കുമരുന്ന് ഉപയോഗത്തിൽനിന്ന് മോചിതയാവാൻ ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള റീഹബിലിറ്റേഷൻ സെൻററിൽ പ്രവേശിപ്പിക്കപ്പെട്ട യുവതി അമിതമായി മയക്കുമരുന്ന് അകത്തുചെന്ന് മരിച്ചു. ഹെറോയിൻ അമിതമായി അകത്തുചെന്ന നിലയിൽ സ്വബാഹ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 30കാരിയാണ് മരിച്ചതെന്ന് ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ജനറൽ ഡിപ്പാ൪ട്ടുമെൻറ് ഫോ൪ ഡ്രഗ്സ് കണട്രോൾ മേധാവി സാലിഹ് അൽ ഇൻസി പറഞ്ഞു.
മയക്കുമരുന്ന് ലഭിക്കാത്ത റീഹബിലിറ്റേഷൻ സെൻറിൽ വെച്ച് യുവതിയുടെ ശരീരത്തിൽ എങ്ങനെ മയക്കുമരുന്ന് എത്തി എന്നത് അന്വേഷിക്കുന്നതിനുവേണ്ടി സമിതിയെ നിയോഗിച്ചതായി അൽ ഇൻസി പറഞ്ഞു. സെൻററിലെ നഴ്സുമാ൪ നിരീക്ഷിക്കുന്നതിൽ വീഴ്ച വരുത്തിയതിനെ തുട൪ന്നാണ് യുവതിക്ക് മയക്കുമരുന്ന് ലഭിച്ചതെന്നാണ് പ്രാഥമിക നിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.