Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightറെ​യി​ൽ​വേ...

റെ​യി​ൽ​വേ പ്ലാറ്റ്​ഫോമിൽ നിന്ന്​ ബോളിവുഡിലെത്തിയ ഗായികക്ക്​ സല്ലു വക വീട്​

text_fields
bookmark_border
ranu-mondal-and-salman-khan
cancel

കൊ​ൽ​ക്ക​ത്ത: റാ​ണി​ഘ​ട്ട്​ റെ​യി​ൽ​വേ പ്ലാ​റ്റ്​​​ഫോ​മി​​​​​​​െൻറ മു​ഷി​ഞ്ഞ വേ​ഷ​ത്തി​ൽ ‘ഏ​ക്​ പ്യാ​ർ കാ ​ന​ഗ്​​മാ ഹെ’ ​എന്ന ഗാനമാലപിച്ച് സമൂഹ മാധ്യമങ്ങളിൽ വൈറലായ റാ​നു മ​രി​യ മൊ​​ണ്ഡ​ൽ എന്ന ഗായികക്ക് ബോളിവുഡ ്​ താരം സൽമാൻ ഖാൻ​ വീട്​ വാഗ്​ദാനം ചെയ്​തതായി റിപ്പോർട്ട്​.

55 ലക്ഷം വിലമതിക്കുന്ന വീടാണ്​ സൽമാൻ ഖാൻ സമ്മ ാനിക്കുന്നത്​. ഡബാങ്​ -3 എന്ന ത​​​െൻറ പുതിയ ചിത്രത്തിൽ റാനുവിനെ കൊണ്ട്​ പാടിക്കാൻ സൽമാൻ ഖാൻ ഉദ്ദേശിക്കുന്നുവെ ന്നും റിപ്പോർട്ടുണ്ട്​. അതേസമയം വാർത്തകൾ നടൻ സ്ഥിരീകരിച്ചിട്ടില്ല.

ല​ത മ​​ങ്കേ​ഷ്​​ക​ർ പാ​ടി അ​ന​ശ്വ​ര​മാ​ക്കി​യ സൂ​പ്പ​ർ ഹി​റ്റ്​ ഗാ​നം റെ​യി​ൽ​വേ പ്ലാ​റ്റ്​​​ഫോ​മി​​​​​ൽ അലസമായിരുന്ന്​ റാ​നു മൊ​​ണ്ഡ​ൽ അ​തേ ഭാ​വ​തീ​വ്ര​ത​യിൽ പാ​ടി ഫ​ലി​പ്പി​ക്കു​ന്ന​ത് ഇ​ൻ​റ​ർ​നെ​റ്റിൽ അ​മ്പ​ര​പ്പി​ക്കു​ന്ന രീ​തി​യി​ലാണ്​ ​വൈ​റ​ലാ​യത്. ഇത് മാധ്യമങ്ങളിൽ അതീവ പ്രാധാന്യത്തോടെ റിപ്പോർട്ട്​ ചെയ്യപ്പെട്ടു.

​റാനു മ​രി​യ മൊ​​ണ്ഡ​ലിനെ​ പ്ര​ശ​​സ്​​ത ഗാ​യ​ക​നും സം​ഗീ​ത സം​വി​ധാ​യ​ക​നും ന​ട​നു​മാ​യ ഹി​മേ​ഷ്​ രേ​ഷ്​​മി​യ സിനിമയിൽ പാടിച്ചതും വാർത്തയിലിടം നേടിയിരുന്നു. മും​ബൈ​യി​ലെ പ്ര​ശ​സ്​​ത​മാ​യ റെ​ക്കോ​ഡി​ങ്​ സ്​​റ്റു​ഡി​യോ​യി​ൽ എ​ല്ലാ​വി​ധ സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ​ക്കും ന​ടു​വി​ൽ റാ​നു ഗാ​ന​മാ​ല​പി​ക്കുന്ന വിഡിയോ ഹി​മേ​ഷ്​ രേ​ഷ​മി​യ ഇൻസ്​റ്റാഗ്രാമിലൂടെ പങ്ക്​ വെച്ചിരുന്നു. തെ​രു​വു​പാ​ട്ടു​കാ​രി​യി​ൽ​നി​ന്ന്​ ബോ​ളി​വു​ഡ്​ പി​ന്ന​ണി​ഗാ​യി​ക​യാ​യി അ​തി​ശ​യി​പ്പി​ക്കു​ന്നൊ​രു വേ​ഷ​പ്പ​ക​ർ​ച്ച.

ഹാ​പ്പി ഹാ​ർ​ഡി ആ​ൻ​ഡ്​ ഹീ​ർ‘ എ​ന്ന ത​​​​​​​െൻറ പു​തി​യ സി​നി​മ​യി​​ലേക്കുള്ള ‘തേ​രീ മേ​രി ക​ഹാ​നി’ എ​ന്നു തുടങ്ങുന്ന ഗാ​നമായിരുന്നു ഹി​മേ​ഷ്​ റാ​നു​വി​നെ​ക്കൊ​ണ്ട്​ പാ​ടി​ച്ചത്​.​ ഈ ​പാ​ട്ടും ​ഒ​രു​ദി​വ​സം കൊ​ണ്ടു​ത​ന്നെ സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു.

26കാ​രനായ എ​ൻ​ജി​നീ​യ​ർ അ​തീ​ന്ദ്ര ചൗ​ധ​രി​യാ​ണ്​ റാ​ണാ​ഘ​ട്ട്​ റെ​യി​ൽ​വേ പ്ലാ​റ്റ്​​േ​ഫാ​മി​ൽ​നി​ന്ന്​ ആ ​പാ​ട്ട്​ വി​ഡി​യോ​യി​ൽ പ​ക​ർ​ത്തി അ​വ​രു​ടെ ജീ​വി​തം ത​ന്നെ മാ​റ്റി​മ​റി​ച്ച​ത്. ജൂ​ലൈ 23ന്​​ ഫേ​സ്​​ബു​ക്കി​ൽ പോ​സ്​​റ്റ്​ ചെ​യത​ ആ ​ര​ണ്ട​ര മി​നി​റ്റ്​ വി​ഡി​യോ ഒ​രാ​ഴ്​​ച​ക്ക​കം​ 20 ല​ക്ഷം പേ​രാണ്​ ക​ണ്ടത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:salman khanmalayalam newsmusic newsranu mondal
News Summary - Salman Khan gifts house worth Rs 55 lakh to Internet sensation Ranu Mondal -music news
Next Story