Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമല്യയുടെ സ്വത്തുക്കള്‍...

മല്യയുടെ സ്വത്തുക്കള്‍ വീണ്ടും ലേലത്തിന്

text_fields
bookmark_border
മല്യയുടെ സ്വത്തുക്കള്‍ വീണ്ടും ലേലത്തിന്
cancel

മുംബൈ: കിങ്ഫിഷര്‍ എയര്‍ലൈന്‍സ് ഉടമ വിജയ് മല്യയുടെ ഇന്ത്യയിലേക്കുള്ള മടക്കം അനിശ്ചിതമായി നീളുന്നതിടെ, വരുമാന നികുതി അധികൃതരും തുക തിരിച്ചുകിട്ടാനുള്ളവരും മല്യയുടെ സ്വത്തുക്കള്‍ വീണ്ടും ലേലത്തിനു വെക്കുന്നു. ആഗസ്റ്റ് നാലിന് നടക്കുന്ന ലേലത്തില്‍ 700 കോടി രൂപയാണ് മൊത്തം വസ്തുക്കളുടെ മൂല്യം നിശ്ചയിച്ചിരിക്കുന്നത്.

മുംബൈ വിമാനത്താവളത്തിനു സമീപമുള്ള മല്യയുടെ കിങ്ഫിഷര്‍ ഹൗസും അതിഥിസല്‍ക്കാരത്തിനായി മല്യ പണിത ഗോവയിലെ കിങ്ഫിഷര്‍ വില്ലയും ഓഫിസ് ഫര്‍ണിച്ചര്‍, കാറുകള്‍ മുതല്‍ കിങ്ഫിഷറിന്‍െറ ലോഗോ അടക്കം മുഴുവന്‍ വസ്തുവകകളും ലേലത്തില്‍ വരും.  ഇതു രണ്ടാമത്തെ തവണയാണ് മല്യയുടെ വസ്തുവകകള്‍ ലേലം ചെയ്യാന്‍ ശ്രമിക്കുന്നത്. നേരത്തേ നിശ്ചയിച്ച മൂല്യം കൂടുതലായതിനാല്‍ ലേലം പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഇത്തവണ ലേലത്തുക കുറച്ചാണ് നിശ്ചയിച്ചിരിക്കുന്നത്. ആഭ്യന്തര വിമാനത്താവളമടക്കം 17,000ത്തിലേറെ സ്ക്വയര്‍ ഫീറ്റുള്ള കിങ്ഫിഷര്‍ ഹൗസിന് 135 കോടിയാണ് വിലയിട്ടത്. ആദ്യ ലേലത്തില്‍ 150 കോടിയായിരുന്നു.

വിവിധ സ്ഥാപനങ്ങളില്‍നിന്നുള്ള വായ്പയും അതിന്‍െറ പലിശയും അടക്കം 9000 കോടി രൂപയുടെ സാമ്പത്തിക വെട്ടിപ്പു നടത്തിയാണ് മല്യ ഇന്ത്യയില്‍നിന്ന് കടന്നത്. നേരത്തേ മാറ്റിവെച്ച കിങ്ഫിഷര്‍ ഹൗസിലെ ചില ജംഗമ സ്വത്തുക്കള്‍ ആഗസ്റ്റ് 25ന് ‘എസ്.ബി.ഐ കാപ് ട്രസ്റ്റീ’ പ്രത്യേകമായി ലേലം ചെയ്യും. 13.70 ലക്ഷമാണ് ഇതിനു നിശ്ചയിച്ച മൂല്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malya
Next Story