ആരാധകരെ ഇളക്കി മറിച്ച് ‘ക്യാപ്റ്റൻ’ ഓഡിയോ റിലീസ്

00:47 AM
29/01/2018
captain

എടപ്പാള്‍: ഒരു വശത്ത് കാല്‍പന്ത് കളിയിലെ ​കേമന്മാരായ ഐ.എം. വിജയന്‍ നയിച്ച ഗോള്‍ഡണ്‍ 90ഉം മറുഭാഗത്ത് നടന്‍ ജയസൂര്യ നയിച്ച ക്യാപ്റ്റന്‍ ഇലവന്‍സും. കിക്കോഫിന് പ്രമുഖ ഫുട്ബാള്‍ താരം സി.കെ. വിനീത്. ഞായറാഴ്​ച രാത്രി എടപ്പാള്‍ സഫാരി ഗ്രൗണ്ടില്‍ നടന്ന സെലിബ്രിറ്റി ഫുട്ബാള്‍ മത്സരം ആരാധകരെ ആവേശത്തേരിലേറ്റി. അന്തരിച്ച കായികതാരം വി.പി. സത്യ​​െൻറ ജീവിതകഥയെ ആസ്പദമാക്കി മാധ്യമപ്രവര്‍ത്തകൻ പ്രജേഷ് സെന്‍ സംവിധാനം ചെയ്ത ‘ക്യാപ്റ്റൻ’ സിനിമയുടെ ഓഡിയോ റിലീസിങ്ങുമായി ബന്ധപ്പെട്ടാണ് മത്സരം നടന്നത്.

മന്ത്രി ഡോ. കെ.ടി. ജലീല്‍ ഉദ്ഘാടനം ചെയ്തു. സിനിമയിലെ നായകനടന്‍ ജയസൂര്യ കളിക്കാരെ പരിചയപ്പെട്ടു. ഓഡിയോ റിലീസിങ്​ മന്ത്രി കെ.ടി. ജലീല്‍ വി.പി. സത്യ​​െൻറ ഭാര്യ അനിത സത്യന് നല്‍കി നിര്‍വഹിച്ചു. നായിക അനു സിത്താര, സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍, ഗായിക വാണി ജയറാം, പി. ജയചന്ദ്രൻ, നിർമാതാവ്​ ആ​േൻറാ ജോസഫ്, ഷംസുദ്ദീന്‍ നെല്ലറ തുടങ്ങിയവർ സംബന്ധിച്ചു. തുടര്‍ന്ന് ഗോപി സുന്ദർ, ജയചന്ദ്രന്‍, വാണിജയറാം, അഭയ ഹിരണ്‍മയി എന്നിവരുടെ നേതൃത്വത്തില്‍ സംഗീതരാവ് അരങ്ങേറി.

Loading...
COMMENTS